Imac Kochi

സഹോദരിയുടെ അസ്ഥികൂടവുമായി വയോധികന്‌ ബാങ്ക്‌ തുക വിട്ടുനൽകി

ഭുവനേശ്വർ: മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക വിട്ടുകിട്ടാൻ അസ്ഥികൂടവുമായി എത്തിയ ആൾക്ക് പണം അനുവദിച്ച്‌ ഒഡിഷ ഗ്രാമീൺ ബാങ്ക്. കേന്ദുഛർ സ്വദേശി ജീത്തു മുണ്ടയ്ക്കാണ് സഹോദരി കൽറ മുണ്ടയുടെ അക്കൗണ്ടിലുണ്ടായിരുന്ന 19,000 രൂപ ഗ്രാമീൺ ബാങ്ക് വിട്ടു നൽകിയത്. തുക കിട്ടാൻ സഹോദരിയുടെ കുഴിമാടം തോണ്ടി അസ്ഥികൂടവുമായി ബാങ്കിലെത്തേണ്ടി വന്ന ജീത്തുവിന്റെ അവസ്ഥ വലിയ ചർച്ചയായിരുന്നു. സഹോദരിയുടെ പണം ചോദിച്ച് ബാങ്കിലെത്തിയെങ്കിലും അക്കൗണ്ട് ഉടമ നേരിട്ടു വരാതെ പണം നൽകാനാവില്ലെന്നാണ് ബാങ്ക് പലതവണ പറഞ്ഞതെന്നാണ് ജീത്തു […]
Read More

സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക ചിഹ്നം; തച്ചങ്കരി 250രൂപ പിഴയടച്ചു

കോട്ടയം: സർവീസിൽനിന്ന് വിരമിച്ച് മൂന്നു വർഷത്തിന് ശേഷവും കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് വച്ച മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്. ഗതാഗത കമ്മിഷണറുടെ നിർദേശത്തെ തുടർന്ന് കോട്ടയം എൻഫോഴ്സ്മെൻ്റ് ആർടിഒ 250 രൂപ പിഴയിട്ടു. തച്ചങ്കരി പിഴടയച്ചു.പാർക്കിങ് ലഭിക്കാൻ ഡ്രൈവർ കാറിൽ ബോർഡ് വച്ചതാണെന്നാണ് കണ്ടെത്തൽ. ഗതാഗതവകുപ്പ് പിഴ ചുമത്തിയതിനാൽ തുടർനടപടി വേണ്ടന്നാണ് പൊലീസ് നിലപാട് . കഴിഞ്ഞ ദിവസം കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറിൽ ത്രീസ്റ്റാർ ബോർഡ് […]
Read More

ബംഗാള്‍ രണ്ടാംഘട്ട വോട്ടെടുപ്പ്: ഉച്ച വരെ 40 ശതമാനം പോളിം​ഗ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ കനത്ത പോളിം​ഗ്. ​ഉച്ചവരെയുള്ള കണക്ക് പ്രകാരം 40 ശതമാനം പോളിം​ഗാണ് രേഖപ്പെടുത്തിയത്. 142 മണ്ഡലങ്ങളിലേക്കുള്ള പോളിം​ഗ് ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ 3.21 കോടി വോട്ടർമാരിൽ 18.39 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഏറ്റവും ഉയർന്ന പോളിം​ഗ് രേഖപ്പെടുത്തിയത് പുർബ ബർധമാൻ ജില്ലയിലാണ്. 20.86 ശതമാനമാണ് പോളിം​ഗ്. ഏപ്രിൽ 23-ന് നടന്ന ഒന്നാം ഘട്ടത്തിൽ വടക്കൻ ബംഗാളിലെ 152 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. അവിടെ […]
Read More

മഴ അനുഗ്രഹമായി; സംസ്ഥാനത്ത് ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തൽക്കാലം ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. പവർ എക്‌സ്‌ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാ വാട്ട് വൈദ്യുതി കിട്ടുന്നതും കഴിഞ്ഞ ദിവസം പെയ്‌ത മഴയുമാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. മഴ വന്നാൽ പ്രശ്‌നം വരില്ല. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ലോഡ് ഷെഡിംഗിന്റെ ആവശ്യം വന്നേക്കാം. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും കറണ്ട് പോകാൻ കാരണം ഓവർ ലോഡ് വരുമ്പോൾ ഡ്രിപ്പ് ആയതാണെന്നും മന്ത്രി പറഞ്ഞു. കെഎസ്‌ഇബി റെഗുലേറ്ററി കമ്മീഷൻ അംഗങ്ങളുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് […]
Read More

ജനജീവിതത്തെ ബാധിക്കുന്ന ഹർത്താൽ അനുവദിക്കില്ലെന്ന് ഹൈകോടതി; കേസെടുത്തു

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ച ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. 52 ദളിത് സംഘടനകൾ ചേർന്നാണ് ഹർത്താൽ ആഹ്വാനം ചെയ്തിരുന്നത്. രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹർത്താൽ വൈകുന്നേരം ആറ് മണി വരെയാണ്. ഹർത്താൽ ജനജീവിതത്തെ സാരമായി ബാധിച്ചതിനെ തുടർന്ന് ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ ഇടപെടുകയായിരുന്നു. ഇക്കാര്യത്തിൽ കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. രോഗികളുമായി കടന്നുപോയ വാഹനങ്ങൾവരെ തടയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് […]
Read More

തൃശ്ശൂരിൽ നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു

തൃശ്ശൂർ: വെങ്ങിണിശ്ശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇടിമിന്നലേറ്റത്. വീടിനടുത്തുള്ള പാടത്തിനോട് ചേർന്നുള്ള സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കവേ ശക്തമായ ഇടിമിന്നലുണ്ടാവുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് നിലവിൽ ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം.
Read More

വൈകിട്ട് ആറിനും 12നും ഇടയിൽ സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചു. വൈദ്യുതി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വൈകുന്നേരം ആറുമണിമുതൽ രാത്രി പന്ത്രണ്ടുമണിവരെയുള്ള സമയത്താണ് അരമണിക്കൂർ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തുന്നത്. കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് തീരുമാനം. ഈ സമയം വാഹനചാർജിംഗ്, ഇൻഡക്ഷൻ കുക്കർ എന്നിവയുടെ ഉപയോഗം പാടില്ല. അത്യാവശ്യത്തിനുമാത്രം എസി ഉപയോഗിക്കണമെന്നും അത് 24-26 ഡിഗ്രിയിൽ സെറ്റുചെയ്യണമെന്നും നിർദ്ദേശമുണ്ട്. സംസ്ഥാനത്ത് അനിയന്ത്രിതമായ അളവിൽ വൈദ്യുത ഉപയോഗം കൂടിയതോടെയാണ് ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്താൻ കെഎസ്ഇബി നിർബന്ധിതരായത്. 115 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ പ്രതിദിന ഉപഭോഗം. […]
Read More

എസ്എസ്എൽസി ഫല പ്രഖ്യാപനം മേയ് 15ന് ;​ ഹയർ സെക്കൻഡറി മേയ് 22ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15നും ഹയർ സെക്കൻഡറി, വൊക്കേഷൽ ഹയർ സെക്കൻഡറി ഫലം മേയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻതന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മേയ് അവസാനത്തോടെ അതിന്റെ ഫലവും പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേരളം, ലക്ഷദ്വീപ് മേഖലകളിലായി 4,16,864 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകുടെ വിതരണവും ആരംഭിക്കും. ഹയർ സെക്കൻഡറി വൊക്കേഷൽ ഹയർ സെക്കൻഡറി രണ്ടാം […]
Read More

നെടുങ്കണ്ടത്ത് മാതാവിനെയും മകനെയും കൊലപ്പെടുത്തിയ സംഭവം: ഇളയ മകൻ പിടിയിൽ

ഇടുക്കി: നെടുങ്കണ്ടത്ത് കിടപ്പു രോഗിയായ മാതാവിനെയും മകനെയും കൊലപ്പെടുത്തി വീട്ടുപുരയിടത്തിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇളയമകൻ പിടിയിൽ. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സജിയാണ് (43) പിടിയിലായത്. പച്ചടി തോട്ടുവാക്കട പൊന്നുട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരുടെ മൃതദേഹങ്ങളാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് സജിയെ പിടികൂടിയത്. ഇന്നലെ പൊലീസ് നായയെ എത്തിച്ച് പ്രദേശത്ത് നടത്തിയ പരിശോധനയിൽ സജിയുടെ ബാഗ് കണ്ടെത്തിയിരുന്നു. ഇന്നുരാവിലെയും ഡ്രോൺ അടക്കം ഉപയോഗിച്ച് പരിശോധന […]
Read More

എ കെ പ്രീത ഹൈക്കോടതി ജഡ്‌ജിയായി സത്യപ്രതിജ്‌ഞ ചെയ്തു

കൊച്ചി: മുതിർന്ന അഭിഭാഷക എ കെ പ്രീത കേരള ഹൈക്കോടതി അഡീഷണൽ ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരം കേരള ലോ അക്കാദമിയിൽനിന്ന്‌ നിയമബിരുദം നേടിയ പ്രീത, 1997 ഒക്ടോബർ 26ന് അഭിഭാഷകയായി. കേരള ഹൈക്കോടതി, ലേബർ കോടതികൾ, ഇൻഡസ്ട്രിയൽ ട്രിബ്യൂണലുകൾ എന്നിവിടങ്ങളിൽ 29 വർഷമായി പ്രാക്ടീസ്‌ ചെയ്‌തുവരികയായിരുന്നു. തൊഴിൽനിയമം, ഭരണഘടനാനിയമം, സർവീസ് നിയമം എന്നിവയിൽ വിദഗ്‌ധയാണ്‌. കസ്‌റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് വകുപ്പ്, ഇന്ത്യ ഗവൺമെന്റ്, ഇഎസ്ഐ കോർപറേഷൻ, ഗെയിൽ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, കൊച്ചി […]
Read More