വിജയ് സിനിമ ജനനായകൻ’ പൊങ്കലിനെത്തില്ല; റിലീസ് ഉത്തരവിന് ഡിവിഷൻ ബെഞ്ചിൻ്റെ സ്റ്റേ
ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്യുടെ സിനിമ കരിയറിലെ അവസാന ചിത്രമായ ജനനായകൻ പൊങ്കലിന് റീലിസിനെത്തുമെന്ന ആരാധകരുടെ പ്രതീക്ഷ പൊലിഞ്ഞു. ചിത്രം റീലീസ് ചെയ്യാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് താൽക്കാലികമായി സ്റ്റേ ചെയ്തതോടെയാണിത്. ചിത്രത്തിന് യു/ എ സർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തത്. കേസ് 21-ന് വീണ്ടും പരിഗണിക്കും. ഇതേ വിഷയത്തിൽ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് വൈകിപ്പിക്കുന്ന […]









