Imac Kochi

വി.എസ്സിന്റെ ആരോഗ്യനില അതീവഗുരുതരം; ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

മുൻമുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിൽ. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അദ്ദേഹത്തെ കാണാൻ ആശുപത്രിയിലെത്തി. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലാണ് വി. എസ്. അച്യുതാനന്ദൻ ചികിത്സയിൽ കഴിയുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എസ്.യു.ടി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘത്തിന് പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുളള ഏഴ് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി. […]
Read More

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് നടത്തത്തിനിടെ ഉണ്ടായ തലകറക്കത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. രോഗനിർണയ പരിശോധന നടന്നുവരികയാണ്. രണ്ടുദിവസം വിശ്രമിക്കാൻ അദ്ദേഹത്തോട് ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് സ്റ്റാലിന്റെ പരിപാടികൾ റദ്ദാക്കി.
Read More

ബി.ജെ.പി നേതാവ് സി. സദാനന്ദൻ രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു

ബിജെപി നേതാവ് സി.സദാനന്ദൻ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിൽ, ദൈവനാമത്തിലായിരുന്നു അദ്ദേഹം സത്യവാചകം ചൊല്ലി ചുമതലയേറ്റത്. സി. സദാനന്ദനെ കൂടാതെ അഭിഭാഷകൻ ഉജ്വൽ നികം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല, ചരിത്രകാരിയും അധ്യാപികയുമായ മീനാക്ഷി ജെയിൻ എന്നിവരും രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. നാലുപേരെയും രാഷ്ട്രപതി ദ്രൗപദി മുർമുവാണ് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശിയായ സി.സദാനന്ദൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് […]
Read More

അതുല്യയുടെ ആത്മഹത്യ, ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു

ഷാർജ റോളയിലെ ഫ്‌ളാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എൻജിനീയറായ സതീഷിനെ പിരിച്ചുവിട്ടെന്ന് കമ്പനി അറിയിക്കുകയായിരുന്നു. സതീഷിന്റെ പീഡനം മൂലമാണ് അതുല്യ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ പരാതി. സതീഷ് ഉപദ്രവിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വിഡിയോദൃശ്യങ്ങൾ അതുല്യ ബന്ധുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. ഈ വിഡിയോയുടെയും കുടുംബാംഗങ്ങളുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് സതീഷിനെ പിരിച്ചുവിട്ടതെന്നു കമ്പനി പറഞ്ഞു. ഒരു വർഷം മുൻപാണ് ഇയാൾ ഇവിടെ ജോലിക്കു ചേർന്നത്. […]
Read More

189 പേർ കൊല്ലപ്പെട്ട മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പര: വധശിക്ഷക്ക് വിധിച്ചവരുൾപ്പെടെ 12 പ്രതികളെയും വെറുതെ വിട്ടു

189പേർ കൊല്ലപ്പെട്ട 2006ലെ മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പയിലെ പ്രതികളെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടു. 12 പേരെയാണ് വെറുതെ വിട്ടത്. 2015ൽ കുറ്റക്കാരെന്ന് കണ്ട് പ്രതികളിൽ 5 പേർക്ക് വധശിക്ഷയും 7 പേർക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചിരുന്നു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ അനിൽ കിലോർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങുന്ന ബഞ്ച് വിചാരണക്കോടതി ഉത്തരവ് റദ്ദാക്കുകയും പ്രതികളെ വെറുതെ വിടാൻ ഉത്തരവിടുകയുമായിരുന്നു. മറ്റു കേസുകളൊന്നുമില്ലെങ്കിൽ ഇവരെ ജയിൽ മോചിതരാക്കാമെന്ന് […]
Read More

റേസിംഗിനിടെ അജിത്തിന്റെ കാർ തകർന്നു; മത്സരത്തിൽ നിന്നും പിന്മാറി

റേസിംഗിനിടെ നടൻ അജിത് കുമാറിന്റെ കാർ അപകടത്തിൽപ്പെട്ടു. ഇറ്റലിയിലെ മിസാനോ വേൾഡ് സർക്യൂട്ടിൽ നടന്ന GT4 യൂറോപ്യൻ സീരീസിലാണ് അപകടമുണ്ടായത്. ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ പങ്കെടുക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നടന് പരിക്കില്ല എന്നാണ് വിവരം. എന്നാൽ അപകടത്തിന് പിന്നാലെ മത്സരത്തിൽ നിന്ന് അദ്ദേഹത്തിന് പിന്മാറേണ്ടിവന്നു. ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഒരു കാറുമായി അജിത്തിന്റെ വാഹനം കൂട്ടിയിടിച്ചു. റേസ്ട്രാക്കിലെ കാറിന്റെ അവശിഷ്ടങ്ങൾ വൃത്തിയാക്കാൻ ഗ്രൗണ്ടിലെ ജീവനക്കാരെ അജിത് സഹായിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. GT4 യൂറോപ്യൻ സീരീസാണ് ദൃശ്യങ്ങൾ തങ്ങളുടെ എക്‌സ് പേജിലൂടെ […]
Read More

എട്ടുതവണ ടച്ചിങ്‌സ് ചോദിച്ചു; നൽക്കാത്തതിനെ തുടർന്ന് ബാറിൽ ജീവനക്കാരനെ കുത്തിക്കൊന്നു

പുതുക്കാട് കൂടുതൽ തവണ ടച്ചിങ്‌സ് നൽക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ബാറിൽ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രനെ കുത്തിക്കൊലപ്പെടുത്തി. പുതുക്കാട് മേ ഫെയർ ബാറിലാണ് സംഭവം. അളകപ്പ നഗർ സ്വദേശി സിജോ ജോണിനെ പൊലീസ് പിടികൂടി. ബാറിലെത്തിയ സിജോ മദ്യപിക്കുന്നതിനോടൊപ്പം ടച്ചിങ്‌സ് ആവശ്യപ്പെട്ടിരുന്നു. ഏതാണ്ട് എട്ടു തവണയോളം ടച്ചിങ്‌സ് ചോദിച്ചു. തുടർന്ന് രണ്ടുപേരും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. ജീവനക്കാരനെതിരെ ഭീഷണി മുഴക്കിയ ശേഷം സിജോ ബാർ വിട്ട് പുറത്തേക്കുപോയി. പിന്നീട് രാത്രി ബാർ പൂട്ടി പുറത്തേക്കിറങ്ങിയ ഹേമചന്ദ്രനെ പുറത്തുകാത്തുനിന്ന സിജോ […]
Read More

സാങ്കേതിക തകരാർ, ആകാശത്ത് 40 മിനുറ്റ്‌   പറന്ന വിമാനം തിരികെ ഇറക്കി

തിരുപ്പതിയിൽനിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കി. ഏകദേശം നാൽപതു മിനിറ്റോളം ആകാശത്ത് വട്ടമിട്ട് പറന്നതിനു ശേഷം വിമാനം തിരികെ ലാൻഡ് ചെയ്തു. എയർബസ് എ 321 നിയോ എന്ന വിമാനമാണ് തിരുപ്പതി വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച വൈകുന്നേരം 7:42 ഓടെ പുറപ്പെട്ട് 8:34 ഓടെ തിരികെയെത്തിയതെന്ന് എയർ ട്രാഫിക് വെബ്‌സൈറ്റായ ഫ്‌ളൈറ്റ്‌റഡാർ 24 അറിയിച്ചു. തിരുപ്പതിയിലെ വെങ്കടഗിരി പട്ടണത്തിൽ എത്തിയ വിമാനം യുടേൺ എടുക്കുകയായിരുന്നു. പിന്നീട് നാൽപത് മിനിറ്റോളം ആകാശത്ത് വട്ടമിട്ട് […]
Read More

അനിയന്റെ മകനെ രക്ഷിച്ചതിന്റെ വൈരാഗ്യം; അയൽവാസി തീകൊളുത്തിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു

അയൽവാസി തീകൊളുത്തിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു. 80 ശതമാനം പൊള്ളലേറ്റ വടുതല കാഞ്ഞിരത്തിങ്കൽ ക്രിസ്റ്റഫർ (ക്രിസ്റ്റി-52) ആണ് ചികിത്സയ്ക്കിടെ മരിച്ചത്. നെഞ്ചിനു താഴെയായുരുന്നു ക്രിസ്റ്റഫറിന് പൊള്ളലേറ്റത്. ക്രിസ്റ്റഫറിന്റെ ഭാര്യ മേരിക്ക് 15 ശതമാനം പൊള്ളലുണ്ട്. ഇവർ ചികിത്സയിലാണ്.ദമ്പതികളെ തീ കൊളുത്തിയശേഷം ആത്മഹത്യചെയ്ത അയൽവാസി വടുതല പൂവത്തിങ്കൽ വില്യം പാട്രിക് കൊറയയുടെ (52) മൃതദേഹം ചാത്യാത്ത് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. വില്യം പാട്രിക്കിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ കൊണ്ടുവന്ന വില്യം അത് . […]
Read More

എഎസ്‌ഐയായ കാമുകിയെ കൊന്ന് അതേ സ്റ്റേഷനിൽ കീഴടങ്ങി സൈനികൻ

പൊലീസ് ഉദ്യോഗസ്ഥയായ കാമുകിയെ കൊലപ്പെടുത്തി സൈനികൻ അതേ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം. കച്ചിലെ അഞ്ജർ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആയ അരുണാബെൻ ജാദവ് (25) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ കൂടെ താമസിക്കുന്ന സിആർപിഎഫ് കോൺസ്റ്റബിൾ ദിലീപ് ഡാങ്ചിയ അരുണാബെൻ ജോലി ചെയ്തിരുന്ന അതേ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. വെള്ളിയാഴ്ച രാത്രി അഞ്ജറിലെ വീട്ടിൽ വച്ചായിരുന്നു അരുണാബെന്നും ദിലീപും തമ്മിലുള്ള വഴക്ക്. സംസാരത്തിനിടയിൽ ദിലീപിന്റെ അമ്മയെക്കുറിച്ച് അരുണ മോശം പരാമർശം നടത്തിയെന്നും […]
Read More