BMC News Desk

ഇന്റർ-സ്കൂൾ കപ്പ് ജേതാക്കളായ ഇന്ത്യൻ സ്‌കൂൾ ക്രിക്കറ്റ് ടീമിന് അഭിനന്ദനം

ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ (ബി.സി.എഫ്) ഇന്റർ-സ്കൂൾ കപ്പ് 2025 ജേതാക്കളായ ഇന്ത്യൻ സ്‌കൂൾ ടീമിനെ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി അഭിനന്ദിച്ചു. സ്‌കൂളിന് അവിസ്മരണീയ വിജയം നേടിക്കൊടുത്ത ടീമിലെ അംഗങ്ങൾ ഇവരാണ് : മുഹമ്മദ് ബേസിൽ (12Q), ജുഗൽ ജെ ബി(12J), രൺവീർ ചൗധരി (12I), ആശിഷ് ആചാരി (12D), ആരോൺ സേവ്യർ (12E), ധൈര്യ ദീപക് സാഗർ (11D), ഇഷാൻ മിസ്ട്രി (11R), വികാസ് ശക്തിവേൽ (11D), ഡാൻ എം വിനോദ് (10M), അയാൻ ഖാൻ […]
Read More

ജിസിസി ഇസ്ലാമിക കാര്യ മന്ത്രിമാരുടെ 11-ാമത് യോഗത്തില്‍ ബഹ്‌റൈൻ നീതികാര്യ മന്ത്രി പങ്കെടുത്തു

ജിസിസി ഇസ്ലാമിക കാര്യ മന്ത്രിമാരുടെ 11-ാമത് യോഗത്തില്‍ ബഹ്‌റൈൻ നീതികാര്യ മന്ത്രി പങ്കെടുത്തു. കുവൈത്ത് ആതിഥേയത്വം വഹിച്ച ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ ഇസ്ലാമിക കാര്യങ്ങളുടെയും എൻഡോവ്‌മെന്റുകളുടെയും ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരുടെ 11-ാമത് മന്ത്രിതല യോഗത്തില്‍ ബഹ്‌റൈൻ നീതി, ഇസ്ലാമിക് കാര്യ, എൻഡോവ്‌മെന്റ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അല്‍ മാവ്ദ പങ്കെടുത്തത്. മേഖലകളില്‍ സംയുക്ത സ്ഥാപന പ്രവർത്തനങ്ങള്‍ വികസിപ്പിക്കുക, മിതത്വവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്ന പരിപാടികളെ പിന്തുണയ്ക്കുക, ഇസ്ലാമിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നിവ യോഗത്തില്‍ ചർച്ച ചെയ്തു.
Read More

ബഹ്‌റൈൻ ഫാർമേഴ്സ് മാർക്കറ്റിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

പതിമൂന്നാം ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ബഹ്‌റൈൻ ഹോർട്ടി കൾച്ചറിസ്റ്റുകൾ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.. 2025-2026 സീസണിലേക്കുള്ള അപേക്ഷകൾ തിങ്കളാഴ്ച വരെ സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം അറിയിച്ചു .ബഹ്റൈന്‍ കര്‍ഷകരെയും ബ്രാന്‍ഡുകളെയും കരകൗശല വിദഗ്ധരെയും ഒരുമിപ്പിച്ചുകൊണ്ട് ഉള്ള മാർക്കറ്റ് ബുദയ്യ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് നടക്കുക.ബഹ്റൈന്‍ ഫാര്‍മേഴ്സ് മാര്‍ക്കറ്റ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനോടൊപ്പം ബഹ്റൈന്‍ ഉല്‍പന്നങ്ങളുടെയും ഭക്ഷ്യ ഉല്‍പ്പാദന വ്യവസായങ്ങളുടെയും വിപണന പ്ലാറ്റ്ഫോമായി പ്രവര്‍ത്തിക്കുകയും ചെയ്യും.കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വൈവിധ്യവത്കരിക്കാനും […]
Read More

പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ പ്രവർത്തനോൽഘാടനം മസ്കറ്റിൽ നടന്നു

പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ പ്രവർത്തനോൽഘാടനം മസ്കറ്റിൽ നടന്നു. മസ്‌കറ്റിലെ അൽഖുവൈയിർ സിറ്റിയിലുള്ള സിറ്റി സീസൺസ് ഹോട്ടലിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം ഉൽഘാടനകർമ്മം നിർവ്വഹിച്ചു. പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ കോർഡിനേറ്റർ രാജേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ ഭാരവാഹികളെയും തിരഞ്ഞെടുത്തു.പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ അദ്ധ്യക്ഷയായി അഡ്വ. ജെസ്സി ജോസ്, ജനറൽ സെക്രെട്ടറിയായി ബിജു അത്തിക്കയം വൈസ് […]
Read More

ഫെഡ് ബഹ്‌റൈൻ ഓണാഘോഷo സംഘടിപ്പിക്കുന്നു

ഫെഡ് ബഹ്‌റൈൻ ഈ വർഷത്തെ ഓണാഘോഷo കെ സിറ്റി സൽമാനിയ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു,ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ ഈ വർഷത്തെ ഓണാഘോഷo ലോക കേരള സഭാംഗം ശ്രീ സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്യും,പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡീസ്ന്റെ അധ്യക്ഷതയിൽ ബിഎംസി ഹാളിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു, ഫെഡ് ചെയർമാൻ  ഫ്രാൻസിസ് താരത്ത്, ലേഡീസ് വിംഗ് പ്രസിഡന്റ് നിക്സി ജെഫിൻ, സെക്രട്ടറി ജിഷ്ന രഞ്ജിത്, വൈസ് […]
Read More

മെഗാമാർട്ട് അവതരിപ്പിക്കുന്ന ബി എം സി ശ്രാവണ മഹോത്സവം 2025:ആവേശമേറുന്ന വടംവലി മത്സരം ഒക്ടോബർ 10 വെള്ളിയാഴ്ച :ഒരുക്കങ്ങൾ പുരോഗമിക്കുന്നു

മെഗാ മാർട്ട് അവതരിപ്പിക്കുന്ന 30 ദിവസം നീണ്ടുനിൽക്കുന്ന ബഹ്റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷമായ ബി എം സി ശ്രാവണ മഹോത്സവം 2025 ൻ്റെ ഭാഗമായി ബിഎംസി എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വടംവലി മത്സരം ഒക്ടോബർ 10 വെള്ളിയാഴ്ച വൈകിട്ട് സംഘടിപ്പിക്കും.വടംവലി മത്സരം ജനറൽ കൺവീനർ ഷാജിൽ ആലക്കൽ, ജോയിൻ കൺവീനർ അലക്സ് പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ ,ബഹ്‌റൈനിലെ വടംവലിക്കാരുടെ ഉന്നമനത്തിനും വടംവലിയെ ജനകീയമാക്കുന്നതിനും വേണ്ടി പ്രയത്നിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ ടഗ് ഓഫ് വാർ അസോസിയേഷനുമായി സഹകരിച്ച് […]
Read More

മെഗാമാർട്ട് അവതരിപ്പിക്കുന്ന ബി എം സി ശ്രാവണ മഹോത്സവം 2025:പായസ മത്സരം,മലയാളി മങ്ക മത്സരം എന്നിവ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

മെഗാമാർട്ട് അവതരിപ്പിക്കുന്ന  ബി എം സി ശ്രാവണ മഹോത്സവം 2025: ഓണാഘോഷത്തിന് മധുരമേറിയ പായസ മത്സരം,കേരളത്തനിമ വിളിച്ചോതിയ മലയാളി മങ്ക മത്സരം എന്നിവ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മെഗാമാർട്ട് അവതരിപ്പിക്കുന്ന ബഹ്‌റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടിയായ ബി എം സി ശ്രാവണ മഹോത്സവം 2025 –ൻ്റെ ഭാഗമായി പായസ മത്സരം, മലയാളി മങ്ക മത്സരം എന്നിവ സംഘടിപ്പിച്ചു. ബി എം സി ഓഡിറ്റോറിയങ്ങളിൽ നടന്ന മത്സരങ്ങളിൽ നിരവധി മത്സരാർത്ഥികളാണ് പങ്കെടുത്തത്.മത്സരങ്ങളുടെ ഭാഗമായി […]
Read More

പടവ് കുടുംബ വേദി ഓണാഘോഷം “ഓണത്തുടി-2025” ഹൃദ്യമായി

പടവ് കുടുംബ വേദി സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം ‘ പടവ് ഓണത്തുടി 2025 ‘ മനാമ എമിറേറ്റ്സ് ടവർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു,പടവ് പ്രസിഡന്റ് സുനിൽ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി സ്വാഗതം പറഞ്ഞു. ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ കെഎംസിസി സംസ്ഥാന ജനറൽ സെക്രെട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര മുഖ്യ പ്രഭാഷണം നിർവഹിച്ചു , ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ […]
Read More

മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഒരുങ്ങി ബഹ്‌റൈൻ മലയാളികൾ : സംഘാടക സമിതി രൂപീകരിച്ചു

  ബഹ്‌റൈൻ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സമുചിതമായ സ്വീകരണം ഒരുക്കാൻ ബഹ്‌റൈൻ മലയാളികൾ. ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ലോക കേരള സഭ അംഗങ്ങൾ , വിവിധ സംഘടനാ ഭാരവാഹികൾ, പ്രവർത്തകർ , സാമൂഹിക പ്രവർത്തകർ , മലയാളം മിഷൻ പ്രവർത്തകർ തുടങ്ങി പ്രവാസി സമൂഹത്തിലെ നാനാ തുറകളിൽപെട്ടവർ പങ്കെടുത്തു. പി വി രാധാകൃഷ്ണ പിള്ള ചെയർമാനും , പി ശ്രീജിത്ത് ജനറൽ കൺവീനറുമായി 501 അംഗ സംഘാടക സമിതി […]
Read More

നിയാർക് ബഹ്‌റൈൻ “സ്പർശം 2025” – സംഘാടക സമിതി രൂപീകരിച്ചു

നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച് സെന്റർ (നിയാർക്) ബഹ്‌റൈൻ ചാപ്റ്റർ നംവബർ 28 വെള്ളിയാഴ്ച വൈകീട്ട് 6 മുതൽ 10 വരെ സിഞ്ചിലെ അൽ അഹ്‍ലി ക്ലബ്ബിലെ ബാൻക്വറ്റ്‌ ഹാളിൽ സംഘടിപ്പിക്കുന്ന “സ്പർശം 2025” എന്ന പൊതു പരിപാടിയുടെ സംഘാടക സമിതി രൂപീകരണയോഗം ബിഎംസി ഹാളിൽ നടന്നു. അറിയപ്പെടുന്ന മെന്റലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിക്കുന്ന “ട്രിക്സ് മാനിയ 2.0″എന്ന മെന്റലിസം ഷോ, നിയാർക് ഗ്ലോബൽ ചെയർമാൻ അഷ്‌റഫ് കെ.പി, നെസ്റ്റ് കൊയിലാണ്ടി ജനറൽ സെക്രട്ടറി ടി.കെ. […]
Read More