BMC News Desk

പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ വിന്റർ ടെന്റ് പാർട്ടി ശ്രദ്ധേയമായി

പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ (PPMA) ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ട്രീ ഓഫ് ലൈഫിന് സമീപമുള്ള ടെന്റിൽ വിന്റർ ടെന്റ് പാർട്ടി സംഘടിപ്പിച്ചു. ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.അസോസിയേഷൻ പ്രസിഡന്റ് അനീഷ് ആലപ്പുഴയുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അജ്മൽ കായംകുളം സ്വാഗത പറഞ്ഞു.കുട്ടികളുടെ കലാപരിപാടികൾ, വിവിധ വിനോദ ഗെയിമുകൾ, സംഗീത പരിപാടികൾ തുടങ്ങിയവ ചടങ്ങിനെ കൂടുതൽ ആവേശകരമാക്കി.സുനിൽ സുശീലന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് വിന്റർ ടെന്റ് പാർട്ടി […]
Read More

ബഹ്‌റൈൻ നവകേരള ഡെസെർട്ട് ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്‌റൈൻ നവ കേരളയുടെ നേതൃത്വത്തിൽ സാഖിറിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കുടുംബ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഹൃദ്യമായി. നവ കേരളയുടെ കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നതും സൗഹൃദം പങ്കുവെക്കാൻ കഴിഞ്ഞതിലും അതിയായി സന്തോഷിക്കുന്നു എന്നും ഇന്ത്യൻ ക്ലബ് യോജിച്ചു പ്രവർത്തിക്കാൻ കഴിയുന്ന എല്ലാ മേഖലയിലും നവകേരളയുമായി സഹകരിക്കാമെന്നും ഇന്ത്യൻ ക്ലബ് പ്രസിഡന്റ്‌ ജോസഫ് ജോയി ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രവാസ ലോകത്തെ പിരിമുറുക്കങ്ങൾ മാറ്റാൻ ഇത്തരം ആഘോഷങ്ങൾ സഹായിക്കുമെന്ന് ആശംസ പ്രസംഗത്തിൽ […]
Read More

ഭക്ഷണം അമൂല്യമാണ് അത് പാഴാക്കരുത്;ടീം ഹോപ്പ്

പ്രിയമുള്ളവരേ പരിപാടികൾ ഇഫ്താർ സംഗമങ്ങൾ കുടുംബ സംഗമങ്ങൾ അങ്ങിനെ ഒട്ടനവധി പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആവശ്യത്തിൽ കൂടുതൽ ഭക്ഷണം ഉണ്ടാവുന്ന സാഹചര്യത്തിൽ അത് കളയാതെ അർഹരായ പാവപ്പെട്ട ആളുകൾക്ക് എത്തിച്ചു കൊടുക്കുന്ന “ടീം ഹോപ്പി”ന്റെ വർഷംതോറും ചെയ്തു വരുന്ന ഈ പുണ്യ പ്രവർത്തിയിലേക്ക് എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.റമദാന്‍ വ്രതാനുഷ്ടാന നാളുകളിൽ വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന കുറച്ച് തൊഴിലാളി സഹോദരങ്ങൾക്ക് കൂടി ഭക്ഷണമെത്തിക്കാൻ നമുക്ക് ഒരുമിക്കാം.അധികമെന്ന് തോന്നിയാൽ, ഉപയോഗിക്കാൻ കഴിയുന്ന ഭക്ഷണം ശേഖരിച്ച് അര്‍ഹരായ ആളുകള്‍ക്ക് എത്തിക്കുവാൻ […]
Read More

വോയ്‌സ് ഓഫ് ആലപ്പി – വനിതാവിഭാഗം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

വോയ്‌സ് ഓഫ് ആലപ്പി- ലേഡീസ് വിങ് സംഘടിപ്പിച്ച വിന്റർ ക്യാമ്പ് കർസാക്കാനിലെ ഗ്ലോറിയ ഗാർഡനിൽ നടന്നു. ലേഡീസ് വിങ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അടക്കം നൂറിലധികം പേർ പങ്കെടുത്തു. രാത്രി 8 മണിക്ക് ആരംഭിച്ച് പുലർച്ച 2 മണി വരെ നീണ്ടുനിന്ന ക്യാമ്പ് വൈവിധ്യമാർന്ന പരിപാടികൾകൊണ്ട് ശ്രദ്ധേയമായി. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾക്കൊപ്പം, രസകരമായ മത്സരങ്ങളും ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപ്, കോർഡിനേറ്റർ ആശ സിബിൻ, എക്സിക്യൂട്ടീവ് […]
Read More

കൊല്ലം പ്രവാസി അസോസിയേഷൻ പ്രീ-റമദാൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ കെ പി എ ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്കിന്റെ ആഭിമുഖ്യത്തിൽ സെഗയാ അൽഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും മെഡിക്കൽ അവയർനസ് ക്ലാസും ശ്രദ്ധേയമായി. 250-ഓളം പ്രവാസികൾ പ്രയോജനപ്പെടുത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ബഹ്‌റൈൻ കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ ഉദ്ഘാടനം ചെയ്തു . കെ . പി . എ വൈസ് പ്രസിഡന്റ്‌ കോയിവിള മുഹമ്മദ് കുഞ്ഞ് അധ്യക്ഷനായ ചടങ്ങിൽ ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്ക് കോഡിനേറ്റർ […]
Read More

നിയാർക്ക്‌ ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു

ഭിന്നശേഷി കുട്ടികൾക്കായുള്ള നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച്ച് സെന്റർ (നിയാർക്ക്‌) ന്റെ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി മീറ്റിംഗ് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ചേർന്ന് 2024-26 വര്‍ഷങ്ങളിലെ പ്രവർത്തന-സാമ്പത്തിക റിപ്പോർട്ട്കൾ അവതരിപ്പിക്കുയും 2026-28 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. കെ. ടി. സലിം, നൗഷാദ് ടി. പി., അബ്ദുൽറഹ്മാൻ അസീൽ എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയിൽ ഫാറൂഖ്. കെ. കെ ചെയർമാനും, ജബ്ബാർ കുട്ടീസ് ജനറൽ സെക്രട്ടറിയും, ഹനീഫ് കടലൂർ ചീഫ് കോഓർഡിനേറ്റർ ആയും നൗഫൽ […]
Read More

എൽ‌എം‌ആർ‌എ 1,336 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടത്തി

2026 ഫെബ്രുവരി 8 മുതൽ 14 വരെയുള്ള കാലയളവിൽ 1,336 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടപ്പിലാക്കിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രഖ്യാപിച്ചു. ഇതിന്റെ ഫലമായി 27 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും, 126 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു.
Read More

സിംസ് ബഹ്‌റൈൻ “രജതാരവം” വൻവിജയം

സിംസിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ചു നടത്തപ്പെട്ട രജതാരവം അധാരി ന്യൂ സീസൺസ് ഹാളിൽ അരങ്ങേറി.ഗൾഫ് മേഖലയിലെ സീറോ മലബാർ വിശ്വാസ സമൂഹത്തിന്റെ അപ്പൊസ്തോലിക് വിസിറ്റേറ്റർ ആയി നിയമിതനായ റവ . ഫാ . ജോളി വടക്കൻ മുഖ്യതിഥി ആയിരുന്നു.മനാമ “സേക്രട്ട് ഹാർട്ട്” ചർച്ച് വികാരിയും റെക്ടറുമായ ഫാ ഫ്രാൻസിസ് പി ജോസഫ്, ഖത്തർ സിറോ മലബാർ കൾചറൾ അസോസിയേഷൻ പ്രസിഡന്റ്‌ ജോയ് ആന്റണി എന്നിവർ ആദരണീയ അതിഥികളായിരുന്നു.സിംസ് പ്രസിഡന്റ്‌ പി റ്റി ജോസഫ് ആദ്യക്ഷത വഹിച്ച പരിപാടിയിൽ, ജനറൽ […]
Read More

റമദാൻ മാസത്തിലെ സഹായ പദ്ധതിയുമായി ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്

‘ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്’ സാമൂഹിക സഹായ പ്രസ്ഥാനം റമദാൻ മാസത്തെ പ്രതീക്ഷിച്ച് ‘ദയയുടെ മാസം’ പരിപാടിയിലൂടെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കും, കുടുംബങ്ങൾക്കും ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാൻ തുടങ്ങി.ഇതിനുപുറമെ, ഏകദേശം 1,000 ഇഫ്താർ പാക്കേജുകളും അത്താഴ പാക്കേജുകളും വിതരണം ചെയ്യുക എന്ന ലക്ഷ്യവും ഉണ്ട് . മനാമ, ഗുദൈബിയ,സൽമാനിയ, സിത്ര, ഏകർ, മാമിർ പ്രദേശങ്ങളിലെ ലേബർ ക്യാമ്പുകളിൽ ഇഫ്താർ പരിപാടികൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
Read More

Al Hilal Healthcare Group and Fujifilm Forge Strategic Partnership at World Health Expo Dubai 2026 to Elevate Radiology Standards at Al Hilal Premier Hospital, Kingdom of Bahrain

Al Hilal Healthcare Group and Fujifilm Forge Strategic Partnership at World Health Expo Dubai 2026 to Elevate Radiology Standards at Al Hilal Premier Hospital, Kingdom of Bahrain Dubai, UAE – World Health Expo 2026 Al Hilal Healthcare Group today announced a landmark strategic partnership with Fujifilm Middle East FZE to introduce advanced radiology and imaging […]
Read More