Imac Kochi

മോദിയുടെ അമ്മയെ കഥാപാത്രമാക്കിയുളള എഐ വീഡിയോ; എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ കഥാപാത്രമാക്കി ബീഹാർ കോൺഗ്രസ് പുറത്തിറക്കിയ എഐ വീഡിയോക്കെതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഡൽഹി നോർത്ത് അവന്യൂ പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കോൺഗ്രസ് വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നാണ് പരാതി. ബിജെപി പ്രവർത്തകൻ സങ്കേത് ഗുപ്തയാണ് പരാതിക്കാരൻ. വോട്ടിനുവേണ്ടി തന്നെ ഉപയോഗിക്കരുതെന്ന് സ്വപ്നത്തിൽ നരേന്ദ്രമോദിയോട് അമ്മ പറയുന്നതാണ് വീഡിയോ. മോദിയെയും അമ്മയെയും വീഡിയോയിലൂടെ കോൺഗ്രസ് അപമാനിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ ആലോചന. […]
Read More

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയിൽനിന്ന് ചാടിയ യുവാവ് മരിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയിൽനിന്ന് താഴേക്കു ചാടിയ യുവാവ് മരിച്ചു. എരുമേലി മൂക്കൻപെട്ടി സ്വദേശി സുമേഷ് കുമാർ മോഹനൻ (27) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇയാൾ. ചികിത്സയിലിരിക്കെ ഇന്നു വൈകിട്ട് നാലരയ്ക്കാണ് സംഭവം. കെട്ടിടത്തിന്റെ ജനലിലൂടെ യുവാവ് പുറത്തേക്കു ചാടുകയായിരുന്നു. പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്നാണ് ചികിത്സയിലുണ്ടായിരുന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഗാന്ധിനഗർ പൊലീസ്  
Read More

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് പതിനേഴുകാരന്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് ആക്കൂളം ടൂറിസ്റ്റ് വില്ലേജിലെ പുൾ പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. കഴിഞ്ഞ ദിവസം ഈ കുട്ടി സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിംഗ് പൂളിലെത്തി കുളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂളിലെ വെള്ളം പരിശോധിക്കാനുള്ള നീക്കം ആരോഗ്യവകുപ്പ് നടത്തുന്നത്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണത്തിലെ വർദ്ധന ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുകയാണ്. ഒരു മാസത്തിനിടെ രോഗം ബാധിച്ച് സംസ്ഥാനത്ത് ആറുപേരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ […]
Read More

കല്ലുവാതുക്കലിൽ കിണറ്റിൽ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയർ പൊട്ടി, കിണറ്റിൽ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു

കൊല്ലം: കല്ലുവാതുക്കലിൽ കിണറ്റിൽ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയർ പൊട്ടി കിണറ്റിൽ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു. കിണറ്റിൽ വീണ കല്ലുവാതുക്കൽ സ്വദേശി വിഷ്ണു (23), ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാൽ (24) എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വെള്ളത്തിൽ നിന്നു പുറത്തെടുത്ത വിഷ്ണുവുമായി ഹരിലാൽ കിണറിനു മുകളിലേക്കു വരുന്നതിനിടെ കയർ പൊട്ടി ഇരുവരും താഴേക്കു വീഴുകയായിരുന്നു. ഇന്നു വൈകിട്ടോടെയാണു സംഭവം. വിഷ്ണു കിണറ്റിൽ വീണപ്പോൾ വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയതായിരുന്നു സമീപത്തെ സ്വകാര്യ […]
Read More

മന്ത്രവാദത്തിനായി പുഴയിൽ ഇറങ്ങിയ മന്ത്രവാദിയും യുവാവും മുങ്ങി മരിച്ചു

പാലക്കാട്: മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയിൽ മുങ്ങിമരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. മന്ത്രവാദി ഹസൻ മുഹമ്മദ്, 18കാരനായ കോയമ്പത്തൂർ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. മന്ത്രവാദക്രിയകൾ നടത്തുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ഹസന്റെ വീട്ടിൽ വച്ചാണ് മന്ത്രവാദം നടന്നത്. ഇരുവരും ചില ക്രിയകൾ നടത്താനായാണ് പുഴയിലിറങ്ങിയത്. ഇതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ഒരാഴ്ച മുൻപാണ് മകന് ജോലി ശരിയാകുന്നില്ലെന്ന് പറഞ്ഞ് പള്ളിത്തെരുവിലെ ഹസൻ മുഹമ്മദിന്റെ വീട്ടിൽ മന്ത്രവാദക്രിയ്ക്കായി യുവാവിന്റെ കുടുംബം എത്തിയത്. ശേഷം ഇന്ന് വീണ്ടും എത്തി. […]
Read More

പാർട്ടി എം. എൻ. വിജയന്റെ കുടുംബത്തെ സഹായിച്ചു, ഇനി സഹായിക്കാൻ പണമില്ല, സണ്ണി ജോസഫ്

കൊച്ചി: പാർട്ടി എൻ.എം.വിജയന്റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും അവരുടെ ആവശ്യം മുഴുവൻ നിറവേറ്റി കൊടുക്കാൻ ആകുമോയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ചോദിച്ചു. പാർട്ടി അവരെ സഹായിക്കുന്നുണ്ടെങ്കിലും അതൊരിക്കലും ഒരു കരാറിന്റേയോ കേസിന്റെയോ അടിസ്ഥാനത്തിൽ അല്ല. അങ്ങനെ ഒരു കരാറില്ല. വിശാലമനസ്‌കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിക്കുന്നത്. അവർ ആവശ്യപ്പെടുന്ന മുഴുവൻ കാര്യങ്ങളും ചെയ്യാൻ കോൺഗ്രസ് പാർട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ അതിനുള്ള പണമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പത്മജ കിടന്നിട്ട് വരാമെന്ന് പറഞ്ഞ് മുറിയിൽ പോയി കൈ മുറിച്ചതാണെന്ന് മകൻ […]
Read More

ഭർത്താവ് കുഞ്ഞിനെ കൂടുതൽ സ്‌നേഹിക്കുന്നു, അസ്വസ്ഥയായ യുവതി ടിഷ്യുപേപ്പർ വായയിൽ തിരുകി കുഞ്ഞിനെ കൊന്നു

തിരുവനന്തപുരം: നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തിയെന്ന കേസിൽ അമ്മ അറസ്റ്റിൽ. മാർത്താണ്ഡം കരുങ്കൽ പാലൂർ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാൾ (21) ആണ് അറസ്റ്റിലായത്. ദിണ്ഡിഗൽ സ്വദേശി കാർത്തിക്കുമായുള്ള വിവാഹത്തെത്തുടർന്ന് ദമ്പതികൾ അവിടെ താമസിക്കുകയായിരുന്നു. ഭർത്താവ് തന്നേക്കാൾ സ്‌നേഹം കുട്ടിയോട് പ്രകടിപ്പിച്ചതു കൊണ്ടുണ്ടായ പകയാണ് കൊലയ്ക്കു കാരണമെന്ന് യുവതി പൊലീസിനു മൊഴി നൽകി. 42 ദിവസങ്ങൾക്കു മുൻപ് പെൺകുഞ്ഞ് ജനിച്ചതിനെ തുടർന്ന് കുഞ്ഞുമായി നാട്ടിൽ എത്തിയ ബെനിറ്റ തന്റെ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞു […]
Read More

ഇന്ത്യൻ ക്ലബ് ബഹ്‌റൈൻ്റെ മാനേജിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ്;ടീം ഡൈനാമിക് പാനലിന് മികച്ച വിജയം

ഇന്ത്യൻ ക്ലബ് ബഹ്‌റൈൻ്റെ പുതിയ മാനേജിംഗ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. സെപ്റ്റംബർ 12 വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ജോസഫ് ജോയ് നയിക്കുന്ന “ടീം ഡൈനാമിക്” പാനൽ വിജയിച്ചു.ടീം ഡൈനാമിക്, റിവൈവൽ എന്നീ രണ്ട് ടീമുകളായി 10 സീറ്റുകളിലേക്ക് നടന്ന മത്സരങ്ങളിൽ 9 സീറ്റുകളിലും ടീം ഡൈനാമിക് വിജയിക്കുകയും,ടെന്നീസ് സെക്രട്ടറി സ്ഥാനം ടീം റിവൈവൽ നേടുകയും ചെയ്തു. രണ്ടുപേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യൻ ക്ലബ് പുതിയ പ്രസിഡണ്ടായി ജോസഫ് ജോയ്, വൈസ് പ്രസിഡണ്ടായി വി എം വിദ്യാധരൻ , ജനറൽ […]
Read More

”സി.പി.എം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ ലെവൽ മാറും”, വിവാദശബ്ദരേഖാ ചോർച്ചയിൽ ഡി വൈ എഫ് ഐ നേതാവിനെതിരെ നടപടി

തൃശൂർ: സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ ശബ്ദരേഖ ചോർച്ചയിൽ തൃശൂർ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിനെതിരെ പാർട്ടി നടപടിയെടുത്തേക്കും. വിഷയത്തിൽ വിശദീകരണം നൽകാൻ മൂന്ന് ദിവസത്തെ സാവകാശം നൽകും. മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കും. സിപിഎം നേതാക്കൾ വലിയ ഡീലുകാരെന്നായിരുന്നു ശബ്ദരേഖയിലെ വെളിപ്പെടുത്തൽ. ശബ്ദരേഖയിലെ പരാമർശത്തിൽ നേതാക്കൾക്ക് കടുത്ത അമർഷമുണ്ടെന്നാണ് സൂചനകൾ. സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്നാണ് ശരത് ശബ്ദ സന്ദേശത്തിൽ പറയുന്നത്. സിപിഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ […]
Read More

ഇത് വെറും ട്രെയിലർ’; ദിഷാ പഠാണിയുടെ വീടിനുനേരെ വെടിവെപ്പ്, ഭീഷണിയുമായി ഗോൾഡി ബ്രാർ സംഘം

ന്യൂഡൽഹി നടി ദിഷാ പഠാണിയുടെ ഉത്തർപ്രദേശിലെ വീടിനുനേരെ വെടിവെപ്പ്. വെള്ളിയാഴ്ച പുലർച്ചെ നടന്ന അക്രമത്തിന്റെ ഉത്തരവാദിത്വം ഗോൾഡി ബ്രാർ സംഘത്തിലെ ഒരംഗം ഏറ്റെടുത്തു. ‘ദൈവങ്ങളേയും സനാതന ധർമത്തെയും അപമാനിക്കുന്നത് സഹിക്കില്ല. ഈ വെടിവെപ്പ് ഒരു ട്രെയിലർ മാത്രമാണ്. അടുത്ത തവണ ദിഷയോ മറ്റാരെങ്കിലുമോ മതത്തോട് അനാദരവ് കാണിച്ചാൽ അവരെ വീട്ടിൽ നിന്ന് ജീവനോടെ പുറത്തുപോകാൻ അനുവദിക്കില്ല’, സംഘാംഗമായ വീരേന്ദ്ര ചരൺ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ആത്മീയ നേതാവായ പ്രേമാനന്ദ് മഹാരാജിനെ ദിഷാ പഠാണി അപമാനിച്ചുവെന്നും പോസ്റ്റിൽ ആരോപിക്കുന്നു. ‘ഈ സന്ദേശം […]
Read More