Imac Kochi

”പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ ആഗ്രഹിക്കുന്നില്ല, ബാക്കി കാര്യങ്ങൾ പിന്നാലെ പറയാം”, മാധ്യമങ്ങൾക്ക് മുന്നിൽ രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: രാജി അഭ്യൂഹങ്ങൾക്കിടെ മാധ്യമപ്രവർത്തകരെ കണ്ട് രാഹുൽ മാങ്കൂട്ടത്തിൽ. താൻ കാരണം പ്രവർത്തകർക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും പറയേണ്ട കാര്യങ്ങൾ വ്യക്തമാക്കാനാണ് മാധ്യമങ്ങളെ കാണുന്നത്. താൻ അക്രമം നേരിടുന്നത് എല്ലാ പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ചതിനാലാണ്. പാർട്ടി പ്രവർത്തകർ തലകുനിക്കുന്നത് ചിന്തിക്കാനാകുന്നില്ല.ട്രാൻസ്ജൻഡർ അവന്തികയുടെ ആരോപണങ്ങൾ ശരിയല്ലെന്നും ആഗസ്റ്റ് ഒന്നിന് അവരാണ് തന്നെ വിളിച്ച് മാധ്യമപ്രവർത്തകർ വിളിച്ച് രാഹുൽ മാങ്കൂട്ടത്തിനെതിരെ എന്തെങ്കിലും പരാതിയുണ്ടോ എന്ന് തിരക്കിയതെന്നും ഇതിൽ  രാഹുലിനെ കുടുക്കാൻ […]
Read More

തിരക്കിട്ട ചർച്ചകൾ, രാഹുലിന്റെ രാജിക്കായി നേതാക്കൾ ഒറ്റക്കെട്ട്, വനിതാ നേതാക്കളും ഒരേ മനസോടെ

പത്തനംതിട്ട:  രാജി ആവശ്യത്തിൽ നേതാക്കളുടെ സമ്മർദ്ദം കൂടുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അടൂരിലെ നെല്ലിമൂടുള്ള വീട്ടിലാണിപ്പോൾ. പാലക്കാട്ടെ നേതാക്കൾ രാഹുലുമായി ചർച്ച നടത്തിയെന്നറിയുന്നു. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം നിരാകരിക്കാനും തന്റെ ഭാഗം വ്യക്തമാക്കാനും രാഹുൽ ഇന്നലെ വാർത്താസമ്മേളനം വിളിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് അതു വിലക്കിയിരുന്നു. എം.എൽ.എമാരായ കെ.കെ. രമ, ഉമാ തോമസ്, ഷാനി മോൾ ഉസ്മാൻ എന്നിവർ രാഹുൽ രാജിവക്കണമെന്ന് ഇതിനകം ആവശ്യപ്പെട്ടു. നിയമ സംവിധാനങ്ങൾക്കു മുന്നിൽ ഒരു പരാതി പോലും എത്താത്ത സാഹചര്യത്തിൽ, തിരക്കിട്ട […]
Read More

പ്രവാസികൾക്ക് അഞ്ചുലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി; നിലവിലെ രോഗങ്ങൾക്കും പരിരക്ഷ, കരുതലിന്റെ ‘നോർക്കാ സ്പർശം’

കൊച്ചി: കേരളപ്പിറവിക്ക് മുന്നോടിയായി പ്രാവാസി മലയാളികൾക്ക് ഇന്നു വരെയില്ലാത്ത ഇൻഷുറൻസ് പദ്ധതികൾ ‘നോർക്കാ കെയർ’ നടപ്പാക്കും. പ്രവാസികൾക്ക് അഞ്ചു ലക്ഷം രൂപവരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക് പത്തു ലക്ഷം വരെ ആരോഗ്യ പരിരക്ഷ നൽകുന്ന ഇൻഷുറൻസാണ് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി. കേരളത്തിലെ 410 ആശുപത്രികൾ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള 12,000-ത്തിലധികം ആശുപത്രികളിൽ പദ്ധതിയുണ്ട്. പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക സുരക്ഷ നൽകുക, അടിയന്തര ഘട്ടങ്ങളിൽ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണവും പിന്തുണയും ഉറപ്പാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഭർത്താവ്, […]
Read More

രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; ഏറ്റവും കുറവ് ആസ്തി മമതയ്ക്ക്

അമരാവതി: രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ഒന്നാമനായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (A.D.R), നാഷണൽ ഇലക്ഷൻ വാച്ച് (N.E.W) എന്നിവയുടെ റിപ്പോർട്ട് പ്രകാരം 931 കോടി രൂപയുടെ ആസ്തിയാണ് ചന്ദ്രബാബു നായിഡുവിനുള്ളത്. തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) മേധാവിയായ ചന്ദ്രബാബു നായിഡുവിന്റെ സ്വത്തിൽ 810 കോടിയിലധികം രൂപയുടെ വാഹനങ്ങൾ, സ്വർണം, പണം എന്നിവയും 121 കോടിയിലധികം രൂപയുടെ വീടുകൾ, സ്ഥലങ്ങൾ എന്നീ സ്വത്തുക്കളും ഉൾപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 27 സംസ്ഥാന നിയമസഭകളിൽ […]
Read More

ഇടമലക്കുടിയിൽ പനി ബാധിച്ച് അഞ്ചുവയസുകാരൻ മരിച്ചു

ഇടുക്കി: ഇടമലക്കുടിയിൽ പനി ബാധിച്ച് അഞ്ചുവയസുകാരൻ മരിച്ചു. അസുഖബാധിതനായ കുഞ്ഞിനെ കിലോമീറ്ററുകൾ ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും ആരോഗ്യം മോശമായതിനെ തുടർന്നാണ് കുട്ടിയെ അടിമാലിയിലേക്ക് റഫർ ചെയ്തത്. അടിമാലിയിൽ എത്തുന്നതിന് മുമ്പ് കുട്ടി മരണത്തിന് കീഴടങ്ങി. കാട്ടിലൂടെ ആളുകൾ ചുമന്നാണ് കുഞ്ഞിന്റെ മൃതദേഹം തിരികെ കൊണ്ടുപോയത്. മൃതദേഹം സംസ്‌കരിച്ചു.
Read More

മെസി വരും ട്ടാ’, അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും, സൗഹൃദ മത്സരം കളിക്കും

കാത്തിരിപ്പിന് വിരാമം, ലയണൽ മെസി കേരളത്തിലെത്തും. മെസി ഉൾപ്പെടുന്ന അർജന്റീനയുടെ ഫുട്ബോൾ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചു. നവംബർ പത്തിനും 18നും ഇടയിലായിരിക്കും അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിൽ അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കുക. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനും ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. ‘മെസ്സി വരും ട്ടാ..’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്നാണ് അർജന്റീന ഫുട്‌ബോൾ ടീം അറിയിച്ചത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് […]
Read More

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഘോടനം; നിരവധിപേരെ കാണാതായി, കെട്ടിടങ്ങൾ തകർന്നു

ഡെറാഡൂൺ: വീണ്ടും മേഘവിസ്‌ഫോടനത്തിന്റെ നടുക്കത്തിൽ ഉത്തരാഖണ്ഡ്. തരാലിയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നിരവധിപേരെ കാണാതായെന്നാണ് റിപ്പോർട്ട്. തരാലിയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ വീട് ഉൾപ്പെടെ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്നാണ് വിവരം. ജില്ലാ കളക്ടറും ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഡെറാഡൂൺ, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാൾ, അൽമോറ തുടങ്ങിയ ജില്ലകളിൽ ഇടിമിന്നൽ, മിന്നൽ, അതിശക്തമായ മഴ എന്നിവയ്ക്ക് […]
Read More

കണ്ണൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവം; പ്രതി ജിജേഷ് മരിച്ചു

കണ്ണൂർ: കുറ്റിയാട്ടൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ യുവാവ് മരിച്ചു. പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ജിജേഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം. യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ജിജേഷ് തീകൊളുത്തിയ ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണ (39) മരിച്ചത്. ബുധനാഴ്ചയായിരുന്നു ആക്രമണം. അജീഷിന്റെ അച്ഛൻ അച്യുതനും അമ്മ സുശീലയും പ്രവീണയും മകൾ ശിവദയും താമസിക്കുന്ന വാടകവീട്ടിലാണ് സംഭവം നടന്നത്. അജീഷ് വിദേശത്താണ്. വീടിന്റെ […]
Read More

ഇന്ത്യക്കാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു, അപകടം അമേരിക്കയിൽ, നയാഗ്ര വെള്ളച്ചാട്ടം കണ്ടു മടങ്ങുമ്പോൾ

ന്യൂയോർക്ക്: നയാഗ്ര വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ടൂറിസ്റ്റ് ബസ് മറിഞ്ഞ് അഞ്ചു പേർ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. 54 വിനോദസഞ്ചാരികളാണ് ബസ്സിലുണ്ടായിരുന്നത്. ബഫലോ നഗരത്തിന് അടുത്ത് പെംബ്രോക്ക് എന്ന സ്ഥലത്താണ് അപകടം. ബസ്സ് അമിത വേഗത്തിലായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിയന്ത്രണം വിട്ട ബസ്സ് റോഡിന്റെ വശത്തേക്ക് തലകീഴായി മറിഞ്ഞു. ചിലർ ബസ്സിൽനിന്ന് തെറിച്ചുപോയി. 5 പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യ, ചൈന, ഫിലിപ്പീൻസ് എന്നീ […]
Read More

അയ്യപ്പ സംഗമത്തിൽ മുഖ്യാതിഥിയായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ആഗോള അയ്യപ്പ സംഗമത്തിൽ മുഖ്യാതിഥിയായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ദേവസ്വം മന്ത്രി വി.എൻ വാസവൻ ക്ഷണിച്ചു. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20ന് പമ്പാ തീരത്ത് അയ്യപ്പ സംഗമം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. തമിഴ്നാട് ഹിന്ദു മത-എൻഡോവ്‌മെന്റ് മന്ത്രി പി. കെ. ശേഖർ ബാബു, ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, ടൂറിസം, സാംസ്‌കാരിക, എൻഡോവ്മെന്റ് […]
Read More