Imac Kochi

”ഒരു സ്ഥലം വരെ പോകാനുണ്ട്”, സഹോദരിയുടെ വീട്ടിൽ കുട്ടിയെ ഏൽപ്പിച്ച് അധ്യാപികയും ഭർത്താവും ആത്മഹത്യ ചെയ്തു

കാസർകോട്: മഞ്ചേശ്വരം കടമ്പാറിൽ അദ്ധ്യാപികയും ഭർത്താവും വിഷം കഴിച്ച് മരിച്ചു. പെയിന്റിംഗ് ജോലി ചെയ്യുന്ന അജിത്ത് (35), വൊർക്കാടി ബേക്കറി ജംഗ്ഷനിലെ സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന ശ്വേത (27) എന്നിവരാണ് മരിച്ചത്. ഇന്നലെ വെെകിട്ടോടെയാണ് ഇരുവരും വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ദേർളക്കട്ടയിലെ ആശുപത്രിയിലാണ് മരിച്ചത്. തിങ്കളാഴ്ച ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ അജിത്തും ശ്വേതയും മൂന്നു വയസുള്ള മകനുമായി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തി. ഒരിടംവരെ പോകാനുണ്ടെന്നും മകനെ നോക്കണമെന്നും പറഞ്ഞാണ് ഇരുവരും […]
Read More

”എനിക്ക് വയ്യ എന്നെ ആശുപത്രിയിൽ കൊണ്ടുപോകണം” കൊല്ലത്ത് ലഹരി സംഘങ്ങൾ ഏറ്റുമുട്ടി; യുവാവ് മരിച്ചു

കൊല്ലം: ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ടു. കൊല്ലം പൊരീക്കിലിൽ ഇടവട്ടം ജയന്തി നഗറിൽ ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം നടന്നത്. ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥാണ് (35) മരിച്ചത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ജയന്തി നഗർ അരുൺ ഭവനിൽ അരുൺ ഒളിവിലാണ്. ഇരുവരും കഞ്ചാവ് വിൽപന സംഘത്തിലെ കണ്ണികളാണെന്നാണ് പൊലീസ് പറയുന്നത്. ജയന്തി നഗറിൽ ജോസിന്റെ വീടിന് മുന്നിലായിരുന്നു ഏറ്റുമുട്ടൽ. അലർച്ച കേട്ടെത്തിയവരാണ് അവശനിലയിൽ കിടക്കുന്ന ഗോകുലിനെ കണ്ടത്. ‘എനിക്ക് വയ്യ എന്നെ ആശുപത്രിയിൽ കൊണ്ടുപോകണം’ […]
Read More

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’; നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി മരുന്ന് നൽകരുതെന്നും ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികൾക്കുള്ള മരുന്നു നൽകാൻ പാടില്ലെന്നും ഇതുസംബന്ധിച്ച് ഡ്രഗ്സ് കൺട്രോളർക്ക് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചു. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫിസർ, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് […]
Read More

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിൽ; നവംബർ 6നും 11നും വോട്ടെടുപ്പ്

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യ ഘട്ടം നവംബർ ആറിനും രണ്ടാം ഘട്ടം നവംബർ 11നും നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. വോട്ടെണ്ണൽ നവംബർ 14ന് നടക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ബീഹാറിൽ ആകെ 7.43 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 3.92 കോടി പുരുഷൻമാരും. 3.5 കോടി സ്ത്രീകളും14 ലക്ഷം പുതിയ വോട്ടർമാരുമാണ്. 90,712 പോളിംഗ് സ്റ്റേഷനുകളിൽ വോട്ടെടുപ്പ് നടക്കും. ഇതിൽ 1044 എണ്ണം സ്ത്രീകൾ കൈകാര്യം ചെയ്യുന്ന […]
Read More

കുട്ടിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചു മാറ്റിയ സംഭവം, ഡോക്ടർമാർക്ക് സസ്‌പെൻഷൻ; ബലിയാടാക്കുന്ന നടപടി എന്ന് കെജിഎംഒഎ

തിരുവനന്തപുരം: പാലക്കാട് പല്ലശന സ്വദേശി ഒൻപതു വയസുകാരിയായ വിനോദിനിയുടെ വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവരെ സസ്പെൻഡ് ചെയ്തു. നടപടിക്കെതിരെ ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ രംഗത്തെത്തി. ചികിത്സാ പ്രോട്ടോക്കോൾ ലംഘിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ ആരോഗ്യമേഖല നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ മറച്ചുവയ്ക്കാനും അതിനെതിരെ ഉണ്ടാകാൻ ഇടയുള്ള പൊതുജന വികാരം തടയാനുമാണ് ഡോക്ടർമാരെ ബലിയാടാക്കുന്ന ഈ നടപടി സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് കെജിഎംഒഎ […]
Read More

വൈദ്യശാസ്ത്ര നൊബേൽ 3 പേർക്ക്; പുരസ്‌കാരം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന്

സ്റ്റോക്കോം: മേരി ഇ. ബ്രോങ്കോവ്, ഫ്രെഡ് റാംസ്‌ഡെൽ, ഷിമോൺ സഗാഗുച്ചി എന്നിവർക്ക്‌ 2025ലെ വൈദ്യശാസ്ത്ര നൊബേൽ. ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിൽ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറൽ ഇമ്യൂൺ ടോളറൻസ് (peripheral immune tolerance) സംബന്ധിച്ച കണ്ടെത്തലുകൾക്കാണ് പുരസ്‌കാരം. നമ്മുടെ ശരീരത്തെ ആക്രമിക്കുന്നതിൽനിന്ന് പ്രതിരോധ കോശങ്ങളായ പ്രതിരോധ സംവിധാനത്തിന്റെ സെക്യൂരിറ്റി ഗാർഡുകൾ എന്ന് വിളിക്കാവുന്ന റെഗുലേറ്ററി ടി സെല്ലുകളെ തിരിച്ചറിഞ്ഞതാണ് പഠനത്തിന് വഴിത്തിരിവായത്. പ്രതിരോധ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു, എന്തുകൊണ്ടാണു ഗുരുതരമായ ഓട്ടോഇമ്യൂൺ രോഗങ്ങൾ വരാത്തത് എന്നതിനെക്കുറിച്ചുള്ള […]
Read More

സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിനുനേരെ അതിക്രമം; കോടതി മുറിക്കുള്ളിൽ ഷൂ എറിയാൻ അഭിഭാഷകന്റെ ശ്രമം

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്ക്കുനേരെ കോടതി മുറിക്കുള്ളിൽ ഷൂ എറിഞ്ഞ് അതിക്രമം. ജസ്റ്റിസിനുനേരെ അഭിഭാഷകൻ ഷൂ എറിയാൻ ശ്രമം നടത്തിയെന്നാണ് സുപ്രീംകോടതി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ന് രാവിലെ കേസ് നടപടികൾക്കിടെയാണ് സംഭവം. കോടതിമുറിക്കുളളിലേക്ക് അഭിഭാഷകൻ എത്തുകയും സനാതന ധർമ്മത്തിനെതിരെ ചീഫ് ജസ്റ്റിസ് പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് ആരോപിക്കുകയായിരുന്നു. സുപ്രീംകോടതിയിലെ സുരക്ഷാ വിഭാഗം ജീവനക്കാർ അഭിഭാഷകനെ കോടതിമുറിയിൽ നിന്ന് മാറ്റിയതോടെ സംഘർഷം അവസാനിച്ചു. ഇക്കാര്യങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാദം. ഖജുരാഹോയിൽ ഏഴടി ഉയരമുളള വിഷ്ണുവിന്റെ […]
Read More

”ആ മോതിരം സത്യം പറഞ്ഞു”…വിവാഹത്തിലേക്ക് സന്തോഷച്ചുവട് വച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും

ഹൈദരബാദ്: തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം അടുത്തവർഷം ഫെബ്രുവരിയിൽ നടക്കും. വിവാനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. വിവാഹം അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കും എന്നാണ് വിവരം. എന്നാൽ വിവാഹനിശ്ചയത്തെക്കുറിച്ച് ഇരുവരുടെയും ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. ഇതിനിടെ വിജയ് ദേവരകൊണ്ടയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. . ഇളയ സഹോദരൻ ആനന്ദ് ദേവരകൊണ്ടയ്ക്കൊപ്പം ആന്ധ്രാപ്രദേശിൽ നടന്ന ഒരു പരിപാടിയിൽ താരം പങ്കെടുക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. […]
Read More

പ്രകൃതിവിരുദ്ധ ബന്ധത്തിനിടെ യുവാവിനെ കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു, സെക്യൂരിറ്റി ജീവനക്കാരനായ പ്രതി അറസ്റ്റിൽ

കുന്നംകുളം: ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്‌സിൽ യുവാവിനെ കൊലപ്പെടുത്തി കത്തിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതി മരത്തംകോട് ചൊവ്വന്നൂർ ചെറുവത്തൂർ സണ്ണി (61)യെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രകൃതിവിരുദ്ധ ബന്ധത്തിനിടെയാണ് കൊലപാതകം എന്നാണ് സൂചന. മരിച്ച യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 35 വയസ്സ് തോന്നിക്കും. ചൊവ്വന്നൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തെ ക്വാർട്ടേഴ്‌സിലാണ് വൈകിട്ട് അഞ്ചരയോടെ മൃതദേഹം കണ്ടത്. മുറിയിൽ നിന്ന് പുക വരുന്നത് കണ്ടാണ് നാട്ടുകാർ എത്തിയത്. പുറത്തു നിന്ന് പൂട്ടിയ മുറി തുറന്നപ്പോഴാണ് കത്തിയ നിലയിൽ […]
Read More

ആ കോടിപതി കൊച്ചിയിലല്ല, ആലപ്പുഴ സ്വദേശി ശരത് എസ്. നായർ ഓണം ബംപർ വിജയി, ടിക്കറ്റ് നെട്ടൂരിൽ നിന്ന്

ആലപ്പുഴ: കേരളം കാത്തിരുന്ന ആ ഭാഗ്യവാൻ ഇതാ. 25 കോടിയുടെ ഓണം ബംപർ അടിച്ച ഭാഗ്യവാൻ തുറവൂർ സ്വദേശിയായ ശരത് എസ്.നായരാണ്. ശരത് നെട്ടൂരിൽ നിന്നാണു ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്‌സ് ജീവനക്കാരനാണ്. തുറവൂർ തൈക്കാട്ടുശേരി എസ.്ബി.ഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി. നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി. ലതീഷാണ് ടിക്കറ്റ് വിറ്റത്. ബംപർ അടിച്ച നമ്പർ ഉള്ള മറ്റ് സീരീസുകളിലെ 9 ടിക്കറ്റുകളും ലതീഷ് വഴിയാണു വിറ്റത്. ഇവയ്ക്ക് 5 ലക്ഷം രൂപവീതം സമാശ്വാസ സമ്മാനം […]
Read More