പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപൊലീത്തയുമായ ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവ ബഹ്‌റൈനിൽ

  • Home-FINAL
  • Business & Strategy
  • പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപൊലീത്തയുമായ ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവ ബഹ്‌റൈനിൽ

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപൊലീത്തയുമായ ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവ ബഹ്‌റൈനിൽ


പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപൊലീത്തയും പരിശുദ്ധ പരുമല തിരുമേനിയുടെ പിൻഗാമിയും ആയ ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവ പ്രഥമ സന്ദർശനത്തിനായി ബഹ്‌റിന്റെ മണ്ണിൽ എത്തിച്ചേരുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഒക്ടോബർ മാസം 23 ആം തീയതി രാവിലെ 6:40ന് ബഹ്‌റൈൻ എയർപോർട്ടിൽ എത്തിച്ചേരുന്ന ബാവയെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മാത്യൂസ് മോർ തേവദോസിയോസ് തിരുമേനിയും, ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോർഎപ്പിസ്ക്കോപ്പ വട്ടവേലിയും, പള്ളി ഭാരവാഹികളും, ഇടവക ജനങ്ങളും ചേർന്ന് സ്വീകരിച്ച് ദൈവാലയത്തിലേക്ക് ആനയിക്കുന്നു. തുടർന്ന് വൈകുന്നേരം 7:00 മണിക്ക് സന്ധ്യാ പ്രാർത്ഥനയോട് കൂടി മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃദീയൻ പാത്രിയാർക്കീസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപന ശുശ്രൂഷയും നടത്തപ്പെടുന്നു.

ഒക്ടോബർ 24 ആം തീയതി വെള്ളിയാഴ്ച്ച രാവിലെ 6:45 ന് പ്രഭാത നമസ്ക്കാരവും, തുടർന്ന് 8 മണിക്ക് ശ്രേഷ്ഠ ബാവാ വി. കുർബാന അർപ്പിക്കുന്നു.

ഒക്ടോബർ 24 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണവും അനുമോദന സമ്മേളനവും സൽമാബാധിലുള്ള ഗൾഫ് എയർ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയുടെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ബഹ്‌റിനിലെ ഇന്ത്യൻ സ്ഥാനപതി H. E. Mr. വിനോദ് കെ ജേക്കബ് മുഖ്യ അഥിതി ആയിരിക്കും. ബഹ്‌റിൻ ഗവൺമെന്റ് പ്രതിനിധികൾ സമ്മേളനത്തിൽ ആദിത്യമരുളും.

H. E. Bishop Aldo Barardi(Apostolic Vicar of Northern Arabia ), ഇടവക വികാരി വെരി. റവ. സ്ലീബാ പോൾ കോർഎപ്പിസ്ക്കോപ്പ വട്ടവേലിൽ, ബഹ്‌റിനിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, സംസ്‌കാരിക നായകന്മാർ വിവിധ സഭ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

ചലച്ചിത്ര പിന്നണി ഗായിക മൃദുലാ വാര്യർ, ഐഡിയ സ്റ്റാർ സിംഗർ താരം അരവിന്ദ്, ഗായകൻ ജോയ് സൈമൺ തുടങ്ങിയവർ അണിയിച്ചൊരുക്കുന്ന സിംഫോണിയ – 2025 എന്ന ഗാന സന്ധ്യ സമ്മേളനത്തോട് അനുബന്ധിച്ച് അരങ്ങേറുന്നു.

ഗൾഫ് എയർ ക്ലബ്, സൽമാബാദിൽ പ്രൗഡ ഗംഭീരമായ സ്വീകരണവും, അനുമോദന സമ്മേളനവും ആണ് ഒരുക്കിയിരിക്കുന്നത് എന്ന് മാനേജിങ് കമ്മറ്റി ഭാരവാഹികളായ ബെന്നി. പി. മാത്യു ( വൈസ് പ്രസിഡന്റ് ) മനോഷ് കോര (സെക്രട്ടറി ) ജെൻസൺ ജേക്കബ് (ട്രസ്റ്റി ) സാബു പൗലോസ് (ജോയിന്റ് ട്രസ്റ്റി ) എൽദോ വി. കെ. (ജോയിന്റ് സെക്രട്ടറി ) കമ്മറ്റി ഭാരവാഹികളായ ലിജോ കെ അലക്സ്, ബിജു തേലപ്പിള്ളി, പ്രിനു കുര്യൻ, ലൗലി തമ്പി, ജിനോ സ്കറിയ, ജയ്മോൻ തങ്കച്ചൻ, ആൻസൺ പി. ഐസക്ക് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
മനോഷ് കോര – 33043810

Leave A Comment