Imac Kochi

മലപ്പുറം പൂക്കോട്ടൂരിൽ ഉറങ്ങുകയായിരുന്ന അനുജനെ വിളിച്ചുണർത്തി കുത്തിക്കൊന്നു; പൊലീസിൽ കീഴടങ്ങി ജ്യേഷ്ഠൻ

മഞ്ചേരി: മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ യുവാവിനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു. കൊല്ലപറമ്പൻ അബ്ബാസിന്റെ മകൻ അമീർ (24) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ജുനൈദ് (26) പൊലീസിൽ കീഴടങ്ങി. ഇന്ന് പുലർച്ചെ 4.30 ന് ആയിരുന്നു സംഭവം. സാമ്പത്തിക പ്രശ്നമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. ഇരുവരും ഒന്നിച്ചു താമസിക്കുന്ന വീട്ടിൽ വച്ചായിരുന്നു സംഭവം. മുറിയിലെത്തിയ ജുനൈദ് ഉറങ്ങുകയായിരുന്ന അനുജനെ വിളിച്ചുണർത്തി കഴുത്തിൽ കുത്തുകയായിരുന്നു. അമീർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൊലപാതക സമയത്ത് വീട്ടിൽ ഉമ്മയും സഹോദരിയും ഉണ്ടായിരുന്നു. കൊലപാതകം […]
Read More

രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി; ചടങ്ങില്‍ പങ്കെടുത്ത് പ്രമുഖര്‍

ന്യൂഡല്‍ഹി: നിര്‍മ്മാണം പൂര്‍ത്തിയായ അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനൊന്നേമുക്കാലോടെ ചടങ്ങുകള്‍ ആരംഭിച്ചു. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടക്കമുള്ളവര്‍ സന്നിഹിതരായിരുന്നു. ക്ഷേത്ര ശ്രീകോവിലിന്റെ 191 അടി ഉയരമുള്ള ഗോപുരത്തിലാണ് പതാക ഉയര്‍ത്തിയത്. നാളെ മുതല്‍ ക്ഷേത്രം തുറന്നു കൊടുക്കും. ഓം അടയാളപ്പെടുത്തിയ, പ്രകാശം പരത്തുന്ന സൂര്യനെയും, കോവിദാര വൃക്ഷത്തിന്റെ (ബട്ടര്‍ഫ്ളൈ ട്രീ) ചിത്രവും വരച്ചു ചേര്‍ത്ത പതാകയാണ് ഉയര്‍ത്തിയത്. വലത് കോണുള്ള, 10 […]
Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയായി, ഡിസംബർ എട്ടിന് അന്തിമ വിധി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ വിധി ഡിസംബർ എട്ടിന്. വിചാരണ പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റി വച്ചു. ഏഴുവർഷം നീണ്ട വിചാരണ നടപടികളാണ് ഇതോടെ അവസാനിക്കുന്നത്. പ്രോസിക്യൂഷനോട് ചില സംശയങ്ങൾ കോടതി നേരത്തെ ചോദിച്ചിരുന്നു. അതിന് മറുപടി ലഭിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറയാൻ ഡിസംബർ എട്ടിലേക്ക് മാറ്റിയത്. 2017 ലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ വെച്ച് നടി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 17ന് രാത്രിയാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി […]
Read More

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: ജീവനക്കാരികൾ 66 ലക്ഷം തട്ടിയെന്ന് കുറ്റപത്രം

തി​രു​വ​ന​ന്ത​പു​രം: ദി​യ കൃ​ഷ്ണ​യു​ടെ സ്ഥാ​പ​ന​ത്തി​ലെ ത​ട്ടി​പ്പ് കേസിൽ ജീവനക്കാർക്കെതിരെ തെളിവുകൾ നിരത്തി ക്രൈം ​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം . സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്ന വി​നി​ത ജൂ​ലി​യ​റ്റ്, ദി​വ്യ ഫ്രാ​ങ്ക്ളി​ൻ, രാ​ധാ​കു​മാ​രി എ​ന്നി​വ​രും വി​നി​ത​യു​ടെ ഭ​ർ​ത്താ​വ് ആ​ദ​ർ​ശു​മാ​ണ് പ്ര​തി​ക​ൾ. ര​ണ്ടു വ​ർ​ഷം കൊ​ണ്ട് മൂ​ന്ന്പേ​രും ചേ​ർ​ന്ന് 66 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെന്ന് കുറ്റപത്രത്തിൽ പറയുന്നു. ദി​യ​കൃ​ഷ്‌​ണ​യു​ടെ ക്യൂ​ആ​ർ കോ​ഡി​ന് പ​ക​രം ജീ​വ​ന​ക്കാ​രി​ക​ളു​ടെ ക്യു​ആ​ർ കോ​ഡു​വ​ഴി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​. തട്ടിയെടുത്ത പണം പ്ര​തി​ക​ൾ ആ​ഡം​ബ​ര ജീ​വി​ത​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചു​. വി​ശ്വാ​സ വ​ഞ്ച​ന, മോ​ഷ​ണം, കൈ​വ​ശ​പ്പെ​ടു​ത്ത​ൽ, […]
Read More

എത്യോപ്യയിലെ അഗ്‌നിപർവത സ്‌ഫോടനം ; ജിദ്ദ, ദുബായ് സർവീസുകൾ റദ്ദാക്കി കൊച്ചി എയർപോർട്ട്

കൊച്ചി: എത്യോപ്യയിലെ അഗ്‌നിപർവത സ്‌ഫോടനത്തെ തുർടന്ന് നെടുമ്പാശ്ശേരിയിൽ നിന്നും ജിദ്ദയിലേക്കുള്ള ആകാശ് എയർ, ദുബായിലേക്കുള്ള ഇൻഡിഗോ സർവീസുകളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച പകരം സർവീസ് ഏർപ്പെടുത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. ആകാശ് എയർ സർവീസ് എങ്ങനെ പുനഃക്രമീകരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സർവീസുകൾ റദ്ദാക്കിയതോടെ ഉംറ തീർത്ഥാടകർ എയർപോർട്ടിൽ കുടുങ്ങി. കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനവും വഴിതിരിച്ചുവിട്ടു. 6ഇ 1433 എന്ന വിമാനമാണ് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്. ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാർക്കായി കണ്ണൂരിലേക്ക് തിരിച്ച് സർവ്വീസ് […]
Read More

വിഖ്യാത നടൻ ധർമേന്ദ്ര അന്തരിച്ചു; വിട പറഞ്ഞത് 90ാം പിറന്നാൾ ആഘോഷിക്കാനിരിക്കെ

മുംബൈ: ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര (89) അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം മുംബൈയിലെ വസതിയിലായിരുന്നു. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു. വാർത്താ ഏജൻസി ഐ.എ.എൻഎസിനെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ധർമേന്ദ്രയുടെ മരണവിവരം സംവിധായകനും നിർമാതാവുമായ കർൺ ജോഹറും സ്ഥിരീകരിച്ചു. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്‌കേ ചുപ്‌കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി. […]
Read More

റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോള്‍ 2 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

തിരുവല്ല: റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോള്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ച് ബംഗളൂരുവില്‍ 2 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കർണാടകയിലെ ചിക്കബനാവറയിലാണ് സംഭവം നടന്നത്. BSC നഴ്സിംഗ് വിദ്യാർത്ഥികളായ 21 വയസ്സുള്ള ജസ്റ്റിൻ ജോസ് (തിരുവല്ല), 19 വയസ്സുള്ള സ്റ്റെറിൻ എൽസ ഷാജി (റാന്നി)എന്നിവരാണ് മരിച്ചത്. റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോല്‍ ആയിരുന്നു അപകടം. ബംഗളുരു ബെലഗാവി വന്ദേഭാരത് എക്സ്പ്രസാണ് ഇവരെ ഇടിച്ചത്. BSC നഴ്സിംഗ് 2ാം സെമസ്റ്റർ വിദ്യാർത്ഥികള്‍ ആയിരുന്നു ഇരുവരും. ചിക്കബനാവറ സപ്‌തഗിരി നഴ്സിംഗ് […]
Read More

സംസ്‌കൃതം മൃത ഭാഷ; ഉദയനിധിയുടെ പരാമർശത്തിൽ പ്രതിഷേധവുമായി ബി.ജെ.പി

ചെന്നൈ: സംസ്‌കൃതം മൃതഭാഷയാണെന്ന തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയിൽ പ്രതിഷേധവുമായി ബി.ജെ.പി ഹിന്ദുക്കൾക്ക് നേരെയുള്ള അവഹേളനമാണെന്നായിരുന്നു ആരോപണം. വെള്ളിയാഴ്ച ചെന്നൈയിൽ പുസ്തക പ്രകാശന ചടങ്ങിനിടെയായിരുന്നു ഉദയനിധിയുടെ പരാമർശം. തമിഴ് ഭാഷക്കായി 150 കോടി മാത്രം അനുവദിച്ചപ്പോൾ കേന്ദ്രസർക്കാർ മൃത ഭാഷയായ സംസ്‌കൃതത്തിനായി 2,400 കോടിയാണ് നീക്കിവെച്ചതെന്ന് ഉദയനിധി പറഞ്ഞു.തുടർച്ചയായ ഹിന്ദുവിരുദ്ധ നിലപാടുകളിലുടെ ഉദയനിധി അരാജത്വത്തിന്റെയും വിഭജനത്തിന്റെയും അടയാളമായി മാറിയെന്നും പാർട്ടി കുറ്റപ്പെടുത്തി. ഭാഷാപോഷണത്തിനായി അനുവദിക്കുന്ന ഫണ്ടിൽ കേന്ദ്രം പുലർത്തുന്ന വിവേചനത്തിനെതിരെ നേരത്തെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, […]
Read More

തേജസ് അപകടം: പ്രതിരോധ ഓഹരികൾ സമ്മർദത്തിൽ; എച്ച്എഎൽ 9% വരെ ഇടിഞ്ഞു

ദുബായ്: എയർ ഷോയ്ക്കിടെ തേജസ് വിമാനം അപകടത്തിൽപ്പെടുകയും വിങ് കമാൻഡർ നമാംശ് സ്യാൽ വീരമൃത്യു വരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പ്രതിരോധ കമ്പനികളുടെ ഓഹരികളിൽ നഷ്ടം. തേജസ് വിമാന നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിന്റെ (എച്ച്എഎൽ) ഓഹരികൾ ഇന്ന് 9% വരെ ഇടിഞ്ഞെങ്കിലും പിന്നീട് നഷ്ടം മാറ്റി. ഇന്നുരാവിലെ 10.45 വരെയുള്ള കണക്കുപ്രകാരം ഓഹരിവിലയുള്ളത് 3.49% ഇടിവിലാണ്. മറ്റ് പ്രതിരോധ കമ്പനികളുടെ ഓഹരികളും വിൽപനസമ്മർദത്തിലാണുള്ളത്. ബെമൽ 2.68%, കൊച്ചിൻ ഷിപ്പ്‌യാർഡ് 1.96%, ഗാർഡൻറീച്ച് (ജിആർഎസ്ഇ) 2.08%, മാസഗോൺ ഡോക്ക് 1.07%, […]
Read More

സ്മൃതി മന്ഥനയുടെ വരൻ പലാശ് മുച്ഛലിന് അണുബാധ, ആശുപത്രിയിൽ ചികിത്സ തേടി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയുടെ വിവാഹച്ചടങ്ങിനിടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്കു ഹൃദയാഘാതമുണ്ടായ വിവരം ഏറെ വിഷമത്തോടെയാണ് ആരാധകർ കേട്ടത്. മഹാരാഷ്ട്രയിലെ സംഗ്ലിയിലെ സ്മൃതിയുടെ ഫാം ഹൗസിലെ വിവാഹവേദിയിലേക്ക് ആംബുലൻസ് എത്തിച്ചാണ് ശ്രീനിവാസിനെ ആശുപത്രിയിലേക്കു മാറ്റിയത്. സംഭവത്തിനു പിന്നാലെ സ്മൃതിയുടെ വിവാഹം മാറ്റിവച്ചിരുന്നു. ശ്രീനിവാസ് ആശുപത്രി വിട്ടശേഷം മാത്രമാകും വിവാഹച്ചടങ്ങുകൾ ആരംഭിക്കുക. എന്നാൽ സ്മൃതിയുടെ വരനായ പലാശ് മുച്ഛലും ആശുപത്രിയിലാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. വിവാഹവേദിയിൽവച്ച് അണുബാധയുണ്ടായതിനെ തുടർന്ന് പലാശ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. […]
Read More