Imac Kochi

വന്ദേഭാരത് ട്രെയിൻ ഓട്ടോയിലിടിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസെടുത്ത് ആർപിഎഫ്

തിരുവനന്തപുരം: വർക്കലയ്‌ക്കടുത്ത് അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോറിക്ഷയിലിടിച്ച സംഭവത്തിൽ ആർപിഎഫ് കേസെടുത്തു.കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേഭാരത് ട്രെയിൻ ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. സംഭവത്തിൽ ഓട്ടോ ഡ്രൈവർ കല്ലമ്പലം സ്വദേശി സുധി പൊലീസ് കസ്റ്റഡിയിലാണ്. പ്ളാറ്റ്‌ഫോം ഭാഗത്തുകൂടി ഓടിവന്ന ഓട്ടോറിക്ഷ ട്രാക്കിലേയ്ക്ക് വീണതാണെന്നാണ് വിവരം. ഓട്ടോറിക്ഷ ട്രാക്കിൽ കിടക്കുന്നതുകണ്ട ട്രെയിൻ എമർജൻസി ബ്രേക്കിട്ടാണ് നിർത്തിയത്. പ്ളാറ്റ്‌ഫോമിന്റെ പകുതിയോളം ദൂരം ട്രെയിൻ ഓട്ടോയെ വലിച്ചുകൊണ്ടുപോവുകയും ചെയ്തു. റെയിൽവെ ട്രാക്കിൽ എങ്ങനെ ഓട്ടോ വന്നു എന്ന് വ്യക്തമല്ല. ഡ്രൈവർ സുധി മദ്യലഹരിയിലായിരുന്നു. ഇയാൾ […]
Read More

സംവിധായികയുടെ ലൈംഗികാതിക്രമ പരാതി; സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ, ഇടതുസഹയാത്രികനും മുൻ എംഎൽഎയുമായ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. കന്റോൺമെന്റ് പൊലീസാണ് കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. ഏഴു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെ തിരുവനന്തപുരം എഴാം ആഡീ.സെഷൻസ് കോടതി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞുമുഹമ്മദ് സ്‌റ്റേഷനിൽ ഹാജരായത്. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കുഞ്ഞുമുഹമ്മദിൻ്റെ നിലപാ‌ട്‌. തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്കു മലയാളം ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു പി.ടി.കുഞ്ഞുമുഹമ്മദ്. ഇതുമായി ബന്ധപ്പെട്ട […]
Read More

‘മരണത്തിന് ഉത്തരവാദി ഭാര്യയും കുടുംബവുമെന്ന്’ കലാധരൻ

കണ്ണൂർ പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ 4 പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്തുന്നു. ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരനുമാണ് തന്റെയും മക്കളുടേയും മരണത്തിനു പൂർണ ഉത്തരവാദികൾ എന്നാണ് കലാധരൻ എഴുതിയ കുറിപ്പിലുള്ളത്. ജീവിക്കാൻ അനുവദിക്കാത്ത വിധം മക്കളെ വച്ച് തേജോവധം ചെയ്യുകയാണ്. താങ്ങാവുന്നതിലും അധികമായി. തെളിവുകൾ ഫോണിലുണ്ട്. മക്കളെ ഉപദ്രവിച്ചതിന്റെ തെളിവുകൾ പരിഗണിക്കാതെ കോടതി കുട്ടികളെ ഭാര്യയുടെ കൂടെ അയയ്ക്കാനാണ് ഉത്തരവിട്ടത്. മൊബൈൽ തുറക്കുന്നതിനുള്ള പാറ്റേൺ അടക്കം ആത്മഹത്യക്കുറിപ്പിൽ വരച്ചുവച്ചിട്ടുണ്ട്. രാമന്തളി വടക്കുമ്പാട് […]
Read More

നോവായി ലിനു; ബ്ലേഡും സ്ട്രോയും വഴിവക്കിലെ രക്ഷാദൗത്യവും കടന്നെങ്കിലും മരണത്തിന് കീഴടങ്ങി

കൊച്ചി: എറണാകുളം ഉദയംപേരൂരിൽ ഡോക്ടർമാർ റോഡരികിൽ അടിയന്തര ചികിത്സ നൽകി രക്ഷിച്ച ലിനു മരണത്തിനു കീഴടങ്ങി. വാഹനാപകടത്തിൽ പരിക്കേറ്റ ലിനുവിന് റോഡിൽവെച്ച് വഴിയാത്രക്കാരായ ഡോക്ടർമാർ അടിയന്തര ചികിത്സ നൽകിയിരുന്നു. വാഹനാപകടത്തിനു പിന്നാലെ സ്ട്രോയും ബ്ലേഡും ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ ഡോക്ടർമാർ ലിനുവിന് അടിയന്തര ചികിത്സ നൽകി. ആശുപത്രിയിലെത്തും മുമ്പ് ശ്വസനം തടസ്സപ്പടുന്നത് ഒഴിവാക്കാനാണ്‌ വഴിയരികിൽ വെച്ച് തന്നെ ചികിത്സ നടത്തിയത്. ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കൈകാലുകൾ ചലിപ്പിച്ചിരുന്നു. എന്നാൽ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. എറണാകുളം […]
Read More

പരോൾ നൽകാൻ കൈക്കൂലി വാങ്ങി; ഭാര്യയുടെ അക്കൗണ്ടിലേക്കും പണം ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന്‌ ജയിൽ ഡിഐജി എം.കെ. വിനോദ് കൂമാറിനെ സസ്പെൻഡ് ചെയ്തു. കൈക്കൂലി വാങ്ങിയതായി വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. നിരവധി പരാതികൾ വിനോദ്‌ കുമാറിനെതിരെ ഉയർന്നിരുന്നു. ഡിസംബർ 17നാണ് വിജിലൻസ് കേസെടുത്തത്. പരോൾ നൽകാനും പ്രതികൾക്ക് ജയിലിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനും കൈക്കൂലി വാങ്ങുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് പരിശോധനയും കേസും. ലഹരിക്കേസിൽ ജയിലിൽ കഴിയുന്നവർക്കു പരോൾ വേഗം ലഭ്യമാക്കാൻ ഇടപെടാമെന്നറിയിച്ചും കൈക്കൂലി […]
Read More

വി.കെ.മിനിമോൾ കൊച്ചി മേയർ, രണ്ടാം ടേമിൽ ഷൈനി മാത്യു

കൊച്ചി: പാലാരിവട്ടം ഡിവിഷനിൽനിന്നും ജയിച്ച വി.കെ.മിനിമോൾ മേയറാകും. ആദ്യത്തെ രണ്ടര വർഷം മിനിമോളും പിന്നീടുള്ള രണ്ടര വർഷം ഫോർട്ട്കൊച്ചി ഡിവിഷനിൽനിന്ന് വിജയിച്ച ഷൈനി മാത്യുവും മേയറാകും. ദീപ്തി മേരി വർഗീസിന്റെ പേര്‌ ചർച്ച ചെയ്‌തെങ്കിലും പരിഗണിച്ചില്ല. ഡെപ്യൂട്ടി മേയർപദവിയും വീതംവയ്ക്കാനാണ്‌ തീരുമാനിച്ചത്‌. ദീപക് ജോയ് ആദ്യം ഡപ്യൂട്ടി മേയറാകും. കെവിപി കൃഷ്ണകുമാർ രണ്ടരവർഷത്തിനുശേഷം ഡപ്യൂട്ടി മേയറാകും. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, മുതിർന്ന നേതാവ് എൻ.വേണുഗോപാൽ എന്നിവർ ഉൾപ്പെട്ട കോർ […]
Read More

ശബരിമല സ്വർണക്കൊള്ള; കേസ് ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ, കേസിൽ നിലവിൽ അന്തർസംസ്ഥാനബന്ധങ്ങൾ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറിയിച്ചു. കേരള ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കും. നിലവിൽ സംസ്ഥാന പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ അന്തർസംസ്ഥാന ബന്ധങ്ങളുണ്ടെന്ന് നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ അറിയിച്ചിരിക്കുന്നത്. അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസർ ചമഞ്ഞത് മറ്റുള്ളവരുടെ പണത്തിലാണെന്നും ഇടനില […]
Read More

സ്വർണ വില ഒരു ലക്ഷം രൂപ കടന്നു

തിരുവനന്തപുരം: സ്വർണ വില ഒരു ലക്ഷം രൂപ കടന്നു. ഏറ്റവും പുതിയ വിലവിവരം പുറത്തുവരുമ്പോൾ ഒരു പവൻ സ്വർണത്തിന് 1,01,600 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 12,700 രൂപ നൽകണം. ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം കൂടിയത് 1760 രൂപയാണ്. സ്വർണ വിലയിൽ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു മുന്നേറ്റമുണ്ടാകുന്നത്. രാജ്യാന്തര വിലയിലെ റെക്കാർഡിന് പിന്നാലെയാണ് കേരളത്തിലും വില കൂടിയത്. ജി.എസ്.ടിയും പണിക്കൂലിയും അടക്കം ഒരു പവൻ സ്വർണം വാങ്ങുമ്പോൾ വലിയ വില നൽകേണ്ടിവരും. 18 […]
Read More

നടുറോഡിൽ അടിയന്തര ശസ്‌ത്രക്രിയ; ബ്ലേയ്ഡും സ്‌ട്രോയും ഉപയോഗിച്ച് യുവാവിന്റെ ജീവൻ രക്ഷിച്ച് ഡോ‌ക്‌ടർമാർ

കൊച്ചി: എറണാകുളം ജില്ലയിലെ തെക്കൻ പറവൂറിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് നടുറോഡിൽ അടിയന്തര ശസ്‌ത്രക്രിയ നടത്തി മൂന്നു ഡോ‌ക്ടർമാർ. ഡോ. മനൂപ്, ഡോ. തോമസ് പീറ്റർ അദ്ദേഹത്തിന്റെ ഭാര്യ ഡോ. ദിദിയ എന്നിവരാണ് ശസ്‌ത്രക്രിയ നടത്തിയത്. കൊല്ലം സ്വദേശി ലിനുവാണ് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായത്. അപകടത്തിലുണ്ടായ പരിക്കിനെ തുടർന്ന് ശ്വാസകോശത്തിൽ രക്തവും മണ്ണും കയറി ശ്വസനം തടസപ്പെട്ടതിനാലാണ് ഇയാൾക്ക് അടിയന്തര ശസ്‌ത്രക്രിയ നൽകാൻ ഡോക്‌ടർമാർ തീരുമാനിച്ചത്. ആവശ്യത്തിനുള്ള മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ ബ്ലേയ്ഡും പേപ്പർ സ്‌ട്രോയും ഉപയോഗിച്ചാണ് […]
Read More

ഗാന്ധിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് മാറ്റുന്നു ആദ്യ ചർച്ച പൂർത്തിയായെന്ന്‌ ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ മഹാത്മാ ഗാന്ധിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കാൻ തീരുമാനിച്ചതായി രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് പറഞ്ഞു.. അതിനുള്ള ആലോചനയുടെ ഒന്നാം ഘട്ടം കഴിഞ്ഞുവെന്നും ഇന്ത്യയുടെ ആർഷ ഭാരത പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന ഒന്നുരണ്ട് ചിഹ്നങ്ങൾ ചർച്ച ചെയ്തതായും ബ്രിട്ടാസ് വെളിപ്പെ‌ടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായ സൽക്കാരത്തിൽ പങ്കെടുത്തതിൽ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയെ വിമർശിക്കുന്നതിനിടെയായിരുന്നു ബ്രിട്ടാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരുപക്ഷേ ഈ പ്രിയങ്ക ഗാന്ധിയും കൂട്ടരും മഹാത്മാ ഗാന്ധിയെ ഇന്ത്യൻ […]
Read More