Imac Kochi

‘അപകടത്തിന് ശേഷം മണിയൻപിള്ള രാജു ഭാര്യയെയും മകനെയും വിളിച്ചു, പിന്നെ ഫോൺ ഓഫായി’

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്‍റെ കാർ ഇടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിന് ശേഷം നടൻ ഭാര്യയെയും മകനെയും സുഹൃത്തുക്കളെയും വിളിച്ചതായി പോലീസ് കണ്ടെത്തി. നടന്‍റെ ഫോൺ രേഖകൾ പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ, കോളുകൾക്കു ശേഷം രാത്രി 10.30ന് ഫോൺ സ്വിച്ച്ഓഫ് ചെയ്യുകയും രാവിലെ 5.30 ഓടെ ഓൺ ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. വഴുതക്കാട് വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിനെതിരെയും പൊലീസിനെ ന്യായീകരിച്ചും റിപ്പോർട്ട് സമർപ്പിച്ച് സ്പെഷ്യൽ ബ്രാഞ്ച്. മ്യൂസിയം […]
Read More

കുവൈറ്റിൽ നിന്ന് കടത്തിവിട്ട സൂരജ് ലാമക്ക് കേരളത്തിന്‍റെ മണ്ണിൽ അന്ത്യവിശ്രമം;കൊലപാതകമെന്ന് ഭാര്യ

കൊച്ചി: കുവൈത്തിൽ നിന്ന് നാടുകടത്തിയതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ശേഷം കാണാതാവുകയും പിന്നീട് കളമശ്ശേരിയിലെ കുറ്റിക്കാട്ടിൽ നിന്ന്​ മൃതദേഹം കണ്ടെത്തുകയും ചെയ്ത ബംഗളൂരു സ്വദേശി സൂരജ്​ ലാമക്ക് കേരളത്തിന്‍റെ മണ്ണിൽ അന്ത്യവിശ്രമം. ബന്ധുക്കൾ ഏറ്റുവാങ്ങിയ സൂരജ്​ ലാമയുടെ മൃതദേഹം കളമശ്ശേരി പൊതുശ്മശാനത്തിൽ സംസ്കരിക്കും. സൂരജ് ലാമയുടെ ഭാര്യയും മകനും അടുത്ത ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീർണിച്ച അവസ്ഥയിൽ വേണ്ടെന്ന് വെക്കുകയായിരുന്നു. സൂരജ് ലാമയുടെ മൃതദേഹം ഏറ്റുവാങ്ങിയ ഭാര്യ വൈകാരികമായാണ് മാധ്യമങ്ങളോട് […]
Read More

കർദിനാൾ പൂല സി.ബി.സി. ഐ പ്രസിഡൻ്റ്; ദലിത് വിഭാഗത്തിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെയാൾ

ബം​ഗ​ളൂ​രു: ഹൈ​ദ​രാ​ബാ​ദ് ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ഡോ. ​ആ​ന്‍റ​ണി പൂ​ല കാ​ത്ത​ലി​ക് ബി​ഷ​പ്‌​സ് കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ (സി​ബി​സി​ഐ) പു​തി​യ പ്ര​സി​ഡ​ൻ്റ്. ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ഈ ​ഉ​ന്ന​തപ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യമെ​ത്രാ​നാണ് ഡോ. ​പൂ​ല​. 2022ൽ ​ക​ർ​ദി​നാ​ൾ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട ആ​ദ്യ ദ​ളി​ത് വ്യ​ക്തി എ​ന്ന ബ​ഹു​മ​തി​യും അ​ദ്ദേ​ഹ​ത്തി​ന് സ്വ​ന്ത​മാ​ണ്. ല​ളി​ത​മാ​യ ജീ​വി​തപ​ശ്ചാ​ത്ത​ല​ത്തി​ൽ​നി​ന്ന് ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യും വി​ശ്വാ​സ​ബോ​ധ്യ​ത്തി​ലൂ​ടെ​യു​മാ​ണ് സ​ഭ​യു​ടെ ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ലേ​ക്ക് വ​ള​ർ​ന്ന​ത്. വി​വി​ധ പ​ള്ളി​ക​ളി​ൽ വി​കാ​രി​യാ​യി സേ​വ​നം ചെ​യ്ത​ശേ​ഷം യു​എ​സി​ൽ പാ​സ്റ്റ​റ​ൽ കെ​യ​റി​ൽ ബി​രു​ദാ​ന​ന്ത​ര​ ബി​രു​ദ​വും ചി​ക്കാ​ഗോ ല​യോ​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ദൈ​വ​ശാ​സ്ത്ര […]
Read More

പണം വാങ്ങിയെന്ന് സമ്മതിച്ച് ആന്റോ ആന്റണി; രാജു തന്നത് തെരഞ്ഞെടുപ്പ് ഫണ്ടെന്ന്

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി രണ്ടു കോടി വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്ന നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയും കേരള കോൺഗ്രസ് (എം) നേതാവുമായ എൻ എം രാജുവിന്റെ ആരോപണത്തിൽ പ്രതികരിച്ച് പത്തനംതിട്ട എം പി ആന്റോ ആന്റണി. രാജു യുഡിഎഫ് നേതാവായിരുന്ന തിരഞ്ഞെടുപ്പ് സമയത്ത് പണം വാങ്ങിയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘രാജു എന്നെ സഹായിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോൾ പണം തിരികെ ആവശ്യപ്പെട്ടു. പണം തിരിച്ചുകൊടുത്തു. രണ്ടുകോടിയെക്കുറിച്ച് എനിക്കറിയില്ല. ഇടതുമുന്നണിയുടെ സമ്മർദ്ദം കൊണ്ട് എന്തെങ്കിലും ആരോപണം […]
Read More

ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് എസ് ഐ ടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പിയെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ.കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യംചെയ്യുന്നത്. നോട്ടീസ് നൽകി വിളിച്ചുവരുത്തുകയായിരുന്നു. ചിത്രങ്ങൾക്കൊപ്പം പോറ്റിയിൽ നിന്ന് പാരിതോഷികങ്ങൾ വാങ്ങിയോ എന്ന കാര്യത്തിലും അന്വേഷണസംഘം വ്യക്തതവരുത്തും. സോണിയാ ഗാന്ധിയുമായുളള കൂടിക്കാഴ്ചയിലും പോറ്റിക്കൊപ്പം അടൂർ പ്രകാശ് ഉണ്ടായിരുന്നു. മണ്ഡലത്തിലെ ഒരു വോട്ടർ എന്നനിലയിലല്ലാതെ പോറ്റിയുമായി മറ്റൊരു ബന്ധവുമില്ലെന്നാണ് അടൂർപ്രകാശ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ […]
Read More

നഴ്‌സിങ് കോളേജുകൾ സർട്ടിഫിക്കറ്റുകൾ പിടിച്ചുവെച്ചാൽ കർശന നടപടിയെന്ന് കേന്ദ്രം

ന്യൂഡൽഹി: നഴ്സ‌സിങ് വിദ്യാർഥികളുടെ യഥാർഥ സർട്ടിഫിക്കറ്റുകൾ നഴ്‌സിങ് സ്ഥാപനങ്ങൾ പിടിച്ചു വെച്ചാൽ കർശന നടപടി. നടപടിയെടുക്കാൻ ഇന്ത്യൻ നഴ്‌സിങ് കൗൺസിലിന് നിർദേശം നൽകിയതായി ആൻ്റോ ആൻ്റണി എം.പിയെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ അറിയിച്ചു. നഴ്സ‌ിങ് പ്രവേശനസമയത്തും സർവീസ് ബോണ്ടിന്റെപേരിലും യഥാർഥ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുന്നതായി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ആന്റോ ആൻ്റണി മന്ത്രിക്ക് നിവേദനം നൽകിയത്. സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുന്നതിനെതിരേ കർശനനടപടി സ്വീകരിക്കുമെന്നറിയിച്ച് ജനുവരി 27-ന് സർവകലാശാലാ വൈസ്ചാൻസലർമാർക്കും സംസ്ഥാന നഴ്‌സിങ് കൗൺസിൽ രജിസ്ട്രാർമാർക്കും നഴ്‌സിങ് സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർക്കും […]
Read More

സ്‌പാ സെന്റർ കൂട്ടബലാത്സംഗത്തിനു പിന്നിൽ ബിസിനസ് പകയെന്ന് സൂചന

പത്തനംതിട്ട: തിരുവല്ലയിൽ സ്‌പാ ജീവനക്കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിനു പിന്നിൽ ക്വട്ടേഷനെന്ന് സൂചന. സ്‌പാ സെന്ററിന്റെ ഉടമ ഡോ. സഞ്ജയ്‌യാണ് ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ആക്രമണം ക്വട്ടേഷൻ നൽകിയിട്ടാണെന്നും തിരുവല്ലയിലെ മറ്റൊരു സ്‌പാ സെന്ററിന്റെ ഉടമയാണ് ഇതിനുപിന്നിലെന്നുമാണ് സഞ്ജയ് ആരോപിക്കുന്നത്. തന്റെ ബിസിനസ് തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ഉടമ പറഞ്ഞു. ഗുണ്ടാപിരിവ് നൽകാത്തതിലുള്ള അതിക്രമം എന്ന കഥ പൊലീസിന്റെയാണെന്നും. പൊലീസും ഗുണ്ടകളും തമ്മിൽ ബന്ധമുണ്ടെന്നും സഞ്ജയ് ആരോപിക്കുന്നു. അതേസമയം, കേസിൽ പൊലീസിലും ആഭ്യന്തര അന്വേഷണം തുടങ്ങിയിരിക്കുകയാണ്. പൊലീസ് – ഗുണ്ടാ […]
Read More

ഇന്ത്യക്ക് അണ്ടർ-19 ആറാം ലോകകിരീടം, ഇംഗ്ലണ്ടിനെ തകർത്ത് 100 റൺസിന്

ഹരാരെ: അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ ആറാം ലോകകിരീടം നേടി. ഇന്ത്യ ഉയർത്തിയ 412 റൺസെന്ന യമണ്ടൻ ലക്ഷ്യത്തിന് മുന്നിൽ ഇംഗ്ലണ്ടിന്റെ പോരാട്ടം 311 റൺസിൽ അവസാനിച്ചു. നൂറ് റൺസിന്റെ ജയം. ഇന്ത്യൻ ബാറ്റർമാർ റൺസ് അടിച്ചുകൂട്ടിയപ്പോൾ, ഇംഗ്ലണ്ടിന്റെ കിരീടസ്വപ്നങ്ങൾ മണൽക്കൊട്ടാരങ്ങൾപോലെ തകർന്നടിഞ്ഞു. 14 വയസ്സുകാരനായ വൈഭവ് സൂര്യവംശി എന്ന ബാറ്റിങ് വിസ്മയമാണ് ഫൈനലിന്റെ വിധി കുറിച്ചതെന്ന് നിസ്സംശയം പറയാം. വെറും 80 പന്തിൽ 175 റൺസ് നേടിയ വൈഭവിന്റെ പ്രകടനം ഇംഗ്ലീഷ് […]
Read More

വിമാനയാത്രക്കിടെ ഹൃദയാഘാതം; ബഹ്റൈൻ പ്രവാസിയായ യുവാവ് മരിച്ചു

കണ്ണൂർ:ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്ക് വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അഖിൽ (36) ആണ് മരിച്ചത്. ദുബായ് ആസ്ഥാനമായ ഒരു സ്ഥാപനത്തിൽ ബഹ്‌റൈനിൽ ജോലി ചെയ്തുവരികയായിരുന്നു അഖിൽ. യാത്ര ആരംഭിച്ച് ഏകദേശം രണ്ട് മണിക്കൂർ പിന്നിടുമ്പോൾ അഖിലിന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിലിറക്കി. കണ്ണൂരിൽ ഇറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും അഖിലിന്റെ ജീവൻ രക്ഷിക്കാനായില്ല. അഖിലിനൊപ്പം ഭാര്യയും ആറുവയസ്സുകാരിയായ മകളുമുണ്ടായിരുന്നു. അഖിലിന്റെ മൃതദേഹം തലശ്ശേരി ജില്ലാ […]
Read More

ഗുണ്ടാപ്പിരിവ് നൽകിയില്ല; പത്തനംതിട്ടയിൽ സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു

പത്തംനതിട്ട: ഗുണ്ടാപ്പിരിവ് നൽകാത്തതിന് തിരുവല്ലയിലെ സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.ഫ്രെബുവരി ഒന്നാം തീയതിയാണ് സംഭവം . കാപ്പ കേസ് പ്രതിയായ സുബിൻ അലക്സാണ്ടറും സംഘവുമാണ് പ്രതികൾ . ഗുണ്ടാപ്പിരിവായി 50,000 രൂപ ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലെന്ന് സ്പാ ഉടമയും ജീവനക്കാരും അറിയിച്ചിരുന്നു. കുറച്ചുദിവസങ്ങളായി സുബിൻ സ്പാ കേന്ദ്രത്തിനെതിരെ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് ഒന്നാം തീയതി ഉച്ചയ്ക്ക് 3.30ന് സുബിനും സംഘവും സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പണം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരി നൽകിയില്ല. പിന്നാലെ സ്പാ റൂമിലേക്ക് കൊണ്ടുപോയി കത്തികാണിച്ച് […]
Read More