Imac Kochi

ഡിഎംകെയെ കൈവിട്ട് എംഡിഎംകെയും; എംഎൽഎമാർ രാജിവെച്ച് ടിവികെയിലേക്ക്?

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും വൻ അഴിച്ചുപണികൾക്ക് സാധ്യതയേറുന്നു. ഭരണകക്ഷിയായ ഡിഎംകെ നേതൃത്വം നൽകുന്ന മതനിരപേക്ഷ പുരോഗമന സഖ്യം വിടുമെന്ന സൂചനകൾ ശക്തമാക്കി, എംഡിഎംകെയുടെ (മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം) രണ്ട് എംഎൽഎമാർ പാർട്ടി വിട്ട് സി. ജോസഫ് വിജയ്‌യുടെ ടിവികെയിലേക്ക് (തമിഴക വെട്രി കഴകം) ചേക്കേറാൻ ഒരുങ്ങുന്നതായാണ് വിവരം. സീർകാഴി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആർ. സെന്തിൽ സെൽവൻ, കടയനല്ലൂർ എംഎൽഎ ടി.എം. രാജേന്ദ്രൻ എന്നിവരാണ് രാജിവെക്കാൻ സാധ്യതയുള്ള നേതാക്കൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നാലിടത്താണ് […]
Read More

ഡൽഹിയിൽ ഹോട്ടലിൽ തീപിടിത്തം: 21 പേർക്ക് ദാരുണാന്ത്യം, 11 പേർ പൊള്ളലേറ്റ് ആശുപത്രിയിൽ

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ മാളവ്യ നഗറിൽ ബഹുനില ഹോട്ടലിൽ വൻ തീപിടിത്തത്തിൽ അപകടത്തിൽ 21 പേർ മരിച്ചു. 11 പേർക്ക് പൊള്ളലേറ്റതായാണ് വിവരം. ബുധനാഴ്ച രാവിലെയാണ് മാളവ്യ നഗറിലെ ഹൗസ് റാണി പ്രദേശത്തുള്ള ഹോട്ടലിൽ ദുരന്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് കനത്ത പുകയും ഉയർന്ന തീജ്വാലകളും ഉയർന്നതോടെ പ്രദേശം പരിഭ്രാന്തിയിലായി. കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഡൽഹി ഫയർ സർവീസിന് (DFS) രാവിലെ 9:45 ഓടെയാണ് അപകടത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് വാട്ടർ ടെൻഡറുകളും വാട്ടർ ബൗസറുകളും […]
Read More

ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് തോട്ടം; ടെക്നോപാർക്കിലെ ഐടി കമ്പനി മാനേജർ ശ്രീകാര്യത്ത് പിടിയിൽ

തിരുവനന്തപുരം: തിരക്കേറിയ ഔദ്യോഗിക ജോലികൾക്ക് ശേഷം ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് കൃഷി നടത്തിവന്ന ഐടി കമ്പനി മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ടെക്നോപാർക്കിലെ പ്രമുഖ കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്ന ഹരിയാന സ്വദേശി വിശാൽ (26) ആണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായത്. ലഹരി വിരുദ്ധ കാമ്പയിനായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. മാസം ഒന്നരലക്ഷത്തോളം രൂപ ശമ്പളമുള്ള വിശാൽ, ശ്രീകാര്യത്തെ തന്റെ ഫ്ലാറ്റിൽ തികച്ചും ജൈവരീതിയിലാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. ചട്ടികളിൽ മണ്ണും […]
Read More

ഫോൺ ഉപയോഗം വിലക്കിയതിൽ മനോവിഷമം; പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

തിരുവനന്തപുരം: മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്നുണ്ടായ മനോവിഷമത്തിൽ പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. കുറ്റിച്ചൽ അരികിൽ സ്വദേശിയും കാട്ടാക്കട പി.ആർ. വില്യം സ്‌കൂളിലെ വിദ്യാർഥിയുമായ വൈകാശിനെയാണ് കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് അധ്യാപകർ നിർദേശിച്ചതിനെത്തുടർന്നാണ് രക്ഷിതാക്കൾ കുട്ടിയുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വൈകാശിന്റെ സ്‌കൂളിലും ട്യൂഷൻ സെന്ററിലും മാതാപിതാക്കൾ എത്തിയിരുന്നു. പത്താം ക്ലാസിലായതിനാൽ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് അധ്യാപകർ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, സ്‌കൂൾ […]
Read More

എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയും കെ.വിദ്യയും വിവാഹിതരാകുന്നു

കാസർകോട്: എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയും മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് വിവാഹം. തൃക്കരിപ്പൂര്‍ സ്വദേശിനിയാണ് വിദ്യ . അധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ച കേസിലെ പ്രതിയായതോടെ വലിയ വിമർശനങ്ങളും കേസും വിദ്യ നേരിടേണ്ടി വന്നിട്ടുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആര്‍ഷോ സിപിഎം ജില്ലാ കമ്മിറ്റിയില്‍ അംഗമാണ്. എറണാകുളം മഹാരാജാസ് കോളജിലെ ആർക്കിയോളജി പി ജി വിദ്യാർഥിയായിരുന്നു ആർഷോ. പിന്നീട് പഠനം […]
Read More

മുൻ എംപി കെ.പി. ധനപാലൻ അന്തരിച്ചു

കൊച്ചി: മുൻ എംപിയും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു.പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറുവർഷം എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. 2009ൽ ചാലക്കുടിയിൽ നിന്നാണ് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. 2014 ൽ തൃശ്ശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എ.കെ. ആന്റണിയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു. നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും മിൽമ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
Read More

‘ഞാൻ പറഞ്ഞു ഇ.ഡി റെയ്ഡ് വേണമെന്ന്, മോദി ഉടനെ ഫോണെടുത്ത് കുത്തി’: പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടന്നതെന്ന സിപിഎം നേതാക്കളുടെ പ്രചാരണത്തിൽ പരിഹാസവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. തനിക്ക് മുൻപുള്ള മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ ഔദ്യോഗികമായി കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ എനിക്ക് മുൻപുണ്ടായിരുന്ന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. പിണറായി വിജയൻ രണ്ട് തവണ കണ്ടിട്ടുണ്ട്. ഞാൻ ആദ്യമായാണ് മോദിയെ നേരിൽ കാണുന്നത്. ഞാൻ ഉടനെ പറഞ്ഞു, ഇ.ഡിയെ കൊണ്ട് പിണറായിയുടെ വീട് ഉടൻ റെയ്ഡ് ചെയ്യണം. മോദി അപ്പോൾ […]
Read More

25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ പദ്ധതി,ക്ഷേമ പെൻഷൻ 3000 ആക്കും; യു ഡി എഫ് സർക്കാർ നയം പ്രഖ്യാപിച്ച് ഗവർണർ

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നയപ്രഖ്യാപനം നടത്തി. നാടിന്റെ വികസനക്കുതിപ്പിനൊപ്പം സാധാരണക്കാർക്കായുള്ള ജനക്ഷേമ പദ്ധതികളും സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങി തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കും. പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കും. എക്സൈസ് നയത്തിൽ […]
Read More

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം ലോക്കൽ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്‌ഡിന് പിന്നാലെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ മുൻ നഗരസഭാ കൗൺസിലറും സി പി എം പാളയം ലോക്കൽ സെക്രട്ടറിയുമായ ഐ.പി ബിനു കീഴടങ്ങി . പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. വ്യാഴാഴ്ച രാത്രി ബിനുവിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഐ.പി. ബിനു അടക്കമുള്ളവർ ഒളിവിൽ പോയത്. […]
Read More

കൊ​ച്ചി​യി​ൽ പ​ര​സ്യ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​പ​ക​ടം; മോഡൽ പാ​റ​മ​ട​യി​ൽ മു​ങ്ങി​മ​രി​ച്ചു

കൊ​ച്ചി: കൊ​ച്ചി​യി​ൽ പ​ര​സ്യ ചി​ത്രീ​ക​ര​ണ​ത്തി​ൻറെ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് പാ​റ​മ​ട​യി​ൽ മു​ങ്ങി​മ​രി​ച്ചു. ഡ​ൽ​ഹി അം​ബേ​ദ്ക​ർ ന​ഗ​ർ സ്വ​ദേ​ശി​യാ​യ ദി​യാ​ൻ​ഷു ജോ​ഷി (26) ആ​ണ് മ​രി​ച്ച​ത്. പെ​രു​മ്പാ​വൂ​ർ മു​ട​ക്കു​ഴ പെ​ട്ട​മ​ല​യി​ലെ പാ​റ​മ​ട​യി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​ര​സ്യ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്താ​ൻ ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ നാ​ലം​ഗ സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണ് ദി​യാ​ൻ​ഷു. ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ​സി​ലും മ​റ്റും ഈ ​പാ​റ​മ​ട​യു​ടെ ചിത്രങ്ങൾ ക​ണ്ട് ഇ​ഷ്ട​പ്പെ​ട്ടാ​ണ് സം​ഘം ഇ​വി​ടെ​യെ​ത്തി​യ​ത്. ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ദി​യാ​ൻ​ഷു പാ​റ​മ​ട​യി​ലെ വെ​ള്ള​ത്തി​ൽ നീ​ന്താ​ൻ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ നീ​ന്തു​ന്ന​തി​നി​ടെ […]
Read More