ടിപി വധക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി; രേഖകൾ ഹാജരാക്കണം
ന്യൂഡൽഹി: ടിപി വധക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിക്കാതെ സുപ്രീം കോടതി. ഇത് കൊലപാതകക്കേസ് ആണെന്നും കേസിന്റെ മെറിറ്റ് അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ആയിരുന്നു ജസ്റ്റിസുമാരായ സജ്ജീവ് കരോളും എസ് സി ശർമ്മയുമടങ്ങുന്ന ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. രണ്ട് ജാമ്യ ഹർജികളാണ് കോടതി പരിഗണിച്ചത്. ജാമ്യഹർജിയാണെങ്കിലും കൊലപാതക്കേസായതിനാൽ കേസ് സംബന്ധിച്ച രേഖകൾ പരിശോധിക്കാതെ ജാമ്യം നൽകാനാകില്ലെന്ന് കോടതി പറഞ്ഞു. കേസിൽ രേഖകൾ ഹാജരാക്കാനും […]









