Imac Kochi

കുന്നംകുളം മുൻ എം.എൽ.എ ബാബു എം പാലിശ്ശേരി അന്തരിച്ചു

കുന്നംകുളം: സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും രണ്ടുതവണ കുന്നംകുളം എം.എൽ.എയുമായിരുന്ന ബാബു എം പാലിശ്ശേരി (67) അന്തരിച്ചു. ഏറെക്കാലമായി പാർക്കിസൺസ് രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗം കൂടിയതിനെ തുടർന്ന് തിങ്കളാഴ്ച അദ്ദേഹത്ത കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ച പകൽ ഒരുമണിയോടെയായിരുന്നു മരണം. സിപിഐ എം കുന്നംകുളം എരിയ സെക്രട്ടറിയായിരുന്ന ബാബു എം. പാലിശ്ശേരി 2005 ലാണ് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റിലെത്തിയത്. ഡിവൈഎഫ്‌ഐയുടെ ജില്ല സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, […]
Read More

അന്ധവിശ്വാസത്തിന് ഒടുവിൽ ക്രൂരകൊലപാതകം; നെന്മാറ സജിത കൊലക്കേസ്; ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി മറ്റന്നാൾ

പാലക്കാട്: അന്ധവിശ്വാസത്തെ തുടർന്ന് പോത്തുണ്ടി സ്വദേശിനി സജിതയെ ക്രൂരമായി വധിച്ച കേസിലെ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി. കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. മറ്റന്നാൾ ശിക്ഷാവിധി പ്രഖ്യാപിക്കും. വിധി കേൾക്കാൻ സജിതയുടെ മക്കളായ അതുല്യയും അഖിലയും കോടതിയിലെത്തി. രാവിലെ 10.45ഓടെ തന്നെ പ്രതിയായ ചെന്താമരയെയും കോടതിയിലെത്തിച്ചു. 2 019 ഓഗസ്റ്റ് 31നാണ് അയൽവാസിയായ നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി […]
Read More

പവൻ 94,360 ഇന്ന് കൂടിയത് 2,400 രൂപ, തൊടാനാവാതെ സ്വർണ്ണവില കുതിക്കുന്നു

കൊച്ചി: സ്വർണവില വീണ്ടും മുകളിലേക്ക്. ഇന്ന് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയുമാണ് കൂടിയത്. ആദ്യമായാണ് ഒറ്റദിവസം സ്വർണത്തിന് ഇത്രയുമധികം വില കൂടുന്നത്. ഇതോടെ പവന് 94,360 രൂപയായി. ഗ്രാമിന് 11,795 രൂപയാണ്. രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നതെന്നാണ് സൂചനകൾ. ഔൺസിന് 140ലേറെ ഡോളർ മുന്നേറി വില ചരിത്രത്തിലെ ഏറ്റവും ഉയരമായ 4,163.24 ഡോളറിലാണ് എത്തിയത്. വില 4,100 ഡോളർ കടക്കുന്നതും വിപണിയിൽ ആദ്യമായാണ്. കേരളത്തിൽ ഈമാസം മാത്രം ഇതുവരെ പവന് കൂടിയത് 8,240 […]
Read More

പുരസ്‌കാരം തറയിൽവച്ച് ശ്രേയസ് അയ്യർ; മേശയിൽ വച്ച് രോഹിത്, ആരാധകരുടെ മനസ് നിറച്ച കാഴ്ച

മുംബൈ: അപൂർവമായ ഒരു കാഴ്ചയുടെ കൗതുകത്തിലാണ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർ. ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർക്കു കിട്ടിയ മൊമന്റോ തറയിൽനിന്ന് എടുത്ത് മേശയിൽവയ്ക്കുന്ന സൂപ്പർ താരം രോഹിത് ശർമയുടെ വീഡിയോ ആണ് കായിക പ്രേമികളുടെ മനസിൽ ഇടം പിടിച്ചത്. സിയറ്റ് ക്രിക്കറ്റ് റേറ്റിങ് പുരസ്‌കാര വേദിയിലെ ദൃശ്യങ്ങളാണിത്. രോഹിത് ശർമയും ഭാര്യ ഋതികയും മുംബൈയിൽ നടന്ന പുരസ്‌കാരദാനച്ചടങ്ങിനെത്തിയിരുന്നു. ഇന്ത്യൻ ഏകദിന ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പുറകിലായിരുന്നു രോഹിത്. സിയറ്റ് ജിയോസ്റ്റാർ പുരസ്‌കാരം സ്വീകരിച്ച […]
Read More

അടൂരിൽ സ്വത്തിനുവേണ്ടി അമ്മയുടെ നേർക്ക് തോക്ക് ചൂണ്ടി; മകൻ അറസ്റ്റിൽ

അടൂർ: കൊലപ്പെടുത്തുമെന്നു പറഞ്ഞ് അമ്മയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ മകൻ അറസ്റ്റിൽ. അടൂർ പള്ളിക്കൽ ആനയടി ചെറുകുന്ന് ലിസി ഭവനിൽ ലിസിയെ (65) ആണ് രണ്ടാമത്തെ മകനായ ജോറിൻ തോക്കുമായി എത്തി ഭീഷണിപ്പെടുത്തിയത്. ലിസി കഴിഞ്ഞ 30 വർഷമായി ഭർത്താവുമൊത്തു ഗൾഫിലും യു.എസിലും ജോലി ചെയ്തു വരികയായിരുന്നു. നാലുമാസം മുൻപാണ് നാട്ടിലെത്തിയത്. ഇവർക്ക് മൂന്ന് ആൺമക്കളാണ്. മൂത്ത മകൻ സന്തോഷും കുടുംബവും ഗോവയിലും ഇളയ മക്കളായ ജോറിനും ഭാര്യ ഷൈനിയും, ഐറിനും ഭാര്യ രാജിയും ഇടുക്കിയിലുമാണ് താമസിക്കുന്നത്. […]
Read More

മെസിയുടെ സന്ദർശനത്തിൽ 50000 കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യും; ഫാൻ പാർക്കുകൾ ക്രമീകരിക്കുമെന്ന് പൊലീസ്

കൊച്ചി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെയും അർജൻറീന ടീമിന്റെയും കേരള സന്ദർശനത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി അവലോകന യോഗം നടത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ഈ മാസം അവസാനത്തോടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കാൻ കഴിയും. കാണികളുടെ എണ്ണത്തിൽ വിദഗ്ധസമിതിയുടെ നിർദ്ദേശപ്രകാരം അന്തിമ തീരുമാനം എടുക്കും. 50000 കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യും. ഗതാഗത നിയന്ത്രണം ഉണ്ടാകും. ഫാൻ പാർക്കുകൾ ക്രമീകരിക്കും. കൂടുതൽ സിസിടിവികളും ഡ്രോണുകളും സുരക്ഷയ്ക്കായി ഒരുക്കുമെന്നും പുട്ട വിമലാദിത്യ […]
Read More

ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു, മടങ്ങിയത് കോഴിക്കോട്ടെ വീട്ടിലേക്ക്

കോഴിക്കോട്: പേരാമ്പ്രയിൽ പോലീസും യുഡിഎഫ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപി ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് മടങ്ങി. മൂന്നു ദിവസത്തെ ആശുപത്രിവാസത്തിനുശേഷമാണ് കോഴിക്കോട്ടെ വീട്ടിലേക്ക് അദ്ദേഹം ഡിസ്ചാർജായി മടങ്ങിയത്. ബുധനാഴ്ച തുടർചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ പരിശോധനയുണ്ട്. മുഖത്ത് അടിയേറ്റതിനെത്തുടർന്ന് മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയും വിശ്രമവും കഴിഞ്ഞാണ് മടക്കം. പൊലീസിന്റെ ലാത്തിയടിയിൽ പരിക്കേറ്റതായും ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ ലാക്സഭാ സ്പീക്കർക്കും പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കും പരാതി നൽകി. […]
Read More

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം പൂർത്തിയാകട്ടെ, ആരൊക്കെ ജയിലിൽ പോകുമെന്ന് അപ്പോൾ നോക്കാം

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അന്വേഷണം പൂർത്തിയായ ശേഷം ബാക്കി കാര്യം ആലോചിക്കാമെന്ന് മുഖ്യമന്ത്രി. അന്വേഷണത്തിനു മുമ്പ് വിധി എഴുതേണ്ടതില്ല. അന്വേഷണത്തെ എതെങ്കിലും വിധത്തിൽ ബാധിക്കുന്ന ഒരു പരാമർശവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്നും അന്വേഷണം കഴിഞ്ഞ് ആരൊക്കെ ജയിലിൽ പോകുമെന്ന് അപ്പോൾ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമന വിഷയത്തിൽ എൻഎസ്എസിന് അനുകൂലമായി വന്ന സുപ്രീം കോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ലഭ്യമാക്കാൻ നിയമനടപടി സ്വീകരിക്കാൻ ഇന്നത്തെ […]
Read More

കൊച്ചിയിലെ തെരുവുനായ ആക്രമണം; മൂന്ന് വയസുകാരിയുടെ അറ്റുപോയ ചെവി തുന്നിച്ചേർത്തു

കൊച്ചി: തെരുവുനായ ആക്രമണത്തിനിരയായ മൂന്ന് വയസുകാരിയുടെ ശസ്ത്രക്രിയ പൂർത്തിയായി. വടക്കൻ പറവൂരിൽ ഇന്നലെയായിരുന്നു സംഭവം. നായ കടിച്ചെടുത്ത കുട്ടിയുടെ ചെവി പ്ലാസ്റ്റിക് സർജറിയിലൂടെയാണ് തുന്നിച്ചേർത്തത്. മേക്കാട് വീട്ടിൽ മിറാഷിന്റെ മകൾ നിഹാരികയുടെ ചെവിയാണ് തുന്നിച്ചേർത്തത്. നിലവിൽ കുട്ടി എറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ശസ്ത്രക്രിയ പൂർണമായും വിജയിച്ചോ എന്ന് രണ്ട് ദിവസത്തിന് ശേഷമേ പറയാൻ സാധിക്കൂവെന്ന് ഡോക്ടർമാർ പറഞ്ഞു. ഇന്നലെ വൈകിട്ട് വീടിന് സമീപമുള്ള അമ്പലപ്പറമ്പിൽ കളിക്കുമ്പോഴാണ് നിഹാരികയെ തെരുവുനായ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കുട്ടിയുടെ […]
Read More

സിവിൽ സർവീസിൽനിന്ന് രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ആരോപണങ്ങളുന്നയിച്ച് സിവിൽ സർവീസിൽനിന്ന് രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു. എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അംഗത്വം നൽകി. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു കണ്ണൻ. രാജ്യത്തെ പിന്നാക്കം നിൽക്കുന്നവർക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും ഒപ്പംനിൽക്കുകയും നീതിക്കും ഐക്യത്തിനും വേണ്ടി എപ്പോഴും പോരാടിയ ധീരനായ ഉദ്യോഗസ്ഥനാണ് കണ്ണൻ ഗോപിനാഥൻ എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. വളരെ വ്യക്തമായ ഒരു പ്രത്യയശാസ്ത്രത്തോടെ നീതിക്കുവേണ്ടി പോരാടുന്ന […]
Read More