Imac Kochi

നടൻ കൃഷ്‌ണപ്രസാദ് മർദിച്ചെന്ന്‌ ഡോക്‌ടറുടെ പരാതി; ആരോപണം സ്ഥാനാർത്ഥിയാകുന്നെന്ന വാർത്തയ്‌ക്കിടെയെന്ന്‌ നടൻ

ചങ്ങനാശേരി: സിനിമാ നടൻ കൃഷ്‌ണപ്രസാദ് മർദിച്ചുവെന്ന് പൊലീസിൽ പരാതി നൽകി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർ. കോട്ടയം ശ്രീനിലയം വീട്ടിൽ ഡോ. ബി ശ്രീകുമാറാണ് (67) നടനെതിരെ ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ചങ്ങനാശേരി പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള പുരയിടത്തിൽ എത്തിയപ്പോഴായിരുന്നു മർദനം. ശ്രീകുമാർ ഇവിടെ പുതിയ വീട് നിർമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തൊഴിലാളികൾ കല്ലുകെട്ടിയപ്പോൾ കൃഷ്‌ണപ്രസാദ് എത്തി തടയുകയും ഇനി കല്ലുകെട്ടിയാൽ പൊളിച്ച് കളയുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. ഇതിന് പിന്നാലെ […]
Read More

ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

കണ്ണൂർ: ഒന്നര വയസ്സുകാരൻ വിയാനെ കടലിൽ എറി‍ഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. പിഴ അടച്ചാൽ തുക ഭർത്താവിന് നൽകണമെന്നും കോടതി വിധിച്ചു. ഒരമ്മയുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തിയാണുണ്ടായത്‌. ഒന്നുമറിയാത്ത കുട്ടിയാണ് കൊല്ലപ്പെട്ടത്. വിധി സമൂഹത്തിന് പാഠമാകണമെന്നും കോടതി പറഞ്ഞു. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശരണ്യയ്ക്ക് വധശിക്ഷ നൽകണമെന്ന് വാദിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിയുടെ പ്രായവും മുൻപ് കേസുകളിൽ പ്രതിയല്ലെന്നതും ഉൾപ്പെടെയുള്ള […]
Read More

സിപിഎം ജില്ലാ കമ്മിറ്റിയംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ

കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു. പാണക്കാട് സാദിഖ് അലി തങ്ങൾ ഷാൾ അണിയിച്ച് സ്വീകരിച്ചു. 30 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചാണ് സുജ ചന്ദ്രബാബു മുസ്ലിം ലീ​ഗിലേക്ക് ചേർന്നത്. മുന്ന് തവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു .മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു പ്രതികരിച്ചു. ലീഗ് എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പ്രസ്ഥാനമാണെന്നും ഐഷാ പോറ്റി പറഞ്ഞ […]
Read More

‘എന്റെ അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചു, 300ഓളം വിദ്യാർത്ഥികൾ തട്ടിപ്പിനിരയായി’; ഗായത്രി അരുൺ

ചേർത്തല: കൊച്ചിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പരാതിയുമായി നടി ഗായത്രി അരുൺ. അനുവാദമില്ലാതെ വിദ്യാഭ്യാസ സ്ഥാപനം തന്റെ ചിത്രം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 300ഓളം കുട്ടികൾ ഈ സ്ഥാപനത്തിന്റെ ചതിയിൽപ്പെട്ടതായും നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. സ്ഥാപനത്തിന്റെ പേര് നടി വെളിപ്പെടുത്തിയിട്ടില്ല. ‘വളരെ പ്രധാനപ്പെട്ട ഗുരുതരമായ ഒരു തട്ടിപ്പിനെക്കുറിച്ച് അറിയിക്കാനാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. 2024 സെപ്‌തംബർ മൂന്നാം തീയതി കൊച്ചിയിലുള്ള ഒരു ഓൺലെെൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിൽ ഞാൻ പങ്കെടുത്തിരുന്നു. […]
Read More

രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരിലെ പരാതി സ്പീക്കർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു, റിപ്പോർട്ട് ഉടൻ

തിരുവനന്തപുരം: ലൈംഗികപീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഡി.കെ. മുരളി എം.എൽ.എ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. നിയമസഭയുടെ അന്തസ്സിന് നിരക്കാത്ത കുറ്റകൃത്യങ്ങൾ ചെയ്ത രാഹുലിനെതിരേ ഉചിതമായ നടപടി വേണമെന്നാണ് മുരളി ആവശ്യപ്പെട്ടത്. അധാർമികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എംഎൽഎമാരെ നിയമസഭയ്ക്ക് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറത്താക്കാം. ഇതിന് എംഎൽഎമാരുടെ പരാതിവേണം. ഈ സാഹചര്യത്തിലാണ് ഡി.കെ. മുരളി പരാതി നൽകിയത്. സ്പീക്കർ കമ്മിറ്റിക്ക് വിട്ടതിനാൽ മുരളിക്ക് ഇനി ആ പരാതി നിയമസഭയിൽ […]
Read More

ദീപക്കിന്റെ മരണം; നിർണായക നീക്കവുമായി പൊലീസ്, ഷിംജിതയുടെ മൊബെെൽ ശാസ്ത്രീയ പരിശോധന ന‌ടത്തും

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം കാട്ടിയെന്ന വിവാദത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. വടകര മുട്ടുങ്ങൽ വെസ്റ്റിലെ സഹോദരിയുടെ വീട്ടിൽ ഒളിവിലായിരുന്ന ഷിംജിതയെ ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കോഴിക്കോട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. ലെെംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ യുവതി ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും അത് സാധൂകരിക്കുന്ന തെളിവുകളോ മൊഴികളോ പൊലീസിന് ലഭിച്ചിട്ടില്ല. സംഭവം നടന്ന ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴി […]
Read More

ശബരിമല സ്വർണക്കൊള്ള: പോറ്റിയുടെ 1.3 കോടിയുടെ സ്വത്ത് മരവിപ്പിച്ചു

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ റെയ്ഡിനു പിന്നാലെ മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ 1.3 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചു.തിരുവനന്തപുരത്തെ വീടുകളും കുടുംബാംഗങ്ങളുടെ പേരിലുള്ള സ്ഥലങ്ങളും ബംഗളൂരുവിലെ ഫ്ളാറ്റും മരവിപ്പിച്ചതിൽ ഉൾപ്പെടും. കള്ളപ്പണ നിരോധനനിയമത്തിലെ (പി.എം.എൽ.എ) 17-ാം വകുപ്പ് (ഒന്ന് എ) പ്രകാരമാണ് നടപടി. സ്വത്തുക്കൾ വിറ്റഴിക്കുന്നത് തടയുന്ന വ്യവസ്ഥയാണിത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസിൽ നിന്ന് നൂറുഗ്രാമിന്റെ സ്വർണക്കട്ടിയും പിടിച്ചെടുത്തിട്ടുണ്ട്. ശ്രീകോവിലിന്റെ വാതിലിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് […]
Read More

ശങ്കരദാസിന്റെ അസുഖം എന്താണ്? രേഖ ഹാജരാക്കണമെന്ന് കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡംഗം കെ.പി.ശങ്കരദാസിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി. ശങ്കരദാസിന്റെ അസുഖം എന്താണ്? ഏതെങ്കിലും അസുഖത്തിന് ചികിത്സ നൽകുന്നുണ്ടോ? ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാൻ കഴിയുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. അസുഖമുണ്ടെങ്കിൽ മെഡിക്കൽ ബോ‌ർഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും അതിന്റെ റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നുമാണ്‌ കോടതി നിർദേശം. കേസിൽ അറസ്റ്റ് ചെയ്തെങ്കിലും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ശങ്കരദാസ് ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ശങ്കരദാസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ആശുപത്രിയിലെത്തിയാണ് […]
Read More

ഡോ. പി. രവീന്ദ്രൻ കാലിക്കറ്റ് വി.സി; നിയമിച്ചത് ഗവർണർ

തിരുവനന്തപുരം:കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചു. ചാൻസലർ കൂടിയായ ഗവർണർ അർലേക്കർ ആണ് സെർച്ച് കമ്മിറ്റി സമർപ്പിച്ച പാനലിൽ നിന്നും അദ്ദേഹത്തെ തിരഞ്ഞെടുത്തത്. കാലിക്കറ്റ് സർവകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസറാണ് രവീന്ദ്രൻ. നിയമനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം രാജ്ഭവൻ പുറത്തിറക്കി. വി സി നിയമനത്തിനായി സെർച്ച് കമ്മിറ്റി സമർപ്പിച്ച മൂന്ന് പേരുകൾ അടങ്ങിയ പാനലിൽ നിന്നാണ് ഡോ. പി. രവീന്ദ്രനെ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര അർലേക്കർ തിരഞ്ഞെടുത്തത്. സെനറ്റ് നോമിനിയുടെ പേര് […]
Read More

മെഡിസെപ് രണ്ടാംഘട്ടം ഫെബ്രുവരി ഒന്നുമുതൽ പ്രതിമാസം 687 രൂപ പ്രീമിയം, വർഷം 5 ലക്ഷം ത്തിൻ്റെ സൗജന്യ ചികിത്സ

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമായി ഏർപ്പെടുത്തിയിട്ടുള്ള മെഡിസെപ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നിന് നടപ്പിൽ വരും. സർക്കാർ ജീവനക്കാർ, സർവീസ് – കുടുംബ പെൻഷൻകാർ, യുണിവേഴ്സിറ്റികളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാരും പെൻഷൻകാരും, അവരുടെ ആശ്രിതരും ഉൾപ്പെടെ നിലവിലുള്ളവരെല്ലാം പുതുക്കിയ പദ്ധതിയുടെയും ഗുണഭോക്താക്കളായിരിക്കുമെന്ന്മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. വർഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി. ഇൻഷുറൻസ് പരിരക്ഷ മൂന്നുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. പ്രതിമാസം 687 രൂപയാണ് പ്രിമീയം. […]
Read More