Imac Kochi

പാലിയേക്കര ടോൾ പിരിവ് പുനഃസ്ഥാപിക്കില്ല; ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ഇടപ്പള്ളി – മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് പുനഃസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സർക്കാരിനോട് ഈ കാര്യത്തിൽ തീരുമാനമെടുക്കാൻ നിർദേശം നൽകിയതാണ്. തീരുമാനം വരുന്നതുവരെയാണ് ടോൾ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. സർവീസ് റോഡുകളിലെ പ്രശ്നം പരിഹരിച്ചുവരികയാണെന്നും ടോൾ പിരിവ് പുനഃസ്ഥാപിച്ച് ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം കോടതി തള്ളി. ഇടപ്പള്ളി – മണ്ണൂത്തി ദേശീയപാതയിലെ ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട ഹർജി നാളെ വീണ്ടും പരിഗണിക്കും. ജില്ലാ കളക്ടറോട് […]
Read More

തലസ്ഥാന നഗരിയിൽ സഹോദരങ്ങളെയുൾപ്പെടെ മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ച് മദ്യപസംഘം

തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണം പനങ്ങോട്ടുകോണത്ത് മദ്യപസംഘത്തിന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരൻ രതീഷ്, ബന്ധു രഞ്ജിത്ത് എന്നിവരെയാണ് അക്രമിസംഘം കുത്തിയത്. ഇവരുടെ അയൽവാസിയായ സഞ്ജയും സംഘവുമാണ് ആക്രമണം നടത്തിയത്. വീട്ടിലെ സ്ത്രീകളുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം. സഞ്ജയും കൂട്ടരും മദ്യപിച്ച ശേഷം വീടിന് മുന്നിൽ നിന്ന് പരസ്പരം ചീത്തവിളിച്ചു. ഇത് രാജേഷും രതീഷും രഞ്ജിത്തും ചോദ്യം ചെയ്തു. ഇതോടെയാണ് ആക്രമണമുണ്ടായത്. വാക്കുതർക്കമുണ്ടാകുകയും ഒടുവിൽ മദ്യപസംഘം കത്തിഉപയോഗിച്ച് […]
Read More

നെഹ്റുവിന്റെ ആദ്യ ഔദ്യോഗിക വസതി വിൽക്കുന്നു, വില 1100 കോടി, ഉടമകൾ രാജസ്ഥാനിലെ രാജകുടുംബാംഗങ്ങൾ

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായശേഷം താമസിച്ച ആദ്യ ഔദ്യോഗിക വസതി 1100 കോടി രൂപയ്ക്ക് വിൽക്കുന്നു. രാജസ്ഥാനിലെ രാജകുടുംബാംഗങ്ങളായ രാജ് കുമാരി കക്കറിന്റെയും ബീനാറാണിയുടെയും ഉടസ്ഥതയിലുള്ള മോത്തിലാൽ നെഹ്‌റു മാർഗിലെ ബംഗ്ലാവ് സ്വന്തമാക്കാൻ ഒരുങ്ങുന്നത് ഇന്ത്യയിലെ പ്രമുഖ മദ്യ വ്യവസായി ആണെന്നാണ് സൂചന. ഡൽഹിയിലെ പ്രശസ്തമായ ലൂട്ടിയെൻസ് ബംഗ്ലാവ് സോണിലെ വസതിക്ക് 1400 കോടിയാണ് ഉടമകൾ ആദ്യം ആവശ്യപ്പെട്ടതെങ്കിലും പിന്നീട് ചർച്ചകൾക്ക് തയ്യാറായെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ഏറ്റവും വലിയ വസ്തു കച്ചവടമാണിത്. ബ്രിട്ടീഷ് ആർക്കിടെക്ട് എഡ്വിൻ ലൂട്ടിയെൻസ് […]
Read More

ഓണം കുടിച്ചു തീർക്കാൻ മലയാളി പൊടിച്ചു തീർത്തത് 920.74 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: ഓണക്കാലത്ത് 12 ദിവസംകൊണ്ട് മലയാളി കുടിച്ചു തീർത്തത് 920.74 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഓണക്കാലത്തെ 824.07 കോടി രൂപയുടെ വിൽപന മറികടന്നാണ് ഇത്തവണത്തെ റെക്കോർഡ്. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണിത്. തിരുവോണ ദിവസം മദ്യക്കടകൾ പ്രവർത്തിച്ചിരുന്നില്ല. 9.34 ശതമാനത്തിന്റെ വർധനവാണ് വിൽപനയിലുണ്ടായത്. അവിട്ടം ദിനമായ ശനിയാഴ്ച മാത്രം വിറ്റത് 94.36 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെ അവിട്ടം ദിനത്തിൽ ഇത് 65.25 കോടിയായിരുന്നു. ഒന്നാം ഓണത്തിനാണ് വിൽപന പൊടിപൊടിച്ചത്. […]
Read More

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കോട്ടയം: ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽപോയി മടങ്ങും വഴി ട്രെയിനിൽ വച്ചായിരുന്നു മരണം. ഇന്ന് പുലർച്ചെ 3.30ന് ട്രെയിൻ തെങ്കാശിയിൽ എത്തിയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു പ്രിൻസ്. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗമാണ്. കെഎസ്‌സി, കേരള യൂത്ത് ഫ്രണ്ട് എന്നിവയുടെ സംസ്ഥാന പ്രസിഡന്റ് ആയി പ്രവർത്തിച്ചിരുന്നു. കേരള കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായ ഒ.വി ലൂക്കോസിന്റെ […]
Read More

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ; ഇരുപക്ഷവും പിന്തുണ തേടുന്നു

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ ചൊവ്വാഴ്ച നടക്കാനിരിക്കെ, പരമാവധി പിന്തുണ ഉറപ്പിക്കാനുള്ള തിരക്കിലാണ് ഭരണ-പ്രതിപക്ഷ മുന്നണികൾ. പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് വോട്ടെടുപ്പ്. രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി. മോദിയാണ് റിട്ടേണിങ് ഓഫീസർ. വൈകിട്ട് ആറിന് വോട്ടെണ്ണൽ തുടങ്ങും. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ചേരുന്ന ഇലക്ടറൽ കോളേജ് അംഗങ്ങളാണ് വോട്ടർമാർ. എൻഡിഎ സ്ഥാനാർഥി മഹാരാഷ്ട്രാ ഗവർണർ സി.പി. രാധാകൃഷ്ണനും പ്രതിപക്ഷ സ്ഥാനാർഥി സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയും കക്ഷിനേതാക്കളെയും […]
Read More

സ്റ്റേഷൻ മർദ്ദനം, കള്ളക്കേസ് പണവും പണിയും പോകും, സർക്കാർ നടപടി തുടങ്ങി

തൃശ്ശൂർ: പോലീസ് സ്റ്റേഷനിലെ മർദനവും കള്ളക്കേസ് ചമയ്ക്കലും കൂടി വരുന്ന സാഹചര്യത്തിൽ നടപടിക്ക് ഒരുങ്ങി സർക്കാർ. കുറ്റക്കാരെന്ന് കണ്ടെത്തുന്ന പോലീസുദ്യോഗസ്ഥർക്ക് ജോലി നഷ്ടപ്പെടുന്നതിനൊപ്പം വലിയ നഷ്ടപരിഹാരവും നൽകേണ്ടി വരും. ഇത്തരമൊരു നടപടിക്ക് ഒരുങ്ങുകയാണ് ആഭ്യന്തരവകുപ്പും സർക്കാരും. പോലീസുകാരുടെ വീഴ്ച മൂലമുണ്ടാകുന്ന നഷ്ടപരിഹാരം ഇതേവരെ സർക്കാരായിരുന്നു നൽകിയിരുന്നത്. അത്തരത്തിലുള്ള വിധിയാണ് കോടതിയിൽനിന്ന് വന്നുകൊണ്ടിരുന്നത്. എന്നാൽ ഉദ്യോഗസ്ഥർ നേരിട്ട് പങ്കാളികളാകുന്ന തെറ്റുകളിൽ പരമാവധി ശിക്ഷയായ പിരിച്ചുവിടലിലേക്ക് ആഭ്യന്തര വകുപ്പ് നീങ്ങിത്തുടങ്ങി. അതോടൊപ്പം സർക്കാർ നൽകേണ്ട നഷ്ടപരിഹാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കുകയും […]
Read More

മുല്ലപ്പെരിയാർ ശിൽപ്പി പെന്നി ക്വിക്കിന്റെ കുടുംബത്തെ കണ്ടുമുട്ടി എം.കെ.സ്റ്റാലിൻ

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശിൽപ്പിയായ ബ്രിട്ടിഷ് എൻജിനീയർ കേണൽ പെന്നി ക്വിക്കിന്റെ കുടുംബത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കണ്ടു. വിദേശപര്യടനത്തിന്റെ ഭാഗമായി ലണ്ടനിലെത്തിയപ്പോഴാണ് പെന്നി ക്വിക്കിന്റെ കുടുംബം സ്റ്റാലിനെ കാണാനെത്തിയത്. പെന്നി ക്വിക്കിന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മഗ്രാമമായ യുകെയിലെ കിംബർലിയിൽ സ്ഥാപിച്ചതിന് തമിഴ്‌നാട് സർക്കാരിനോട് കുടുംബം നന്ദി പറഞ്ഞതായി സ്റ്റാലിൻ അറിയിച്ചു. കുടുംബം നേരിട്ട് ഉന്നയിച്ച ആവശ്യങ്ങൾ നടപ്പാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. 2022ലാണ് തമിഴ്‌നാട് സർക്കാർ മുൻകൈയെടുത്ത് പ്രതിമ അനാഛാദനം ചെയ്തത്. നിലവിൽ തേനി ജില്ലയിലെ ലോവർക്യാംപിൽ പെന്നിക്വിക്കിന് […]
Read More

ഉടൻ ഡൽഹിയിൽ എത്തണമെന്ന് പ്രധാനമന്ത്രിയുടെ നിർദേശം, തൃശൂരിലെ പരിപാടികൾ റദ്ദാക്കി സുരേഷ് ഗോപി

തൃശൂർ: അടിയന്തരമായി ഡൽഹിക്ക് പോകേണ്ടതിനാൽ തൃശൂരിൽ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നു സുരേഷ് ഗോപി അറിയിച്ചു. തൃശൂരിൽ നടക്കുന്ന ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തെ തുടർന്നു ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി എത്രയും വേഗം ഡൽഹിയിലേക്ക് പോകേണ്ടി വന്നിരിക്കുകയാണെന്നു മന്ത്രി പറഞ്ഞു. സുരേഷ് ഗോപിയുടെ പോസ്റ്റിന്റെ പൂർണരൂപം:തൃശൂരിലെ പ്രിയപ്പെട്ട ജനങ്ങളോടും […]
Read More

‘ഞാൻ മരിക്കാൻ പോകുന്നു’: അമ്മയ്ക്കു സന്ദേശമയച്ചതിനു പിന്നാലെ നവവധു മരിച്ചു, നാലുമാസം മുമ്പ് പ്രണയവിവാഹം

മേൽപറമ്പ്: (കാസർകോട്) നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്‌ജേഷിന്റെ ഭാര്യ കെ. നന്ദനയെയാണ് (21) ഞായറാഴ്ച ഉച്ചയ്ക്കു മരിച്ചനിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളാണ്. താൻ മരിക്കാൻ പോവുകയാണെന്ന ഫോൺ സന്ദേശം അമ്മ സീനയ്ക്ക് ഇന്നു രാവിലെ അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടൻ ഭർതൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണു മരിച്ചനിലയിൽ കണ്ടെത്തിയത്. മേൽപറമ്പ് […]
Read More