Imac Kochi

എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ, മംഗോളിയയിലെ ഉലാൻബതാറിൽ അടിയന്തര ലാൻഡിംഗ്

ന്യൂഡൽഹി: എയർ ഇന്ത്യയുടെ സാൻ ഫ്രാൻസിസ്‌കോ – ഡൽഹി വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. ജീവനക്കാരുടെ അടിയന്തര ഇടപെടലിലാണ് മംഗോളിയയിലെ ഉലാൻബതാറിൽ വിമാനം തിരിച്ചിറക്കിയത്. കയായിരുന്നു. എയർ ഇന്ത്യ വിമാനമായ ബോയിംഗ് 777 ആണ് ഉലാൻബതാറിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ വേണ്ട നടപടികൾ എടുക്കും. അപ്രതീക്ഷിത സാഹചര്യം കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും യാത്രക്കാർ സുരക്ഷിതരാണെന്നും കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. എഞ്ചിൻ ഓയിലിന്റെ […]
Read More

മൂന്നാറിൽ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം: രണ്ട് ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ

മൂന്നാർ: മൂന്നാറിൽ മുംബൈ സ്വദേശിനിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ രണ്ട് ടാക്സി ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. മൂന്നാർ സ്വദേശികളായ വിനായകൻ, വിജയകുമാർ എന്നിവരാണ് പിടിയിലായത്. കേരള സന്ദർശനത്തിനിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച മുംബൈ സ്വദേശിനിയുടെ വീഡിയോ വൈറലായിരുന്നു. മുംബൈയിൽ അസിസ്റ്റന്റ് പ്രൊഫസറായ ജാൻവി എന്ന യുവതിയാണ് മൂന്നാർ സന്ദർശന വേളയിൽ ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്തപ്പോൾ പ്രദേശവാസികളായ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ചത്. ഒക്ടോബർ 31 ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച […]
Read More

തദ്ദേശ തിരഞ്ഞെടുപ്പ്: 4, 5 തീയതികളിലും വോട്ടർപട്ടികയിൽ പേര് ചേർക്കാം; പ്രവാസികൾക്കും അപേക്ഷിക്കാം

തിരുവനന്തപുരം മട്ടന്നൂർ ഒഴികെയുള്ള സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം. നവംബർ 4, 5 തീയതികളിൽ പേര് ചേർക്കാൻ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. 2025 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ് അവസരമുള്ളത്. അനർഹരെ ഒഴിവാക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും, സ്ഥാനമാറ്റം വരുത്തുന്നതിനും നവംബർ 4, 5 തീയതികളിൽ അപേക്ഷിക്കാം. പ്രവാസി ഭാരതീയർക്കും പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം. ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫിസർമാർ […]
Read More

കണ്ണുകൾ പാതിയടഞ്ഞ് ശരീരം തണുത്തിരിക്കുകയാണ് യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ പ്രതികരിച്ച് അമ്മ

തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്നും മദ്യപൻ തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ 19കാരിയുടെ ആരോഗ്യനില വെളിപ്പെടുത്തി അമ്മ. തിരുവനന്തപുരം പാലോട് സ്വദേശിയായ ശ്രീക്കുട്ടിയാണ് (19) ചികിത്സയിൽ കഴിയുന്നത്. കണ്ണുകൾ പാതിയടഞ്ഞ്, ശരീരം തണുത്ത നിലയിൽ തന്റെ മകൾ അവിടെ കിടക്കുകയാണെന്നും കണ്ണീരോടെ അമ്മ പറഞ്ഞു. ‘ഞാനൊരു അമ്മയാണ്. നിങ്ങൾ പോയി കണ്ടാൽ നിങ്ങൾ അത് മനസിലാകും. എന്റെ കുട്ടി പാതി കണ്ണ് അടച്ച്, ശരീരം തണുത്ത നിലയിൽ അവിടെ കിടക്കുകയാണ്. ഞാൻ വളരെ കഷ്ടപ്പെട്ടാണ് അവളെ വളർത്തിയത്. […]
Read More

മമ്മൂട്ടി, ഷംല ഹംസ മികച്ച നടനും നടിയും അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്‌സ്

തിരുവനന്തപുരം: 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി കരസ്ഥമാക്കി. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച നടി ഷംല ഹംസ. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം ടൊവിനോ തോമസ്,​ അസിഫ് അലി. പ്രത്യേക ജൂറി പരാമർശം നടി ജ്യോതിർമയിയും ദർശന രാജേന്ദ്രൻ എന്നിവരും കരസ്ഥമക്കി. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി. മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്‌സ്, മികച്ച […]
Read More

ഇന്ത്യൻ ചുണക്കുട്ടികൾ പൊരുതി, വനിതാ ലോക കപ്പിൽ ചരിത്ര കിരീടം

മുംബൈ: നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ചരിത്രം പിറന്നു. വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കന്നിമുത്തം. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 246 റൺസിന് പുറത്തായി. കലാശപ്പോരിൽ രണ്ട് തവണ കപ്പ്‌ നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ഇത്തവണ കപ്പിൽ മുത്തമിടാനായി. സ്മൃതി മന്ഥന (58 പന്തിൽ 45), ഷഫാലി വർമ (78ൽ 87), ജെമിമ റോഡ്രിഗസ് (37ൽ 24), ദീപ്തി ശർമ […]
Read More

വേട്ടയാടി കൊല്ലുന്നത് തുടരും’; ലഹരിക്കടത്ത്, വിട്ടുവീഴ്ചയില്ലെന്ന് യു.എസ്

വാഷിങ്ടൺ: ലഹരിക്കടത്തുകാർക്കെതിരായ നടപടിയിൽ വിട്ടുവീഴ്ചയില്ലെന്ന് യു.എസ്. യു.എസ്. കരീബിയൻ കടലിൽ കപ്പലിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് പേരെ യു.എസ് വെടിവെച്ച് കൊന്ന സംഭവത്തിലാണ് ഡിഫൻസ് സെക്രട്ടറി പീറ്റർ ഹെഗ്‌സെത്തിന്റേതാണ് ഈ പ്രതികരണം. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് കരീബിയൻ കടലിലെ കപ്പലിന് നേരെ ആക്രമണം നടത്തിയതെന്ന് ഡിഫൻസ് സെക്രട്ടറി അറിയിച്ചു. അന്താരാഷ്ട്ര അതിർത്തിയിൽവച്ചായിരുന്നു ആക്രമണം. ഇന്ന് പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരം കരിബീയൻ മേഖലയിൽ ലഹരിക്കടത്ത് നടത്തുന്ന സംഘത്തിന് നേരെ ആക്രമണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
Read More

ഇംഗ്‌ളീഷ് അറിയില്ലെങ്കിൽ വണ്ടിയോടിക്കേണ്ടെന്ന് യു.എസ്, ജോലി പോയി 7,200 പേർ

ന്യൂയോർക്ക്: ഇംഗ്‌ളീഷ് പ്രാവീണ്യ പരീക്ഷയിൽ തോറ്റ 7,200 വാണിജ്യ ട്രക്ക് ഡ്രൈവർമാരെയാണ് യു.എസ് അയോഗ്യരാക്കിയത്. ഇതിൽ ഇന്ത്യൻ വംശജരുമുണ്ട്. യു.എസ്. നിരത്തുകളിൽ അപകടങ്ങൾ കൂടിയതിനാലാണ് ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകളും നടപടികളും. നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്‌സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഇന്ത്യൻ വംശജരായ 130,000-150,000 ഡ്രൈവർമാർ യു.എസിൽ തൊഴിലെടുക്കുന്നുണ്ട്. തത്സമയ പാതയോര ഭാഷാശേഷി പരിശോധനകളിലാണ് ഇവർ പരാജയപ്പെട്ടത്. പരാജയപ്പെട്ട 7,248 ഡ്രൈവർമാർക്ക് വിലക്കേർപ്പെടുത്തിയതായി ഒക്ടോബർ 30ന് യു.എസ് ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി സീൻ ഡുഫി വ്യക്തമാക്കി. ഫെഡറൽ […]
Read More

സിഎംഎസ്-03 ബഹിരാകാശത്ത് ദേശസുരക്ഷയിൽ അതീവനിർണായകം

ചെന്നൈ: ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-03യുടെ വിക്ഷേപണം വിജയകരം. തദ്ദേശീയമായി നിർമ്മിച്ച വിക്ഷേപണ വാഹനത്തിലായിരുന്നു വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 5.26നായിരുന്നു വിക്ഷേപണം. ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർധിപ്പിക്കുകയാണ് ഇതിലൂടെ രാജ്യം ലക്ഷ്യം വെക്കുന്നത്. ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ ആശയവിനിമയ ഉപഗ്രഹമാണ് സിഎംഎസ്-03. 4,400 കിലോഗ്രാം ഭാരമാണ് സിഎംഎസ്-03ക്കുള്ളത്. ഇന്ത്യ ഉപഭൂഖണ്ഡത്തിലും ചേർന്നുള്ള സമുദ്രമേഖലയിലും വാർത്താവിനിമയ ബന്ധം ശക്തിപ്പെടുത്തുകയാണ് സിഎംഎസ്-03യുടെ ലക്ഷ്യം. ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനമായ എൽവിഎം-3യാണ് സിഎംഎസ്-03 യെ ഭ്രമണപഥത്തിലെത്തിക്കുന്നത്. എൽവിഎം-3യുടെ […]
Read More

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികൾക്കൊപ്പം കുളത്തിൽ ചാടി രാഹുൽ ഗാന്ധി

പട്ന: ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികൾക്കൊപ്പം കുളത്തിൽ ചാടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെഗുസരായിലെ ഒരു കുളത്തിലാണ് പ്രാദേശിക മത്സ്യത്തൊഴിലാളികൾക്കൊപ്പം രാഹുൽ ഇറങ്ങിയത്. കോൺഗ്രസ് നേതാവ് കനയ്യ കുമാറും ഇൻഡ്യാ സഖ്യത്തിലെ കക്ഷിയായ വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ നേതാവും മുൻ മന്ത്രിയുമായ മുകേഷ് സാഹ്നിയും രാഹുലിനൊപ്പമുണ്ടായിരുന്നു. പതിവ് വേഷമായ വൈറ്റ് ടീ ഷർട്ടും കാർഗോ പാന്റും ധരിച്ച രാഹുൽ തോണിയിൽ നിന്നും വെളളത്തിലേക്ക് ചാടിയതോടെ കൂടിനിന്നവർ ആവേശത്തിലായി. രാഹുൽ ഗാന്ധി സിന്ദാബാദ് വിളികളോടെ അണികൾ […]
Read More