Imac Kochi

സംസ്ഥാന പദവി: ലഡാക്കിൽ പ്രതിഷേധവും അക്രമവും, ബി.ജെ.പി ഓഫിസിന് തീയിട്ടു

ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർ ബിജെപി ഓഫിസിനു തീയിട്ടു. ഇവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംസ്ഥാനപദവി ആവശ്യപ്പെട്ടു നിരാഹാര സമരം നടത്തിയിരുന്ന രണ്ട് മുതിർന്ന പൗരന്മാർ ഇന്നലെ കുഴഞ്ഞുവീണു. സെപ്റ്റംബർ 10 മുതൽ 35 ദിവസമായി നിരാഹാര സമരത്തിലായിരുന്ന 15 പേരിൽ രണ്ടുപേരുടെ നില ചൊവ്വാഴ്ച വൈകുന്നേരം വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയതോടെയാണ് എൽഎബി (ലേ അപെക്‌സ് ബോഡി) യുവജന വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക് […]
Read More

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്, മാനസിക പ്രയാസത്തെ തുടർന്ന് ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു

ബേത്തൂർപാറ (കാസർകോട്) കാർ ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ച് ഓട്ടോയിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരുക്കേറ്റതിന് പിന്നാലെ ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു. പള്ളഞ്ചിയിലെ അനീഷാണ് (43) മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ബേത്തൂർപാറയിൽ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്ക്ക് പിറകിലാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചത്. മൂന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു. ബേത്തൂർ പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്കായിരുന്നു പരുക്കേറ്റത്. അപകടം നടന്ന ഉടൻ പള്ളഞ്ചിയിലെത്തിയ അനീഷ് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ആസിഡ് കുടിക്കുകയായിരുന്നു. നാട്ടുകാർ അനീഷിനെ ആദ്യം […]
Read More

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഓഫിസിലെത്തി; പ്രതിഷേധങ്ങളിൽ ബുദ്ധിമുട്ടില്ലെന്ന് പ്രതികരണം

പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എം.എൽ.എ ഓഫിസിലെത്തി. വൈകിട്ട് നാലു മണിയോടെയാണ് രാഹുൽ ഓഫിസിലെത്തിയത്. കാറിലെത്തിയ രാഹുലിനെ അനുയായികൾ സ്വീകരിച്ചു. ചുണക്കുട്ടന്മാർ കൂടെയുണ്ടെന്ന് അനുയായികൾ രാഹുലിനോട് പറഞ്ഞു. ഒന്നും പ്രതികരിക്കാനില്ലെന്നും പിന്നീട് വിശദമായി കാണാമെന്നും രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കി. മുമ്പും മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്. താൻ പറയുന്നതിലും അപ്പുറമാണ് വാർത്തകളെന്നും രാഹുൽ പറഞ്ഞു.മണ്ഡലത്തിൽ ഇല്ലാതിരിക്കേണ്ട കാര്യമില്ല. പ്രതിഷേധങ്ങളോട് നിഷേധാത്മക സമീപനം ഒരിക്കലും സ്വീകരിച്ചിട്ടില്ല. താൻ ഒരുപാട് പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള ആണ്. പ്രതിഷേധങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. പ്രതിഷേധങ്ങളിൽ യാതൊരു […]
Read More

ഭീഷണിപ്പെടുത്തി; പിന്നാലെ 16കാരൻ കിണറ്റിൽ ചാടി ജീവനൊടുക്കി, ദാരുണസംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലത്ത് ഒരു സംഘം ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനു പിന്നാലെ 16-കാരൻ ജീവനൊടുക്കി. കുണ്ടറ പെരുമ്പുഴ പനവിള കിഴക്കെതിൽ വീട്ടിൽ അനിൽ കുമാർ-ദീപ ദമ്പതികളുടെ മകൻ അഖിൽ കെ (16) ആണ് മരിച്ചത്. വീട്ടുവളപ്പിലെ കിണറ്റിൽ ചാടിയാണ് മരിച്ചത്. ഇളമ്പള്ളൂർ ഗവ. സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് കുട്ടിയുടെ പിതാവ് കുണ്ടറ പൊലീസിൽ പരാതി നൽകിയിരുന്നു.  
Read More

ചാറ്റ് ചെയ്യാൻ ഭാഷ ഇനി ഒരു പ്രശ്നമല്ല; പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്, ഏതു ഭാഷയിലും സംസാരിക്കാം

ന്യൂഡൽഹി: മൂന്ന് ബില്ല്യണിലധികം ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ പുതിയ കിടിലൻ ഫീച്ചർ. ഭാഷ പ്രശ്‌നമല്ലാത്ത രീതിയിൽ ഉപയോഗിക്കാമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഏത് ഭാഷയിലും ഉപയോക്താക്കൾ ആശയവിനിമയം നടത്താനും മനസിലാക്കാനും സഹായിക്കുന്ന ട്രാൻസ്ലേഷൻ ഫീച്ചറുമായാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്. പുതിയ ഫീച്ചർ അപ്ഡേറ്റാകുന്നതോടെ മറ്റുള്ള ആപ്പുകളെ ട്രാൻസ്ലേഷന് വേണ്ടി ആശ്രയിക്കേണ്ടി വരില്ല. ഏതു മെസേജാണോ ട്രാൻസ്ലേറ്റ് ചെയ്യേണ്ട് ആ മെസേജിന് മുകളിൽ ഹോൾഡ് ചെയ്യുമ്പോൾ ഓപ്ഷനുകൾ വരും. അപ്പോൾ ഏത് ഭാഷയിലേക്കാണോ ട്രാൻസലേറ്റ് ചെയ്യേണ്ട് ആ […]
Read More

തമിഴ്നാട് സർക്കാരിന്റെ എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരം കെ ജെ യേശുദാസിന്; മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സമ്മാനിക്കും

ചെന്നൈ: കലാ, സാഹിത്യ രംഗത്തെ പ്രതിഭകൾക്ക് നൽകുന്ന തമിഴ്നാട് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ കലൈമാമണി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2021, 2022, 2023 കാലയളവിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. സംഗീത മേഖലയിലെ സംഭാവനകൾ പരിഗണിച്ച് എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരത്തിന് ഗായകൻ കെ ജെ യേശുദാസ് അർഹനായി. പുരസ്‌കാരം. ഒരു ലക്ഷം രൂപയും മൂന്ന് പവന്റെ സ്വർണമെഡലും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അടുത്തമാസം ചെന്നൈയിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും. 2021ലെ കലൈമാമണി പുരസ്‌കാരത്തിന് […]
Read More

കർണാടകയിൽ ബീഫ് കടത്തിയെന്ന് ആരോപണം; ട്രക്കിന് തീയിട്ട് ജനക്കൂട്ടം, 6 പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിൽ ബീഫ് കടത്തിയെന്ന് ആരോപിച്ച് ജനക്കൂട്ടം ട്രക്ക് കത്തിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിലായി. സെപ്റ്റംബർ 22ന് രാത്രി കർണാടകയിലെ ബെലഗാവി ജില്ലയിലെ റായ്ബാഗിനടുത്തുള്ള ഐനാപൂരിലായിരുന്നു ജനക്കൂട്ടം ട്രക്ക് കത്തിച്ചത്. ട്രക്ക് തടഞ്ഞുനിർത്തിയ ശേഷം ഡ്രൈവറെ ബീഫ് കടത്തുകയാണെന്ന് ആരോപിച്ച് ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. കർണാടകയിലെ കുടച്ചിയിൽ നിന്ന് തെലങ്കാനയിലെ ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്ന ടൺ കണക്കിന് ബീഫ് ആയിരുന്നു ട്രക്കിൽ ഉണ്ടായിരുന്നത്. പൊലീസ് സ്ഥലത്തെത്തുന്നതിനുമുമ്പ് വാഹനം പൂർണമായും കത്തിനശിച്ചിരുന്നു.  
Read More

സുരേഷ് ഗോപി മടക്കിവിട്ട കൊച്ചുവേലായുധന്റെ വീടിന് തറക്കല്ലിട്ടു; സി.പി.എം നിർമ്മിക്കുന്ന വീടിന്റെ ചെലവ് 10 ലക്ഷം

തൃശൂർ: തെങ്ങുവീണ് തകർന്ന വീടിനുള്ള അപേക്ഷ വാങ്ങാതെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മടക്കിവിട്ട കൊച്ചുവേലായുധന് സിപിഎം പണിതുനൽകുന്ന വീടിന് തറക്കല്ലിട്ടു. ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദറും കൊച്ചുവേലായുധനും ഭാര്യ സരോജിനിയും ചേർന്നാണ് തറക്കല്ലിട്ടത്. സിപിഎം നേതാക്കളായ പി.ആർ.വർഗീസ്, പി.കെ.ഷാജൻ, എ.എസ്.ദിനകരൻ, വി.ആർ.ബിജു, എൻ.ജി.ജയരാജ്, കെ.ഗോപിനാഥൻ, കെ.എസ്.ശേഖേഷ്, വീടുപണി കമ്മിറ്റി ചെയർമാൻ കെ.കെ.അനിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശിധരൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് മോഹൻദാസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തറക്കല്ലിടൽ. മേൽക്കൂരയില്ലാതെ നിന്നിരുന്ന വീട് പൊളിച്ച് അതേ സ്ഥലത്താണ് പുതിയ […]
Read More

പഴം പഴുക്കാത്തതിന് കടയുടമയെ വെട്ടി, വാഹനങ്ങൾ തകർത്തു; തലസ്ഥാനത്ത് ഗുണ്ടകളുടെ ആക്രമണം

തിരുവനന്തപുരം: മണ്ണന്തലയിൽ വീടിനുനേരെ ആക്രമണം അഴിച്ചുവിട്ട ഗുണ്ടാസംഘത്തിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. മണ്ണന്തല അമ്പഴങ്ങോട് വീടിനുനേരെ പടക്കമെറിയുകയും വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്ത ഗുണ്ടാസംഘത്തിനെ കണ്ടെത്താനുള്ള തെരച്ചിലിലാണ് മണ്ണന്തല പൊലീസ്. നിരവധി കേസുകളിൽ പ്രതിയായ ശരത്തും കൂട്ടരുമാണ് ആക്രമണം നടത്തിയത്. രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലെ കുടിപ്പകയാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഘർഷം. കടയിലെത്തിയ സംഘം പഴം പഴുത്തിട്ടില്ലെന്ന് പറഞ്ഞ് കടയുടമയെ വെട്ടിപ്പരിക്കേൽപ്പിച്ചതായും പരാതിയുണ്ട്. ശരത്തും കൂട്ടരും അമിതവേഗത്തിൽ ബൈക്കുകളിൽ പോയത് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. […]
Read More

കോട്ടയം മെഡിക്കൽകോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് വീടായി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീട് നിർമ്മാണം പൂർത്തിയായി. കുടുംബത്തിന് വാഗ്ദാനം ചെയ്ത വീടാണ് താമസിക്കാൻ ഒരുങ്ങിയതെന്ന് ന്ത്രി വി എൻ വാസവൻ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് വീടിന്റെ താക്കോൽ കൈമാറും. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി ഡോ. ആർ ബിന്ദു വീടിന്റെ താക്കോൽ കൈമാറും. ബിന്ദുവിന്റെ മരണം ഏറെ വേദനാജനകമായിരുന്നുവെന്നും ബിന്ദുവിന്റെ കുടുംബത്തെ സർക്കാർ ചേർത്തുപിടിക്കുകയാണെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. പുതുതായി […]
Read More