Imac Kochi

ഇന്ത്യയിൽ ചുമ മരുന്ന് കഴിച്ച് ജീവൻ പൊലിഞ്ഞ കുട്ടികളുടെ എണ്ണം 14 ആയി ഉയർന്നു; മരുന്ന് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ചിന്ദ്വാരയിൽ വിഷപദാർത്ഥങ്ങളടങ്ങിയ കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. കുട്ടികൾക്ക് കോൾഡ്രിഫ് സിറപ്പ് നിർദ്ദേശിച്ച പരേഷ്യയിലെ ശിശുരോഗ വിദഗ്ദ്ധനായ പ്രവീൺ സോണി ആണ് ഇന്നുപുലർച്ചെ അറസ്റ്റിലായത്. പ്രവീണിന്റെ ക്ലിനിക്കിലാണ് മിക്ക കുട്ടികളും ചികിത്സ തേടിയിരുന്നതെന്ന കണ്ടെത്തലിനെ തുടർന്നാണിത്. സർക്കാർ ആശുപത്രിയിലെ ഡോക്ടറായ പ്രവീൺ സ്വകാര്യ ക്‌ളിനിക്കും നടത്തിയിരുന്നു. കോൾഡ്രിഫ് ചുമ സിറപ്പ് നിർമ്മിച്ച തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിക്കെതിരെ മദ്ധ്യപ്രദേശ് സർക്കാർ കേസ് […]
Read More

എട്ടുവയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; ഡോക്ടർമാരുടെ പിഴവല്ലെന്ന്; റിപ്പോർട്ട് പിന്തുണച്ച് കെ.ജി.എം.ഒ.എ

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് എട്ടുവയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാർക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. കുട്ടിക്ക് കൃത്യമായ ചികിത്സയാണ് ലഭിച്ചതെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ ഡോക്ടർമാരെ പിന്തുണച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും (കെ.ജി.എം.ഒ.എ) രംഗത്തെത്തി. കുട്ടിക്ക് പരമാവധി ചികിത്സ നൽകി. സെപ്തംബർ 30ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൈയിലെ രക്തയോട്ടം നിലച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനുശേഷം കുട്ടിയെ കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. പാലക്കാട് ഡിഎംഒ […]
Read More

ആ ഭാഗ്യവാൻ ആര്, ഇതുവരെ ആരും എത്തിയില്ലെന്ന് ഏജന്റ്, സി.സി.ടി.വിയിലും ആളില്ല

കൊച്ചി: ഓണം ബമ്പർ വിജയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ലോട്ടറി ഏജൻറ് ലതീഷ് പറഞ്ഞു. ആരും ലോട്ടറിയുമായി ഇതുവരെ എത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും ലതീഷ് പറഞ്ഞു. കുമ്പളം സ്വദേശിയാണ് വിജയി എന്ന സംശയം ഉണ്ടായിരുന്നു. എന്നാൽ ആൾ നേരിട്ടെത്തി ലോട്ടറി അടിച്ചിട്ടില്ലെന്ന് അറിയിച്ചുവെന്നും ലതീഷ് പറയുന്നു. ലതീഷ് വിറ്റ ഓണം ബമ്പർ ലോട്ടറി ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. മറ്റ് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം താൻ വാങ്ങിയ ടിക്കറ്റുകളെല്ലാം വിറ്റുപോയെന്നും […]
Read More

അച്ഛനെ വെട്ടി, പിന്നാലെ ആത്മഹത്യാ ഭീഷണി മകന്റെ മുറിയിൽ കോഴിത്തലയും പൂജയും

തൃശൂർ: തൃശൂർ മുത്രത്തിക്കരയിൽ അച്ഛനെ വെട്ടിയതിന് പിന്നാലെ ആത്മഹത്യാ ഭീഷണി മുഴക്കി മകൻ. ശിവൻ (70) എന്നയാളെ മകൻ വിഷ്ണു ആണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ശിവനെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അയൽവാസികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. കുടുംബവഴക്കിനിടയിലായിരുന്നു അച്ഛനെ മകൻ വെട്ടിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിലിടെ വിഷ്ണു രണ്ടാം നിലയിലെ മുറിയിൽ ഒളിച്ചിരുന്നു. പൊലീസ് വാതിലും ജനാലകളും പൊളിച്ച് വിഷ്ണുവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും വിഫലമായി. ആത്മഹത്യാ ഭീഷണി മുഴക്കുകയും അക്രമസ്വഭാവം കാണിക്കുകയും ചെയ്ത വിഷ്ണു […]
Read More

യു.എസിൽ ഇന്ത്യൻ വിദ്യാർത്ഥിയെ അജ്ഞാതൻ വെടിവച്ച് കൊലപ്പെടുത്തി

വാഷിംഗ്ടൺ: യു.എസിലെ ഡാലസിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ (26) ആണ് കൊല്ലപ്പെട്ടത്. പെട്രോൾ പമ്പിൽ പാർട്ടൈമായി ജോലി ചെയ്തു വരികയായിരുന്നു ചന്ദ്രശേഖർ. വെള്ളിയാഴ്ച രാത്രി പമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് അജ്ഞാതൻ പോളിനെ വെടിവച്ച് കൊലപ്പെടുത്തിയത്. പോൾ ഹൈദരാബാദിൽ ഡെന്റൽ സർജറിയിൽ ബിരുദം നേടിയിരുന്നു. 2023ലാണ് ഉപരിപഠനത്തിനായി യു.എസിലേക്ക് എത്തിയത്. ആറ് മാസം മുമ്പ് ബിരുദാനന്തര ബിരുദവും നേടിയ ചന്ദ്രശേഖർ സ്ഥിരജോലിയ്ക്കായുള്ള അന്വേഷണത്തിലായിരുന്നു. ബിആർഎസ് എം>എൽ.എ സുധീർ റെഡ്ഡിയും മുൻ മന്ത്രി […]
Read More

‘തടയാൻ ആർക്കാണ് അധികാരം?’; പലസ്തീൻ ഐക്യദാർഢ്യ മൈം തടഞ്ഞ സംഭവം നടപടിയെടുക്കുമെന്നു വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കാസർഗോഡ് കുമ്പള ഹയർ സെക്കൻഡറി സ്‌കൂളിലെ കലോത്സവത്തിൽ വിദ്യാർഥികൾ അവതരിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ മൈം നിർത്തി വച്ച് കലോത്സവം തന്നെ മാറ്റിവച്ച സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളം. പലസ്തീനിൽ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങൾക്കൊപ്പമാണ് കേരളം. പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ […]
Read More

വിവാദചുമമരുന്ന് കേരളം നിരോധിച്ചു; മരുന്നുകടകളിലും ആശുപത്രികളിലും വിൽക്കരുതെന്ന് നിർദേശം

തിരുവനന്തപുരം: കേരളത്തിൽ കോൾഡ്രിഫ് സിറപ്പിന്റെ വിൽപന സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിർത്തിവയ്പ്പിച്ചു. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ. 13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. ഈ സിറപ്പ് സംസ്ഥാനത്തെ മരുന്ന് കടകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ വിൽക്കാനോ കൊടുക്കാനോ പാടില്ല. ഈ ബാച്ച് മരുന്നിന്റെ വിൽപന കേരളത്തിൽ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസിലാക്കിയതെന്നും മന്ത്രി പറഞ്ഞു. എങ്കിലും സുരക്ഷയെ കരുതിയാണ് കോൾഡ്രിഫ് […]
Read More

”ഏറെ വൈകാരിക ഭാരത്തോടെയാണ് ഞാൻ തിരുവനന്തപുരത്ത് നിൽക്കുന്നത്, കാഴ്ചക്കാരില്ലെങ്കിൽ കലാകാരന്മാർ ഇല്ല, എല്ലാ പുരസ്‌കാരവും മലയാളികൾക്ക്’; വികാരഭരിതനായി മോഹൻലാൽ

തിരുവനന്തപുരം: ഡൽഹിയിൽ വച്ച് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് വാങ്ങിയ നിമിഷത്തേക്കാൾ ഏറെ വൈകാരിക ഭാരത്തോടെയാണ് താൻ തിരുവനന്തപുരത്ത് നിൽക്കുന്നതെന്ന് നടൻ മോഹൻലാൽ. ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കുന്ന ‘ മലയാളം വാനോളം ലാൽസലാം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. മോഹൻലാലിന് മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. കേരള സർക്കാരിനുവേണ്ടി കവി പ്രഭാ വർമ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് സമർപ്പിച്ചു. ‘എനിക്ക് ഈ […]
Read More

”ഗായകൻ സുബീൻ ഗാർഗിന്റെ മരണം ആസൂത്രിതം കൊലപാതകത്തിന് പിന്നിൽ അറസ്റ്റിലായവർ, മരണം വിഷബാധ, ചികിത്സ വൈകിപ്പിച്ചു”

ഗുവഹാത്തി: ഗായകൻ സുബീൻ ഗാർഗിന്റെ മരണം ആസൂത്രിതമാണെന്ന് വെളിപ്പെടുത്തി ദൃക്‌സാക്ഷിയും സുബീന്റെ ബാൻഡിലെ അംഗവുമായ ശേഖർ ജ്യോതി ഗോസ്വാമി. കൊലപാതകത്തിനു പിന്നിൽ സുബീന്റെ മാനേജർ സിദ്ധാർഥ് ശർമ, നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മാനേജർ ശ്യാംകാനു മഹന്ത എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. വിഷബാധയും ചികിത്സ നൽകാൻ വൈകിപ്പിച്ചതുമാണു മരണ കാരണമെന്നാണ് റിപ്പോർട്ടുകൾ. വിദേശരാജ്യം തിരഞ്ഞെടുത്തതു കൊലപാതകത്തെ അപകടമരണമാക്കാനാണെന്നും ഗോസ്വാമി വ്യക്തമാക്കുന്നു. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സിംഗപ്പുരിൽ എത്തിയ സുബീൻ ഗാർഗ് സെപ്റ്റംബർ 19 നാണു […]
Read More

”ജബ്ബാറെ 500 പഫ്‌സ് മതി, ലഡു വേണ്ട, ചെണ്ടക്കാര് വേണം’ വെറുതെ പറഞ്ഞ വാക്കുകൾ സത്യമായി. ബമ്പർ വിറ്റ ലതീഷിന് പറയാനുള്ളത്”

കൊച്ചി: ഓണം ബമ്പർ ഒന്നാം സമ്മാനം താൻ വിറ്റ ടിക്കറ്റിനാണെന്ന് ഇതുവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല ലോട്ടറി ഏജന്റ് ലതീഷിന്. ചത്ത് കഴിഞ്ഞാ മാത്രം പടം വരാവുന്ന എന്റെ പേര് ലോകം മുഴുവൻ അറിഞ്ഞു. അല്ലാതെ എന്റെ പേരൊക്കെ എങ്ങനെ വരാനാണ്. ഇതാണ് എന്റെ ഭാഗ്യത്തട്ട്. ഇനിയിപ്പോ നെട്ടൂര് ടിക്കറ്റെടുക്കാൻ ആളുകൾ കൂടുമെന്നാണ് പ്രതീക്ഷയെന്ന് ലതീഷ് പറയുന്നു.ഇത്തവണ താൻ വാങ്ങിയ ടിക്കറ്റുകളെല്ലാം വിറ്റ് പോയെന്ന് ടിക്കറ്റ് വിറ്റ ഏജന്റ് ലതീഷ് പറഞ്ഞു. ആരാണ് ടിക്കറ്റ് എടുത്തതെന്ന് ഓർമ്മയില്ലെന്നും ഇത്രയും […]
Read More