നവംബർ 30 വരെ എത്തിയത് 13 ലക്ഷം പേർ; ശബരിമലയിലെ വരുമാനത്തിൽ വർദ്ധനവ്
പത്തനംതിട്ട: മണ്ഡല – മകരവിളക്ക് തീർത്ഥാടനം ആരംഭിച്ച ആദ്യ ദിവസങ്ങളിലെ തിരക്കിൽ ദേവസ്വം ബോർഡിന് മികച്ച വരുമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33.33 ശതമാനം വർദ്ധനവാണ് വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്. നവംബർ 30 വരെയുള്ള ആദ്യ 15 ദിവസങ്ങളിൽ 13 ലക്ഷം ഭക്തൻമാരാണ് മല ചവിട്ടിയത്. 92 കോടി രൂപയുടെ ആകെ വരുമാനമാണ് ഇക്കാലയളവിൽ ശബരിമലയിൽ നിന്ന് ദേവസ്വം ബോർഡിന് ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 69 കോടിയായിരുന്നു ആകെ വരുമാനം. ഉയർന്ന വരുമാനത്തിൽ നല്ലൊരു പങ്കും […]









