രാഹുൽ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേർക്കെതിരെ കേസെടുത്തു; അതിജീവിതയെ അപമാനിച്ചെന്ന് പരാതി
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന ആരോപണത്തിൽ അഞ്ചു പേർക്കെതിരെ കേസെടുത്തു. പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൻ ഒന്നാംപ്രതിയായിട്ടുള്ള കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ, ദീപാ ജോസഫ് എന്നിവരും പ്രതികളാണ്. അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വിവരങ്ങൾ വെളിപ്പെടുത്തി, സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു തുടങ്ങി തുടങ്ങിയ പരാതികളിലാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ രാഹുൽ ഈശ്വർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. എ.ആർ.ക്യാമ്പിൽ രാഹുൽ […]









