എം.വി ഗോവിന്ദൻ്റെ ഭാര്യയുടെ സ്ഥാനാർത്ഥിത്വം ; സിപിഎമ്മിൽ പൊട്ടിത്തെറി. ജില്ല സെക്രട്ടേറിയറ്റംഗം എതിരെ മൽസരിക്കും
കണ്ണൂർ: തളിപ്പറമ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പൊട്ടിത്തെറി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദൻ ശ്യാമള ക്കെതിരെ മത്സരിക്കും. പി കെ ശ്യാമളയെ മത്സരിപ്പിക്കുന്നതിനെതിരെ പാർട്ടിയിൽ എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ, അത് വകവയ്‌ക്കാതെയാണ് പാർട്ടി ശ്യാമളയെ തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതെന്നും തീരുമാനം ആസൂത്രിതമാണെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. ഇതിനുപിന്നാലെയാണ് അദ്ദേഹം പാർട്ടി വിടാൻ തീരുമാനിച്ചത്. ആറുപതിറ്റാണ്ടായി പാർട്ടിയിൽ പ്രവർത്തിക്കുകയാണെന്നും ഇതുവരെ കാണാത്ത പ്രവണതകളാണിപ്പോൾ പാർട്ടിയിൽ […]









