Imac Kochi

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അസറുദ്ദീന്‍ തെലങ്കാന മന്ത്രി

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് അസറുദ്ദീന്‍ തെലങ്കാനയില്‍ മന്ത്രിയായി അധികാരമേറ്റു. തെലങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ് വെര്‍മ്മ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.നവംബര്‍ 11ന് ജൂബിലി ഹില്‍സ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കണക്കുകൂട്ടിയാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. അസറുദ്ദീന്‍ നിലവില്‍ നിയമസഭാംഗം അല്ല.അസറുദ്ദീനെ ലജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്ക് അംഗമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ആറ് മാസത്തിനകം അതിനാല്‍ അസറുദ്ദീന് നിയമസഭയിലേക്ക് വിജയിച്ച് എത്തിയേ മതിയാകൂ.അസറിന്റെ മന്ത്രിസഭാ പ്രവേശം പെരുമാറ്റചട്ട […]
Read More

തെലങ്കാനയിൽ പ്രഭാത നടത്തത്തിനിടെ സി.പി.എം നേതാവ് കൊല്ലപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയിൽ പ്രഭാത നടത്തത്തിനിടെ സി.പി.എം നേതാവ് കൊല്ലപ്പെട്ടു. കർഷക സംഘടനയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് സാമിനേനി രാമറാവു. അജ്ഞാതരുടെ വെട്ടേറ്റാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ചിന്തകാനി മണ്ഡലത്തിന് കീഴിലുള്ള പത്തർലപാടു ഗ്രാമത്തിലാണ് കൊലപാതകം. ഖമ്മം പൊലീസ് കമീഷണർ സുനിൽ ദത്ത് സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രാമറാവു മുമ്പ് രണ്ടുതവണ കർഷക അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായിട്ടുണ്ട്. പത്തർലപാടു ഗ്രാമത്തിലെ സർപഞ്ച് സ്ഥാനവും വഹിച്ചിട്ടുണ്ട്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പൊറ്റിനേനി സുദർശൻ, […]
Read More

ഒരു മാസത്തെ കുടിശ്ശികയടക്കം നവംബറിൽ 3600 രൂപ ക്ഷേമ പെൻഷൻ എല്ലാവർക്കും കിട്ടും ധനമന്ത്രി

തിരുവനന്തപുരം: ഒരു മാസത്തെ കുടിശ്ശികയും പുതുക്കിയ ക്ഷേമ പെൻഷനും ചേർത്ത് നവംബറിൽ 3600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇതിനായി 1864 കോടി രൂപ അനുവദിച്ചു. വർധിപ്പിച്ച 2000 രൂപ പെൻഷൻ നവംബറിൽ തന്നെ വിതരണം തുടങ്ങും. നേരത്തെ ഉണ്ടായ കുടിശ്ശികയിലെ അവസാന ഗഡുവും ലഭിക്കുന്നത്. നവംബർ 20 മുതൽ പെൻഷൻ വിതരണം തുടങ്ങും. കൂട്ടിയ പെൻഷൻ വിതരണത്തിന് 1042 കോടി രൂപയും, ഒരു ഗഡു കുടിശ്ശിക വിതരണത്തിന് 824 കോടി […]
Read More

ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു

ബംഗളൂരു: ഒളിമ്പിക്സിൽ ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. ഗോൾമുഖത്തെ കടുവ എന്നാണ് അറിയപ്പെടുന്നത്. ബംഗളുരുവിലെ ഹെബ്രാൽ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കണ്ണൂർ സ്വദേശിയാണ്. 1972ലെ മ്യൂണിക് ഒളിംപിക്സിൽ ഹോളണ്ടിനെ തോൽപിച്ച് വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ ഗോളിയായിരുന്നു അദ്ദേഹം. 1978ൽ അർജന്റീന ബ്യൂണസ് ഐറിസിൽ നടന്ന ലോകകപ്പിലാണ് മാനുവൽ ഫ്രെഡറിക് ഇന്ത്യയുടെ അഭിമാനമായി മാറിയത്. കായികരംഗത്തെ സംഭാവനകൾക്ക് രാജ്യം 2019ൽ അദ്ദേഹത്തെ ധ്യാൻചന്ദ് പുരസ്‌കാരം […]
Read More

ഭഗവാനോടെങ്കിലും കടപ്പാട് കാട്ടൂ, ദേവസ്വം ബോർഡിനോട് ഹൈക്കോടതി

കൊച്ചി: ലഭിക്കുന്നത് ആരുടെ പണമാണെന്ന് അറിയാമോയെന്ന ചോദ്യവുമായി ഹൈക്കോടതി. ജനങ്ങളുടെ പണമാണെന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ. ദൈവത്തിന്റെ പേരിലാണ് തരുന്നതെന്നും അതിന് ഭഗവാനോട് എങ്കിലും കടപ്പാട് കാണിക്കൂയെന്നും കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കുത്തഴിഞ്ഞ പോക്കിലാണ് ഹൈക്കോടതി ഇത്തരത്തിൽ കടുത്ത അതൃപ്തിയും അമ്പരപ്പും പ്രകടിപ്പിച്ചത്. നിലയ്ക്കൽ പമ്പിന്റെ കളക്ഷനിലെ കുറവ്, ഓഡിറ്റ് തടസം കാരണം റിട്ട. ഉദ്യോഗസ്ഥന് പെൻഷൻ മുടങ്ങൽ എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച്. ബോർഡിന്റെ […]
Read More

പിഎം ശ്രീ; കേന്ദ്രം നൽകാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് തടഞ്ഞു

തിരുവനന്തപുരം: പിഎം ശ്രീയിൽ കേന്ദ്രം നൽകാമെന്ന് അറിയിച്ച എസ്എസ്‌കെ ഫണ്ട് മുടങ്ങി. ആദ്യ ഗഡുവായി നൽകാമെന്ന് പറഞ്ഞ പണമാണ് മുടങ്ങിയത്. ആദ്യ ഗഡുവായി 320 കോടി രൂപ കഴിഞ്ഞ ആഴ്ച നൽകുമെന്നായിരുന്നു കേന്ദ്രത്തിന്റെ അറിയിപ്പ്. പിഎം ശ്രീ പദ്ധതി മരവിപ്പിച്ചതിന് പിന്നാലെ ഫണ്ട് തടഞ്ഞെന്നാണ് സൂചന. അതേസമയം, പിഎം ശ്രീ പദ്ധതിയിൽ ധാരണാപത്രം മരവിപ്പിക്കാൻ കേരളം കേന്ദ്രസർക്കാരിന് അയച്ച കത്തിൽ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കരാർ മരവിപ്പിക്കുന്നതെന്നാണ് പറയുന്നത്. സബ് കമ്മിറ്റിയെ നിയോഗിച്ച കാര്യവും കത്തിലുണ്ട്. സബ് […]
Read More

യു.എസിൽ വിദേശികൾക്ക് വർക് പെർമിറ്റ് ഇനി സ്വമേധയാ നീട്ടാനാവില്ല

വാ​ഷി​ങ്ട​ൺ: വി​ദേ​ശി​ക​ളു​ടെ വ​ർ​ക് പെ​ർ​മി​റ്റ് കാ​ലാ​വ​ധി സ്വ​മേ​ധ​യാ നീ​ട്ടു​ന്ന സം​വി​ധാ​ന​വും യു.​എ​സ് നി​റുത്തിവച്ചു. ഇ​നി​മു​ത​ൽ വ​ർ​ക് പെ​ർ​മി​റ്റ് കാ​ലാ​വ​ധി പു​തു​ക്കു​ന്ന​ത് ‘ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷ’​മാ​യി​രി​ക്കും. ഇ​ന്ത്യ​യി​ൽ​നി​ന്ന​ട​ക്ക​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ​കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന ന​ട​പ​ടി​യാ​ണി​ത്.കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എം​പ്ലോ​യ്മെ​ന്റ് ഓ​ത​റൈ​സേ​ഷ​ൻ ഡോ​ക്യു​മെ​ന്റ് അ​നു​വ​ദി​ക്ക​പ്പെ​ട്ടാ​ൽ അ​ത് നി​ശ്ചി​ത കാ​ലാ​വ​ധി​ക്കു​ശേ​ഷം സ്വ​മേ​ധ​യാ പു​തു​ക്കാ​മാ​യി​രു​ന്നു.എ​ന്നാ​ൽ, പു​തി​യ നി​യ​മ​പ്ര​കാ​രം, ഒ​ക്ടോ​ബ​ർ 30നു ​ശേ​ഷ​മു​ള്ള അ​പേ​ക്ഷ​ക​ൾ​ക്ക് ഇ​ത് ബാ​ധ​ക​മാ​കി​ല്ല.
Read More

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം: ആൻഡ്രൂ രാജകുമാരന് രാജകീയ പദവികൾ നഷ്ടമായി

ലണ്ടൻ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്ന് ബ്രിട്ടീഷ് രാജവംശത്തിലെ ആൻഡ്രൂ രാജകുമാരന്റെ പദവികൾ നീക്കം ചെയ്യും. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ആൻഡ്രൂ രാജകുമാരന്റെ സ്ഥാനപ്പേരുകളും പദവികളും ബഹുമതികളും നീക്കം ചെയ്യുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ചാൾസ് മഹാരാജാവ് തുടക്കം കുറിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ആൻഡ്രൂ രാജകുമാരൻ ഇനി ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്‌സർ എന്നറിയപ്പെടും. രാജകൊട്ടാരത്തിൽ താമസിക്കാനുള്ള അനുമതിയും റദ്ദാക്കി. അദ്ദേഹം മറ്റൊരു സ്വകാര്യ വസതിയിലേക്ക് മാറും. തനിക്കെതിരായ ആരോപണങ്ങൾ ആൻഡ്രൂ രാജകുമാരൻ നിഷേധിച്ചിരുന്നു. അതേ സമയം […]
Read More

വൈക്കത്ത് കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് വീണു, കൊട്ടാരക്കരയിലെ യുവഡോക്ടർക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കത്ത് കെ.വി കനാലിലേക്ക് കാർ മറിഞ്ഞ് യുവഡോക്ടർക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയിലുളള സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അമൽ സൂരജാണ് (33) മരിച്ചത്. ഇന്ന് പുലർച്ചെ നാട്ടുകാരാണ് കാർ കനാലിൽ മറിഞ്ഞുകിടക്കുന്നത് കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈക്കം അഗ്‌നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇന്നലെ കൊട്ടാരക്കരയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് പോയതായിരുന്നു അമൽ. കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാറിൽ അമലിനെകൂടാതെ വേറെയാരും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അമലിന്റെ മൃതദേഹം വൈക്കം […]
Read More

സ്മൃതി മന്ഥനയുടെ വിവാഹം അടുത്ത മാസം, ചടങ്ങുകൾ ജന്മനാട്ടിൽവച്ച് നടത്താൻ തീരുമാനം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ വിവാഹം അടുത്ത മാസം 20ന് നടക്കും. നവംബർ 20ന് സ്മൃതിയുടെ ജന്മനാടായ സംഗ്ലിയിൽവച്ചായിരിക്കും വിവാഹച്ചടങ്ങുകൾ. ഏകദിന വനിതാ ലോകകപ്പ് മത്സരങ്ങളുടെ തിരക്കിലായ സ്മൃതി ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ നട്ടെല്ലാണ്. ന്യൂസീലൻഡിനെതിരെ സെഞ്ചറി (109) നേടിയ താരം, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകൾക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ അർധ സെഞ്ചറികളും സ്വന്തമാക്കിയിരുന്നു. പക്ഷേ ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനലിൽ സ്മൃതിക്ക് വലിയ സ്‌കോർ കണ്ടെത്താൻ സാധിച്ചില്ല. 24 പന്തുകൾ നേരിട്ട സ്മൃതി […]
Read More