Imac Kochi

ശബരിമല സ്വർണക്കൊള്ള; ജുവലറി ഉടമ ഗോവര്‍ദ്ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളക്കേസില്‍ ജുവലറി ഉടമ ഗോവര്‍ദ്ധന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സമയത്ത് ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. കുറ്റപത്രമടക്കമുള്ള കാര്യങ്ങൾ സമർപ്പിച്ചതിനുശേഷം ജാമ്യാപേക്ഷ നൽകാനും കോടതി നിർദേശിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ഗോവര്‍ദ്ധന്‍ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും തന്റെ കസ്റ്റഡി ഇനി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഗോവര്‍ദ്ധന്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. താൻ അയ്യപ്പ […]
Read More

‘സിനിമാ പ്രമോഷന് വന്നില്ല, നഷ്ടം 25 ലക്ഷം’; ബിജു മേനോനെതിരെ നിർമാതാവ്

കൊച്ചി: കരാറുണ്ടായിട്ടും സിനിമാ പ്രമോഷൻ പരിപാടികളിൽ നടൻ ബിജു മേനോൻ പങ്കെടുക്കാത്തതിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് നിർമാതാവ് അനൂപ് കണ്ണൻ. നടപടി എടുക്കാമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഉറപ്പ് നൽകിയതായും അനൂപ് പറഞ്ഞു. 25 ലക്ഷം രൂപയാണ് നഷ്ടമുണ്ടായത്. ആകെ മൂന്ന് മണിക്കൂർ പ്രമോഷൻ പരിപാടിയിൽ മാത്രമാണ് ബിജു മേനോൻ പങ്കെടുത്തത്. പ്രമോഷന് വരാമെന്ന് നടൻ സമ്മതിച്ചതാണ്. പ്രമോഷൻ പരിപാടികളിൽ നടൻ ബിജു മേനോൻ പങ്കെടുത്തില്ലെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്‌ണനും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. […]
Read More

‘ഇവി‌ടെ ചുക്കും ചുണ്ണാമ്പും ഇല്ല’: ചൂരക്കറിക്കു ശേഷം ഇടതുസർക്കാരിനെതിരെ വീണ്ടും സി.ദിവാകരൻ

തിരുവനന്തപുരം: ഇഷ്ടപ്പെട്ട മീൻകറി കിട്ടാത്തതുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ പിണറായി വിജയൻ മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽനിന്ന് ഊണു കഴിക്കാതെ ഇറങ്ങിപ്പോയെന്ന പ്രസ്താവനയ്ക്കു ശേഷം വീണ്ടും സർക്കാരിനെതിരെ സിപിഐ നേതാവ് സി. ദിവാകരൻ. കേരളത്തിൽ ഫാക്ടറികളോ നിർമാണകേന്ദ്രങ്ങളോ സ്ഥാപിക്കാൻ സർക്കാർ തയാറാകാത്തതുകൊണ്ടാണ് യുവാക്കൾ ജോലി തേടി മറ്റു രാജ്യങ്ങളിലേക്കു പോകുന്നതെന്ന കടുത്ത വിമർശനമാണ് സി. ദിവകരൻ ഉന്നയിച്ചത്‌. ‘‘ഇന്ത്യയെയാകെ താരതമ്യപ്പെടുത്തുമ്പോൾ ഒരു ചെറിയ പഞ്ചായത്താണീ കേരളം. ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല. ഒരു […]
Read More

ശബരിമല സ്വർണക്കൊള്ളക്കേസ്; നടൻ ജയറാമിന് ഇഡി സമൻസ്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ ജയറാമിന് സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). അടുത്ത ആഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത തേടാനാണ് ഇഡി നടന് നോട്ടീസ് നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നടനെ നേരത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജയറാമും പോറ്റിയും ചേർന്ന് പൂജ നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഇഡി നടപടി. സ്വർണവാതിൽ, ശബരിമല ശ്രീകോവിലിന്റെ […]
Read More

ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹത;പോസ്റ്റുമോർട്ടം ഇന്ന്

കാ​സ​ർ​കോ​ട്:​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​ഇ​ൻ​ഫ്ളു​വ​ൻസർ ചിന്നു പാപ്പുവിനെ ​ ​തൂങ്ങി​ മ​രി​ച്ച​ ​നി​ല​യി​ൽ​കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ​ആ​ദൂ​ർ​ ​സ്വ​ദേ​ശി​ ​ചി​ന്നു​ ​പാ​പ്പു​ ​എ​ന്ന​ ​കെ.​രേ​ഷ്മ​യാണ് ​(24​)​ മ​രി​ച്ച​ത്. തിങ്കളാഴ്ച ​ഉ​ച്ച​യോ​ടെ ​ന​ഗ​ര​ത്തി​ന് ​സമീപത്തെ ​വാ​ട​ക​ ​ക്വാർ​ട്ടേ​ഴ്സി​ലാണ് ​ ​മൃതദേഹം കണ്ടെത്തി​യത്.​​ ​ചിന്നുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ചി​ന്നു​ കാ​സ​ർ​കോ​ട് ​ഒ​റ്റ​യ്ക്കാ​ണ് ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ രണ്ട്​ ​ല​ക്ഷ​ത്തി​ല​ധി​കം​ ​ഫോ​ളോ​വേ​ഴ്സ് ​ഉ​ണ്ട്.​ തുടർച്ചയായി ഫോൺ വിളിച്ചിട്ടും എടുക്കാതായതോടെ ആൺസുഹൃത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഇയാൾ […]
Read More

ആരുടെയും പണം അദ്ദേഹം അടിച്ചുമാറ്റിയിട്ടില്ല, ആൻ്റണി പെരുമ്പാവൂർ കമ്പനിയിൽ ഇൻവെസ്റ്ററല്ല -കോൺഫിഡൻറ് ഗ്രൂപ്പ് എംഡി

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ആർക്കും ആശങ്ക വേണ്ടെന്നും കമ്പനിയിൽ നിക്ഷേപം നടത്തിയ എല്ലാവർക്കും ഗുണഫലം ലഭിക്കുമെന്നും മാനേജിങ് ഡയറക്ടർ ടി.എ. ജോസഫ്. ഏതു പ്രതിസന്ധിയെയും തരണം ചെയ്ത് കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോകും. കേരളത്തിലെ എല്ലാ പ്രോജക്റ്റുകളുടെയും ഉത്തരവാദിത്വം കമ്പനിയ്ക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനി സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും ചെയർമാൻ സി.ജെ. റോയിയുടെ മരണം കമ്പനിയുടെ കേരളത്തിലെയോ ബെംഗളൂരുവിലെയോ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും ആരെയും കബളിപ്പിച്ചിട്ടില്ലെന്നും ടി.എ. ജോസഫ് കൂട്ടിച്ചേർത്തു.സിനിമാമേഖലയിൽനിന്ന് കമ്പനിയ്ക്ക് നിക്ഷേപകരില്ല. മോഹൻലാലുമായുള്ള ബന്ധം […]
Read More

ശബരിമല സ്വർണക്കൊള്ള: സാമ്പിളുകൾ ഭാഭ അറ്റോമിക് റിസർച്ച് സെൻ്ററിൽ പരിശോധിക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായകമായ ശാസ്ത്രീയ പരിശോധനകൾ നടത്താൻ അനുമതി നൽകി ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. സന്നിധാനത്തെ സ്വർണ്ണപ്പാളികളിൽ വരുത്തിയ മാറ്റങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന് (BARC) കീഴിലുള്ള നാഷണൽ ലാബിലാകും പരിശോധന നടക്കുക. ഇതിനായി ഈ മാസം 12-ന് ശബരിമലയിൽനിന്ന് 12 സാമ്പിളുകൾ ശേഖരിക്കാൻ കോടതി നിർദേശിച്ചു. 1998-ൽ സ്ഥാപിച്ച യഥാർഥ പാളികളാണോ നിലവിലുള്ളത്, അതോ അവ മാറ്റിയ ശേഷം പഴയ ചെമ്പിൽ വീണ്ടും സ്വർണംപൂശി വെച്ചതാണോ എന്ന […]
Read More

പ്രധാനമന്ത്രിയെ കാണാൻ ബിജെപി കൗൺസിലർമാർ ഡൽഹിക്ക്; സംഘത്തിനൊപ്പം ആർ. ശ്രീലേഖയില്ല

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഡൽഹിക്ക് പുറപ്പെടുന്ന ബിജെപി കൗൺസിലർമാരുടെ സംഘത്തിൽ ആർ. ശ്രീലേഖ ഇല്ല. മൂന്ന് ദിവസം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ശ്രീലേഖ നേതൃത്വത്തെ അറിയിച്ചു. പ്രധാനമന്ത്രി വിരുന്ന് ഒരുക്കുന്ന ദിവസം ഡൽഹിയിൽ വിമാനത്തിൽ എത്തുമെന്നാണ് വിവരം. തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ ഇന്ന് ഉച്ചയ്ക്ക് 12.30-ന് കേരള എക്സ്പ്രസിലാണ് ഡൽഹിക്ക് യാത്ര നിശ്ചയിച്ചിരിക്കുന്നത്. കൗൺസിലർമാരും മുൻസിപ്പാലിറ്റി പഞ്ചായത്ത് അധ്യക്ഷന്മാരും സംഘത്തിൽ ഉണ്ടാകും. ഈ മാസം 12-നാണ് പ്രധാനമന്ത്രി ജനപ്രതിനിധികൾക്ക് വിരുന്ന് ഒരുക്കുന്നത്. കേരള എക്സ്പ്രസ്സിൽ […]
Read More

ഹോട്ടൽ മുറിയിലെ ഫോൺ നന്നാക്കാനെത്തി, കടന്നുപിടിച്ചു; മലയാളി യുവനടിയുടെ പരാതിയിൽ യുവാവ് കസ്റ്റഡിയിൽ‌

ചെന്നൈ: ഹോട്ടൽ മുറിയില്‍ വച്ച് മലയാളി യുവനടിയെ യുവാവ് കടന്നുപിടിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ്‌ അറസ്‌റ്റിൽ. കേടായ ഫോൺ നന്നാക്കാനെത്തിയ ഹോട്ടൽ ജീവനക്കാരനാണ് നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. തുടർന്ന് നടി ബഹളം വച്ചപ്പോൾ യുവാവ് മുറിയിൽനിന്ന് ഇറങ്ങിയോടി. സംഭവത്തിൽ നാഗപട്ടണം സ്വദേശിയായ സയ്യിദ് അഫ്രീദിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടി നഗറിലെ ഹോട്ടലിൽ പാർട്ട് ടൈം ആയി ജോലി ചെയ്യുകയാണ് ഇയാൾ. പൊലീസ് ചോദ്യം ചെയ്യലിൽ ആരോപണം നിഷേധിച്ച യുവാവ് മുറിയിൽ ഭക്ഷണത്തിന്റെ ഓർഡർ എടുക്കാനാണു പോയതെന്ന് മൊഴി […]
Read More

കടകംപള്ളിയെ മൂന്നാമതും ചോദ്യംചെയ്തേക്കും; ആന്റോ ആന്റണിയും എസ്ഐടിക്കു മുന്നിലേക്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും ഒന്നിച്ചുള്ള മറ്റൊരുചിത്രംകൂടി പുറത്ത് വന്നതോ‌ടെ വിവാദം മുറുകുന്നു. പോറ്റിയുടെ വീട്ടിൽ ഒരു പ്രാവശ്യമേ പോയിട്ടുള്ളൂവെന്നായിരുന്നു കടകംപള്ളിയുടെ വാദം. പോറ്റിയുടെ വീട്ടിൽവെച്ചുതന്നെ അദ്ദേഹത്തിന്റെ സഹോദരിയുടെ മകൾക്ക് പേന സമ്മാനമായി നൽകുന്ന കടകംപള്ളിയുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്. പരീക്ഷയിൽ ഉന്നതവിജയം നേടിയതിനാണ് സമ്മാനം നൽകിയത്‌. എട്ടുവർഷംമുൻപ്‌ നടന്നൊരു കാര്യം എങ്ങനെ ഓർക്കാനാണ് എന്ന് കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. അടൂർ പ്രകാശ് എം.പി. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം […]
Read More