Imac Kochi

ട്രെയിൻ തത്കാൽ ബുക്കിംഗ് തട്ടിപ്പ്: നീക്കിയത് 3 കോടി യൂസർ ഐ.ഡി

കൊച്ചി: ട്രെയിൻ ടിക്കറ്റ് തത്കാൽ ബുക്കിംഗ് ആധാർ ഒ.ടി.പി അധിഷ്ഠിതമാക്കിയതോടെ തട്ടിപ്പുകാരുടെ 3.03 കോടി യൂസർ ഐ.ഡികൾ റെയിൽവേ നീക്കം ചെയ്തു. 12,819 ഇ- മെയിൽ ഡൊമൈനുകളും തടഞ്ഞു. 2025 ജൂലായ്- ഡിസംബർ കാലയളവിലെ കണക്കാണിത്. അനധികൃത ഏജന്റുമാരും ഹാക്കർമാരും വൻതട്ടിപ്പ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഐ.ആർ.സി.ടി.സി വെബ്സൈറ്റുകളിൽ സുരക്ഷ കർശനമാക്കിയത്. യാത്രാത്തലേന്ന് രാവിലെ തുറക്കുന്ന തത്കാൽ ലിങ്കുകളിൽ ക്ഷണനേരത്തിൽ ടിക്കറ്റുകൾ വിറ്റുതീരുന്ന സ്ഥിതിയുണ്ടായിരുന്നു. പോർട്ടലിലെ പിഴവുകൾ മുതലാക്കി കൂട്ടബുക്കിംഗ് നടത്തി ടിക്കറ്റുകൾ മറിച്ചുവിൽക്കുന്നതായി കണ്ടെത്തി. ടിക്കറ്റിനായി ഏജൻസികളെ […]
Read More

കവടിയാർ കൊട്ടാരത്തിൽ വൻമോഷണം;രണ്ടു കോടിയുടെ സ്വർണ്ണം നഷ്ടമായി

തിരുവനന്തപുരം:കവടിയാർ കൊട്ടാരത്തിൽ നിന്ന് 2 കോടിയിലധികം വില വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. രത്നക്കല്ലുകളടക്കം മോഷണം പോയതായി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 2025 ഡിസംബറിലാണ് കവർച്ച നടന്നത്. അപ്പോൾ തന്നെ പരാതി നൽകിയെങ്കിലും പൊലീസ് രഹസ്യമാക്കി വെക്കുകയായിരുന്നു. നാലു മാസം രഹസ്യമായി അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടിയിട്ടില്ല എന്നാണ് വിവരം.
Read More

നെതന്യാഹു മരിച്ചെന്ന് അഭ്യൂഹം; പ്രചരണം ആറ് വിരലുകളുള്ള വീഡിയോ വന്നതിന് പിന്നാലെ

ടെൽഅവീവ്: ഇറാൻ-ഇസ്രേയേൽ സംഘർഷത്തെ തുടർന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാൺമാനില്ലെന്ന സംശയം ഉയർന്നിരുന്നു. അതിനു പിന്നാലെ കഴിഞ്ഞ ദിവസം നെതന്യാഹു സംസാരിക്കുന്നതിന്റെ ഒരു വീഡിയോയും പുറത്തു വന്നിരുന്നു. വീഡിയോയിൽ വലതുകൈയിൽ ആറ് വിരലുകൾ ദൃശ്യമായത് അദ്ദേഹത്തെ കാൺമാനില്ലെന്ന അഭ്യൂഹങ്ങൾ ശക്തമായി. ഇത് എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ ആണെന്നും നെതന്യാഹുവിന് എന്തോ സംഭവിച്ചെന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഇറാൻ-ഇസ്രായേൽ യുദ്ധം 15-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ വെള്ളിയാഴ്ചയാണ് നെതന്യാഹുവിന്റെ ഔദ്യോഗിക എക്സിലൂടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഈ […]
Read More

ഗൾഫിലേക്കുള്ള വിമാന സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ; ഇന്ന് 80 സർവീസുകൾ, യാത്രക്കാർക്ക് സൗജന്യ റീബുക്കിംഗ് സൗകര്യം

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് യാത്രാ ദുരിതം പരിഹരിക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ന് ഗൾഫ് മേഖലയിലേക്ക് ആകെ 80 സർവീസുകൾ നടത്തുമെന്ന് എയർലൈൻ ഗ്രൂപ്പ് അറിയിച്ചു. ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്ക് പുറമെ പ്രത്യേക സർവീസുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിദ്ദ, മസ്‌കറ്റ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾ തടസമില്ലാതെ തുടരും. ഇന്ത്യയിൽ നിന്ന് ജിദ്ദയിലേക്ക് ഇന്ന് 10 വിമാനങ്ങൾ സർവീസ് നടത്തും. ഡൽഹിയിൽ നിന്ന് ഒന്നും മുംബയിൽ നിന്ന് രണ്ടും റൗണ്ട് ട്രിപ്പുകൾ എയർ ഇന്ത്യ […]
Read More

മകളെ തിരിച്ചെത്തിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിയെ കണ്ട്‌ മോണലിസയു‌ടെ അച്‌ഛൻ

ഭോപാൽ: കേരളത്തിൽ വിവാഹിതയായ കുംഭമേളയിലെ ‘വൈറൽ സുന്ദരി’ മോണലിസയെ തിരിച്ചെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെ സമീപിച്ചു. മകളെ മതംമാറ്റാനായി തട്ടിയെടുത്തതാണെന്ന് പിതാവ് ജയസിങ് ഭോസ്‌ലെ ആരോപിച്ചു. മധ്യപ്രദേശിലെ ഖർഗാവ് സ്വദേശിനിയായ മോണലിസ ഭോസ്‌ലെയും (18) യുപി ബാഗ്പത് സ്വദേശിയായ മുഹമ്മദ് ഫർമാനുമായുള്ള (25) വിവാഹം കഴിഞ്ഞദിവസമാണ് തിരുവനന്തപുരം പൂവാർ അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിൽ നടന്നത്. ‌വിവാഹത്തിനു വീട്ടുകാർ തടസ്സം നിൽക്കുവെന്ന പരാതിയുമായി മോണലിസ തമ്പാനൂർ പൊലീസിനെ സമീപിച്ചിരുന്നു. മോണലിസയുടെ പിതാവിനെ പൊലീസ് വിളിച്ചുവരുത്തിയെങ്കിലും […]
Read More

425 രൂപ മുതൽ 2,300 രൂപ വരെ; ഇൻഡിഗോ ടിക്കറ്റ് നിരക്ക് കൂട്ടി

ന്യൂഡൽഹി∙ ഊർജപ്രതിസന്ധി കണക്കിലെടുത്ത് എയർ ഇന്ത്യയ്ക്കു പിന്നാല രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയും യാത്രാക്കൂലിക്കൊപ്പം ഇന്ധന സർചാർജ് പ്രഖ്യാപിച്ചു. ഇതോടെ വിമാനക്കൂലി വർധിക്കും. ആഭ്യന്തര സർവീസുകളുടെ ടിക്കറ്റിൽ 425 രൂപയാണ് വർധന. ഏറ്റവും ഉയർന്ന വർധന യൂറോപ്പിലേക്കുള്ള ടിക്കറ്റുകൾക്കാണ്, 2,300 രൂപ. മാർച്ച് 14ന് പുലർച്ചെ ഒന്നു മുതൽ എടുക്കുന്ന ടിക്കറ്റുകൾക്കാണ് നിരക്ക് വർധന. ഏവിയേഷൻ ഇന്ധനവിലയിലുണ്ടായ വൻവർധനയാണ് തീരുമാനത്തിനു പിന്നിൽ. രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ (അയാട്ട) കണക്കുപ്രകാരം ഇന്ത്യയടക്കമുള്ള മേഖലയിൽ 85 ശതമാനത്തിലേറെ വർധനവുണ്ടായെന്നാണ് […]
Read More

ജി. സുധാകരൻ്റെ സ്ഥാനാർഥിത്വം; ലിജുവിന് നഷ്ടമാകുന്നത് അമ്പലപ്പുഴ സീറ്റ്, പകരം ത്രിപ്പൂണിത്തുറ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ സീറ്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദം ശക്തമാകുന്നു. പ്രത്യേകിച്ച് സിപിഎമ്മിൽ നിന്ന് വിട്ടു വന്ന നേതാക്കളെ സ്ഥാനാർത്ഥികളാക്കാനുള്ള നീക്കമാണ് പാർട്ടിക്കുള്ളിൽ അതൃപ്തിക്ക് കാരണമായത്. അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സിപിഎം വിട്ട് എത്തിയ ജി. സുധാകരൻ പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. സുധാകരൻ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കെപിസിസി വൈസ് പ്രസിഡന്റ് എം. ലിജുവിനോട് ആ സീറ്റിനുള്ള അവകാശവാദം പിൻവലിക്കാൻ പാർട്ടി നേതൃത്വം […]
Read More

സീറ്റില്ല; വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

കണ്ണൂർ: സീറ്റ് വിവാദങ്ങൾ മുറുകുമ്പോൾ വൈകാരിക ഫേയ്സ്ബുക്ക് കുറിപ്പുമായി കെ. സുധാകരൻ. കണ്ണൂരുമായുള്ള തന്റെ ആത്മബന്ധം വിശദീകരിച്ചുകൊണ്ടാണ് സുധാകരന്റെ ഫേയ്സ്ബുക്ക് കുറിപ്പ്. സ്ഥാനാർഥി ചർച്ചകളിൽ അതൃപ്തി പ്രകടമാക്കി ഡൽഹിയിൽനിന്ന് നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് സുധാകരൻ ഫേയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. കണ്ണൂർ തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോൺഗ്രസ്സ് എന്നും തന്റെ മേൽവിലാസമാണെന്നുമാണ്‌ കുറിപ്പിലുള്ളത്‌. സിപിഎമ്മുമായുള്ള ഏറ്റുമുട്ടലും പ്രസ്ഥാനത്തിന്റെ വളർച്ചയും സുധാകരൻ ഫേയ്സ്ബുക്ക് കുറിപ്പിൽ ഓർമ്മിപ്പിക്കുന്നുണ്ട്. ഇവയൊക്കെ മരണത്തിലും മറക്കാനാകാത്ത പച്ചയായ യാഥാർത്ഥ്യങ്ങളാണെന്നും മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കുമെന്നും സുധാകരൻ കുറിപ്പിൽ പുറയുന്നു. […]
Read More

ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ ക​ൽ​ക്ക​രി​യും മ​ണ്ണെ​ണ്ണ​യും ഉ​പ​യോ​ഗി​ക്കാൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നിർദേശം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്നതിനിടെ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ൽ​പി​ജി​ക്ക് പ​ക​രം മ​റ്റ് ഇ​ന്ധ​ന​ങ്ങ​ൾ കൂ​ടി ഉ​പ​യോ​ഗി​ക്കാ​ൻ ഹോ​ട്ട​ൽ റെ​സ്റ്റോ​റ​ൻറ് മേ​ഖ​ല​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ ക​ൽ​ക്ക​രി​യും മ​ണ്ണെ​ണ്ണ​യും ഉ​പ​യോ​ഗി​ക്കാ​മെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മ​ണ്ണെ​ണ്ണ ന​ൽ​കും എ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്. വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത നി​യ​ന്ത്രി​ച്ച​തോ​ടെ ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നാ​ൽ​പ​തി​നാ​യി​രം ലി​റ്റ​ർ അ​ധി​ക മ​ണ്ണെ​ണ്ണ ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ൽ​ക്ക​രി ല​ഭ്യ​ത […]
Read More

തിരഞ്ഞെടുപ്പ് പ്രഖ്യാപനം ചൊവ്വാഴ്ചയ്ക്കകം; കേരളത്തിൽ ഒറ്റ ഘട്ടം

ന്യൂഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം മാർച്ച് 15-ന് ശേഷമെന്ന് സൂചന. പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർപട്ടികയ്ക്കെതിരെ പരാതിനൽകാനുള്ള സമയ പരിധി 15-ാം തീയതിയാണ് അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നീളുന്നതെന്ന്‌ അറിയുന്നു. ഫെബ്രുവരി 28-ാം തീയതിയാണ് ബംഗാളിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ വോട്ടർപട്ടികയെ സംബന്ധിച്ച് പരാതി നൽകുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത് മാർച്ച് 15-ാം തീയ്യതിയാണ്. അതിനാലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം അതിനുശേഷം നടത്തിയാൽ മതിയെന്ന് കമ്മീഷൻ […]
Read More