BMC News Desk

ഐ.സി.എഫ്. സ്റ്റുഡൻസ് കൗൺസിൽ ‘സ്റ്റോറി ബോക്സ്’ സംഘടിപ്പിച്ചു

ഐ.സി.എഫ് റീജ്യൻ കമ്മിറ്റിക്ക് കീഴില്‍ മനാമ മക്ഷയില്‍ പ്രവര്‍ത്തിക്കുന്ന മജ്മഉത്തഅ്‌ലീമില്‍ ഖുര്‍ആന്‍ മദ്രസയിലെ വിദ്യാര്‍ത്ഥി കൂട്ടാഴ്മയായ സ്റ്റുഡന്റ്‌സ് കൗണ്‍സിൽ സ്റ്റോറി ബോക്‌സ് എന്ന പേരിൽ പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ക്യാപ്റ്റന്‍ അമീന്‍ അബൂബക്കര്‍ ഖിറാഅത്ത് നിര്‍വ്വഹിച്ച പരിപാടിയില്‍ മുഹമ്മദ് റയാന്‍, നഫീസതുല്‍ മിസ്‌രിയ, സന സുബൈദ, ഹസന്‍ ബസരി എന്നിവര്‍ വിഷയാവതരണം നടത്തി.വിദ്യാർത്ഥികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ സയ്യിദ് […]
Read More

മുഖ്യമന്ത്രിയുടെ പ്രവാസി സംഗമം: പ്രഖ്യാപനങ്ങളില്ലാത്തത് യു.ഡി.എഫ്. ആരോപണം ശരിവെക്കുന്നു- ഐ.വൈ.സി.സി. ബഹ്‌റൈൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈൻ സന്ദർശനവും ‘പ്രവാസി സംഗമം’ എന്ന പേരിൽ കൊട്ടിഘോഷിച്ച പരിപാടിയും വെറും പ്രഹസനമായി മാറിയെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ആരോപിച്ചു. പ്രവാസികൾക്കായി പുതിയ പദ്ധതികളോ സുപ്രധാന പ്രഖ്യാപനങ്ങളോ ഉണ്ടായില്ല. പ്രവാസി വിഷയങ്ങളിൽ കാര്യമായ അഭിപ്രായ പ്രകടനം പോലും നടത്താതെ നടത്തിയ മുഖ്യമന്ത്രിയുടെ പ്രസംഗം, അദ്ദേഹത്തിന്റെ ഗൾഫ് പര്യടനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഒരു ‘പി.ആർ. വർക്ക്’ മാത്രമാണെന്ന യു.ഡി.എഫ്. സംഘടനകളുടെ ആരോപണങ്ങളെ ശരിവെക്കുന്നതാണെന്നും ഐ.വൈ.സി.സി. ചൂണ്ടിക്കാട്ടി.മുൻപ് നൽകിയ വാഗ്ദാനങ്ങളിൽ എത്രയെണ്ണം നടപ്പിലാക്കി എന്ന് പറയാതിരുന്നത്, […]
Read More

ഓവർസീസ് മൊബിലിറ്റി ബിൽ 2025-ൽ നിലവിലെ ഇൻഡ്യൻ എംബസ്സി ക്ഷേമനിധി (ICWF) വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് നിയമപ്രാബല്യം ഉറപ്പുവരുത്തണം: പ്രവാസി ലീഗൽ സെൽ വാർഷിക പൊതുയോഗം

കാലഹരണപ്പെട്ട കുടിയേറ്റ നിയമത്തിന് (1983) പകരമായി സർക്കാർ കൊണ്ടുവരാനുദ്ദേശിക്കുന്ന Overseas Mobility (Facilitation and Welfare) Bill, 2025 പ്രവാസികളുടെ തൊഴിൽ, ക്ഷേമം, പുനരധിവാസം തുടങ്ങിയവ വിഭാവനം ചെയ്യുന്ന സാഹചര്യത്തിൽ, 2009 മുതൽ കേന്ദ്ര സർക്കാർ വിദേശ ഇൻഡ്യൻ സ്ഥാനപതി കാര്യാലയങ്ങൾ വഴി നടപ്പിലാക്കിവരുന്ന Indian Community Welfare ഫണ്ടിന്റെ (ICWF ക്ഷേമനിധി) എല്ലാ വ്യവസ്ഥകളും പുതിയ ബില്ലിൽ ഉൾപ്പെടുത്തുകയും, അതിനെ വകുപ്പ് 4(j) പ്രകാരമുള്ള നിയമപരമായ ക്ഷേമനിധിയായി ആയി അംഗീകരിക്കുകയും ചെയ്യണമെന്നും, അതുവഴി ഫണ്ടിന് നിയമപരമായ […]
Read More

ഓണം മലയാളികളുടെ പാരമ്പര്യം;ബഹ്‌റൈൻ തൃശ്ശൂർ കുടുംബം പൊന്നോണം 2025 സംഘടിപ്പിച്ചു

ജീവിതത്തിന്റെ മരുപ്പച്ച തേടി പവിഴദ്വീപിലെത്തിയ ഒരു കൂട്ടം തൃശ്ശൂർകാരുടെ കൂട്ടായ്മ ബഹ്‌റൈൻ തൃശ്ശൂർ കുടുംബം. കഴിഞ്ഞ അഞ്ചു വർഷകാലം കൊണ്ട് തന്നെ ഇവിടത്തെ മലയാളികളുടെ ഇടനെഞ്ചിൽ ഇടം പിടിച്ച കൂട്ടായ്മ. ബഹ്‌റൈൻ തൃശ്ശൂർ കുടുംബം സുബിഹോംസ് ഇവന്റിന്റെ നേതൃത്വത്തിൽ യൂണി‌കോൺ ഇവന്റ്സുമായി ചേർന്ന് ജനത ഗ്യാരേജ് ടൈറ്റിൽ സ്പോൺസർ ആയിട്ടുള്ള ഈ വർഷത്തെ ഓണാഘോഷം പൊന്നോണം 2025 എന്ന പേരിൽ സൽമാനിയ കെ-സിറ്റിഓഡിറ്റോറിയത്തിൽ വച്ച് ഒക്ടോബർ 17ന് പ്രൌഡഗംഭീരമായി ആഘോഷിച്ചു. രാവിലെ 10മണിക്ക് ദീപം കൊളുത്തലിൽ തുടങ്ങി […]
Read More

ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : 251 അംഗം സ്വാഗത സംഘം രൂപീകരിച്ചു

ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു. 2025 ഡിസംബർ 19 ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നാമധേയത്തിലുള്ള നഗരിയിൽ വച്ചാണ് സമ്മേളനം നടക്കുന്നത്. പ്രതിഭ ഹാളിൽ വച്ച് നടന്ന സ്വാഗത സംഘം രൂപീകരണ യോഗം പ്രതിഭ മുഖ്യരക്ഷാധികാരിയും പ്രസിഡന്റുമായ ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമിതി അംഗങ്ങളായ പി ശ്രീജിത്ത്, സുബൈർ കണ്ണൂർ, എൻ കെ വീരമണി , എൻ വി ലിവിൻ കുമാർ , ഗിരീഷ് മോഹനൻ, […]
Read More

ജി സി സി രാജ്യങ്ങളിൽ കേരള സിലബസ് സ്കൂളുകൾ സ്ഥാപിക്കണം: ഐ സി എഫ് – കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി

ജി സി സി രാജ്യങ്ങളിൽ കേരള സംസ്ഥാന സിലബസ് അനുബന്ധമായ സ്കൂളുകൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ബഹ്റൈൻ സന്ദർശത്തിനിടെയാണ് ഇൻ്റർനാഷണൽ കൗൺസിൽ നിവേദനം സമർപ്പിച്ചത്. നിലവിൽ ജി സി സി രാജ്യങ്ങളിൽ താമസിക്കുന്ന നിരവധി ഇന്ത്യൻ കുടുംബങ്ങൾക്ക് സംസ്ഥാന സിലബസിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്നതായി നിവേദനത്തിൽ പറഞ്ഞു. കുറഞ്ഞ സമയത്തേക്ക് പ്രവാസലോകത്തേക്ക് മാറിത്താമസിക്കുന്ന കുടുംബങ്ങൾക്ക് സഹായകമാവുന്നതാവും ഇത്. പ്രവാസ ലോകത്തേക്ക് കടന്നുവരുന്ന […]
Read More

ബഹ്റൈൻ ഒഐസിസി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി രൂപികരിച്ചു

ബഹ്റൈൻ ഒഐസിസി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി രൂപികരിച്ചു കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡണ്ടായി ഫാസിൽ മുഹമ്മദും, ജനറൽ സെക്രട്ടറിയായി ബിജു കൊയിലാണ്ടി,ട്രഷററായി അഷ്റഫ് കാപ്പാട്,നേതൃത്വം കൊടുക്കുന്ന 18 അംഗ നിയോജകമണ്ഡലം കമ്മിറ്റി നിലവിൽ വന്നു.വൈസ് പ്രസിഡന്റ്‌ റോഷൻ പുനത്തിൽ,മുസ്തഫ കാപ്പാട്. സെക്രട്ടറി നൗഫൽ നന്തി,ഇസ്മായിൽ തയ്യിൽ,അസിസ്റ്റന്റ് ട്രഷറര്‍ സഹീർ മൂടാടി ,ചാരിറ്റി കൺവീനർ- ശ്രീജിത്ത്‌,എക്സിക്യൂട്ടീവ് മെമ്പർ സഞ്ജു എളട്ടേറി,ഷിഞ്ചു പൊയിൽകാവ്,അഫീഫ് പൊയിൽകാവ്,അമീൻ നന്തി,ബാബീഷ്,രതീഷ്,നവജോത്,അബ്ദുൽ കയ്യൂൻ. ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി സ്വാഗതം പറഞ്ഞ ചടങ്ങിൽ ആക്ടിംഗ് […]
Read More

കണ്ണൂർ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ ഓണാനിലാവ് 2025 സംഘടിപ്പിച്ചു

കണ്ണൂർ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ അദ്ലിയ ഓറ ആർട്സ് സെന്ററിൽ വെച്ച് ഓണാനിലാവ് 2025 ഓണാഘോഷ പരിപാടിയിൽ വൈവിധ്യമാർന്ന കലാപരിപാടികളോടെ 500ൽ പരം ആളുകളുടെ നിറ സാന്നിധ്യത്തിൽ ആഘോഷിച്ചു. ബഹ്‌റൈനിലെ മാധ്യമ പ്രവർത്തകനായ പ്രദീപ്‌ പുറവങ്കര ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ദീർഘകാല പ്രവാസിയും ശ്രീനാരായണ കൾച്ചുറൽ സൊസൈറ്റിയുടെ മുൻ ചെയർമാനുമായിരുന്ന ഗോവിന്ദനെയും, മംഗള ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ ശ്രീകുമാറിനെയും ആദരിച്ചു. സർഗ്ഗവേദി സെക്രട്ടറി ബിജിത്ത് സ്വാഗതവും,പ്രസിഡണ്ട് ബേബിഗണേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ രക്ഷാധികാരിമാരായ അജിത് കണ്ണൂർ, […]
Read More

പ്രവാസി ക്ഷേമനിധി പെൻഷൻ: കാര്യക്ഷമത ഉറപ്പാക്കണം ഐ.വൈ.സി.സി. ബഹ്‌റൈൻ- സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു

പ്രവാസി ക്ഷേമനിധി പെൻഷൻ അപേക്ഷകൾ തീർപ്പാക്കുന്നതിലെ അമിതമായ കാലതാമസം പദ്ധതിയുടെ വിശ്വാസ്യതക്ക് മങ്ങലേൽപ്പിക്കുന്നുവെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ഹെല്പ് ഡെസ്ക് ആരോപിച്ചു. അപേക്ഷ നൽകി ആറ് മുതൽ എട്ട് മാസം വരെയും, ചിലപ്പോൾ അതിലും കൂടുതലും സമയം എടുക്കുന്നത് പ്രവാസികൾക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു.ചെറിയ അക്ഷരത്തെറ്റുകൾ പോലും അപേക്ഷകൾ തള്ളാൻ കാരണമാകുന്നുണ്ട്. എന്നാൽ, ഈ പിശകുകൾ തിരുത്തുന്നതിനോ, അപേക്ഷയുടെ പുരോഗതി അറിയുന്നതിനോ സർക്കാർ ഓഫീസുകളിൽനിന്ന് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ല എന്നതും പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. നിലവിൽ പെൻഷൻ ലഭിക്കുന്നവർക്ക് […]
Read More

മദ്റസ ഫെസ്റ്റ്-2025

മദ്റസ വിദ്യാർത്ഥികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും അവരെ മികച്ച കഴിവുള്ളവരാക്കി വളർത്തിയെടുക്കുന്നതിനുമായി വർഷങ്ങളായി മജ്മഉ തഅലീമിൽ ഖുർആൻ മദ്റസ ഇസാടൗൺ നടത്തി വരുന്ന മദ്റസ ഫെസ്റ്റ് 2025 ഈ മാസം 31 ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ സെഗയയിൽ ഉള്ള ബി എം സി ഹാളിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. വിവിധ ഭാഷാ പ്രസംഗങ്ങൾ, സിംഗിൾ ഗ്രൂപ്പ് ഗാനങ്ങൾ, കഥ പറയൽ, ദഫ്, സ്കൗട്ട്, ഫ്ളവർ ഷോ തുടങ്ങി വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികൾ […]
Read More