Imac Kochi

കടയിലേക്ക് പോയ 10 വയസ്സുകാരിയെ കൊലപ്പെടുത്തി, വൻ പ്രതിഷേധം, ശക്തമായ നടപടിയുണ്ടാകുമെന്ന് വിജയ്

കോയമ്പത്തൂർ: സുലൂരിലെ കണ്ണമ്പാളയം തടാകത്തിന് സമീപം 10 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തിക്, മോഹൻ രാജ് എന്നിവരാണ് അറസ്റ്റിലായത്. സാധനങ്ങൾ വാങ്ങാൻ കടയിലേക്കുപോയ പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സുലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ഇത്തരം സംഭവങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പറഞ്ഞു. സംഭവം അങ്ങേയറ്റം ദുഃഖവും ഞെട്ടലും ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ നടപടിയുണ്ടാകുമെന്ന് […]
Read More

ഇ​നി ക​ളി മാ​റും; ല​ഹ​രി​മാ​ഫി​യ​യെ പൂ​ട്ടാ​ൻ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ വ​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി മാ​ഫി​യ​യെ നി​യ​ന്ത്രി​ക്കാ​ൻ ഓ​പ്പ​റേ​ഷ​ൻ തൂഫാ​ൻ ദ ​ന​ർ​ക്കോ ഹ​ണ്ട് പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​താ​യി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ജൂ​ൺ ഒ​ന്ന് മു​ത​ൽ ക​ർ​മ​പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു​ശേ​ഷം മ​ന്ത്രി പ​റ​ഞ്ഞു. കെ​മി​ക്ക​ൽ ല​ഹ​രി, ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് എ​ന്നി​വ​യു​ടെ വി​ൽ​പ്പ​ന അ​വ​സാ​നി​പ്പി​ക്കും. സ്‌​കൂ​ളി​ൻറെ പ​രി​സ​ര​ങ്ങ​ളി​ൽ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഓ​പ്പ​റേ​ഷ​ൻ തു​ഫാ​ൻറെ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് ത​യാ​റാ​ക്കു​മെ​ന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ഡി​ജി​പി​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് […]
Read More

പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടി

ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് ലിറ്ററിന് 91 പൈസയുമാണ് കൂട്ടിയത്. ഈ മാസം പതിനഞ്ചാം തീയതി തൊട്ടുള്ള മൂന്നാമത്തെ വിലവർധനയാണിത്. ഇന്നത്തെ വർധനയോടെ ‍ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 99.51 രൂപയും ഡീസലിന് ലിറ്ററിന് 92.49 രൂപയുമായി. ഡൽഹിയിൽ സിഎൻജിയുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. കിലോയ്ക്ക് ഒരു രൂപയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ സിഎൻജിയുടെ വില 81.09 ആയി. മേയ് പതിനഞ്ചാം തീയതിയായിരുന്നു ആദ്യ വർധന. അന്ന് മൂന്നുരൂപ വീതമാണ് […]
Read More

എബോള വൈറസ് ഭീഷണി: കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി

നെടുമ്പാശ്ശേരി: എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സിയാൽ, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ കൊച്ചി വിമാനത്താവളത്തിൽ ​​സുരക്ഷാസംവിധാനം ശക്തമാക്കി. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. വിമാനത്താവളത്തിൽ 24 മണിക്കൂറും സർവൈലൻസ് സംവിധാനം സജ്ജീകരിക്കും. തെർമൽ സ്‌ക്രീനിങ്, വിഷ്വൽ ഇൻസ്‌പെക്ഷൻ, 21 ദിവസത്തെ ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവ ഏർപ്പെടുത്തും. അന്താരാഷ്ട്ര യാത്രക്കാർ എമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്നും നിർദേശമുണ്ട്. സിയാൽ എയർപോർട്ട് ഡയറക്ടർ […]
Read More

‘പാർട്ടിയെ അണികൾ തിരുത്തി’- സി.പി.എം. കേന്ദ്ര കമ്മിറ്റിയിൽ വിമർശനം

ന്യൂഡൽഹി: കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി പാർട്ടിയെ അണികൾ തിരുത്തിയതുപോലെയാണെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി യോഗത്തിൽ വിമർശനം. അതേസമയം, തിരിച്ചടിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്നാണ് സംസ്ഥാനനേതൃത്വത്തിന്റെ വിശദീകരണം. വെള്ളിയാഴ്ച ആരംഭിച്ച പാർട്ടി കേന്ദ്രകമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിലാണ് കേരളഘടകത്തിന്റെ ന്യായീകരണം. അതേസമയം, പാർട്ടിയെ അണികൾ തിരുത്തിയതുപോലെയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് റിപ്പോർട്ടിന്മേൽ ആരംഭിച്ച ചർച്ചയിൽ കേരളത്തിൽനിന്നുൾപ്പെടെ സംസാരിച്ച അംഗങ്ങൾ വിമർശനമുയർത്തി. പാർട്ടി കേന്ദ്രങ്ങളിലുൾപ്പെടെയുണ്ടായ അട്ടിമറിത്തോൽവി ഇതാണ് വിരൽചൂണ്ടുന്നതെന്ന് ഇവർ പറഞ്ഞു. കേരളത്തിൽനിന്ന് ആദ്യദിനം നാലുപേരാണ് പങ്കെടുത്തത്. വിമതരുടെ അട്ടിമറിവിജയമടക്കം […]
Read More

ഇനി നാലുവർഷം സർവീസുഉള മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് മാത്രം പെൻഷൻ

തിരുവനന്തപുരം: ഇനി മുതൽ നാലു വർഷം സർവീസ് പൂർത്തിയാക്കിയാലേ മന്ത്രിമാരുടെ പേഴ്സണൽ സ്​റ്റാഫിന് പെൻഷൻ ലഭിക്കൂ. നിലവിൽ രണ്ടുവർഷം സർവീസുണ്ടെങ്കിൽ പെൻഷന് അർഹതയുണ്ടായിരുന്നു. രണ്ടുവർഷത്തിൽ കൂടുതലുണ്ടെങ്കിൽ മൂന്നുവർഷമായി കണക്കാക്കിയും പെൻഷൻ നൽകിയിരുന്നു.ആ രീതികളാണ് മാറ്റുന്നത്. ഇതുസംബന്ധിച്ച നിർദേശം മന്ത്രിമാർക്ക് മുഖ്യമന്ത്രി വിഡി സതീശൻ നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയനിബന്ധനയ്ക്ക് മുൻകാലപ്രാബല്യം ഏർപ്പെടുത്തില്ല. അതിനാൽ നിലവിൽ നാലുവർഷത്തിൽ കുറവുള്ള സർവീസിന് പെൻഷൻ ലഭിക്കുന്നവർക്ക് അത് തുടർന്നും ലഭിക്കും. പുതിയ സർക്കാരിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്കുമാത്രമായിരിക്കും പുതിയ നിബന്ധന ബാധകം. […]
Read More

പിണറായിയുടെ വീടിന് മുന്നിലെ ‘ജീപ്പ് സ്‌റ്റേഷൻ’ മാറ്റും, നടപടി സ്വീകരിക്കാൻ പൊലീസ്

തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂർ പിണറായി പാണ്ട്യാലമുക്കിലെ വീടിനു മുന്നിൽ കഴിഞ്ഞ ‘ജീപ്പ് സ്‌റ്റേഷൻ’ മാറ്റാനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി ഉടൻ തന്നെ യോഗം ചേർന്ന് ഇക്കാര്യത്തിൽ കണ്ണൂർ പൊലീസിനു നിർദേശം നൽകും. യോഗത്തിന്റെ മിനിട്‌സ് ലഭിക്കുന്ന മുറയ്ക്ക് ജീപ്പ് അവിടെനിന്നു മാറ്റാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി. ബാറ്ററിയില്ലാതെ തകരാറിലായ ജീപ്പ് കെട്ടിവലിച്ചു കൊണ്ടുപോകേണ്ടി വരുന്ന അവസ്ഥയിലാണുള്ളത്. കഴിഞ്ഞ പത്തു വർഷമായി മുൻ മുഖ്യമന്ത്രിയുടെ റസിഡന്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് അനുഭവിക്കേണ്ടിവന്ന […]
Read More

വിമാനം താഴ്ന്നുപറന്നു; പെരുമ്പാവൂരിൽ വീടിന്റെ ഓടുകൾ പറന്നു

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ഇറങ്ങാനെത്തിയ വിമാനം പതിവിലും കൂടുതൽ താഴ്ന്നുപറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്ന് പോയി. പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവലയിലെ മാണിക്കത്താൻ എം വി ജോയിയുടെ വീടിനാണ് നാശനഷ്ടമുണ്ടായത്. വീടിന്റെ മേൽക്കൂരയിലെ ഏകദേശം 120 ഓടുകൾ തകർന്നതായാണ് വീട്ടുകാരുടെ പരാതി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വിമാനത്താവളത്തിൽ ഇറങ്ങുന്നതിനായി വിമാനം ഈ പ്രദേശത്തിന് മുകളിലൂടെ കൂടുതൽ താഴ്ന്നുപറന്നെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന് മുമ്പും പ്രദേശത്ത് സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ പറയുന്നു. മറ്റൊരു […]
Read More

ആർക്കും വേണ്ടാത്ത 13 ാം നമ്പർ സ്റ്റേറ്റ് കാർ ചോദിച്ചു വാങ്ങി മന്ത്രി കെ എം ഷാജി

തിരുവനന്തപുരം: ആർക്കും വേണ്ടാത്ത 13-ാം നമ്പർ സ്റ്റേറ്റ് കാർ ചോദിച്ചു വാങ്ങി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. സത്യപ്രതിജ്ഞയ്ക്കുശേഷം ഒൻപതാം നമ്പർ കാറിലായിരുന്നു ഷാജി സെക്രട്ടറിയേറ്റിലെത്തിയത്. പിന്നീടിത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. തുടർന്ന് അനാഥമായി കിടന്ന 13-ാം നമ്പർ കാർ ഷാജി സ്വന്തമാക്കുകയായിരുന്നു. പിണറായി മന്ത്രിസഭയിൽ പി പ്രസാദായിരുന്നു ഈ കാർ ഉപയോഗിച്ചിരുന്നത്. അപശകുനമെന്ന് കണക്കാക്കിയാണ് പലതും 13-ാം നമ്പറിനെ പേടിക്കുന്നത്.
Read More

യാത്രയ്ക്കിടെ കയ്യിൽ കരുതിയ പെട്രോളിൽ തീയിട്ടു? ഗർഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന് പൊലീസ്

കോഴിക്കോട്: പേരാമ്പ്രയിൽ കാർ കത്തി യുവതി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തിൽ പൊലീസ്. കാർ കത്തിയതിൽ സോനയുടെ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് മനസിലായത്. രജിനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. മരണത്തിന് മുമ്പും താൻ അനുഭവിച്ച പീഡനങ്ങൾ സഹോദരിയോട് സോന പറഞ്ഞിരുന്നു. ഇതേദിവസം വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയിൽ എത്തിയ സോന കന്നാസിൽ പെട്രോൾ വാങ്ങുകയായിരുന്നു. വെള്ളിയാഴ്ച്ച രാത്രി 9 മണിയോടെ ബന്ധുവീട്ടിൽനിന്ന് രജിൻലാലിനൊപ്പം വീട്ടിലേക്ക് പോകുന്നവഴി കയ്യിൽ […]
Read More