Imac Kochi

തിരഞ്ഞെടുപ്പ് പ്രഖ്യാപനം ചൊവ്വാഴ്ചയ്ക്കകം; കേരളത്തിൽ ഒറ്റ ഘട്ടം

ന്യൂഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം മാർച്ച് 15-ന് ശേഷമെന്ന് സൂചന. പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർപട്ടികയ്ക്കെതിരെ പരാതിനൽകാനുള്ള സമയ പരിധി 15-ാം തീയതിയാണ് അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നീളുന്നതെന്ന്‌ അറിയുന്നു. ഫെബ്രുവരി 28-ാം തീയതിയാണ് ബംഗാളിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ വോട്ടർപട്ടികയെ സംബന്ധിച്ച് പരാതി നൽകുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത് മാർച്ച് 15-ാം തീയ്യതിയാണ്. അതിനാലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം അതിനുശേഷം നടത്തിയാൽ മതിയെന്ന് കമ്മീഷൻ […]
Read More

കുലം കുത്തികളെ വർഗ വഞ്ചകനെന്ന് വിളിക്കുമെന്ന് ബാനറുകൾ, ജി.സുധാകരൻ്റെ വീടിന് പൊലീസ് സുരക്ഷ

ആലപ്പുഴ: സിപിഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് പ്രഖ്യാപനം നടത്തിയ മുൻ മന്ത്രി ജി സുധാകരനെതിരെ വൻപ്രതിഷേധം. സൈബറിടങ്ങളിലും ജി സുധാകരനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. പ്രതിഷേധം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ലീസിനാണ് സുരക്ഷണ ചുമതല. ഇതിനിടെ സുധാകരന്റെ വീടിന് സമീപം പ്രതിഷേധ ബാനറുകളും സ്ഥാപിച്ചു. കുലം കുത്തികളെ കാലം വർഗ വഞ്ചകൻ എന്ന് വിളിക്കും എന്നാണ് ബാനറിലുള്ളത്. ഭഗവതിക്കൽ സഖാക്കൾ എന്ന പേരിലാണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. സിപിഎമ്മിൽ നിന്ന് […]
Read More

ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു – മനക്കട്ടി ഇല്ലാത്തവര്‍ വരരുത് ; തൃശൂരിൽ വയോധികയെ ക‌ടിച്ചു കൊന്ന തെരുവുനായയെ തല്ലിക്കൊന്നു

കടങ്ങോട്: ”മനക്കട്ടി ഇല്ലാത്തവർ ഇവിടേക്ക് വരരുത്.”തെരുവുനായയുടെ കടിയേറ്റ് മരിച്ച കാർത്ത്യായനിയുടെ മൃതദേഹം കാണാൻ നാട്ടുകാരെത്തിയപ്പോൾ ആംബുലൻസ് ഡ്രൈവർ പറഞ്ഞു – മുഖത്ത് മാംസം അവശേഷിപ്പിക്കാത്ത രീതിയിലായിരുന്നു ആക്രമണം. നരച്ച മുടി മുഴുവൻ രക്തത്തിൽ കുതിർന്നിരുന്നു. മാറിടത്തിലും നായ ആക്രമിച്ചിരുന്നു. അത് കാണാനുള്ള മനക്കട്ടി ഇല്ലാത്തതിനാൽ താൻ അവിടേക്ക് പോയില്ലെന്ന് കടങ്ങോട് പഞ്ചായത്തംഗം പി.എൻ. വിഷയ്കുമാർ പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം മെഡിക്കൽ കോളേജിൽ എത്തിച്ചതും പരിക്കേറ്റ ദേവദാസിനെ ആശുപത്രിയിലാക്കിയതും. ഇതിന്‌ പിന്നാലെ തൃശൂരിൽ വയോധികയെ ക‌ടിച്ചു കൊന്ന […]
Read More

സച്ചിനെ പുറത്താക്കാൻ ബിസിസിഐ ആലോചിച്ചു, ഇതറിഞ്ഞ് അദ്ദേഹം ഞെട്ടി, വെളിപ്പെടുത്തലുമായി മുൻ സെലക്ടർ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിസിസിഐ മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ. വിരമിക്കുന്നതിന് ഒരു വർഷം മുമ്പു തന്നെ സച്ചിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റാൻ ബിസിസിഐ ശ്രമിച്ചിരുന്നെന്നാണ്‌ തുറന്നുപറഞ്ഞത്‌. 2012-ലെ സച്ചിന്റെ മോശം ഫോമിനെത്തുടർന്ന് അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താൻ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ആലോചിച്ചിരുന്നുവെന്ന് പാട്ടീൽ വ്യക്തമാക്കി. 24 വർഷത്തോളം നീണ്ട കരിയറിൽ ടെസ്റ്റിലും ഏകദിനത്തിലും കൂടുതൽ റൺസ് നേടിയ താരമായാണ് സച്ചിൻ കരിയർ അവസാനിപ്പിച്ചത്. 2013 […]
Read More

‘മറ്റാർക്കും നൽകാത്തത്ര പരിഗണന പാർട്ടി നൽകി, ഒരുകാലത്തും ജി സുധാകരനെ അവഗണിച്ചിട്ടില്ല’

ആലപ്പുഴ: മറ്റാർക്കും നൽകാത്തത്രയും പരിഗണന പാർട്ടി ജി സുധാകരന് നൽകിയിട്ടുണ്ടെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആ‌ർ നാസർ. പ്രായം കാരണമാണ് അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് മാറ്റി ആലപ്പുഴ ജില്ലയുടെ ചുമതലകൾ നൽകിയത്. എന്നാൽ, അദ്ദേഹം ജില്ലാ കമ്മിറ്റകളിലൊന്നും പങ്കെടുത്തിട്ടില്ലെന്നും നാസർ പറഞ്ഞു. സുധാകരനെ ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും നാസർ വ്യക്തമാക്കി. ‘പാർട്ടിയുടെ കേവലമൊരു മുതിർന്ന നേതാവ് എന്ന രീതിയിലല്ല ഞങ്ങൾ സുധാകരൻ സഖാവിനെ കാണുന്നത്. ഞങ്ങളെല്ലാം വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ സഹോദരൻ സഖാവ് […]
Read More

നടൻ ഹരി മുരളി വീട്ടിൽ മരിച്ച നിലയിൽ; ‘അണ്ണൻ തമ്പി’യിലും ‘രസികനി’ലും അഭിനയിച്ചു

പയ്യന്നൂർ: ബാലനടനായി സിനിമയിൽ എത്തിയ നടൻ ഹരി മുരളി അന്തരിച്ചു. 27 വയസ്സായിരുന്നു. പയ്യന്നൂർ അന്നൂരിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നാടക, സിനിമ നടൻ കെ.യു മുരളിയുടെയും, പ്രസന്നയുടെയും മകനാണ്. സഹോദരൻ ശ്രീമുരളി. അഭിനയത്തിൽ സജീമല്ലാതിരുന്ന താരം എറണാകുളത്ത് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മുപ്പത് വർഷത്തോളമായി നാടക രംഗത്ത് സജീവമായ പയ്യന്നൂർ മുരളിയുടെ മകനാണ് ഹരി മുരളി. സീരിയലിലൂടെയാണ് ഹരി അഭിനയരംഗത്ത് എത്തുന്നത്. എ.എം. നസീർ ആണ് സീരിയലിൽ […]
Read More

ആലപ്പുഴ: ‘ആരുടെയും പിന്തുണ വേണ്ട’: അമ്പലപ്പുഴയിൽനിന്നു സ്വതന്ത്രനായി മത്സരിക്കാൻ ജി.സുധാകരൻ

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി.സുധാകരൻ. കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ തിരഞ്ഞെടുപ്പിൽ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. സ്വതന്ത്ര സ്ഥാനാർഥിയാണ്. പിന്തുണയുമായി ആരും വന്നിട്ടില്ല. പിന്തുണ സ്വീകരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. അത് പിന്തുണയുടെ സ്വഭാവംപോലെയാകും. പാർട്ടി അംഗത്വം ഒഴിഞ്ഞു. പാർട്ടി വിട്ടു. പാർട്ടിക്കുള്ളിൽനിന്ന് പാർട്ടിയെ ചതിക്കുകയല്ല, പാർട്ടിയിൽനിന്ന് മാറികൊടുത്തു. ഞാൻ കാരണം പാർട്ടിക്ക് ഇനി തലവേദനയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘വിമർശനങ്ങൾക്ക് കീഴടങ്ങില്ല. പാർട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും. എംഎൽഎയും മന്ത്രിയുമായി, ഇനി എന്താ അയാൾക്ക് വേണ്ടതെന്നാണ് ചിലർ […]
Read More

വെള്ളാപ്പള്ളി നടേശനെ SNDP യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. ഹൈക്കോടതിയാണ് വെള്ളാപ്പള്ളിയെ അയോഗ്യനാക്കി ഉത്തരവിട്ടത്. കമ്പനി ആക്ട് പ്രകാരമാണ് നടപടി. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരുടെ ഡിൻ അക്കൗണ്ടിന് വാലിഡിറ്റിയില്ലെന്ന് കണ്ടെത്തിയാണ് വെള്ളാപ്പള്ളിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. ജസ്റ്റിസ് ടി.ആർ. രവിയുടെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.
Read More

എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും നാളെ 58 സർവീസുകൾ നടത്തും

ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയിലേക്കും തിരിച്ചുമായി നാളെ (മാർച്ച് 12, വ്യാഴാഴ്​ച) ആകെ 58 സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും അറിയിച്ചു. ഇതിൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളും പ്രത്യേക സർവീസുകളും ഉൾപ്പെടും. മുംബൈയിൽ നിന്ന് റിയാദിലേക്കും കോഴിക്കോട് നിന്ന് റിയാദിലേക്കും ഓരോ പ്രത്യേക സർവീസുകൾ ഇരു വിമാന കമ്പനികളും നടത്തും. ജിദ്ദ, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത സർവീസുകളും തുടരും. ഇതിൽ ജിദ്ദയിലേക്ക് 10 ഉം മസ്കറ്റിലേക്ക് എട്ടും വിമാനങ്ങൾ സർവീസ്‌ നടത്തും. യുഎഇ, […]
Read More

റഷ്യൻ എൽ.പി. വരുമെന്നും ആശങ്ക വേണ്ടെന്നു കേന്ദ്രം

ന്യൂഡൽഹി: പ്രകൃതി വാതകവുമായി റഷ്യയിൽ നിന്നടക്കം രണ്ട് കപ്പലുകൾ ഉടൻ എത്തുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഗാർഹിക ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്‌ത് രണ്ടര ദിവസത്തിനുള്ളിൽ സിലിണ്ടർ ലഭ്യമാകുമെന്നും കേന്ദ്രം അറിയി. അതേസമയം, എൽ.പി.ജി വിതരണത്തിൽ നിയന്ത്രണമുണ്ടെന്ന് ഭാരത് പെട്രോളിയം കൊച്ചിയിൽ അറിയിച്ചു. പ്രധാന വിതരണക്കാരായ ഖത്തർ അടക്കം രാജ്യങ്ങളിൽ നിന്ന് ഹോർമുസ് കടലിടുക്ക് വഴി വരുന്ന കപ്പലുകളിലാണ് 45% ക്രൂഡ് ഓയിലും പ്രകൃതിവാതകവും എത്തിച്ചിരുന്നത് . 55% മറ്റ് കടൽപ്പാതകൾ വഴിയും. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് മറ്റ് […]
Read More