Imac Kochi

കെ.എം.സി.സി മലപ്പുറം പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സമാപിച്ചു

മനാമ: കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഒരു മാസത്തോളമായി സംഘടിപ്പിച്ചു വരുന്ന പ്രോട്ടീൻ സമ്മർ ഫിയസ്റ്റ അവധിക്കാല ക്യാമ്പിന്റെ ഗ്രാൻഡ് ഫിനാലെയും, എക്‌സ്‌പോയും മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്നു. വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉത്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ താനൂർ അധ്യക്ഷനായിരുന്നു. മനുഷ്യശരീരത്തിന്റെ അത്ഭുത സൃഷ്ടിപ്പിനെ പരിചയപ്പെടുത്തുന്ന കുട്ടികളുടെ മെഡിക്കൽ എസ്സിബിഷൻ ശ്രദ്ധേയമായി. വൈകിട്ട് നാലു മണിക്ക് തുടക്കം കുറിച്ച എക്‌സിബിഷനിൽ ബഹ് റൈനിലെ വിവിധ സാംസ്‌കാരിക, സാമൂഹിക നേതാക്കന്മാരും രക്ഷിതാക്കളും പങ്കെടുത്തു […]
Read More

”മമ്മൂക്ക ഡബിൾ ഓകെ മലയാളികൾ ഹാപ്പി” പ്രാർത്ഥിച്ചവർക്കും കൂടെ നിന്നവർക്കും ഒന്നുമുണ്ടാവില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചവർക്കും നന്ദി: ജോർജ്

കൊച്ചി: നടൻ മമ്മൂട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന സൂചന നൽകി പേഴ്സണൽ അസിസ്റ്റന്റ് ജോർജ് എസ്. നന്ദി പറഞ്ഞുകൊണ്ടുള്ള വൈകാരിക പോസ്റ്റാണ് ജോർജ് എസ് ഫേസ്ബുക്കിൽ പങ്കുവച്ചത്. കൈകൂപ്പി നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പമാണ് കുറിപ്പ്. സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി! എന്നായിരുന്നു ജോർജിന്റെ വാക്കുകൾ. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫും […]
Read More

കെഎംസിസി സ്വാതന്ത്ര്യ ദിനാഘോഷവും സ്‌പെഷ്യൽ കൺവെൻഷനും സംഘടിപ്പിച്ചു

മനാമ. കെഎംസിസി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷവും സ്പെഷ്യൽ കൺവെൻഷനും ഈസ്റ്റ് റിഫ സി എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സംസ്ഥാന കെഎംസിസി വൈസ്പ്രസിഡണ്ട് എൻ അബ്ദുൽ അസീസ് പതാകഉയർത്തി. പ്രസിഡണ്ട് റഫീഖ് കുന്നത്, ജനറൽ സെക്രട്ടറി ടി ടി അഷ്റഫ്, ട്രഷറർ സിദ്ധീഖ് എം കെ, ഓർഗനസിങ് സെക്രട്ടറി ഷമീർ വി എം തുടങ്ങിയ ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. പൊതു പരിപാടിയിൽ റഫീഖ് കുന്നത് അധ്യക്ഷനായിരുന്നു കെഎംസിസി ബഹ്റൈൻ […]
Read More

പ്രൗഢഗംഭീരമായി ബി.കെ.എസ് ഹാർമണി; കരുത്ത് തെളിയിച്ച് പ്രവാസി സംഗമം

കണ്ണൂർ: ബഹ്റൈൻ കേരളീയ സമാജത്തിന്റെയും തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹ്റൈൻ മലയാളി പ്രവാസി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമാജം മെമ്പർമാരുടെയും ബഹ്റൈൻ പ്രവാസികളുടെയും കേരളത്തിലെ വാർഷിക ഒത്തുചേരലായ ബി.കെ.എസ് ഹാർമണി 2025 കണ്ണൂർ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്‌സിൽ വെച്ച് ആഗസ്റ്റ് 16 ശനിയാഴ്ച നടന്നു. ഉച്ചയ്ക്ക് മൂന്നു മുതൽ ആരംഭിച്ച് രാത്രി പത്തുവരെ നടന്ന പ്രവാസി സംഗമത്തിൽ ആയിരത്തോളം ബഹറിൻ മുൻ പ്രവാസികളുടെയും നിലവിൽ പ്രവാസജീവിതം നയിക്കുന്നവരുടെയും കുടുംബാംഗങ്ങൾ പങ്കെടുത്തു. സമാജം പ്രസിഡന്റ് പി വി രാധാ […]
Read More

ഐ.സി.എഫ് മീലാദ് കാമ്പയിൻ: പോസ്റ്റർ പ്രകാശനം ചെയ്തു

മനാമ: തിരുവസന്തം 1500 എന്ന ശീർഷകത്തിൽ ICF ബഹ്റൈൻ നടത്തുന്ന മീലാദ് ക്യാമ്പയ്നിന്റെ ഭാഗമായി സിത്ര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇലൽ ഹബീബ് എന്ന നാമത്തിൽ നടത്തുന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം സ്വലാത് മജ്‌ലിസിൽ വെച്ച് നടന്നു. പരിപാടിയുടെ സ്വാഗത സംഗം ചെയർമാനായി മൻസൂർ അഹ്സനി, കൺവീനർ സിനാൻ, ഫിനാൻസ് കൺവീനർ മുഹമ്മദ് അസ്മർ എന്നിവർക്ക് പുറമെ വൈസ് ചെയർമാനായി മുസ്തഫ, ജലീൽ കരുനാഗപ്പള്ളി, ജോയിന്റ് കൺവീനർമാരായി സാജിദ്, വാരിസ്, സ്റ്റേജ് ഇൻചാർജ് റിഷാൽ, അജ്മൽ, ഫൗസാൻ, ഫുഡ് […]
Read More

ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മറ്റി സ്വാതന്ത്ര്യദിനാഘോഷം നടത്തി

മനാമ: ഒ.ഐ.സി.സി ബഹ്‌റൈൻ പത്തനംതിട്ട ജില്ല കമ്മിറ്റി ഇന്ത്യയുടെ 79-ാo മത് സ്വാതന്ത്ര്യദിനമാഘോഷിച്ചു. ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്‌സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒ.ഐ.സി.സി മീഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണ നടത്തി. യോഗത്തിൽ ഒ.ഐ.സി.സി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.എസ്, ജീസൺ ജോർജ്, ജില്ലാ ഭാരവാഹികൾ ആയ ജോൺസൺ. ടി തോമസ്, കോശി ഐപ്പ്, ബിബിൻ മാടത്തേത്ത്,അജി. […]
Read More

ആരാധന തോന്നി പരിചയപ്പെട്ടു, ആദ്യമായി കണ്ടപ്പോൾ തന്നെ പീഡിപ്പിച്ചു, വേടനെതിരെ പരാതി

കൊച്ചി: റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഗായകൻ ഹിരൺദാസ് മുരളിക്കെതിരെ രണ്ട് യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്ത്. 2020 -2021 കാലഘട്ടത്തിലാണ് പരാതിയിൽ പറയുന്ന രണ്ട് സംഭവങ്ങളും നടന്നതെന്നാണ് വിവരം. പരാതിക്കാരികളിൽ ഒരാൾ ദളിത് സംഗീതത്തിൽ ഗവേഷണം നടത്തുന്നയാളാണ്. രണ്ടാമത്തെ പരാതിക്കാരിയും കലാരംഗവുമായി ബന്ധമുള്ളയാളാണ്. വേടന്റെ പാട്ടുകൾ കേട്ടാണ് പരിചയത്തിലായതും സൗഹൃദത്തിലായതെന്നും തുടർന്ന് പലയിടങ്ങളിലുംവച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. വേടനോട് ആരാധന തോന്നിയാണ് ഫോണിൽ വിളിച്ച് പരിചയപ്പെട്ടത്. ഇതിനുശേഷം ആദ്യമായി കണ്ടപ്പോൾ തന്നെ പീഡിപ്പിച്ചുവെന്നാണ് […]
Read More

എം വി ഗോവിന്ദനെയോ മകനെയോ പരിചയമില്ല, കുടുംബ വഴക്ക് വിവാദമാകുന്നു, ഷെർഷാദിനെതിരെ മുൻഭാര്യ രത്തീന

തിരുവനന്തപുരം: സി.പി.എമ്മിലെ കത്തുവിവാദവുമായി ബന്ധപ്പെട്ട് വ്യവസായി മുഹമ്മദ് ഷെർഷാദിനെതിരെ ആഞ്ഞടിച്ച് മുൻ ഭാര്യ രത്തീന പി.ടി. ഇപ്പോഴത്തെ വിവാദം കുടുംബ വഴക്കുമായി ബന്ധപ്പെട്ടതാണെന്ന് സംവിധായിക കൂടിയായ രത്തീന ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എം.വി. ഗോവിന്ദനും മകനുമായി യാതൊരു പരിചയവുമില്ല. തോമസ് ഐസക് ഇടപെട്ടത് വീടിന് ജപ്തി ഭീഷണി വന്നപ്പോഴാണ്. അദ്ദേഹം ഇടപെട്ട് സാവകാശം നൽകിയിട്ടും ഷെർഷാദ് പണം അടയ്ക്കാതെ മുങ്ങിയെന്നും രത്തീന ആരോപിച്ചു. തന്നെ നാട്ടുകാർക്കിട്ട് കൊടുത്ത് ദ്രോഹിക്കാൻ ആണ് ഇപ്പോഴത്തെ നാടകം. ഷെർഷാദിന്റെ ടോർച്ചറിംഗ് സഹിക്കവയ്യാതെയാണ് വിവാഹമോചനം […]
Read More

വി.സി നിയമനം; സർക്കാർ വാദം അംഗീകരിച്ച് സുപ്രീംകോടതി, മുഖ്യമന്ത്രി-ധൂലിയ കൂടിക്കാഴ്ചയുണ്ടാകും

ന്യൂഡൽഹി: സാങ്കേതിക സർവകലാശാലയുടെയും ഡിജിറ്റൽ സർവകലാശാലയുടെ വൈസ് ചാൻസർമാരെ കണ്ടെത്തുന്നതിനുള്ള സെർച്ച് കമ്മിറ്റിയുടെ അധ്യക്ഷനായി ജസ്റ്റിസ് സുധാൻശു ധൂലിയയെ സുപ്രീംകോടതി നിയമിച്ചു. കമ്മിറ്റിയിലെ മറ്റ് നാലംഗങ്ങളെ ജസ്റ്റിസ് സുധാൻശു ധൂലിയയ്ക്ക് തിരഞ്ഞെടുക്കാം. സെർച്ച് കമ്മിറ്റിയിൽ യുജിസിയുടെ പ്രതിനിധി ഉണ്ടാകില്ല. പശ്ചിമ ബംഗാളിലെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ കണ്ടെത്തുന്നതിനുള്ള സെർച്ച് കമ്മിറ്റിയുടെ ചെയർമാനായി വിരമിച്ച മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിതിനെ സുപ്രീം കോടതി നേരത്തെ നിയമിച്ചിരുന്നു. സമാനമായ രീതിയിൽ ഡിജിറ്റൽ സർവകലാശാലയിലെയും സാങ്കേതിക സർവകലാശാലയിലെ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് […]
Read More

സ്ഥിരം കുറ്റവാളി, 2 ലൈംഗികാതിക്രമ പരാതികൾ കൂടി പുറത്തു വന്നു, വേടന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കൊച്ചി: ബലാത്സംഗ കേസിൽ പൊലീസ് അന്വേഷിക്കുന്ന റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ. വേടനെതിരെ വേറെയും ലൈംഗികാതിക്രമ കേസുകളും രണ്ടുപരാതികളും പുതുതായി ഉയർന്നു വന്നിട്ടുണ്ടെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു. വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പരാതിക്കാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തുടർന്ന് പരാതിക്കാരിയെ കേസിൽ കക്ഷി ചേരാൻ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് അനുവദിച്ചു. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും. നേരത്തെ, വേടൻ വിദേശത്തേക്ക് കടക്കുന്നതു തടയാനായി ലുക്കൗട്ട് […]
Read More