Imac Kochi

മു​ഖ്യ​മ​ന്ത്രി വി.ഡി സതീശൻ ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യെ കാണും; മുഖ്യമന്ത്രിയായ ശേഷമുള്ള ആ​ദ്യ കൂ​ടി​ക്കാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സേ​വാ​തീ​ർ​ഥി​ലെ ഓ​ഫീ​സി​ല്‍ ആ​ണ് കൂ​ടി​ക്കാ​ഴ്ച . മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള സ​തീ​ശ​ന്‍റെ ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച​യു​ണ്ടാ​യേ​ക്കും. വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക​യാ​ണ്‌ കൂ​ടി​ക്കാ​ഴ്ച​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. ഉ​ച്ച​യ്ക്ക് ശേ​ഷം ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നു​മാ​യും വി‌.​ഡി. സ​തീ​ശ​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി ബു​ധ​നാ​ഴ്ച കൂ​ടി​ക്കാ​ഴ്ച […]
Read More

റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള മന്ത്രിസഭ ശിപാർശ അംഗീകരിച്ച് പിഎസ്‌സി

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള മന്ത്രിസഭാ ശിപാർശ പിഎസ്‌സി അംഗീകരിച്ചു. മേയ് 25 നും ഓഗസ്റ്റ് 31നും ഇടയിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നവംബർ 30വരെ നീട്ടിയത്. 289 റാങ്ക് ലിസ്റ്റുകൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. 30,845 ഉദ്യോഗാർത്ഥികളാണ് റാങ്ക് ലിസ്റ്റിൽ ഉള്ളത്. ഇന്ന് ചേർന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം. പുതിയ ഉത്തരവ് പ്രകാരം, 289 റാങ്ക് ലിസ്റ്റുകൾക്ക് നാല് മാസം വരെ അധികകാലാവധി ലഭിക്കും. കോളജ് അസിസ്റ്റന്റ് പ്രൊഫസർ, പൊലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, […]
Read More

ര​ത്ത​ൻ ഖേ​ൽ​ക്ക​റു​ടെ നി​യ​മ​നം സ്വാ​ഭാ​വി​ക ന​ട​പ​ടി; ബം​ഗാ​ളി​ലെ സാ​ഹ​ച​ര്യ​മ​ല്ല കേ​ര​ള​ത്തി​ലു​ള്ള​ത്: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യി​രു​ന്ന ര​ത്ത​ൻ ഖേ​ൽ​ക്ക​റെ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​തി​നെ​തി​രെ​യു​ള്ള വി​വാ​ദ​ങ്ങ​ൾ ത​ള്ളി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഖേ​ൽ​ക്ക​റു​ടെ നി​യ​മ​നം സ്വാ​ഭാ​വി​ക​മാ​യ ഭ​ര​ണ​ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം മാ​റ്റ​ങ്ങ​ൾ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ എ​ടു​ത്ത ഭ​ര​ണ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും പൂ​ർ​ണ​മാ​യ ഉ​ദ്യോ​ഗ​സ്ഥ നി​യ​മ​ന​ങ്ങ​ൾ ആ​യി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യാ​ൽ അ​തോ​ടെ സി​ഇ​ഒ​യു​ടെ ജോ​ലി തീ​രു​ക​യാ​ണെ​ന്നും അ​ത് ക​ഴി​ഞ്ഞാ​ൽ പി​റ്റേ ദി​വ​സം അ​ദ്ദേ​ഹം സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്ക​ണ​മെ​ന്നാ​ണോ വി​വാ​ദം ഉ​ണ്ടാ​ക്കു​ന്ന​വ​ർ പ​റ​യു​ന്ന​തെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു. ന​ളി​നി […]
Read More

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: എൻടിഎയ്ക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർച്ചാ വിവാദത്തിൽ ദേശീയ പരീക്ഷാ ഏജൻസിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. എൻടിഎ പുനഃസംഘടിപ്പിക്കണമെന്നോ അല്ലെങ്കിൽ പൂർണ്ണമായി പിരിച്ചുവിടണമെന്നോ ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനും (എഫ്.എം.എ.ഐ.എ) യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ടും (യു.ഡി.എഫ്) സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. കേസിൽ എൻടിഎ കൗണ്ടർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കൂടുതൽ വാദത്തിനായി മെയ് 29 വെള്ളിയാഴ്ചത്തേക്ക് കേസ് മാറ്റി. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് […]
Read More

അട്ടപ്പാടി മധു വധം: ഒന്നാം പ്രതിയെ വെറുതെവിട്ടു , മറ്റ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. കേസിൽ ശിക്ഷിച്ചതിനെതിരെ പ്രതികളും ശിക്ഷ കൂട്ടണമെന്നാവശ്യപ്പെട്ട് സർക്കാരും മധുവിന്റെ അമ്മ മല്ലിയും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതി വിധി. മറ്റ് പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി. ഇവരുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. മരയ്ക്കാർ, ഷംസുദ്ദീൻ, അനീഷ്, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദിഖ്, ഉബൈദ്, നജീബ്, ജെയ്ജുമോൻ, അബ്ദുൾ കരിം, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീർ എന്നിവരാണ് […]
Read More

കേരളത്തിൽ കാലവർഷം 26-ന് എത്തും

തിരുവനന്തപുരം: കേരളത്തിൽ 26 ന് കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. അതുവരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. യെല്ലോ അലർട്ട്: തിങ്കളാഴ്ച-പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്. ചൊവ്വാഴ്ച-പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്. വ്യാഴാഴ്ചവരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മോശം കാലാവസ്ഥയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. മീൻപിടിത്തം ഒഴിവാക്കണം.
Read More

രണ്ടാഴ്‌ചയ്‌ക്കിടെ നാലാം തവണയും വർധനവ്; ഇന്ത്യയിൽ പെട്രോൾ ഡീസൽ വില കുതിക്കുന്നു

ന്യൂഡൽഹി: രണ്ടാഴ്‌ചയ്‌ക്കിടെ തുടർച്ചയായ നാലാം തവണയും ഇന്ധനവില വർദ്ധനവ്. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് ലിറ്ററിന് 2.71 രൂപയുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഇതോടെ പെട്രോൾ 115.32 രൂപയും ഡീസലിന് 104.41 രൂപയുമായി.ഏറെനാളിന് ശേഷം മേയ് 15നാണ് ഇന്ധനവിലയിൽ രാജ്യത്ത് വർദ്ധന ഉണ്ടായത്. അന്നുമുതൽ ഇന്നുവരെ പെട്രോളിന് 7.50 രൂപയുടെയും ഡീസലിന് എട്ട് രൂപയുടെയും വമ്പൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നത്തെ വിലവർദ്ധനവോടെ ഡൽഹിയിൽ പെട്രോളിന് വില 102.12 രൂപയായി.ഡീസലിനാകട്ടെ 92.49 രൂപയിൽ നിന്ന് 95.20 രൂപയായി. ക്രൂഡോയിൽ […]
Read More

‘പിണറായി രാജിവയ്ക്കണം, ശൈലജയെ ജയിപ്പിച്ച് പ്രതിപക്ഷ നേതാവാക്കണം’: സിപിഎമ്മിൽ വിമർശനം

കോട്ടയം: പിണറായി വിജയനെ എംഎൽഎസ്ഥാനം രാജിവയ്പിച്ച് കെ.കെ.ശൈലജയെ മത്സരിപ്പിച്ചു വിജയിപ്പിച്ചു പ്രതിപക്ഷ നേതാവാക്കണമെന്ന് സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയിൽ ആവശ്യം. പി.ജയരാജന് അനുകൂലമായി പാട്ട് വന്നപ്പോൾ എതിർത്ത നേതൃത്വം പിണറായി വിജയനു വേണ്ടി പാട്ട് ഉണ്ടാക്കിയപ്പോൾ മൗനം പാലിച്ചു. പി.ജയരാജനെ നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരണമെന്നും ആവശ്യം ഉയർന്നു. മന്ത്രിയായിരുന്ന വി.എൻ.വാസവൻ സാധാരണക്കാരിൽനിന്ന് അകന്നെന്ന് യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി. മുതലാളിമാർ, സമുദായ നേതാക്കൾ തുടങ്ങിയവരുമായി മാത്രമാണ് ബന്ധം പുലർത്തിയത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പിബി അംഗം എ.വിജയരാഘവൻ തുടങ്ങിയവർക്ക് എതിരെയും വിമർശനമുണ്ടായി. […]
Read More

വിവാദങ്ങൾക്കി‌ടെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തന്‍ ഖേൽക്കർ ചുമതലയേറ്റു

തിരുവനന്തപുരം: വിവാദങ്ങൾക്കി‌ടെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തന്‍ യു. ഖേല്‍ക്കര്‍ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഞായറാഴ്ചയായിട്ടും ഇന്നുതന്നെ ചുമതലയേറ്റെടുത്തത്. അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന രത്തന്‍ കേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതില്‍ വിമര്‍ശനം ഉയർന്നു.ബംഗാളിലേതിന് സമാനമാണ് നിയമനമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനും കോണ്‍ഗ്രസുമായി ഡീല്‍ സംശയിക്കുന്നതായും സിപിഎം ആരോപിച്ചു. ബംഗാളില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായിരുന്ന മനോജ് അഗര്‍വാളിനെ ബിജെപി സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചിരുന്നു. ഇതിനെ കോൺഗ്രസ് ശക്തമായി എതിർത്തിരുന്നു. ബംഗാളിലെ നിയമനത്തെ തള്ളിപ്പറഞ്ഞത് രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസിന് […]
Read More

മുഖ്യമന്ത്രിക്ക് കൊച്ചിയിൽ സ്വീകരണം; സർപ്രൈസ്‌ നൽകി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും

കൊച്ചി: കേരളത്തിന്റെയും തമിഴ്നാടിന്റെയും ആന്ധ്രപ്രദേശിന്റെയും മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാർഥത്തിൽ മുഖ്യമന്ത്രിയാവുക അത്ര എളുപ്പമല്ലെന്ന് നടൻ മമ്മൂട്ടി. എല്ലാവരേയും കേൾക്കാനും എല്ലാവരുടേയും പ്രശ്നങ്ങൾ പരിഹരിക്കാനും നീതിപൂർവം കാര്യങ്ങൾ ചെയ്യാനുമുള്ള വലിയ ഉത്തരവാദിത്തമാണ് മുഖ്യന്ത്രി സതീശന് ലഭിച്ചിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ‍ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിക്കും ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കും എംഎൽഎമാർക്കും യുഡിഎഫ് ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണ ചടങ്ങിലേക്ക് മമ്മൂട്ടിയും നടൻ കുഞ്ചാക്കോ ബോബനും സർപ്രൈസ്‌ അതിഥികളായി എത്തുകയായിരുന്നു. മുഖ്യമന്ത്രി സതീശന് വൈകിട്ട് 5 […]
Read More