ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് ബഹ്‌റൈൻ ഭരണാധികാരികൾ

  • Home-FINAL
  • GCC
  • Bahrain
  • ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് ബഹ്‌റൈൻ ഭരണാധികാരികൾ

ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് ബഹ്‌റൈൻ ഭരണാധികാരികൾ


മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയ്ക്ക്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഈദുൽ ഫിത്തർ പ്രമാണിച്ച് ആശംസകൾ നേർന്നു. ബഹ്‌റൈനിലെ ജനങ്ങൾക്കും അറബ്-ഇസ്‌ലാമിക സമൂഹത്തിനും കൂടുതൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകട്ടെയെന്ന് കിരീടാവകാശി, രാജാവിന് അയച്ച പ്രത്യേക സന്ദേശത്തിൽ, ആശംസിച്ചു. ആശംസകൾക്ക് മറുപടിയായി ഹമദ് രാജാവും ആശംസകൾ കൈമാറി. രാജ്യത്തിൻറെ അഭിവൃദ്ധിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി പ്രാർത്ഥിക്കുന്നതായും, ലോകമെമ്പാടുമുള്ള ഇസ്‌ലാമിക സമൂഹത്തിന് പെരുന്നാൾ സമാധാനവും സന്തോഷവും സമൃദ്ധിയും നൽകട്ടെയെന്നും അദ്ദേഹം അറിയിച്ചു

Leave A Comment