Imac Kochi

എ കെ സി സി മാതൃവേദിയുടെ ഈദ് ആഘോഷം “No One Left Behind”

മനാമ:”ആരും പിന്നിലാക്കപ്പെടുന്നില്ല” എന്ന ആപ്ത വാക്യത്തിന്റെ കാവലാളാകാനുളള എളിയ പരിശ്രമമായിരുന്നു എ. കെ.സി.സി.വനിതാവേദി സംഘടിപ്പിച്ച പുതിയ വസ്ത്രങ്ങളുടെയും, ഭക്ഷ്യ കിറ്റുകളുടെയും വിതരണം. സാമൂഹ്യ നീതിയുടെയും മനുഷ്യാഭിമാനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനമാണ് എ കെ സി സി വനിതാ വേദി പ്രവർത്തകർ ചെയ്തതെന്ന് വസ്ത്ര വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീമതി. സ്മിത ജെൻസൺ പറഞ്ഞു. സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളെയും അവഗണിക്കപ്പെട്ടവരെയും സഹായിക്കാൻ ബഹറിൻ എ.കെ.സി.സി യുടെ വനിതാ വേദി നടത്തുന്ന പ്രവർത്തനങ്ങൾക്ക് നല്ലവരായ […]
Read More

ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസിൻ്റെ നേതൃത്വത്തിൽ സഹായഹസ്‌തം

മനാമ: ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് (സാമൂഹിക സഹായ പ്രസ്ഥാനം) നേതൃത്വത്തിൽ ഈദ് അൽ ഫിത്തർ ദിനത്തിൽ സഹായഹസ്‌തം. തുബ്ലി ഏരിയയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് എത്തിയ പ്രവർത്തകർ ഉച്ചഭക്ഷണം, പഴങ്ങൾ, ലഘുഭക്ഷണങ്ങൾ, വെള്ളക്കുപ്പികൾ എന്നിവ വിതരണം ചെയ്‌തു.
Read More

ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് (സാമൂഹിക സഹായ പ്രസ്ഥാനം) യുടെ “ദയയുടെ മാസം” പദ്ധതി സമാപനം

മനാമ:ബഹ്‌റൈനിലെ ചിത്ര പ്രദേശത്തെ 100 തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്തുകൊണ്ട് കാരുണ്യത്തിന്റെ മാസം” പദ്ധതിയുടെ സമാപന ദിവസം വിജയകരമായി പൂർത്തിയാക്കി. ഇഫ്താർ വിതരണത്തിൽ നിരവധി ബഹ്‌റൈനി ഇന്ത്യൻ സാമൂഹിക പ്രവർത്തകർ സോവിച്ചൻ, അമൽ ദേവ്, റിച്ചാർഡ് ഇമ്മാനുവൽ, അഷ്‌റഫ് സി എച്ച്, ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് പ്രതിനിധികൾ, സയ്യിദ് ഹനീഫ്, ശരവണ കണ്ണൻ എന്നിവർ പങ്കെടുത്തു.
Read More

ഈദ് ദിനത്തിൽ ഭക്ഷണവിതരണം നടത്തി പടവ് കുടുംബ വേദി

മനാമ : ഈദ് ദിനത്തിൽ ഭക്ഷണ വിതരണം നടത്തി പടവ് ചാരിറ്റി വിംഗ്, സഹല, ട്യൂബ്ലി, താഷൻ, എന്നീ മൂന്ന്‌ ലേബർ ക്യാമ്പുകളിലാണ് ഭക്ഷണ വിതരണം നടത്തിയത്, ബഹ്‌റൈ നിലെ സാമൂഹിക പ്രവർത്തകൻ ശ്രീ ബഷീർ അമ്പലയി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡണ്ട് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷാധികാരി ഉമ്മർ പാനായിക്കുളം , ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, അഷ്റഫ് വടകര എന്നിവർ പങ്കെടുത്തു.
Read More

ഡോക്‌ടർ വന്ദനാ ദാസ് വധം; പ്രതി സന്ദീപിന് ജീവപര്യന്തം

കൊല്ലം: ഡോക്ടർ വന്ദനാ ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് കൊല്ലം അഡിഷണൽ സെഷൻസ് കോടതി. 2023 മേയ് പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്ന കൊലപാതകത്തിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സെഷൻസ് ജഡ്ജ് പി എൻ വിനോദാണ് ശിക്ഷ വിധിച്ചത്. സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന മെഡിക്കൽ റിപ്പോർട്ട് നേരത്തെതന്നെ മെഡിക്കൽ ബോർഡ് കോടതിയിൽ ഹാജരാക്കിയിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രതാപ് ജി പടിക്കൽ ആണ് പ്രോസിക്യൂഷനുവേണ്ടി […]
Read More

പാചകവാതക ലഭ്യത വൈകുന്നതിനിടെ പെട്രോൾ വിലയും കൂടുന്നു

ന്യൂഡൽഹി: പാചകവാതക ലഭ്യത വൈകുന്നതിനിടെ പെട്രോൾ വിലയും വർധിക്കുന്നു. പ്രീമിയം പെട്രോളിനാണ് വിവിധ കമ്പനികൾ വില വർധിപ്പിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻഓയിൽ എന്നീ കമ്പനികൾ 2.09 രൂപ മുതൽ 2.35 രൂപവരെയാണ് പ്രീമിയം പെട്രോളിന് വില കൂട്ടിയത്. വെള്ളിയാഴ്ചതന്നെ പുതുക്കിയ വില നിലവിൽവരും. എന്നാൽ, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് വിലവർധിപ്പിക്കുന്നതിന്റെ കാരണം കമ്പനികൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റവും […]
Read More

നല്ല പരിഗണന നൽകിയിട്ടും ജി സുധാകരനും ടികെ ഗോവിന്ദനും പാർട്ടിയെ വഞ്ചിച്ചു- മുഖ്യമന്ത്രി

തിരുവനന്തപുരം: ജി സുധാകരനും ടികെ ഗോവിന്ദനും പാർട്ടിയോട് കാണിച്ചത് വഞ്ചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എതിരാളികളുമായി ചേർന്ന് ഇവർ പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ്‌. ജി. സുധാകരനെ അവഗണിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്കകത്ത് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട നേതാവാണ് ജി സുധാകരൻ. നല്ല പരിഗണനയാണ് എല്ലാഘട്ടത്തിലും അദ്ദേഹത്തിന് നൽകിയത്. അവഗണിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. അത് അദ്ദേഹത്തിന് തന്നെ ബോദ്ധ്യമുള്ള കാര്യമാണ്. പ്രായപരിധി പാർട്ടി കോൺഗ്രസ് എടുത്ത […]
Read More

ഇറാനിയൻ ആക്രമണത്തെ അപലപിച്ച് ബി‌എ‌എ‌എ പ്രസ്താവന പുറത്തിറക്കി

മനാമ: ബഹ്‌റൈനെ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണത്തെ ബഹ്‌റൈൻ അക്കൗണ്ടന്റ്‌സ് ആൻഡ് ഓഡിറ്റേഴ്‌സ് അസോസിയേഷൻ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും രാജ്യത്തിന്റെ പരമാധികാര തത്വങ്ങളുടെയും ലംഘനമാണെന്ന് അസോസിയേഷൻ വ്യക്തമാക്കി. ബഹ്‌റൈൻ പ്രതിരോധ സേനയും ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ഏജൻസികളും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആക്രമണങ്ങൾ ചെറുക്കുന്നതിലും രാജ്യത്തിൻറെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിലും ഏറ്റെടുത്ത ദേശീയ പങ്കിനെയും അസോസിയേഷൻ പ്രസ്താവനയിൽ പ്രശംസിച്ചു.ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ബിസിനസ് തുടർച്ച ഉറപ്പാക്കുന്നതിലും അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് പ്രൊഫഷന്റെ നിർണായക പങ്ക് വ്യക്തമാക്കിക്കൊണ്ട്, ശക്തമായ […]
Read More

ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് ബഹ്‌റൈൻ ഭരണാധികാരികൾ

മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയ്ക്ക്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഈദുൽ ഫിത്തർ പ്രമാണിച്ച് ആശംസകൾ നേർന്നു. ബഹ്‌റൈനിലെ ജനങ്ങൾക്കും അറബ്-ഇസ്‌ലാമിക സമൂഹത്തിനും കൂടുതൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകട്ടെയെന്ന് കിരീടാവകാശി, രാജാവിന് അയച്ച പ്രത്യേക സന്ദേശത്തിൽ, ആശംസിച്ചു. ആശംസകൾക്ക് മറുപടിയായി ഹമദ് രാജാവും ആശംസകൾ കൈമാറി. രാജ്യത്തിൻറെ അഭിവൃദ്ധിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി പ്രാർത്ഥിക്കുന്നതായും, ലോകമെമ്പാടുമുള്ള ഇസ്‌ലാമിക സമൂഹത്തിന് പെരുന്നാൾ സമാധാനവും സന്തോഷവും സമൃദ്ധിയും നൽകട്ടെയെന്നും അദ്ദേഹം […]
Read More

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഈദുൽ ഫിത്തർ പ്രാർത്ഥന നടത്തി

മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഈദുൽ ഫിത്തർ പ്രാർത്ഥനകൾ നടത്തി. സുന്നി എൻഡോവ്‌മെന്റ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് ഡോ. റാഷിദ് ബിൻ മുഹമ്മദ് അൽ ഹജേരി ആണ് ഈദ് പ്രഭാഷണം നടത്തിയത്. രാജ്യം നേരിടുന്ന സാഹചര്യങ്ങൾക്കിടയിലും, സുരക്ഷയുടെയും സ്ഥിരതയുടെയും അനുഗ്രഹങ്ങൾക്ക് സന്തോഷവും നന്ദിയും പ്രകടിപ്പിക്കാനുള്ള അവസരമായി ഇത്തവണത്തെ ഈദ് മാറുന്നു എന്ന് ഷെയ്ഖ് ഡോ. അൽ ഹജേരി വ്യക്തമാക്കി. ഇറാന്റെ ആക്രമണത്തിൽ ബഹറിനെ സംരക്ഷിച്ച എല്ലാ സൈനികരെയും അദ്ദേഹം ചടങ്ങിൽ അഭിനന്ദിക്കുകയും […]
Read More