Imac Kochi

എസ്‌ഐആർ: ഓൺലൈൻ സംവിധാനം തുടങ്ങി; മൊബൈൽ നമ്പർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കണം

ന്യൂഡൽഹി സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ്‌ഐആർ) എന്യൂമറേഷൻ ഫോം ഓൺലൈനായി നൽകാനുള്ള സംവിധാനം തുടങ്ങി. പ്രവാസികളടക്കം സ്ഥലത്തില്ലാത്തവർക്ക് ഈ സൗകര്യം ഉപയോഗിക്കാം. നവംബർ നാലിന് എന്യൂമറേഷൻ ആരംഭിച്ചെങ്കിലും ഓൺലൈൻ സംവിധാനം തുടങ്ങിയിരുന്നില്ല. മൊബൈൽ നമ്പർ വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈനായി ഫോം നൽകാൻ കഴിയൂ. മൊബൈൽ നമ്പർ ബന്ധിപ്പിക്കാൻ ‘ഫോം 8’ ഉപയോഗിക്കണം. പ്രവാസി വോട്ടർമാരായി റജിസ്റ്റർ ചെയ്തവർക്ക് ഇമെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ഓൺലൈൻ നടപടിക്രമം ഇങ്ങനെ: voters.eci.gov.in വെബ്‌സൈറ്റിൽ വലതുവശത്ത് […]
Read More

തിരുവനന്തപുരം മെട്രോ 2024 ൽ പൂർത്തിയാകും

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി 2029 ൽ പൂർത്തിയാക്കാൻ കഴിയുമെന്ന് നടത്തിപ്പിന്റെ ചുമതലയുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ലോക്‌നാഥ് ബെഹ്‌റ. 8,000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. രണ്ടരവർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാം. അടുത്താഴ്ച തിരുവനന്തപുരത്ത് എത്തി കാര്യങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.അലൈന്‍മെന്റ് മാറ്റമുള്ളതു കൊണ്ടു മുന്‍പ് തയാറാക്കിയ ഡിപിആറില്‍ കുറച്ചു മാറ്റങ്ങള്‍ ആവശ്യമാണ്. അക്കാര്യം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) എംഡിയുമായി സംസാരിച്ചു. ഒന്നരമാസത്തിനുള്ളില്‍ അവര്‍ ഡിപിആര്‍ തയാറാക്കി […]
Read More

ഇടപ്പള്ളിയിൽ വാഹനാപകടം; മരിച്ചത് ആലപ്പുഴക്കാരായ വിദ്യാർഥികൾ

കൊച്ചി: കാർ മെട്രോ പില്ലറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശികളായ മുനീർ, ഹാറൂൺ ഷാജി എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് വിദ്യാർഥികൾ ഗുരുതരാവസ്ഥയിലാണ്. ശനിയാഴ്ച പുലർച്ചെയാണ് ഇടപ്പള്ളിയിൽ അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ മെട്രോ പില്ലറിലിടിച്ചു കയറുകയായിരുന്നു. പുലർച്ചെ വാഹനഗതാഗതം കുറവായതിനാൽ അമിത വേഗം ഇവിടെ സാധാരണമാണെന്ന് പരിസരവാസികൾ പറയുന്നു.
Read More

രോഗിയിൽ നിന്ന് നിപ ബാധിച്ചു; രണ്ട് വർഷത്തോളമായി കോമയിലായിരുന്ന നഴ്സ് ആശുപത്രി വിട്ടു

കോഴിക്കോട്: നിപ രോഗിയെ പരിചരിച്ച് രോഗം ബാധിച്ച് ചലനമറ്റ ശരീരവുമായി രണ്ടുവർഷത്തോളമായി ചികിത്സയിലായിരുന്ന നഴ്സ് ടിറ്റോ തോമസ് ആശുപത്രിവിട്ടു. നിപ ബാധയെത്തുടർന്നുണ്ടായ മസ്തിഷ്‌ക ജ്വരമാണ് ടിറ്റോയെ ഗുരുതരാവസ്ഥയിലെത്തിച്ചത്. ആശുപത്രി അധികൃതർ ഒരുക്കിയ കോഴിക്കോട്ടെ വാടക വീട്ടിലേക്കാണ് മാറിയത്. മംഗളൂരിലെ മലയാളി കുടുംബാംഗമായ ടിറ്റോ നഴ്സിംഗ് പഠനം പൂർത്തിയാക്കി കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. 2023 ഓഗസ്റ്റിലാണ് പനി ബാധിച്ചെത്തിയ മരുതോങ്കര സ്വദേശിയെ ടിറ്റോ പരിചരിച്ചത്. മരണശേഷം രോഗിക്ക് നിപ സ്ഥിരീകരിച്ചു. പിന്നാലെ ടിറ്റോയും രോഗബാധിതനായി. നിപ […]
Read More

പൈലറ്റിന്റെ പിഴവാണെന്ന് ആരും വിശ്വസിക്കുന്നില്ലെന്ന് സുപ്രീം കോടതി, കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡൽഹി അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ (എഎഐബി)യുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പൈലറ്റുമാർക്കെതിരെ പരാമർശമില്ലെന്നും വിദേശമാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളിൽ ആശങ്കപ്പെടേണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. അപകടത്തിൽപ്പെട്ട ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ പൈലറ്റായിരുന്ന സുമീത് സബർവാളിന്റെ പിതാവ് പുഷ്‌കരാജ് സബർവാളും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്‌സും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി ഈ കാര്യം പറഞ്ഞത്. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാരിനും സിവിൽ ഏവിയേഷൻ റെഗുലേറ്റർ (ഡിജിസിഎ), […]
Read More

US പാസ്‌പോർട്ടിൽ ആണും പെണ്ണും മാത്രം, ട്രാൻസ്ജെൻഡറുകൾക്ക് ഇടമില്ലെന്ന ട്രംപ് നയത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി

വാഷിങ്ടൺ: യുഎസ് പാസ്പോർട്ടുകളിലെ ലിംഗസൂചകം ‘പുരുഷൻ’ എന്നോ ‘സ്ത്രീ’ എന്നോ മാത്രമായി പരിമിതപ്പെടുത്തണമെന്ന നയം നടപ്പിലാക്കാൻ യുഎസ് സുപ്രീംകോടതിയുടെ അനുമതി. ഇതുപ്രകാരം രാജ്യത്തെ ട്രാൻസ്ജെൻഡറുകൾക്ക് അവരുടെ ലിംഗസ്വത്വം പാസ്പോർട്ടിൽ രേഖപ്പെടുത്താനാവില്ല. ട്രംപ് ഭരണകൂടം നിരന്തരമായി നടപ്പാക്കണമെന്ന് വാദിച്ച ഈ നയത്തിന് ഒടുവിൽ സുപ്രീംകോടതിയും പച്ചക്കൊടി കാട്ടുകയായിരുന്നു. വിധി യുഎസിലെ ട്രാൻസ് ലിംഗസ്വത്വത്തിനനുസരിച്ച് പുരുഷനെന്നോ സ്ത്രീയെന്നോ ‘X’ എന്നോ തിരഞ്ഞെടുക്കാൻ അപേക്ഷകരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കീഴ്ക്കോടതി രംഗത്തെത്തിയിരുന്നു. ഈ ഉത്തരവാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്. അതേസമയം കോടതിയിലെ മൂന്ന് […]
Read More

അമ്മൂമ്മ കുഞ്ഞിനെ കൊന്നത് ദേഷ്യം വന്നതിനാലാണെന്ന് മൊഴി

കൊച്ചി: ചെല്ലാനം ആറാട്ടുപുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകൾ ആറുമാസം പ്രായമുള്ള ഡെൽന മറിയം സാറയെ കൊലപ്പെടുത്തിയത് ദേഷ്യം കൊണ്ടാണെന്ന് അമ്മൂമ്മ റോസിയുടെ (66) മൊഴി. റൂത്തിന്റെ അമ്മയാണ് റോസി. കത്തി ഉപയോഗിച്ച് കഴുത്തിനു മുറിവേൽപ്പിച്ചായിരുന്നു കൊലപാതകം. ഡെൽന മറിയം സാറ കൊല്ലപ്പെട്ടതു ചേട്ടൻ ഡാനിയേലിന്റെ പിറന്നാൾ ദിവസമാണ്. മാനസികപ്രശ്‌നങ്ങൾ നേരിടുന്ന റോസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കും. കൊലപാതകം നടത്താനുള്ള കത്തി പ്രതി കരുതി വച്ചിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ദേഷ്യം […]
Read More

ശബരിമല സ്വർണക്കടത്ത്: മുൻ തിരുവാഭരണ കമീഷണർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ലയിൽ നിന്ന് സ്വ​ർ​ണം തട്ടിയ സംഭവത്തിൽ മു​ൻ തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ർ കെ.​എ​സ്. ബൈ​ജു അ​റ​സ്റ്റി​ൽ. ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ ക​ട​ത്തി​യ കേ​സി​ലാ​ണ് ഏ​ഴാം പ്ര​തി​യാ​യ ബൈ​ജു അറസ്റ്റിലായത്.തി​രു​വ​ന​ന്ത​പു​ര​ത്തെ ഫ്ളാ​റ്റി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി, മു​രാ​രി ബാ​ബു, സു​ധീ​ഷ് കു​മാ​ർ എ​ന്നി​വ​ർ​ക്ക് പി​ന്നാ​ലെ​യാ​ണ് ബൈ​ജു​വി​നെ​യും കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ബൈ​ജു​വി​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ‍​യ​നാ​ക്കി. ശ്രീ​കോ​വി​ൽ ക​ട്ടി​ള പ​ടി​യു​ടെ മ​ഹ​സ​ർ ത​യാ​റാ​ക്കി​യ​ത് ബൈ​ജു​വാ​ണ്. ചെ​മ്പി​ൽ പൊ​തി​ഞ്ഞ ക​ട്ടി​ള​പ്പ​ടി എ​ന്നാ​ണ് മ​ഹ​സ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ബൈ​ജു​വി​നെ ഈ​ഞ്ച​ക്ക​ലി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ […]
Read More

സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ സഹോദരി എ.എന്‍.ആമിന അന്തരിച്ചു

തലശ്ശേരി:സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ സഹോദരി മാടപ്പീടിക സാറസില്‍ എ.എന്‍.ആമിന(42) അന്തരിച്ചു. ഭര്‍ത്താവ്: എ.കെ.നിഷാദ്(മസ്‌ക്കറ്റ്). പിതാവ്: പരേതനായ കോമത്ത് ഉസ്മാന്‍. മാതാവ്: പരേതയായ എ.എന്‍.സെറീന. മക്കള്‍: ഫാത്തിമ നൗറിന്‍(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബിടെക് വിദ്യാര്‍ഥി വെല്ലൂര്‍), സാറ. മറ്റൊരു സഹോദരന്‍: എ.എന്‍.ഷാഹിര്‍. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് വയലളം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.
Read More

മംദാനിയുടെ ജയം: ‘യുഎസിന്റെ പരമാധികാരത്തിന് മങ്ങൽ, ന്യൂയോർക്ക് ക്യൂബയോ വെനസ്വേലയോ ആകും’: ട്രംപ്

വാഷിങ്ടൻ ഡി.സി.: ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി സോഹ്‌റാൻ മംദാനിയുടെ വിജയം അമേരിക്കയുടെ പരമാധികാരത്തിന് മങ്ങൽ ഉണ്ടാക്കിയെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മിയാമിയിൽ നടന്ന അമേരിക്കൻ ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മംദാനിയെ ‘കമ്യൂണിസ്റ്റ്’ എന്ന് അഭിസംബോധന ചെയ്ത ട്രംപ്, മംദാനിയുടെ വിജയത്തിനു പിന്നാലെ ന്യൂയോർക്ക് കമ്യൂണിസ്റ്റ് ക്യൂബയോ സോഷ്യലിസ്റ്റ് വെനസ്വേലയോ ആയി മാറുമെന്നും, ന്യൂയോർക്കിലെ ജനങ്ങൾ ഫ്ളോറിഡയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാകുമെന്നും മുന്നറിയിപ്പ് നൽകി. ഡെമോക്രാറ്റുകൾ അമേരിക്കയ്ക്ക് വേണ്ടി എന്താണ് ഉദ്ദേശിക്കുന്നതെന്ന് […]
Read More