ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഈദുൽ ഫിത്തർ പ്രാർത്ഥന നടത്തി

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഈദുൽ ഫിത്തർ പ്രാർത്ഥന നടത്തി

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഈദുൽ ഫിത്തർ പ്രാർത്ഥന നടത്തി


മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഈദുൽ ഫിത്തർ പ്രാർത്ഥനകൾ നടത്തി.
സുന്നി എൻഡോവ്‌മെന്റ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് ഡോ. റാഷിദ് ബിൻ മുഹമ്മദ് അൽ ഹജേരി ആണ് ഈദ് പ്രഭാഷണം നടത്തിയത്. രാജ്യം നേരിടുന്ന സാഹചര്യങ്ങൾക്കിടയിലും, സുരക്ഷയുടെയും സ്ഥിരതയുടെയും അനുഗ്രഹങ്ങൾക്ക് സന്തോഷവും നന്ദിയും പ്രകടിപ്പിക്കാനുള്ള അവസരമായി ഇത്തവണത്തെ ഈദ് മാറുന്നു എന്ന് ഷെയ്ഖ് ഡോ. അൽ ഹജേരി വ്യക്തമാക്കി. ഇറാന്റെ ആക്രമണത്തിൽ ബഹറിനെ സംരക്ഷിച്ച എല്ലാ സൈനികരെയും അദ്ദേഹം ചടങ്ങിൽ അഭിനന്ദിക്കുകയും ബഹറിൻ രാജാവിനും കിരീടാ അവകാശിക്കും മറ്റു നേതാക്കൾക്കും രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും ഈദ് ആശംസകൾ നേരുകയും ചെയ്തു. ചടങ്ങിൽ ബഹറിൻ ഭരണാധികാരിയും ഏവർക്കും ഈദ് ആശംസകൾ നേർന്നു.

Leave A Comment