BMC News Desk

ബഹ്‌റൈൻ ദേശീയ കായിക ദിന൦; വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് നവഭാരത് ബഹ്‌റൈൻ

ബഹ്‌റൈൻ ദേശീയ കായിക ദിനാചരണത്തോട് അനുബന്ധിച്ച് നവഭാരത് ബഹ്‌റൈൻ , ഗോപിനാഥ് മെമ്മോറിയൽ ട്രോഫിക്കു വേണ്ടി തെലുങ്ക് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അൽ നജ്മ ക്ലബ്ബിൽ നടന്ന വാർഷിക സ്പോർട്സ് ദിനം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് തിളക്കമേറി. വിവിധ മത്സര ഇനങ്ങളിൽ തെലുങ്ക് യൂണിറ്റ്,കേരള യൂണിറ്റ്, തമിഴ് യൂണിറ്റ്, കർണ്ണാടക യൂണിറ്റ്, ഉത്തരേന്ത്യ യൂണിറ്റിലെ കുട്ടികളുടെയും സ്ത്രീകളുടെയും , പുരുഷൻമാരുടേയും  മത്സരങ്ങൾ നടക്കുകയും വിജയികൾക്ക് മെഡലും ഗ്രൂപ്പുകൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. കായിക മേളയിൽ ബഹറിനിലെ എവിഎം […]
Read More

ഏറ്റവുമധികം പണരഹിത ഇടപാടുകൾ നടത്തുന്ന രാജ്യം ഇന്ത്യ; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ലോകത്ത് ഏറ്റവുമധികം പണരഹിത ഇടപാടുകൾ നടത്തുന്ന രാജ്യമായി ഇന്ത്യ മുന്നേറുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ.യുപിഐ പണരഹിത ഇടപാടുകളുടെ കണക്കു നോക്കുമ്പോൾ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയാണ് മുന്നിലെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെ ഉപയോഗം ജനങ്ങൾക്കിടയിൽ കുതിച്ചുയരുന്നത് വലിയൊരു മാറ്റമാണെന്നും റെയ്സിന സിഡ്നി ബ്രേക്ക്ഫാസ്റ്റിന്റെ ഭാഗമായുള്ള ഓസ്ട്രേലിയൻ സന്ദർശന വേളയിൽ അദ്ദേഹം പറഞ്ഞു.
Read More

കെഎസ്ആർടിസി ശമ്പള സർക്കുലർ; തീരുമാനം മാനേജ്മെന്റിന്റേതാണെന്ന് മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവുമായി ബന്ധപെട്ടു ഇറക്കിയ സർക്കുലർ മാനേജ്മെന്റിന്റ തീരുമാനമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതിൽ ആർക്കും വിഷമം വരേണ്ട കാര്യമില്ലെന്നും ആരെയും നിർബന്ധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ട ആവശ്യമില്ല.കെഎസ്ആർടിസിയിൽ വരുമാനത്തിന് അനുസരിച്ച് ശമ്പളം എന്ന നിർദേശം സർക്കാർ നൽകിയതല്ല. മന്ത്രിയെന്ന നിലയിൽ ഒരു നിർദേശവും നൽകിയിട്ടില്ല. സർക്കാർ നിർദേശമല്ല ഉത്തരവായി വന്നത്. കെഎസ്ആർടിസിയിലെ പ്രൊഫഷണൽ ബോർഡിന് തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ആവശ്യപ്പെട്ടാൽ യൂണിയനുകളുമായി ചർച്ച നടത്താൻ തയ്യാറാണ്. ടാർഗറ്റും പുതിയ ഉത്തരവും […]
Read More

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർന്റെ പുതിയ നേതൃത്വം ചുമതലയേറ്റു.

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്ററിന്റെ 2023 – 24 കാലയളവിലേക്കുള്ള എക്സിക്യൂറ്റീവ് കമ്മിറ്റിയും വനിതാ വിഭാഗവും ചുമതലയേറ്റു. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക വ്യക്തിത്വങ്ങളുടെയും കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെയും സാന്നിധ്യത്തിൽ കെ.സി.എ യിൽ നടന്ന ചടങ്ങിൽ ചാപ്റ്റർ ചെയർമാൻ കെ. ടി. സലിം കമ്മിറ്റി അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. രക്ഷധികാരികളായ സെയിൻ കൊയിലാണ്ടി, സുരേഷ് തിക്കോടി എന്നിവർ പുതിയ കമ്മിറ്റി അംഗങ്ങൾക്ക് ബാഡ്ജുകൾ കൈമാറി. ഗിരീഷ് കാളിയത്ത് (പ്രസിഡണ്ട്), ഹനീഫ് കടലൂർ (ജന. […]
Read More

തുർക്കി സിറിയ ഭൂകമ്പം: ബഹ്റൈനിൽ ,ദ ഡേ ഓഫ് സോളിഡാരിറ്റി ക്യാമ്പയിൻ സംഘടിപ്പിച്ചു

സിറിയയിലും തുർക്കിയിലും ഉണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് പിന്തുണ നൽകുന്നതിനായി ദ ഡേ ഓഫ് സോളിഡാരിറ്റി എന്ന വിഷയത്തിൽ ദേശീയ കാമ്പെയ്‌ൻ സംഘടിപ്പിച്ചു. മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യങ്ങൾക്കുമുള്ള ബഹ്റൈൻ രാജാവിന്റെ പ്രതിനിധി, ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹകരണത്തോടെ ബഹ്റൈൻ ടി.വി യാണ് പരിപാടി സംഘടിപ്പിച്ചത്. സിറിയയിലെയും തുർക്കിയെയിലെയും ജനങ്ങൾക്കും , ലോകമെമ്പാടുമുള്ള ദുരിതബാധിതർക്കും നൽകുന്ന സഹായത്തിനും ഷെയ്ഖ് നാസർ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് […]
Read More

തുർക്കി ഭൂകമ്പത്തിൽ : മുൻ ചെൽസി താരം ക്രിസ്റ്റ്യൻ അറ്റ്സു മരിച്ച നിലയിൽ

തുർക്കി ഭൂകമ്പത്തെ തുടർന്ന് കാണാതായ ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ മരിച്ച നിലയിൽ കണ്ടെത്തി. 12 ദിവസത്തെ തെരച്ചിലിന് ഒടുവിൽ അറ്റ്സുവിന്റെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി അദ്ദേഹത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചു.താരം താമസിച്ചിരുന്ന തെക്കൻ തുർക്കിയിലെ ഹതായിലിലുള്ള കെട്ടിടം ഭൂകമ്പത്തിൽ തകർന്നത് മുതൽ 31 കാരനായ അറ്റ്‌സുവിനെ കാണാതായിരുന്നു. അപകടം നടക്കുമ്പോൾ ഒരു അപാർട്മെന്റിന്റെ 12 ആം നിലയിൽ ആയിരുന്നു അറ്റ്സു എന്നാണ് റിപ്പോട്ടുകൾ.
Read More

ബഹ്റൈനും ഹംഗറിയും വിവിധ കരാറുകളില്‍ ഒപ്പുവെച്ചു

വിവിധ കരാറുകളില്‍ ബഹ്റൈനും ഹംഗറിയും ഒപ്പുവെച്ചു. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരുമായി ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ ഹംഗറി പ്രസിഡന്റ് കാതലിന്‍ നൊവാക് കൂടിക്കാഴ്ച നടത്തി.ഗുദൈബിയ പാലസില്‍ നടന്ന യോഗത്തിൽ സാമ്ബത്തിക സഹകരണം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള കരാറുകൾ ഒപ്പുവെച്ചു. ഹംഗറിയും ബഹ്റൈനും തമ്മിലുള്ള ശക്തമായ സഹകരണവും ഉഭയകക്ഷി ബന്ധവും ഇരുവരും അവലോകനം ചെയ്തു. ഇരു രാജ്യങ്ങളിലെയും […]
Read More

ക്രമിനിലുകൾക്കായി സർക്കാർ ചെലവാക്കിയത് 2.11 കോടി രൂപയാണെന്നും, സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി; വി.ഡി സതീശൻ

ആകാശ് തില്ലങ്കേരി വിവാദത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്രിമിനലുകളെ സിപിഐഎം ഉപയോഗിച്ചെന്ന് വി.ഡി സതീശൻ പറഞ്ഞു. ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്തഫലം പാർട്ടി നേരിടുകയാണെന്നും ക്രമിനിലുകൾക്കായി സർക്കാർ ചെലവാക്കിയത് 2.11 കോടി രൂപയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.അതേസമയം, ശുഹൈബ് വധം പാർട്ടി ആഹ്വാനപ്രകാരമെന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലാണ് സിപിഐഎമ്മിനെ ആദ്യം വെട്ടിലാക്കിയത്. അധിക്ഷേപ പരാതിയിൽ തില്ലങ്കേരി സംഘത്തെ പൂട്ടുമന്ന പൊലീസിന്റെ അവകാശവാദം പൊളിയുന്നത് പിന്നീട് കണ്ടു. ആകാശിനെ തള്ളിപ്പറഞ്ഞെങ്കിലും തുറന്ന പോരിൽ നിന്ന് […]
Read More

ഊരകം സെൻറ് ജോസഫ്സ് കമ്മ്യൂണിറ്റി ആദരവ് നൽകി

മനാമ :ഊരകം സെൻറ് ജോസഫ്സ് കമ്മ്യൂണിറ്റി, ബഹ്‌റൈൻ (ഇരിങ്ങാലക്കുട രൂപത ) ആറാം വാർഷികത്തോടനുബന്ധിച്ച് ഹമദ് ടൗണിൽ വച്ച് നടന്ന പൊതുയോഗത്തിൽ സംഘടനയുടെ രക്ഷാധികാരി കൂടിയായ ഡേവിസ് ടി മാത്യുവിനെ ആദരിച്ചു.വാർഷിക സമ്മേളനം ബഹ്‌റൈൻ മലയാളി കാത്തലിക്ക് കമ്മ്യൂണിറ്റി കോർഡിനേറ്റർ ജോസ് ജോസഫ് ഉൽഘാടനം ചെയ്തു. പ്രസിഡന്റ് സിന്റോ തെറ്റയിൽ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൺവീനർ പോൾ തൊമ്മാന സ്വാഗതവും , സെക്രട്ടറി റോയ് കൂള നന്ദിയും പറഞ്ഞു, ഡിക്സൺ ഇലഞ്ഞിക്കൽ, വിബിൻ വർഗീസ്, ബിജി ബിജു […]
Read More

മുരുകന്റെ യാത്രയ്ക്ക് സാമ്പത്തിക സഹായം ഒരുക്കിയത് ഹോപ്പ് ബഹ്‌റൈൻ

സ്ട്രോക്ക് വന്നു ഏഴുമാസത്തിലധികമായി സൽമാനിയ ആശുപത്രിയിൽ കിടപ്പിൽ ആയിരുന്ന തമിഴ്നാട് മധുര സ്വദേശി മുരുകൻ നാട്ടിലേക്ക് യാത്രയായി.ഏഴുമാസത്തിലധികമായി ഹോപ്പ് പ്രവർത്തകരുടെ കരുതലിൽ ആയിരുന്നു മുരുകൻ. ഒരു കമ്പനിയിൽ തുച്ഛമായ വേതനത്തിന് ജോലി ചെയ്തിരുന്ന മുരുകന് സ്ട്രോക്ക് വന്നു ഒരു വശം തളർന്നു പോകുകയായിരുന്നു മുരുകന്റെ അവസ്ഥ മനസിലാക്കിയ ഹോപ്പിന്റെ സൽമാനിയ ഹോസ്പിറ്റൽ വിസിറ്റ്‌ ടീം അദ്ദേഹത്തിന്റെ പരിചരണം ഏറ്റെടുക്കുകയായിരുന്നു. തളർന്നു കിടപ്പിലായിരുന്ന മുരുകന് ഹോപ്പിന്റെ അഭ്യുദയകാംഷിയായ പുഷ്പരാജിന്റെ സഹായത്തോടെ ഫിസിയോതെറാപ്പി അടക്കമുള്ള മെഡിക്കൽ സഹായങ്ങൾ നടത്തുകയും ചെയ്തു. […]
Read More