തെരുവുനായ പ്രശ്‌നം; മുഴുവൻ ചീഫ് സെക്രട്ടറിമാരും ഉടൻ ഹാജരാകണം അസാധാരണ നീക്കവുമായി സുപ്രീം കോടതി
ന്യൂഡൽഹി: തെരുവ് നായ പ്രശ്‌നത്തിൽ അസാധാരണ നീക്കവുമായി സുപ്രീം കോടതി. പശ്ചിമ ബംഗാൾ, തെലങ്കാന ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നവംബർ മൂന്നിന് നേരിട്ട് ഹാജരാകണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ‘സിറ്റി ഹൗണ്ടസ് ബൈ സ്‌ട്രെയ്‌സ്, ‘കിഡ്‌സ് പേ ദി പ്രൈസ്’ എന്ന പേരിൽ നേരത്തെ നേരിട്ട് സുപ്രീം കോടതി കേസെടുത്തിരുന്നു. ഡൽഹിയിലെ തെരുവ് നായ പ്രശ്‌നവുമായി ബന്ധപ്പെട്ട് കോടതി നൽകിയ ഉത്തരവ് വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. മൃഗസ്‌നേഹികളുടെ സംഘടന അടക്കം പ്രതിഷേധം ഉയർത്തിയ […]









