പ്രണയബന്ധം വീട്ടുകാരെ അറിയിച്ചു; ആത്മഹത്യ ചെയ്ത് സഹപാഠികൾ
ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിൽ ദിവസങ്ങൾക്കുള്ളിൽ നടന്ന രണ്ട് ആത്മഹത്യകൾക്ക് പിന്നാലെ സ്‌കൂളിന് നേരെ വലിയ പ്രതിഷേധം ഉയരുന്നു. പത്താം ക്ലാസ് വിദ്യാർഥികളായ ഷെയ്ഖ് റിസ്വാനും കെ.ഹൻസികയുമാണ് ആത്മഹത്യ ചെയ്തത്. പ്രണയത്തിലായിരുന്ന വിദ്യാർഥികളുടെ ആത്മഹത്യയ്ക്കു പിന്നാലെ സ്‌കൂളിനു നേരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റിസ്വാനും ഹൻസികയും അടുപ്പത്തിലായിരുന്നെന്നും ഇൻസ്റ്റാഗ്രാമിലൂടെ സംസാരിച്ചിരുന്നു എന്നാണ് വിവരം. സ്‌കൂൾ അധികൃതർ ഇക്കാര്യം അറിഞ്ഞ് വിദ്യാർഥി കളെയും അവരുടെ മാതാപിതാക്കളെയും വിളിച്ചു മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്നുള്ള മാനസിക സമ്മർദത്തിലാണ് റിസ്വാന്റെ ആത്മഹത്യ എന്നാണ് […]









