Imac Kochi

പുടിന് അത്താഴ വിരുന്ന്; രാഹുൽ ഗാന്ധി ഔട്ട്, തരൂർ ഇൻ

ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് രാഷ്ട്രപതി നൽകുന്ന ഔദ്യോഗിക അത്താഴവിരുന്നിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ക്ഷണമില്ല. എന്നാൽ കോൺഗ്രസ് എം.പി ശശി തരൂരിന് വിരുന്നിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എ.ഐ.സി.സി പ്രസി.മല്ലികാർജുൻ ഖാർഗെക്കും ക്ഷണമില്ല.രാഹുൽ ഗാന്ധിയും ഖാർഗെയും വിരുന്നിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ തനിക്ക് ക്ഷണം ലഭിച്ചതായും പങ്കെടുക്കുമെന്നും തരൂർ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ ക്ഷണിക്കാത്തതിനെ കുറിച്ച് തനിക്കറിയില്ലെന്നും തരൂർ പറഞ്ഞു. […]
Read More

ഇൻഡിഗോയ്ക്ക് ആശ്വാസമായി ഡിജിസിഎ നടപടി; സർവിസുകൾ പഴയ പടി ആകും

ന്യൂഡൽഹി: സർവീസുകൾ താറുമാറായതിനു പിന്നാലെ ഇൻഡിഗോയ്ക്ക് ആശ്വാസമായി ഡിജിസിഎയുടെ ഇളവ്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പിൻവലിച്ചതാണ് ആശ്വാസമായത്. വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് ഡിജിസിഎ പിൻവലിച്ചത്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധന അടക്കമുള്ള പരിഷ്കരണങ്ങൾ കാരണം ഇൻഡിഗോയുടെ നൂറുകണക്കിന് സർവീസുകളാണ് ഇന്ന് മുടങ്ങിയി യത്. ഇതിനുപിന്നാലെ ഇൻഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് കേന്ദ്ര സർക്കാർ […]
Read More

സർക്കാർ പദവിയിലിരിക്കെ ദേവസ്വം ബോർഡ് പ്രസിഡന്റായി; കെ. ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ഹർജി

തിരുവനന്തപുരം: ഇരട്ടപദവി ചൂണ്ടിക്കാട്ടി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹർജി. ബി. അശോക് ഐ.എ.എസ് ആണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി സമർപ്പിച്ചത്. സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഐ.എം.ജി ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ്) ഡയറക്‌ടർ ആയിരിക്കെ ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധം എന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, ഇരട്ടപദവി ഇല്ലെന്നും ബോർഡ് പ്രസിഡന്റ് ആയതിൽ ചട്ടലംഘനം ഇല്ലെന്നുമാണ് കെ ജയകുമാർ പറയുന്നത്. […]
Read More

‘മൂന്നാം പിണറായി സർക്കാർ വരണമോയെന്ന് ജനങ്ങൾ തീരുമാനിക്കും,:പിണറായി വിജയൻ

കൊച്ചി: മൂന്നാം പിണറായി സർക്കാർ വരണമോ എന്ന് ജനങ്ങൾ തീരുമാനിക്കേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംപിമാർ കേരളത്തിന്റെ അംബാസഡർമാരായി പ്രവർത്തിക്കേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെ അവതരിപ്പിച്ചത് ഭാവിയിലെ നിക്ഷേപമെന്ന രീതിയിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’പാർലമെന്റ് അംഗങ്ങൾ സർക്കാരിനുവേണ്ട കാര്യങ്ങൾ നേടിയെടുക്കാൻ ബാദ്ധ്യതപ്പെട്ടവരാണ്. ജോൺ ബ്രിട്ടാസ് മികച്ച ഇടപെടൽശേഷിയുള്ള എംപിയാണ്. നാടിന്റെ ആവശ്യം നേടിയെടുക്കാൻ എല്ലാ അംഗങ്ങളും ഒരുമിച്ച് നിൽക്കണം. സഭാ സമ്മേളനത്തിന് മുൻപ് പാർലമെന്റ് അംഗങ്ങളുടെ യോഗം വിളിക്കുന്നത് […]
Read More

ഇൻഡിഗോ വിമാനങ്ങൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും, സാധാരണനിലയിലെത്താൻ 2 മാസം

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കുമെന്ന് സൂചന. രാജ്യത്തെ പല വിമാനത്താവളങ്ങളിലും ബുക്ക് ചെയ്ത വിമാനയാത്രകളെല്ലാം നിറുത്തിവച്ചു. ഇന്നലെ രാത്രി കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാർക്ക് ഇന്ന് പുലർച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം ലഭിച്ചത്. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ഇൻഡിഗോ ജീവനക്കാരെ തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം. വിമാന സർവീസുകൾ ഇനിയും വെട്ടിക്കുറയ്ക്കുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്. സാധാരണനിലയിലെത്താൻ രണ്ടുമാസം സമയമെടുക്കുമെന്ന് അറിയിച്ച കമ്പനി യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ചു. സ്ഥിതി […]
Read More

റഷ്യൻ പ്രസിഡൻ്റ് പുടിന്‍ ഇന്ത്യയില്‍; സ്വീകരിക്കാന്‍ നേരിട്ടെത്തി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇന്ത്യ – റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി. ഇന്ത്യന്‍ സമയം വൈകുന്നേരം 6.35ന് ഡല്‍ഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പുടിന്‍ എത്തിയ വിമാനം ലാന്‍ഡ് ചെയ്തത്. 23ാമത് വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പുടിന്‍ എത്തിയിരിക്കുന്നത്. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് പുടിന്‍ ഇന്ത്യയില്‍ എത്തുന്നത്. 2021ന് ശേഷമുള്ള റഷ്യന്‍ പ്രസിഡന്റിന്റെ ആദ്യ സന്ദര്‍ശനം കൂടിയാണിത്. ഇന്ത്യയും റഷ്യയും തമ്മില്‍ നിരവധി കരാറുകള്‍ സന്ദര്‍ശനത്തിന്റെ […]
Read More

പേടിക്കേണ്ട, എല്ലാം ശരിയാകും’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി

കൊച്ചി: അടിമാലി കൂമ്പൻ പാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ് ഇടത് കാൽ നഷ്ടപ്പെട്ട സന്ധ്യ ബിജുകുമാറിന് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി നടൻ മമ്മൂട്ടി. ചികിത്സയ്‌ക്കിടെയാണ് സന്ധ്യയുടെ ഇടത് കാൽമുട്ടിന് മുകളിൽ വച്ച് നീക്കം ചെയ്യേണ്ടി വന്നത്. സന്ധ്യയുടെ ഭർത്താവ് ബിജുകുമാറിന് മണ്ണിടിച്ചിലിൽ ജീവൻ നഷ്‌ടമായിരുന്നു. വീട് പൂർണമായും തകർന്നു. നിസഹായതയ്‌ക്കു മുന്നിൽ തകർന്നിരിക്കുന്ന അവസ്ഥയിലാണ് സന്ധ്യയെ തേടി മമ്മൂട്ടിയുടെ കരുതൽ എത്തിയത്. വീഡിയോ കോളിൽ വിളിച്ചാണ് അദ്ദേഹം സന്ധ്യയുടെ സുഖവിവരം അന്വേഷിച്ചത്. സന്ധ്യയുടെ ചികിത്സ നടക്കുന്ന […]
Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ പിടിയിലായെന്ന് സൂചന; പ്രതിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കുമെന്ന് അഭ്യൂഹം

കാസര്‍കോട്: ലൈംഗിക പീഡന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പൊലീസിന്റെ പിടിയിലെന്ന് സൂചന. രാഹുലിനെ കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് അഭ്യൂഹം. തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യാനുള്ള നീക്കങ്ങളിലേക്ക് കടക്കുന്നത്. ഹോസ്ദുര്‍ഗിലെ കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ നേരത്തെ തന്നെ പൊലീസിന്റെ പിടിയിലായെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ […]
Read More

രാഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ കോൺഗ്രസ് പു​റ​ത്താ​ക്കി​; എ​ഐ​സി​സി​യു​ടെ അ​നു​മ​തി​യോ​ടെയെന്ന് സണ്ണി ജോസഫ്

തൊടുപുഴ: എ​ഐ​സി​സി​യു​ടെ അ​നു​മ​തി​യോ​ടു കൂ​ടി​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. എ​ഐ​സി​സി​യു​ടെ അ​നു​മ​തി തേ​ടി​യി​രു​ന്നു ന​ട​പ​ടി ക്ര​മ​ങ്ങ​ളു​ടെ കാ​ല​താ​മ​സ​മാ​ണ് രാ​ഹു​ലി​നെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കാ​ൻ വൈ​കി​യ​ത്. രാ​ഹു​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി വ​യ്ക്കു​ന്ന​താ​ണ് ന​ല്ല​ത്. എ​ല്ലാ നേ​താ​ക്ക​ന്മാ​രോ​ടും ആ​ലോ​ചി​ച്ചു. എ​ല്ലാ​വ​രും യോ​ജി​ച്ച് ഐ​ക്യ​ക​ണ്ഠേ​ന​യാ​യ തീ​രു​മാ​ന​മാ​ണ് ഇ​പ്പോ​ൾ എ​ടു​ത്ത​ത്. രാ​ഹു​ലി​ന്‍റെ പ്ര​ശ്നം കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യെ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ല. കോ​ൺ​ഗ്ര​സ് മാ​തൃ​കാ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ല്ലാ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും എ​ടു​ത്തി​ട്ടു​ണ്ട്. ആ​ക്ഷേ​പ​ങ്ങ​ൾ മാ​ധ്യ​ങ്ങ​ളി​ലൂ​ടെ […]
Read More

രാഹുലിന് മുൻകൂർ ജാമ്യമില്ല, അറസ്റ്റിന് തടസമില്ലെന്ന് കോടതി

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യമില്ല. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്. നസീറയാണ് മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചത്. ഇന്നുരാവിലെ പുതിയ തെളിവുകൾ ഹാജരാക്കുകയും ഒപ്പം രാഹുലിനെതിരെ പുതിയ പീഡനക്കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തവിവരവും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചശേഷമായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. പുതിയ കേസിലെ എഫ് ഐ ആറും പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ ഹാജരാക്കി. രാഹുൽ സ്ഥിരമായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും ജാമ്യം നൽകുന്നത് കേസിന്റെ […]
Read More