Imac Kochi

കൊല്ലം കുരീപ്പുഴ പള്ളിക്ക് സമീപം വൻ തീപിടിത്തം; പതിനഞ്ചോളം ബോട്ടുകളും ചീനവലകളും കത്തിനശിച്ചു

കൊല്ലം: കൊല്ലം അഷ്ടമുടിക്കായലിൽ മത്സ്യബന്ധനബോട്ടുകൾ കെട്ടിയിട്ടിരുന്നിടത്തുണ്ടായ വൻ തീപിടിത്തത്തിൽ പതിനഞ്ചോളം ബോട്ടുകൾ കത്തിനശിച്ചു. ആളപായമില്ല. കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൽ ക്ഷേത്രത്തിനടുത്തായാണ് ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ അഗ്‌നിബാധ ഉണ്ടായത്. കാരണം വ്യക്തമായിട്ടില്ല. തമിഴ്നാട് സ്വദേശികളുടെ ബോട്ടുകളാണ് ഏറെയും. ഗ്യാസ്‌കുറ്റികൾ പൊട്ടിത്തെറിക്കുന്നതിനാൽ ആർക്കും അടുത്തേക്ക് പോവാൻ പറ്റാത്ത അവസ്ഥയാണ്. സമീപത്തുള്ള ചീനവലകൾക്കും തീപിടിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി നാട്ടുകാരും മൂന്നേ മുക്കാലോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തിയെങ്കിലും ആർക്കും അടുത്തേക്ക് പോവാൻ പറ്റാത്ത സാഹചര്യമാണ്. സമീപമുള്ള ബോട്ടുകളിൽ […]
Read More

തൃക്കരിപ്പൂര് മുജമ്മഅ് ബഹ്റൈൻ കമ്മിറ്റി രൂപവത്കരിച്ചു

മനാമ: കാസർകോഡ് തൃക്കരിപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ മുജമ്മഉൽ ഇസ്ലാമിയ്യയുടെ പ്രവർത്തനങ്ങൾക്കായി ബഹറൈൻ കമ്മിറ്റി രൂപവത്കരിച്ചു.സയ്യിദ് ത്വയ്യിബുൽ ബുഖാരി മാട്ടൂൽ തങ്ങളുടെ നേതൃത്വത്തിൽ നടന്നു വരുന്ന സ്ഥാപനങ്ങി ന് കീഴിലായി മുന്നൂറിലേറെ വിദ്യാർഥികൾ ദർസ്, ദഅ്,വ, അഗതി അനാഥ മന്ദിരം, ഹിഫ്സുൽ ഖുർആൻ, തുടങ്ങി വിഭിന്ന തലങ്ങളിൽ സൗജന്യമായി മതഭൗതിക വിജ്ഞാനം നേടുന്നതോടൊപ്പം 1500 ലേറെ വിദ്യാർത്ഥികൾ മുജമ്മഅ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും പഠനം നടത്തുന്നുണ്ട്. ഇസ-ടൗൺ സുന്നി സെന്ററിൽ ഉസ്മാൻ സഖാഫി യുടെ അദ്ധ്യക്ഷതയിൽ നടന്ന […]
Read More

ഗോവയിലെ നൈറ്റ് ക്ലബ്ബിൽ തീപിടുത്തം; ടൂറിസ്റ്റുകളടക്കം 25 പേർ വെന്തുമരിച്ചു

പനാജി ഗോവ ബാഗ ബീച്ചിലെ നൈറ്റ് ക്ലബ്ബിൽ തീപിടിത്തത്തിൽ 25പേർ മരിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം എന്നറിയുന്നു. മരിച്ചവരിൽ നാല് വിദേശികളടക്കം ടൂറിസ്റ്റുകളുണ്ട്. മരിച്ചവരിൽ ഏറെയും ജീവനക്കാരാണ്. റസ്റ്ററന്റിന് അനുമതി ഇല്ലായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി. ശക്തമായ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ 3 സ്ത്രീകളും 20 പുരുഷൻമാരുമുണ്ട്. റസ്റ്ററന്റിൽ ജോലി ചെയ്യുന്ന പ്രദേശവാസികളാണ് മരിച്ചവരിൽ ഏറെയെന്നും ഗോവയിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ സുരക്ഷാ ഓഡിറ്റ് നടത്തുമെന്നും […]
Read More

രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിൻ്റെ ജാമ്യ ഹർജി തള്ളി. അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. ഏഴ് ദിവസമായി രഹുൽ ഈശ്വർ ജയിലിൽ തുടരുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽകേസിന്റെ എഫ്‌ഐആർ വിഡിയോയിൽ വായിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പൊലീസിന്റെ എഫ്‌ഐആറിലെ വിവരങ്ങളാണ് തന്റെ പോസ്റ്റുകളിലുള്ളതെന്നും നിയമവിരുദ്ധമായി ഒന്നുംചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിൻ്റെ വാദം. അതിജീവിതയെ സംബന്ധിക്കുന്ന വീഡിയോയോ ഫോട്ടോയോ […]
Read More

അംബാനിക്കുപിന്നാലെ ഇഡി; 1,120 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി, ഇതുവരെ പിടിച്ചെടുത്തത് 10,117 കോടിയുടെ ആസ്തികൾ

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ കൂടുതൽ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഇന്നലെ 1,120 കോടിയുടെ സ്വത്തുകൾ കണ്ടുകെട്ടിയതോടെ ഇഡി പിടിച്ചെടുത്ത ആകെ സ്വത്തുകളുടെ മൂല്യം 10,117 കോടി രൂപയായി.17,000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻപ് അനിൽ അംബാനിയെ ഇഡി ചോദ്യം ചെയ്തിരുന്നു. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഏഴ് സ്വത്തുക്കൾ, റിലയൻസ് പവർ ലിമിറ്റഡിന്റെ രണ്ട് സ്വത്തുക്കൾ, റിലയൻസ് വാല്യു സർവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഒമ്പത് […]
Read More

പാലക്കാട് കടുവ സെൻസസിനിടെ കാട്ടാന ആക്രമണം, വനംവകുപ്പ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

പാലക്കാട്: കടുവ സെൻസസിനിടെയുണ്ടായ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് ദാരുണ സംഭവം. സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. രക്ഷപ്പെട്ട ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് ആർആർടി സംഘത്തിന്റെ തിരച്ചിൽ നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. മുള്ളി വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുതൂരിൽ കഴിഞ്ഞ ദിവസം അഞ്ചംഗ വനപാലക സംഘം കാട്ടിൽ കുടുങ്ങിയിരുന്നു. ഇതേ മേഖലയിലാണ് […]
Read More

രണ്ടാമത്തെ ലൈംഗികപീഡനക്കേസിൽ രാഹുലിന് തിരിച്ചടി; അറസ്റ്റ് തടയാതെ കോടതി, വിശദമായ വാദം തിങ്കളാഴ്ച

തിരുവനന്തപുരം: രണ്ടാമതായി ലഭിച്ച ലൈംഗിക പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടയാതെ കോടതി. തിരുവനന്തപുരം സെഷൻസ് കോടതിയിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി വിശദമായ വാദം കേൾക്കാൻ തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് 2.45ഓടെയാണ് ഹർജി പരിഗണിച്ചത്. രാഹുലിനെതിരായി ഉയർന്ന ആദ്യ പീഡനക്കേസിൽ ഹൈക്കോടതി ഈ മാസം 15 വരെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. ഇതിന് തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യഹർജി നൽകിയത്. ആദ്യകേസിൽ ഹൈക്കോടതിയിൽ നിന്ന് ലഭിച്ച വിധിയുടെ പകർപ്പും ചേർത്താണ് ഹർജി നൽകിയത്. […]
Read More

തോന്നുംപടി യാത്രാക്കൂലി കൂട്ടാനാവില്ല; വിമാനക്കമ്പനികൾക്ക് മൂക്കുകയറിടാൻ കേന്ദ്രം

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിമാനയാത്രാനിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികൾക്ക് മൂക്കുകയറിടാൻ കേന്ദ്രം. പ്രതിസന്ധി ബാധിക്കപ്പെട്ട റൂട്ടുകളിലെ യാത്രാക്കൂലിക്ക് കേന്ദ്രം പരിധി നിശ്ചയിച്ച് ഉത്തരവിട്ടു. ഇതിനു മുകളിലുള്ള നിരക്ക് ഈടാക്കാൻ പാടില്ല. കോവിഡ് കാലത്താണ് സമാനമായ നിയന്ത്രണം കേന്ദ്രം ഏർപ്പെടുത്തിയത്. വിമാനക്കമ്പനികൾ അസാധാരണമാംവിധം ഉയർന്ന വിമാനക്കൂലി ഈടാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഗൗരവമായെടുത്തിട്ടുണ്ടെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു. അവസരം മുതലെടുത്ത് യാത്രാക്കൂലി കൂട്ടുന്നതിൽനിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനായി എല്ലാ ബാധിത റൂട്ടുകളിലും മന്ത്രാലയം അതിന്റെ നിയന്ത്രണ അധികാരങ്ങൾ ഉപയോഗപ്പെടുത്തിയതായി അറിയിച്ചു. സ്ഥിതിഗതികൾ സാധാരണഗതിയിൽ […]
Read More

വിജയ് യെയും പിതാവിനെയും കണ്ട് കോൺഗ്രസ് നേതാക്കൾ, 4 മണിക്കൂറോളം ചർച്ച; തിരഞ്ഞെടുപ്പിനു മുൻപ് സഖ്യം

ചെന്നൈ: ടിവികെ നേതാവ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവും ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് അധ്യക്ഷനുമായ പ്രവീൺ ചക്രവർത്തി. വിജയ്യുടെ ചെന്നൈ പട്ടിണമ്പാക്കത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള പ്രവീൺ ചക്രവർത്തി വിജയ്യെ കണ്ടത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം രൂപീകരിക്കാനുള്ള സാധ്യത തേടിയാണെന്ന റിപ്പോർട്ടും പുറത്തുവന്നു. ഇതിനിടെ, തിരുച്ചിറപ്പള്ളിയിൽ കോൺഗ്രസ് വക്താവും മുതിർന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായി വിജയ്യുടെ പിതാവ് എസ്.എ.ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. സ്വകാര്യ ചടങ്ങിനു ശേഷം ഒരേ കാറിൽ തിരുവാരൂരിലേക്ക് […]
Read More

രാഹുലിന് ആശ്വാസം: അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി; കേസ് 15ന് പരിഗണിക്കും

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം. കേസ് പരിഗണിക്കുന്ന ഈ മാസം 15 വരെയാണ് ജസ്റ്റിസ് കെ. ബാബു അറസ്റ്റ് തടഞ്ഞത്. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. യുവതിയെ ബലാൽസംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ യുവതി പരാതി നൽകിയതാണെന്നുമാണ് […]
Read More