Imac Kochi

ശബരിമല സ്വർണക്കൊള്ള, പത്മകുമാറിനും ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മി​റ്റിയംഗവുമായ എ പത്മകുമാറിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ദ്വാരപാലകശില്പ കേസിൽ സ്വഭാവിക ജാമ്യം അനുവദിച്ചത്. നേരത്തെ കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചിരുന്നു. ഇന്ന് പത്മകുമാർ ജയിൽ മോചിതനാകും. ശബരിമല സ്വർണക്കൊള്ളയിൽ പുറത്തിറങ്ങുന്ന എട്ടാമത്തെ പ്രതിയാണ് പത്മകുമാർ. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോ​റ്റിയടക്കം അഞ്ചുപേർക്ക് സ്വാഭാവിക ജാമ്യമാണ് കോടതി അനുവദിച്ചത്. തന്ത്രി കണ്ഠരര് രാജീവരർക്കും മുൻ അഡ്മിനിസ്‌ട്രേ​റ്റീവ് ഓഫീസർ എസ് ശ്രീകുമാറിനും റിമാൻഡ് […]
Read More

പൊട്ടിത്തെറിച്ച്‌ ജി. സുധാകരൻ പാർട്ടിവി‌ടുമെന്ന്‌ രൂക്ഷ വിമർശനവുമായി കുറിപ്പ്

ആലപ്പുഴ: സിപിഎം ബന്ധം അവസാനിപ്പിക്കുന്നതായി സൂചിപ്പിച്ചു മുൻമന്ത്രി ജി.സുധാകരന്റെ സമൂഹമാധ്യമ കുറിപ്പ്. ഇത്തവണ അദ്ദേഹം അംഗത്വം പുതുക്കിയിട്ടില്ല. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ബ്രാഞ്ചിലാണ് അദ്ദേഹത്തിന്റെ അംഗത്വം. സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയ ശേഷം സാധാരണ അംഗമായുള്ള പ്രവർത്തനത്തെപ്പറ്റി നേതാക്കൾ തന്നോട് അന്വേഷിച്ചില്ല തുടങ്ങി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനവും കുറിപ്പിലുണ്ട്. കുറിപ്പിന്റെ പൂർണരൂപം 2026 മെമ്പർഷിപ്പ് സ്ക്രൂട്ടണി അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്ക്കേണ്ടി വന്നില്ല. 2022ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായി. […]
Read More

കൊച്ചിയിലേക്ക് ഇന്ന് 6 വിമാന സർവീസുകൾ; കുടുങ്ങിയവരെ എത്തിക്കാൻ 58 സർവീസുകൾ

കൊച്ചി: ഇന്ത്യയ്ക്കും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാനസർവീസുകൾ തുടങ്ങി. കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനാണ് പരിഗണന. ഇന്ത്യൻ കമ്പനികൾക്കു പുറമേ എമിറേറ്റ്സ് അടക്കമുള്ള വിദേശകമ്പനികളും സർവീസുകൾ നടത്തും. കേരളത്തിലെ വിമാനത്താവളങ്ങളിലേക്കും സർവീസുകളുടെ എണ്ണം കൂടിയിട്ടുണ്ട്. കൊച്ചി വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ന് കൊച്ചിയിലേക്ക്‌ ആറു സർവീസുകൾ. ഇതിൽ മൂന്ന് വിമാനങ്ങൾ എത്തി. ഇന്ത്യക്കാരുമായി യുഎഇയിലെ ഫുജൈറയിൽനിന്ന് സ്പൈസ്ജറ്റ് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് നടത്തുന്ന സർവീസുകളിൽ ഒന്ന് കൊച്ചിയിലേക്കായിരുന്നു. ഇതിൽ ഫുജൈറയിൽ നിന്നുള്ള വിമാനം വെളുപ്പിനെ രണ്ടു മണിക്ക് കൊച്ചിയിൽ എത്തേണ്ടതായിരുന്നുവെങ്കിലും […]
Read More

ഇന്ത്യൻ നാവിക സേന റഷ്യൻ ഷിൽ മിസൈൽ വാങ്ങുന്നു

ന്യൂഡൽഹി: കരയിൽ നിന്ന് ആകാശത്തേക്ക് പ്രഹരിക്കാനുള്ള ഷിൽ ഹ്രസ്വദൂര മിസൈൽ ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങും. പൊതുമേഖലാ കമ്പനി എച്ച്.എ.എല്ലിൽ നിന്ന് തീരദേശസേനയ്‌ക്ക് ആറ് എം.കെ-3 ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറുകളും വാങ്ങും. ആകെ 5,083 കോടി രൂപയുടെ കരാറുകളിലാണ് പ്രതിരോധ മന്ത്രാലയം ഒപ്പിട്ടത്. ന്യൂഡൽഹി സൗത്ത് ബ്ലോക്കിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിദ്ധ്യത്തിൽ ഷിൽ മിസൈലുകളും മിസൈൽ ഹോൾഡിംഗ് ഫ്രെയിമുകളും വാങ്ങാൻ റഷ്യൻ കമ്പനി ജെ.എസ്‌.സി റോസോബോറോണെക്‌സ്‌പോർട്ടുമായി 2,182 കോടിയുടെ കരാറിലാണ് ഒപ്പിട്ടത്. […]
Read More

നിയമസഭാ തിരഞ്ഞെടുപ്പ്: കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കും, ശ്യാമള തളിപ്പറമ്പിൽ

കണ്ണൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ പേരാവൂരിൽ സ്ഥാനാർത്ഥിയാകും. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് അന്തിമധാരണയായി. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ മത്സരിപ്പിക്കാനും തീരുമാനമായി. ഇന്ന് നടന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കെ.കെ. ശൈലജയുടെ പേര് പേരാവൂരിൽ നിശ്ചിയിച്ചത്. ടേം വ്യവസ്ഥ കർശനമാക്കിയതോടെയാണ് മട്ടന്നൂരിൽ തന്നെ മത്സരിക്കാൻ ശൈലജ താത്പര്യപ്പെട്ടെങ്കിലും അവിടെ നിന്ന് പേരാവൂരിലേക്ക് മാറേണ്ടി വരുന്നത്‌. ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയിൽ ആദ്യം കെ.കെ. ശൈലജയുടെ […]
Read More

കേരളത്തിൽ മിസൈൽ പുതിയ നിർമാണ യൂണിറ്റ്: ബ്രഹ്മോസിന് 180 ഏക്കർ അനുവദിച്ച് മന്ത്രിസഭ

തിരുവനന്തപുരം:ബ്രഹ്മോസ് ഏറോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന് പുതിയ മിസൈൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കാനായി 180 ഏക്കർ ഭൂമി സൗജന്യമായി കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. അഡ്വാന്‍സ്ഡ് മിസൈല്‍ & അതര്‍ സ്ട്രാറ്റജിക്ക് യൂണിറ്റ് നിര്‍മ്മിക്കുന്നതിനും അതിനോടനുബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയോടെയാണ് ഭൂമി കൈമാറുക. പദ്ധതിക്കായി ഭൂമി ആവശ്യപ്പെട്ട് ബ്രഹ്മോസ് വ്യവസായവകുപ്പിനെ സമീപിച്ചിരുന്നു. തുടർന്ന് റവന്യൂ മന്ത്രിയോടൊപ്പം മീറ്റിങ്ങ് വിളിച്ചു ചേർക്കുകയും രണ്ട് സ്ഥലങ്ങൾ പ്രാഥമികമായി കണ്ടെത്തുകയും ചെയ്തു. അടുത്തപടിയായി റവന്യൂ,വ്യവസായം, […]
Read More

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ വീണ്ടും മാ​റ്റി​

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തിൻ്റെ പശ്ചാത്തലത്തിൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ വീ​ണ്ടും മാ​റ്റി​വ​ച്ചു. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ളാ​ണ് മാ​റ്റി​യ​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ സി​ബി​എ​സ്ഇ ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ൾ​ക്കും അ​താ​ത് രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ൾ​ക്കും അ​യ​ച്ചി​ട്ടു​ണ്ട്. അ​ഞ്ചാം തീ​യ​തി സാ​ഹ​ച​ര്യം വീ​ണ്ടും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സി​ബി​എ​സ്ഇ യോ​ഗം ചേ​രും. തു​ട​ർ​ന്ന് ഏ​ഴു​മു​ത​ലു​ള്ള പ​രീ​ക്ഷ​ക​ളു​ടെ കാ​ര്യ​ത്തി​ലും തീ​രു​മാ​നം അ​റി​യി​ക്കും. യു​ദ്ധ​ത്തെ തു​ട​ർ​ന്ന് ര​ണ്ടാം തീ​യ​തി​യി​ലെ പ​രീ​ക്ഷ​ മാ​റ്റി​വ​ച്ചി​രു​ന്നു.
Read More

ഗൾഫ് വിമാനസർവീസുകൾ പുനരാരംഭിക്കുന്നു

ദുബൈ: യുദ്ധ സാഹചര്യം ഉടലെടുത്തതോടെ ഗൾഫ് മേഖലയിലെ ചില പ്രധാന വിമാനത്താവളങ്ങളിൽ നിന്നും നിർത്തിവച്ച വിമാന സർവീസുകൾ ചൊവ്വാഴ്ച പുനരാരംഭിച്ചു. ഇന്ന് ജിദ്ദയിൽ നിന്ന് ഹൈദരാബാദ്, മുംബയ് ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പത്ത് പ്രത്യേക വിമാന സർവീസുകൾ ഇൻഡിഗോ നടത്തും. കഴിഞ്ഞ ദിവസം ഇത്തിഹാദ് എയർവേയ്സ് അബുദാബിയിൽ നിന്ന് ഡൽഹി, മുംബയ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നു. ഇന്ന് ദുബൈയിൽ നിന്ന് ഡൽഹി, ചെന്നൈ, ബംഗളൂരു, മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങൾക്കിടയിൽ എമിറേറ്റ്സ് സർവീസുകൾ നടത്തും. എന്നാൽ […]
Read More

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും ദീർഘകാലം വടകര എം.പിയുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ഉണ്ണികൃഷ്ണൻ നിര്യാതനായി. 90 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1971ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽ മത്സരിച്ചു ജയിച്ച ഉണ്ണികൃഷ്ണൻ 1977, 1980, 1984, 1989, 1991 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലും വടകരയിൽ നിന്ന് വിജയിച്ചു. 1989-90 കാലഘട്ടത്തിൽ വി.പി. സിങ് മന്ത്രിസഭയിൽ അംഗമായ അദ്ദേഹം ഉപരിഗതാഗത – വാർത്തവിനിമയ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരു​ന്നു. […]
Read More

ബഹ്‌റൈൻ രാജ്യത്തിനെതിരായ ആക്രമണങ്ങളെ മിസൈൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൊണ്ട് വിജയകരമായി തടഞ്ഞു: നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ

മനാമ: ബഹ്‌റൈൻ പ്രതിരോധ സേനയുടെ മിസൈൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ബഹ്‌റൈൻ രാജ്യത്തിന് നേരെയുള്ള ആളില്ലാ ആകാശ വാഹനങ്ങളും ഉൾപ്പെടുന്ന ശത്രുതാപരമായ ആക്രമണങ്ങളെ വിജയകരമായും, കാര്യക്ഷമതയോടെയും തടഞ്ഞതായി നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. 70 മിസൈലുകളും 59 ഡ്രോണുകളും മാണ് നിർവീര്യം ആക്കിയത്. ബാലിസ്റ്റിക് മിസൈലുകളും ആളില്ലാ വിമാനങ്ങളും ഉപയോഗിച്ച് സിവിലിയൻ സ്ഥലങ്ങളും സ്വകാര്യ സ്വത്തുക്കളും ലക്ഷ്യമിടുന്നത് ബഹ്‌റൈൻ രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും സ്ഥാപിത മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും […]
Read More