Imac Kochi

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻതീപിടിത്തം. പുതിയ സി ബ്ലോക്കിലെ ഒൻപതാം നിലയിലെ എ.സി പ്ലാന്റിനാണ് തീപിടിച്ചത്. രോഗികളില്ലാത്ത സ്ഥലത്താണ് തീപിടുത്തമുണ്ടായതെങ്കിലും പുക വ്യാപിച്ചതിനാൽ മറ്റു നിലകളിലെ രോഗികളെയും ജീവനക്കാരെയും പുറത്തേക്കെത്തിച്ചു. രാവിലെ ഒൻപതരയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽനിന്ന് വലിയ പുക ഉയരുകയാണ് ഇപ്പോഴും അഗ്‌നിശമന സേനയുടെ 5 യൂണിറ്റ് സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം നടക്കുകയാണെന്നും ആർക്കും പരുക്കില്ലെന്നും എം.കെ.രാഘവൻ എംപി പറഞ്ഞു. ”പെട്ടെന്നാണ് തീപിടിച്ചത്. പുക ഉയരുന്നതുകണ്ട് ആശുപത്രി അധികൃതരെ അറിയിച്ചു”-ദൃക്‌സാക്ഷി മാധ്യമങ്ങളോടു പറഞ്ഞു. ” ഒൻപതാം നിലയിൽ […]
Read More

രണ്ട് പതിറ്റാണ്ട് കോൺഗ്രസ് പ്രസിഡന്റായിരുന്നു, അവരും അധികാരം ത്യജിച്ചിട്ടുണ്ട്’, സോണിയാ ഗാന്ധിയെ പ്രകീർത്തിച്ച് ഡി കെ ശിവകുമാർ

ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അധികാര വടംവലി തുടരുകയാണ്. ഇതിനിടെ തന്റെ പ്രസംഗത്തിൽ സോണിയാ ഗാന്ധിയെ പ്രകീർത്തിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. 2004ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ അന്ന് പ്രധാനമന്ത്രിയാകാനുള്ള ഒരു അവസരം സോണിയാ ഗാന്ധി ത്യജിച്ച കാര്യമാണ് ബംഗളൂരുവിലെ പൊതുപരിപാടിയിൽ വച്ച് ഡികെ ശിവകുമാർ പറഞ്ഞത്. സോണിയ തന്റെ അവസരം നിരാകരിച്ച് പകരം മൻമോഹൻ സിംഗിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കുകയാണുണ്ടായത്.’സോണിയാ ഗാന്ധി 20 വർഷം കോൺഗ്രസ് പ്രസിഡന്റായിരുന്നു. അവരും അധികാരം ത്യജിച്ചിട്ടുണ്ട്. […]
Read More

സ്വർണം കണ്ട് കണ്ണ് മഞ്ഞളിക്കരുത്, വേണ്ടാത്ത കാര്യങ്ങളിൽ കണ്ണ് പതിയുന്നതാണ് കുഴപ്പങ്ങൾക്ക് കാരണം : കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പരോക്ഷ വിമർശനവുമായിി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. കേരള സൊസൈറ്റി ഓഫ് ഒപ്താൽമിക് സർജൻസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് ശബരിമല വിഷയം കെ. ജയകുമാർ സൂചിപ്പിച്ചത്. ഞാൻ ഒരു ജോലി ഏറ്റെടുത്തിട്ടുണ്ട്. കാഴ്ച ശക്തി നിലനിറുത്തുക എന്നതാണ് നിങ്ങളുടെ ജോലി. സ്വർണം കണ്ട് കണ്ണ് മഞ്ഞളിക്കരുത് എന്നതാണ് എന്റെ ജോലി. വേണ്ടാത്ത കാര്യങ്ങളിൽ കണ്ണ് പതിയുന്നതാണ് പലരും ഈ കുഴപ്പങ്ങളിൽ ചെന്ന് ചാടാൻ കാരണമെന്നും അദ്ദേഹം […]
Read More

മൂന്നാറിൽ സ്‌കൈ ഡൈനിങ്ങിൽ കുടുങ്ങിയ മുഴുവൻ സഞ്ചാരികളെയും നിലത്തിറക്കി; രക്ഷാപ്രവർത്തനം നീണ്ടത് നാലര മണിക്കൂർ

ഇടുക്കി: മൂന്നാറിനു സമീപം ആനച്ചാലിൽ സ്‌കൈ ഡൈനിങ്ങിനിടെ കുടുങ്ങിയ മുഴുവൻ വിനോദസഞ്ചാരികളെയും സാഹസികമായി നിലത്തിറക്കി. നാലര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലാണ് അഞ്ച് സഞ്ചാരികളെയും ജീവനക്കാരെയും നിലത്തിറക്കിയത്. ക്രെയിനിന്റെ ഹൈഡ്രോളിക് ലിവർ തകരാറിലായതോടെയാണ് 120 അടി ഉയരത്തിൽ സഞ്ചാരികൾ കുടുങ്ങിയത്. ഉച്ചയോടെയായിരുന്നു സംഭവം. വൈകീട്ട് നാലരയോടെയാണ് എല്ലാവരെയും കയർ വഴി നിലത്തിറക്കിയത്. ക്രെയിനിൽ 120 അടിയോളം ഉയരത്തിൽ ആകാശക്കാഴ്ചകൾ ആസ്വദിക്കുന്നതിനും ആഹാരം കഴിക്കുന്നതിനുമുള്ള സംവിധാനമാണ് സ്‌കൈ ഡൈനിങ്ങിൽ ഒരുക്കിയിരുന്നത്. പ്രത്യേക പേടകത്തിലാണ് സഞ്ചാരികളെ ക്രെയിനിൽ മുകളിലേക്ക് ഉയർത്തുന്നതും നിലത്തിറക്കുന്നതും. […]
Read More

ഇമ്രാൻ ഖാൻ ആറാഴ്ചയായി മരണസെല്ലിൽ, ജീവിച്ചിരിക്കുന്നു എന്നതിന് ഒരുതെളിവുമില്ല’

കറാച്ചി: പാകിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയുടെ സത്യാവസ്ഥ പുറത്തറിയിക്കാൻ അധികാരികളെ പ്രേരിപ്പിക്കാനായി ജനങ്ങൾ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മകൻ കാസിം ഖാൻ രംഗത്തെത്തി. ഇമ്രാൻ ജീവിച്ചിരിക്കുന്നു എന്നതിന് തെളിവില്ലെന്നും കുടുംബാംഗങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും കാണാൻ അനുവാദമില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിലും ചികിത്സാ രീതികളിലും ഒരുതരത്തിലുള്ള സുതാര്യതയും ഇല്ലെന്നും കാസിം ഖാൻ ആരോപിച്ചു. ‘പിതാവിനെ 845 ദിസമായി തടവിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആറാഴ്ചയായി അദ്ദേഹം മരണസെല്ലിൽ ഏകാന്ത തടവിലായിരുന്നു. അദ്ദേഹത്തെ കാണാൻ സന്ദർശകരെ അനുവദിക്കുന്നില്ല. കോടതി ഉത്തരവുകൾ പോലും […]
Read More

മൂന്നാം ലോകരാഷ്ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം നിരോധിക്കുമെന്ന പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: മൂന്നാം ലോക രാഷ്ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിന് സമീപം നടന്ന വെടിവയ്പിൽ അഫ്ഗാൻ പൗരനെ പിടികൂടിയ സാഹചര്യത്തിലാണ് പ്രഖ്യാപനം. അമേരിക്കൻ സംവിധാനം പൂർണമായി നവീകരിക്കാനാണ് തീരുമാനമെന്ന് ട്രംപ് പറഞ്ഞു. പ്രഖ്യാപനം ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ജോലിക്കും വിദ്യാഭാസത്തിനുമായി അമേരിക്കയിലെത്തുന്ന ലക്ഷക്കണക്കിനു പേരുടെ സുരക്ഷയെ ബാധിക്കുമെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. ടെക്നോളജിയിൽ പുരോഗതി കൈവരിച്ചിട്ടും കുടിയേറ്റം അമേരിക്കയുടെ ജീവിത നിലവാരം തകർക്കുകയാണെന്ന് ട്രൂത്ത് സോഷ്യലിലിലൂടെ ട്രംപ് പ്രസ്താവന നടത്തി. […]
Read More

രാഹുൽ കുരുങ്ങുമോ; മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നൽകി

തിരുവനന്തപുരം: ആരോപണങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനമടക്കം നഷ്ടപ്പെട്ട രാഹുൽ മാങ്കൂട്ടം എം. എൽ. എ ക്കെതിരെ കുരുക്ക് മുറുകുന്നു. ആരോപണമുന്നയിച്ചിരുന്ന യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി. ആരോപണങ്ങളുയർന്നിരുന്നെങ്കിലും ആരും പരാതി നൽകാത്തതിനാൽ കേസെടുക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. രാഹുൽ വീണ്ടും രാഷ്ട്രീയത്തിൽ സജീവമായതോടെയാണ് പരാതിക്കാരി മുഖ്യമന്ത്രിയെ സമീപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചരണ രംഗത്ത് മാങ്കൂട്ടത്തിൽ ഇറങ്ങിയതിനെ രമേശ് ചെന്നിത്തല അടക്കം വിമർശിച്ചിരുന്നു. പരാതി കിട്ടിയതോടെ പോലീസിന് കേസുമായി മുന്നോട്ടു പോകേണ്ടിവരും. പീഡനം, നിർബന്ധിത ഗർഭച്ഛിദ്രം എന്നീ […]
Read More

നടിമാരായ അംബികയുടേയും രാധയുടേയും അമ്മ കല്ലറ സരസമ്മ അന്തരിച്ചു

തിരുവനന്തപുരം: മുൻകാല നായിക നടിമാരായിരുന്ന അംബികയുടേയും രാധയുടേയും മാതാവ് കല്ലറ സരസമ്മ നിര്യാതയായി. കോൺഗ്രസ് നേതാവ് എന്ന നിലയിലും പ്രശസ്തയായിരുന്നു. സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് തിരുവനന്തപുരം കല്ലറയിലെ കുടുംബ വീട്ടിൽ.കല്ലറ കുഞ്ഞൻ നായരാണ് ഭർത്താവ്. മഹിളാ കോൺഗ്രസ് നേതാവായിരുന്നു. അംബികയേയും രാധയേയും കൂടാതെ മല്ലിക, അർജുൻ, സുരേഷ് എന്നീ മക്കളുമുണ്ട്. ജനം ടി.വി എം.ഡിയും കോവളം ഉദയ സമുദ്ര ഹോട്ടൽ ഉടമയുമായ ചെങ്കൽ രാജശേഖരൻ നായർ മകൾ രാധയുടെ ഭർത്താവാണ്.
Read More

തീരുമാനം ഭരണസമിതിയുമായി ആലോചിച്ചെന്ന് പത്മകുമാർ

തിരുവനന്തപുരം: ശബരിമലയിലെ കാര്യങ്ങൾ താൻ ഒറ്റയ്ക്ക് തീരുമാനിച്ചതല്ലെന്നും, ഭരണസമിതിയോട് ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എംഎൽഎയുമായിരുന്ന എ.പത്മകുമാറിന്റെ മൊഴി. സ്വർണപ്പാളി കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നു. ശബരിമലയിലെ നിത്യസന്ദർശകനായിരുന്നു പോറ്റി. മറ്റുള്ള ഉദ്യോഗസ്ഥർക്കും പോറ്റിയെ പരിചയമുണ്ടായിരുന്നു. കൂട്ടായ തീരുമാനങ്ങളാണ് ശബരിമല വിഷയത്തിൽ എടുത്തതെന്നും മൊഴിയിലുണ്ട്. ഇന്ന് പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യും. പത്മകുമാറിനെ ഇന്നു വൈകിട്ട് 4 വരെയാണ് കൊല്ലം വിജിലൻസ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. […]
Read More

തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിയുടെ പരാക്രമം; വെടിയുതിർത്ത് പോലീസ്

തിരുവനന്തപുരം: ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിർത്ത് പൊലീസ്. തിരുവനന്തപുരം ആര്യങ്കോടാണ് സംഭവം. എസ്എച്ച്ഒയെ വെട്ടാൻ ശ്രമിച്ചപ്പോൾ പ്രതിരോധമെന്ന നിലയിലാണ് പ്രതി കൈരി കിരണിനെതിരെ പൊലീസ് വെടിയുതിർത്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കാപ്പാ കേസിൽ നാടുകടത്തിയ പ്രതിയാണ് കൈരി കിരൺ. കാപ്പ ലംഘിച്ച് കൈരി കിരൺ വീട്ടിലെത്തി എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്.കരുതൽ തടങ്കലിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു വെട്ടുകത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഈ സാഹചര്യത്തിലാണ് […]
Read More