Imac Kochi

ആ ശബ്ദരേഖ രാഹുലിന്റേതാണോ? രാഹുലിന് ഒരു ചോദ്യത്തിനും മറുപടിയില്ല; താൻ എന്നും പാർട്ടിക്ക് വിധേയൻ

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മറുപടി നൽകിയില്ല. ശബ്ദരേഖ രാഹുലിന്റേതാണോ എന്ന ചോദ്യത്തിന് ഒന്നും മിണ്ടാതെ വാഹനത്തിൽ കയറുകയാണ് ചെയ്തത്. തനിക്ക് പറയാനുള്ള കാര്യങ്ങൾ മാത്രം പറഞ്ഞ രാഹുൽ മാദ്ധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നൽകിയില്ല. കോൺഗ്രസ് പാർട്ടിയെ ധിക്കരിച്ചല്ല നിയമസഭയിൽ എത്തിയതെന്നും താൻ എന്നും പാർട്ടിക്ക് വിധേയനെന്നും രാഹുൽ പറഞ്ഞു. വ്യക്തിപരമായി ഒരു കോൺഗ്രസ് നേതാവിനെയും കാണാൻ ശ്രമിച്ചിട്ടില്ല. നിയമസഭ സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം മാദ്ധ്യമങ്ങളോട് […]
Read More

നഷ്ടപരിഹാരത്തുക ചോദിച്ചെത്തിയ കൊച്ചുമകൻ മുത്തച്ഛനെ കുത്തിക്കൊന്നു, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം:  മുത്തശ്ശി വാഹനാപകടത്തിൽ മരിച്ച നഷ്ടപരിഹാരത്തിനായി പിന്തുടർന്നെത്തിയ കൊച്ചുമകൻ മുത്തച്ഛനെ കുത്തിക്കൊന്നു. ഇടിഞ്ഞാർ മൈലാടുംകുന്നിലാണ് സംഭവം. ക്ഷേത്ര പൂജാരിയായ മൈലാടുംകുന്നിൽ രാജേന്ദ്രൻ കാണിയാണ് (58) കൊല്ലപ്പെട്ടത്. പ്രതി സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു വൈകീട്ട് 5.30ഓടെയാണു സംഭവം. രാജേന്ദ്രൻ കാണിയുടെ മകളുടെ മകനാണു സന്ദീപ്. ഇയാൾ നേരത്തെ വിവിധ കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. രാജേന്ദ്രൻ കാണിയുടെ ഭാര്യ ഒരു വർഷത്തിനു മുമ്പ് പാലോടു ടൗണിൽവച്ച് വാഹനാപകടത്തിൽ മരിച്ചിരുന്നു. അതിന്റെ നഷ്ടപരിഹാരം രാജേന്ദ്രൻ കാണിക്ക് നൽകാൻ […]
Read More

ബി.എം.സി ശ്രാവണ മഹോത്സവം 2025 ഓണപ്പാട്ട് മത്സരം സംഘടിപ്പിച്ചു

മെഗാമാർട്ട് അവതരിപ്പിക്കുന്ന ബഹ്റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടിയായ ബി.എം.സി ശ്രാവണ മഹോത്സവം 2025-ന്റെ ഭാഗമായി നടന്ന ഓണപ്പാട്ട് മത്സരം ശ്രദ്ധേയമായി. ബി.എം.സി ഓഡിറ്റോറിയത്തിൽ ഓണപ്പാട്ട് മത്സരം ജനറൽ കൺവീനർ മായാ അച്ചു, ജോയിന്റ് കൺവീനർമാരായ ഷംല നാസർ. ആൻസി മേരി എന്നിവരുടെ നേതൃത്തിൽ സെപ്തംബർ 13 ശനിയാഴ്ച വൈകീട്ട് 7 മണിയോടെ ഓണനാളിൻ ഓർമകൾ അയവിറക്കിക്കൊണ്ട് ആരംഭിച്ച മത്സരത്തിൽ 8 ടീമുകൾ പങ്കെടുത്തു. മത്സരങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ മുഖ്യ അതിഥിയായി […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഓണാഘോഷം GSS പൊന്നോണം 2025 ന് സമാപനം

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓഗസ്റ്റ് 9ന് പിള്ളേരോണത്തിൽ തുടങ്ങി വിവിധ മത്സര ഇനങ്ങളോടുകൂടി ഒരു മാസത്തിലേറെ നീണ്ടുനിന്ന ജിഎസ്എസ് പൊന്നോണം 2025 ഓണാഘോഷങ്ങൾ കഴിഞ്ഞദിവസം സൊസൈറ്റി അങ്കണത്തിൽ നടന്ന വിഭവസമൃദ്ധമായ ഓണസദ്യയോട് കൂടി സമാപിച്ചു. കുടുംബാംഗങ്ങളും കുട്ടികളും കൂടാതെ, ബഹറിനിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെയും വിദ്യാഭ്യാസ മാധ്യമ മേഖലയിലെയും വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ചടങ്ങുകൾക്ക് മാറ്റുകൂട്ടി. സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ എന്നിവർ […]
Read More

തുമ്പമൺ പ്രാഥമികആരോഗ്യകേന്ദ്രത്തിൽ ശുദ്ധജല കുടിവെള്ള സംഭരണി സ്ഥാപിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്‌റിൻ സൗദിയ ചാപ്റ്ററിന്റെ അഭിമുഖ്യത്തിൽ തുമ്പമൺ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ശുദ്ധജല കുടിവെള്ളസംഭരണി സ്ഥാപിച്ചു. കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന ലളിതമായ ചടങ്ങിൽ തുമ്പമൺ ഗ്രാമപഞ്ചായത്തിനെ പ്രതിനിധികരിച്ച് പ്രസിഡന്റ് ശ്രീമതി റോണി സഖറിയാ വാർഡ് മെമ്പർ -മോനി ബാബു എന്നിവരും തുമ്പമൺ ആരോഗ്യക്രേന്ദ്രത്തെ പ്രതിനിധീകരിച്ച് ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. വൈജയന്തിമല മെഡിക്കൽ ഓഫീസർ ഡോ. സുധി എന്നിവരും ആശംസകൾ അറിയിച്ചു. തുമ്പമൺ അസോസിയേഷനെ പ്രതിനിധികരിച്ച് പ്രസിഡന്റ് […]
Read More

ചിത്രയുടെ സ്വരമാധുരിയിൽ അലിഞ്ഞ് ശ്രാവണം

മനാമ: പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ഓണാഘോഷമായി മാറിക്കഴിഞ്ഞ ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ ‘ശ്രാവണത്തോടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായിക കെ.എസ്. ചിത്രയും സംഘവും അവതരിപ്പിച്ച ഗാനമേള ബഹ്‌റൈനിലെ സംഗീത പ്രേമികൾക്ക് അവിസ്മരണീയമായ ഒരു രാവായി. സംഗീതത്തിന്റെ വസന്തം തീർത്ത്കൊണ്ട് കെ.എസ്. ചിത്രയോടൊപ്പം പ്രശസ്ത ഗായകരായ മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവരും അണിനിരന്ന പരിപാടിയിൽ ആയിരക്കണക്കിന് സംഗീതാസ്വാദകരാണ് സമാജം ഡയമണ്ട് ജൂബിലി ഹാളിനകത്തും പുറത്തുമായി ഒത്തുകൂടിയത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായികയായ കെ.എസ്. ചിത്ര […]
Read More

ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചു; കണ്ണൂരിൽ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

കണ്ണൂർ: ടേക്ക് ഓഫിനിടെ പക്ഷിയിടിച്ചതിനെ തുടർന്ന് കണ്ണൂരിൽ കണ്ണൂർ- അബുദാബി എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ടേക്ക് ഓഫിനിടെ ഒരു പക്ഷി വിമാനത്തിൽ ഇടിക്കുകയായിരുന്നു. വിമാനത്താവളത്തിലെ ബേയിലേക്ക് മാറ്റിയ വിമാനത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങൾ പരിശോധിച്ചു. കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ 6.30ന് പുറപ്പെട്ട വിമാനത്തിലാണ് പക്ഷിയിടിച്ചത്. ഏകദേശം 45 മിനിറ്റോളം ആകാശത്ത് വട്ടമിട്ടു പറന്ന് ഇന്ധനം കുറച്ച ശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്. 180 ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഷാർജയിൽ നിന്ന് […]
Read More

വയോധികൻ കാറിടിച്ച് കൊല്ലപ്പെട്ട സംഭവം, വാഹനം ഓടിച്ചത് പാറശാല എസ്.എച്ച്. ഒ തന്നെയെന്ന് കണ്ടെത്തി, ചോരവാർന്ന് കിടന്നത് ഒരു മണിക്കൂറോളം

തിരുവനന്തപുരം: കിളിമാനൂരിൽ വയോധികന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ ഓടിച്ചത് പാറശാല എസ്.എച്ച്.ഒ പി അനിൽകുമാർ തന്നെയെന്ന് കണ്ടെത്തി. അനിൽകുമാർ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഒരാൾ കാറിന്റെ സൈഡിൽ ഇടിച്ചുവീണെന്നും പിന്നീട് അയാൾ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനിൽകുമാർ പറയുന്നത്. മറ്റൊരാൾ കൂടി കാറിലുണ്ടായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജന്റെ (59) മരണത്തിന് ഇടയാക്കിയ വാഹനം അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള കാറാണെന്ന് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പത്തുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. അന്വേഷണം ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ചുലാലിന് കൈമാറി. […]
Read More

സെൻട്രൽ മാർക്കറ്റിലെ റെസ്‌റ്റോറന്റുകളിലും കഫേകളിലും പരിശോധന, നിരവധി ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടി

മനാമ: സെൻട്രൽ മാർക്കറ്റിലെ റെസ്റ്റോറന്റുകളിലും കഫേകളിലും ക്യാപിറ്റൽ മുനിസിപ്പാലിറ്റി പരിശോധന സന്ദർശനങ്ങൾ നടത്തി. വിപുലമായ പരിശോധനാ കാമ്പെയ്നിൽ ലംഘനങ്ങൾ നടത്തിയനിരവധി ഔട്ട്ലെറ്റുകൾ അടച്ചുപൂട്ട. ബഹ്‌റൈനിൽ നിലവിലുള്ള മുനിസിപ്പൽ ചട്ടങ്ങളും പൊതു ശുചിത്വ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ആണ് പരിശോധനകൾ നടത്തിയത്. മുനിസിപ്പൽ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ട മാർക്കറ്റിലെ നിരവധി സ്ഥാപനങ്ങൾക്കും മുന്നറിയിപ്പുകളും നൽകി.  
Read More

മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ലോകത്ത് അഞ്ചാം സ്ഥാനത്ത് ബഹറിൻ, അഭിമാനനേട്ടം

മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി ബഹറിൻ. ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് വേഗത അളക്കുന്നതിലും വിശകലനം ചെയ്യുന്നതിലും വൈദഗ്ദ്ധ്യമുള്ള, യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ ഊക്ലയുടെ, സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ആണ് റാങ്കിംഗ്. 2025 ലെ കണക്കുകൾ പ്രക്രാരം രാജ്യത്തെ ശരാശരി ഡൗൺലോഡിംഗ് വേഗത 233.22 Mbps ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പട്ടികയിലെ ആദ്യം മൂന്ന് സ്ഥാനങ്ങളും ലഭിച്ചിരിക്കുന്നത് മെഡലിസ്റ്റ് രാജ്യങ്ങൾക്കാണ് എന്നതും ശ്രദ്ധേയമാണ്. ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത് യുഎഇ, രണ്ടാം സ്ഥാനം […]
Read More