Imac Kochi

ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു

ന്യൂഡൽഹി: ജസ്റ്റിസ് സൂര്യകാന്തിനെ ഇന്ത്യയുടെ 53ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നവംബർ 23ന് നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് വിരമിക്കും. നവംബർ 24ന് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റെടുക്കും. പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമനം കേന്ദ്രനിയമമന്ത്രി അർജുൻ രാം മേഘ്‌വാളാണ് എക്‌സിലൂടെ അറിയിച്ചത്. ഇന്ത്യൻ ഭരണഘടന നൽകിയ അധികാരമനുസരിച്ച് ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുവെന്ന് അർജുൻ രാം മേഘ്‌വാൾ അറിയിച്ചു. സൂര്യകാന്ത് മിശ്രക്ക് നിയമമന്ത്രി അഭിനന്ദനങ്ങൾ […]
Read More

സി.ബി.എസ്. ഇ 10,12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: സി.ബി.എസ്. ഇ 10,12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 17 നാണ് രണ്ടു ക്ലാസുകാർക്കും പരീക്ഷ തുടങ്ങുക. വിദ്യാർത്ഥികൾക്കും സ്‌കൂളുകൾക്കും മികച്ച മുന്നൊരുക്കം നടത്തുന്നതിനായാണ് 110 ദിവസം മുമ്പ് പരീക്ഷാ തീയതി പ്രഖ്യാപിച്ചതെന്ന് സി.ബി. എസ്. ഇ അറിയിച്ചു.
Read More

ബിഹാറിൽ പ്രചാരണത്തിനിടെ വെടിവയ്പ്പ്; ജൻ സുരാജ് പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു

പട്‌ന: ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിവയ്പ്പ്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുടെ പ്രവർത്തകൻ കൊല്ലപ്പെട്ടു. ദുലർചന്ദ് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. പട്‌നയിലെ മൊകാമ മേഖലയിലാണ് സംഭവം. പ്രചാരണത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവയ്പ്പുണ്ടായി. കാറിനകത്തു വച്ചാണ് ദുലർചന്ദ് യാദവിന് വെടിയേറ്റത്. രണ്ടു പാർട്ടികളുടെ വാഹനറാലി കടന്നുപോകുമ്പോൾ ഇരുഭാഗത്തുനിന്നും വെടിവയ്പ്പുണ്ടായെന്ന് പൊലീസ് പറഞ്ഞു. പ്രവർത്തകർക്കിടയിലൂടെ വാഹനം ഓടിച്ചുകയറ്റിയ സംഭവവുമുണ്ടായി. സ്ഥലത്ത് കൂടുതൽ പൊലീസ് കാവലുണ്ട്.
Read More

കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; കാനഡയിൽ ഇന്ത്യൻ വംശജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

എഡ്മന്റൺ: കാറിൽ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തിനെ തുടർന്നുണ്ടായ ആക്രമണത്തിൽ കാനഡയിലെ എഡ്മന്റണിൽ വച്ച് ഇന്ത്യൻ വംശജനും കനേഡിയൻ വ്യവസായിയുമായ അർവി സിങ് സാഗൂ (55) കൊല്ലപ്പെട്ടു. ഒക്ടോബർ 19ന് അർവി ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ അർവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ കെയ്ൽ പാപ്പിനെ (40) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അത്താഴത്തിന് ശേഷം കാമുകിക്കൊപ്പം കാറിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. കാറിനടുത്തെത്തിയപ്പോൾ ഒരാൾ കാറിൽ മൂത്രമൊഴിക്കുന്നതായി കണ്ടു. ഇതോടെ നീ എന്താണ് ചെയ്യുന്നത്? എന്ന് അർവി […]
Read More

സുഡാനിൽ 460 പേരെ കൊന്നൊടുക്കി ആർഎസ്എഫ്

ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധത്തിനിടെ ഡാർഫറിൽ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്). നേരത്തെ സുഡാൻ സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന അർധ സൈനിക വിഭാഗമായിരുന്നു ഇവർ. രാജ്യത്തിന്റെ പടിഞ്ഞാറൻ ഡർഫർ മേഖലയിലെ എൽ ഫാഷർ നഗരം കഴിഞ്ഞദിവസം പിടിച്ചെടുത്ത ആർഎസ്എഫ്, നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കി. എൽ ഫാഷറിലെ പ്രധാന ആശുപത്രിയിലുണ്ടായിരുന്ന 460 സാധാരണക്കാരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. 2023 മുതൽ സുഡാൻ സൈന്യവുമായി ആഭ്യന്തരയുദ്ധത്തിൽ ഏർപ്പെട്ടുവരികയാണ് ആർഎസ്എഫ്. എത്രപേർ കൊല്ലപ്പെട്ടുവെന്ന് അറിയില്ലെങ്കിലും നഗരത്തിലെ […]
Read More

ഇനി വിളിക്കുന്നയാളുടെ പേര് ഫോണിൽ തെളിയും; പുതിയ പരിഷ്‌കരണവുമായി ടെലികോം വകുപ്പ്‌

ന്യൂഡൽഹി: ഫോണിൽ വിളിക്കുന്നയാളുടെ ശരിയായ പേര് സ്‌ക്രീനിൽ തെളിയുന്ന പുതിയ സംവിധാനം ഉടൻ നടപ്പിലാകും. കോളർ നെയിം പ്രസന്റേഷൻ (CNAP) എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം 2026 മാർച്ച് മാസത്തോടെ രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും അധികം വൈകാതെ വരും. ടെലികോം വകുപ്പ് (DoT) സേവനദാതാക്കൾക്ക് ഇതിനായി നിർദ്ദേശം നൽകി. ഇൻകമിങ് കോളുകൾ വരുമ്പോൾ വിളിക്കുന്നയാളുടെ മൊബൈൽ നമ്പർ (CLI) മാത്രം കാണിക്കുന്ന നിലവിലെ രീതിക്ക് പകരമായാണ് CNAP വരുന്നത്. നിലവിൽ, ട്രൂകോളർ പോലുള്ള തേർഡ്-പാർട്ടി ആപ്പുകളാണ് […]
Read More

ഓഡീഷനെത്തിയ 20 കുട്ടികളെ ബന്ദികളാക്കിയ ആളെ പൊലീസ് വെടിവച്ചു കൊന്നു

മുംബയ്: സിനിമ ഒഡീഷന് എത്തിയ കുട്ടികളെ ബന്ദികളാക്കിയ ആളെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. ഇയാൾ ബന്ദികളാക്കിയ 20 കുട്ടികളെ പോലീസ് മോചിപ്പിച്ചു. മുംബൈയിലെ ആർ.എ. സ്റ്റുഡിയോയിൽ സിനിമാ ഒഡീഷനെത്തിയ കുട്ടികളെയാണ് ഈ സ്ഥാപനത്തിലെ ജീവനക്കാരനായ രോഹിത് ആര്യ എന്നയാൾ തടവിലാക്കിയത്. കമാൻഡോ ഓപ്പറേഷനിലൂടെ ഇയാളെ പോലീസ് വെടിവയ്ക്കുകയുമായിരുന്നു. ഇയാൾ വീഡിയോ എടുത്ത് പുറത്തുവിടുകയും ചെയ്തു. പൊലീസ് തക്കസമയത്ത് ഇടപെടുകയായിരുന്നു. ആർ എ സ്റ്റുഡിയോയിലാണ് സംഭവം നടന്നത്. സ്റ്റുഡിയോ ജീവനക്കാരനാണ് മരിച്ചത്. കുട്ടികളെ ബന്ദികളാക്കിയ ശേഷം ഇയാൾ ഒരു […]
Read More

മെഗാസ്റ്റാർ മമ്മൂട്ടി കേരളത്തിൽ തിരിച്ചെത്തി; കൊച്ചിയിൽ വൻസ്വീകരണം

കൊച്ചി: എട്ടുമാസത്തെ ഇടവേളയ്ക്കുശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയ മെഗാസ്റ്റാർ മമ്മൂട്ടി കേരളത്തിൽ തിരിച്ചെത്തി. മന്ത്രി പി രാജീവും താരത്തെ സ്വീകരിക്കാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം ഭാര്യ സുൽഫത്തിനോടൊപ്പം കൊച്ചിയിലെത്തിയത്. കഴിഞ്ഞ മാർച്ചുവരെ മമ്മൂട്ടി കേരളത്തിലുണ്ടായിരുന്നു. പിന്നീട് ചികിത്സയ്ക്കായി ചെന്നൈയിലായിരുന്നു. അവിടെ നിന്ന് പുതിയ ചിത്രം പാട്രിയോറ്റിന്റെ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്കും ലണ്ടനിലേക്കും പോയിരുന്നു. വിമാനത്താവളത്തിൽ മമ്മൂട്ടിക്കായി വലിയ സ്വീകരണം ഒരുക്കി. സ്വന്തം ലാൻഡ് ക്രൂയിസറിൽ ഡ്രൈവ് ചെയ്താണ് മമ്മൂട്ടി വിമാനത്താവളത്തിന് പുറത്തേക്ക് പോയത്. വരുന്ന ദിവസങ്ങളിൽ നിരവധി […]
Read More

മകനെയും ഭാര്യയെയും കൊച്ചുമക്കളെയും തീ കൊളുത്തി കൊന്നു; പ്രതി ഹമീദിനു വധശിക്ഷ

തൊടുപുഴ: ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് പെട്രോളൊഴിച്ചു തീയിട്ടു കൊലപ്പെടുത്തിയ കേസിൽ പിതാവ് ആലിയക്കുന്നേൽ ഹമീദ് മക്കാറിന് (79) വധശിക്ഷയും 5 ലക്ഷംരൂപ പിഴയും. ഇടുക്കി ചീനിക്കുഴി മുഹമ്മദ് ഫൈസൽ (ഷിബു-45), ഭാര്യ ഷീബ (40), മക്കളായ മെഹ്‌റിൻ (16), അസ്‌ന (13) എന്നിവരാണ് ദാരുണമായി മരിച്ചത്. തൊടുപുഴ അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2022 മാർച്ച് 19നായിരുന്നു കൂട്ടക്കൊല. സ്വത്തുതർക്കമാണ് കൊലപാതകത്തിലെത്തിച്ചത്. ആർക്കും രക്ഷപ്പെടാൻ കഴിയാത്ത വിധത്തി ൽ എല്ലാ വഴികളും അടച്ചായിരുന്നു […]
Read More

ആറുവയസുകാരിയെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കേസ്: പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്

കോഴിക്കോട്: ആറുവയസ്സുകാരി അദിതി എസ്.നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ച് പട്ടിണിക്കിട്ടു കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതി അതിദിയുടെ അച്ഛൻ സുബ്രഹ്‌മണ്യൻ നമ്പൂതിരി, രണ്ടാം പ്രതിയും അദിതിയുടെ രണ്ടാനമ്മയുമായ റംലബീഗം എന്ന ദേവിക അന്തർജനം എന്നിവർക്കു ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷവിധിച്ചു. രണ്ടുലക്ഷം രൂപ വീതം പിഴയും വിധിച്ചു. ഇരുവരെയും ഇന്നലെ രാത്രി നടക്കാവ് പൊലീസ് രാമനാട്ടുകരയിൽനിന്ന് കസ്റ്റഡിയിലെടുത്തു. 2013 ഏപ്രിൽ 29നാണ് തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് അതിദി എസ് നമ്പൂതിരി ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലിരിക്കേ മരിക്കുന്നത്. കുട്ടിയുടെ […]
Read More