Imac Kochi

പ്രധാനമന്ത്രി പദത്തിന് അടുത്തൊന്നും ഒഴിവില്ല; 2029, 2034 വർഷങ്ങളിലും അതിനുശേഷവും മോദി തന്നെയെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി പദത്തിലേയ്ക്ക് ഒഴിവില്ലെന്നും ബിജെപിയിൽ നരേന്ദ്ര മോദി ചോദ്യം ചെയ്യപ്പെടാത്ത നേതാവായി തുടരുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജ്നാഥ് സിംഗിന്റെ പരാമർശം. ‘ലോകത്തിലെ ഉന്നത നേതാക്കൾ പോലും ആഗോള കാര്യങ്ങളിൽ മോദിയുടെ ഉപദേശം തേടുന്നു. ലോക നേതാക്കളിൽ നിന്ന് ജന്മദിനത്തിൽ ഇത്രയധികം വ്യക്തിപരമായ കോളുകൾ ലഭിക്കുന്ന മറ്റൊരു പ്രധാനമന്ത്രി ഇല്ല. ഓപ്പറേഷൻ സിന്ദൂറിന് മുന്നോടിയായി സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകുന്നതിന് മുമ്പ് പ്രധാനമന്ത്രി മൂന്ന് സൈനിക മേധാവികളുമായും ദേശീയ […]
Read More

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ജിഎസ്ടി പരിഷ്‌കരണം പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ജിഎസ്ടിയെക്കുറിച്ചുള്ള പ്രഖ്യാപനമായിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് അഭ്യൂഹം. അമേരിക്കയിലെ എച്ച് 1 ബി വിസ നിയന്ത്രണങ്ങൾ, വാഷിംഗ്ടണുമായുള്ള താരിഫ് തർക്കങ്ങൾ തുടങ്ങിയ വിഷയങ്ങളിലും പ്രധാനമന്ത്രി സംസാരിച്ചേക്കും. 2014-ൽ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ശേഷം കേന്ദ്ര സർക്കാരിന്റെ പ്രധാനപ്പെട്ട തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ അദ്ദേഹം പലപ്പോഴും രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുണ്ട്. നാളെയാണ് ജിഎസ്ടി 2.0 പരിഷ്‌കരണങ്ങൾ പ്രാബല്യത്തിൽ വരുന്നത്. പുതിയ പരിഷ്‌കരണങ്ങൾ പ്രകാരം നവരാത്രി ദിനത്തിൽ സാധനങ്ങൾക്ക് വില […]
Read More

”ഒപ്പം പ്രവർത്തിച്ച പലരും ഇപ്പോഴില്ല, അവരെ ഈ നിമിഷം ഓർക്കുന്നു, ഈ പുരസ്‌കാരം മലയാള സിനിമയ്ക്ക് നൽകുന്നു”

കൊച്ചി: 48 വർഷത്തെ സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി താൻ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരത്തെ സ്വീകരിക്കുന്നുവെന്ന് നടൻ മോഹൻലാൽ. ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിലെത്തിയ മോഹൻലാൽ കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പുരസ്‌കാരത്തിനായി തന്നെ തിരഞ്ഞെടുത്ത ജൂറിയ്ക്കും കേന്ദ്ര സർക്കാരിനും അദ്ദേഹം നന്ദി അറിയിച്ചു. ’48 വർഷത്തെ എന്റെ സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഞാൻ ഈ അവാർഡിനെ കാണുന്നു. ജൂറിയോടും കേന്ദ്ര സർക്കാരിനോടും […]
Read More

”എല്ലാവരെയും സഹായിച്ചു, പ്രതിസന്ധി വന്നപ്പോൾ ഒറ്റപ്പെട്ടു, വേട്ടയാടരുത്”: വേദനയായി ബിജെപി കൗൺസിലറുടെ ആത്മഹത്യക്കുറിപ്പ്

തിരുവനന്തപുരം: ഓഫിസിൽ തൂങ്ങിമരിച്ച ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിലിന്റെ (കെ.അനിൽകുമാർ-58 ) ആത്മഹത്യക്കുറിപ്പ് വേദനയാകുന്നു. അവസാനമായി എഴുതിയ കുറിപ്പിൽ സഹായിച്ച എല്ലാവർക്കും നന്ദിയും പറയുന്നുണ്ട്. ‘വലിയശാല ഫാം ടൂർ സഹകരണസംഘത്തിന് ആറുകോടിയോളം രൂപയുടെ ബാധ്യതയുണ്ട്. 11 കോടിയുടെ ആസ്തിയുണ്ട്. അത് പിരിച്ച് നിക്ഷേപകർക്കു കൊടുക്കണം. ഇതിന്റെപേരിൽ കുടുംബത്തെ ഒറ്റപ്പെടുത്തരുത്. ഞാനും കുടുംബവും ഒരു പൈസപോലും എടുത്തിട്ടില്ല’- അനിൽ എഴുതി. മരണാനന്തരചടങ്ങുകൾക്കുള്ള പണമെന്ന് രേഖപ്പെടുത്തി ഒരു കവറിൽ പണവും ഓഫീസിൽ കരുതിയിരുന്നു. […]
Read More

ഡോ.ഷാഹിന അബ്ദുള്ള അന്തരിച്ചു; നെതർലാൻഡ്സിൽ നിന്നുള്ള ലോക കേരള സഭ അംഗം

കൊച്ചി: നെതർലാൻഡ്‌സ് മലയാളിയും സാമൂഹിക മാധ്യമ ഇടപെടലുകളിലൂടെ ശ്രദ്ധേയയുമായ ഡോ. ഷാഹിന അബ്ദുള്ള അന്തരിച്ചു. നെതർലാൻഡ്‌സിൽ നിന്നുള്ള ലോക കേരള സഭ അംഗമായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കരളിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ ഷാഹിന ഫിസിസിസ്റ്റ്, പേറ്റന്റ് അറ്റോണി എന്നീ നിലകളിൽ പ്രവർത്തിച്ചു. ബൗദ്ധിക സ്വത്തവകാശ മേഖലയിലെ അറിയപ്പെടുന്ന പ്രൊഫഷണലായിരുന്നു. വിപുലമായ സൗഹൃദസമ്പത്തിന് ഉടമയായിരുന്ന ഷാഹിന വിവിധ മേഖലകളിലെ ലോക മലയാളികൾക്കിടയിൽ വലിയ സ്വാധീനശേഷിയായിരുന്നു. ഭൗമ രാഷ്ട്രീയം, സാംസ്‌കാരിക പഠനം, ഫുട്‌ബോൾ, […]
Read More

ഷൂട്ടിംഗിനിടയിൽ ജീപ്പ് മറിഞ്ഞു, നടൻ ജോജു ജോർജ് ഉൾപ്പെടെ മൂന്നു പേർ ആശുപത്രിയിൽ

മൂന്നാർ: ഷൂട്ടിംഗിനിടയിൽ ജീപ്പ് മറിഞ്ഞ് സിനിമാ നടൻ ജോജു ജോർജ് ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. മറയൂർ റൂട്ടിലെ ലക്കം വെള്ളച്ചാട്ടത്തിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ജീപ്പ് ഉപയോഗിച്ച് ഷൂട്ടിംഗ് നടത്തുന്നതിനിടയിൽ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഷിഹാസിന്റെ കാലുകൾക്ക് ഒടിവുണ്ട്. രണ്ടുപേരെയും മൂന്നാർ ടാറ്റാ ടീ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More

”ഇത് എന്റെ മാത്രം അംഗീകാരമല്ല, ഒരു പാട് സന്തോഷവും നന്ദിയും” പുരസ്‌കാരത്തിന് പിന്നാലെ ഹൃദയപൂർവം മോഹൻലാൽ

ചെന്നൈ: ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരത്തിന് തന്നെ തിരഞ്ഞെടുത്തതിൽ ഒരുപാട് സന്തോഷവും നന്ദിയുമുണ്ടെന്ന് നടൻ മോഹൻലാൽ. ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഗ്‌ബോസിന്റെ സെറ്റിൽ വച്ചാണ് വിവരം അറിയുന്നതെന്നും നടൻ കൂട്ടിച്ചേർത്തു. ഏറ്റവും ഉൾപുളകത്തോടെ ഈ നിമിഷത്തെ ഏറ്റുവാങ്ങുന്നു. 48 വർഷത്തെ എന്റെ സിനിമാ ജീവിതത്തിൽ എന്നെ ഇഷ്ടപ്പെടുന്നവർക്ക് തിരികെക്കൊടുക്കാൻ സാധിച്ച വലിയ അംഗീകാരമാണ് ഈ അവാർഡ്. ‘ഇപ്പോഴാണ് വിവരം അറിഞ്ഞത്.  ഇതിനായി എന്നെ തിരഞ്ഞെടുത്ത ജൂറിയ്ക്കും കേന്ദ്ര സർക്കാരിനും നന്ദി. എന്റെ […]
Read More

ആഗോള അയ്യപ്പ സംഗമ വേദിയിലെ കസേരകളിൽ ആളില്ല, ആയിരത്തിൽ താഴെ പ്രതിനിധികൾ

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്ത പ്രതിനിധികളിൽ പാതിയും എത്തിയില്ല. ഓൺലൈൻ വഴി 4245 പേർ റജിസ്റ്റർ ചെയ്ത പരിപാടിയിൽ ആയിരമാളുകൾ പോലും എത്തിയില്ല. എന്നാൽ രണ്ടായിരത്തോളം പേർ പങ്കെടുത്തുവെന്നാണ് ദേവസ്വം ബോർഡ് അവകാശപ്പെടുന്നത്. ഓൺലൈൻ വഴി ആദ്യം റജിസ്റ്റർ ചെയ്യുന്ന 3000 പേരെ ക്ഷണിക്കും എന്നായിരുന്നു ദേവസ്വം ബോർഡ് വ്യക്തമാക്കിയത്. ഇതിൽ ആയിരത്തിനു താഴെ പേർ മാത്രമാണ് ഓൺലൈൻ ആയി റജിസ്റ്റർ ചെയ്ത ശേഷം സംഗമത്തിന് എത്തിയത്. ദേവസ്വം ബോർഡ് അഞ്ഞൂറു പേരെ […]
Read More

മലയാളത്തിന്റെ അഭിമാനം; മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം

ന്യൂഡൽഹി: 2023 ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാ സാഹിബ് ഫാൽക്കെ അവാർഡ്. അടൂർ ഗോപാലകൃഷ്ണനുശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ. ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ മോഹൻലാലിന് അവാർഡ് നൽകും. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്‌കാര വാർത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ദ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ […]
Read More

കെഎംസിസി ബഹ്‌റൈൻ നിർദ്ദേശിച്ച ആവശ്യങ്ങൾ നോർക്ക അംഗീകരിച്ചു; നോർക്കയിൽ അംഗത്വം ഇനി വാട്സ്ആപ്പ് വഴി

ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരുമായും മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്നവരുമായും നോർക്ക അധികൃതർ നടത്തിയ ഓൺലൈൻ സൂം മീറ്റിംങ്ങിൽ നോർക്ക സി. ഇ. ഒ. അജിത് കൊളശ്ശേരി ആണ് വാട്സ്ആപ്പ് സംവിധാനം വഴി ലഭ്യമാവുന ഒ. ടി. പി. മുഖേന തന്നെ നോർക്കയിൽ അംഗമാവുന്നതിനുള്ള സംവിധാനം ഏർപെടുത്തുന്നതായി അറിയിച്ചത്. നോർക്ക കെയർ പദ്ധതിയെ കുറിച്ച് ബഹ്റൈൻ റീജിണലുമായി വിശദീകരിക്കുന്നതിന് ഇന്ത്യൻ സമയം നാലുമണിക്ക് ചേർന്ന സി ഇ ഒ യുടെ സാന്നിദ്ധ്യത്തിൽ ചേർന്ന മീറ്റിംങ്ങിൽ പ്രവാസികൾ നേരിടുന്ന നിരവധി […]
Read More