Imac Kochi

ധര്‍മസ്ഥല കൂട്ട മരണവിവാദം: അന്വേഷണം അവസാനിപ്പിക്കാന്‍ എസ്.ഐ.ടി

മംഗളൂരു: ധര്‍മസ്ഥലയില്‍ കൂട്ട സംസ്‌കാരം നടന്നുവെന്ന മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ തെളിയിക്കാനാവാതെ അന്വേഷണം അവസാനിപ്പിക്കാന്‍ എസ്.ഐ.ടി ഒരുങ്ങുന്നു. ജൂലൈ 19ന് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഡോ. പ്രണബ്കുമാര്‍ മൊഹന്തിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) അന്വേഷണത്തില്‍നിന്ന് പിന്മാറുന്നത്. ബലാത്സംഗത്തിന് വിധേയമായി കൊല്ലപ്പെട്ട നൂറിലേറെ പെണ്‍കുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങള്‍ താന്‍ സംസ്‌കരിച്ചു എന്ന മാണ്ഡ്യ സ്വദേശി സി.എന്‍. ചിന്നയ്യയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സംഭവം വിവാദമായത്്. ചിന്നയ്യ ചൂണ്ടിക്കാട്ടിയ 18 ഓളം സ്ഥലങ്ങള്‍ എസ്.ഐ.ടി […]
Read More

സി.എച്ച്:സര്‍വ്വ മേഖലകളിലും കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തെ മുന്നോട്ട് നയിച്ച നേതാവ്: പി.കെ നവാസ്

വിഷനറി ലീഡര്‍ഷിപ്പ് അവാര്‍ഡ് പി.കെ നവാസിന് സമ്മാനിച്ചു മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സി.എച്ച് മുഹമ്മദ് കോയ കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും മുന്നോട്ട് നയിച്ച നേതാവാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. കെഎംസിസി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനത്തില്‍ മൂന്നാമത് സി.എച്ച് സ്മാരക വിഷനറി ലീഡര്‍ഷിപ്പ് അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനാമ ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം […]
Read More

ഇതാ 220 കോടി നേടിയ ഭാഗ്യവാൻ; യുവപ്രവാസിയുടെ പേര് പുറത്തു വിട്ട് യുഎഇ

ദുബായ്: കാത്തിരിപ്പിന് ഒടുവിൽ ആ മുഖം ലോകം കണ്ടു. യു.എ.ഇ ലോട്ടറിയിൽ (ഏകദേശം 220 കോടി രൂപ (10 കോടി ദിർഹം) നേടിയ പ്രവാസി ആന്ധ്രാസ്വദേശിയായ അനിൽ കുമാർ ബൊള്ളയാണ് ആ മഹാഭാഗ്യവാൻ. ഏകദേശം 220 കോടി രൂപ (10 കോടി ദിർഹം) ആണ് അനിൽകുമാറിന് ലഭിച്ചത്. ഒരാഴ്ച മുമ്പാണ് നറുക്കെടുത്തതെങ്കിലും പേര് മാത്രമായിരുന്നു പുറത്തുവിട്ടത്. ഇതോടെ ലോട്ടറിയുടെ റെക്കോർഡ് ബുക്കുകളിൽ ഈ യുവാവിന്റെ പേര് എഴുതിചേർക്കപ്പെട്ടു. അനിൽകുമാർ ബി. എന്ന പേര് അധികൃതർ പറഞ്ഞപ്പോൾ ഇന്ത്യക്കാരനാണ് […]
Read More

ബോയിലർ പൊട്ടിത്തെറിച്ച് അന്തർസംസ്ഥാന തൊഴിലാളി മരിച്ചു

കുമ്പള: കാസർകോട് അനന്തപുരത്തെ വ്യവസായ പാർക്കിലെ പ്ലൈവുഡ് ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് അന്തർസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഒമ്പതുപേർക്ക് പരിക്കേറ്റു. ഇതിൽ ഏതാനുംപേരുടെ നില ഗുരുതരമാണ്. അസം സിംഗ്ലിമാര സ്വദേശി നസീറുൽ അലിയാണ് (19) മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം കുമ്പളയിലെ സഹകരണ ആശുപത്രിയിലാണുള്ളത്. പരിക്കേറ്റ നാലോളം പേരെ മംഗളൂരുവിലെ ആശുപത്രിയിലും രണ്ടുപേരെ കുമ്പള ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വ്യവസായ പാർക്കിലെ പടിഞ്ഞാറ് വശത്തെ കെട്ടിടത്തിൽ തിങ്കളാഴ്ച വൈകീട്ട് ഏഴേകാലോടെയാണ് അപകടം. എറണാകുളം സ്വദേശി ഫിറോസ്ഖാന്റെ […]
Read More

കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബത്തെ കണ്ട് വിജയ്, ആശ്രിതരുടെ എല്ലാ ചെലവുകളും വഹിക്കും

ചെന്നൈ: കരൂരിലെ വേലുച്ചാമിപുരത്തുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരുടെ എല്ലാ ചെലവുകളും ടിവികെ വഹിക്കുമെന്ന് നടനും പാർട്ടി പ്രസിഡന്റുമായ വിജയ്. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരെ മഹാബലിപുരത്തെ ഹോട്ടലിൽ എത്തിച്ചാണ് വിജയ് കണ്ടത്. അവരുടെ ചികിത്സാ ചെലവുകൾ, വിദ്യാഭ്യാസ ചെലവുകൾ മുതലായവ വഹിക്കുമെന്നാണ് വിജയ് അറിയിച്ചത്. ദുരന്തം ഉണ്ടായി ഒരു മാസം തികയുന്ന ദിവസമാണ് വിജയ് ഇവരെ കണ്ടത്. സെപ്തംബർ 27നായിരുന്ന ദുരന്തം. വിജയ് നയിച്ച റാലി നാമക്കലിൽ നിന്നും കരൂരിൽ എത്തിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് കുട്ടികളും സ്ത്രീകളും […]
Read More

തെരുവുനായ പ്രശ്‌നം; മുഴുവൻ ചീഫ് സെക്രട്ടറിമാരും ഉടൻ ഹാജരാകണം അസാധാരണ നീക്കവുമായി സുപ്രീം കോടതി

ന്യൂഡൽഹി: തെരുവ് നായ പ്രശ്‌നത്തിൽ അസാധാരണ നീക്കവുമായി സുപ്രീം കോടതി. പശ്ചിമ ബംഗാൾ, തെലങ്കാന ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നവംബർ മൂന്നിന് നേരിട്ട് ഹാജരാകണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ‘സിറ്റി ഹൗണ്ടസ് ബൈ സ്‌ട്രെയ്‌സ്, ‘കിഡ്‌സ് പേ ദി പ്രൈസ്’ എന്ന പേരിൽ നേരത്തെ നേരിട്ട് സുപ്രീം കോടതി കേസെടുത്തിരുന്നു. ഡൽഹിയിലെ തെരുവ് നായ പ്രശ്‌നവുമായി ബന്ധപ്പെട്ട് കോടതി നൽകിയ ഉത്തരവ് വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. മൃഗസ്‌നേഹികളുടെ സംഘടന അടക്കം പ്രതിഷേധം ഉയർത്തിയ […]
Read More

കോഴിക്കോട്ടേക്ക് പുതിയ വന്ദേഭാരത് സർവീസ് വരുന്നു

കോഴിക്കോട്: മലബാറിന്റെ യാത്രാ ക്ലേശം പരിഹരിക്കാൻ കൂടുതൽ ട്രെയിനുകൾ എത്തും. മലബാറിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യവുമായി ബിജെപി ജില്ല അദ്ധ്യക്ഷൻ കെപി പ്രകാശ് ബാബു കേന്ദ്ര റെയിൽവേ സഹമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അനുകൂല നടപടികൾ ഉറപ്പ് ലഭിച്ചിരിക്കുന്നത്. സഹമന്ത്രി വി സോമണ്ണയ്ക്ക് ബിജെപി നേതാക്കൾ നിവേദനം നൽകി. കോഴിക്കോടിന് വന്ദേഭാരത് എന്നതാണ് പരിഗണിക്കുന്ന സർവീസുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്. രാജ്യത്തെ ഭൂരിഭാഗം റൂട്ടുകളിലും വന്ദേഭാരത് സർവീസുകൾ ലാഭത്തിലാണ് ഓടുന്നത്. എന്നാൽ യാത്രക്കാരുടെ എണ്ണത്തിൽ വളരെ പിന്നിലാണ് മംഗളൂരു […]
Read More

ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസാകും; നിർദേശിച്ച് ബി.ആർ.ഗവായ്

ന്യൂഡൽഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് ശുപാർശ ചെയ്തു. ആർ.എസ്.ഗവായി നവംബർ 23നാണ് വിരമിക്കുന്നത്. സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചാൽ, സൂര്യകാന്ത് ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി അടുത്ത ദിവസം ചുമതലയേൽക്കും. 2027 ഫെബ്രുവരി 9വരെ സർവീസുണ്ട്. പിൻഗാമിയെ നാമനിർദേശം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഒക്ടോബർ 23ന് ജസ്റ്റിസ് ഗവായിക്ക് കത്തയച്ചിരുന്നു. ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം ഏറ്റെടുക്കാൻ കഴിവുള്ളവനും യോഗ്യനുമാണെന്ന് ചീഫ് ജസ്റ്റിസ് ആർ.എസ്.ഗവായ് പറഞ്ഞു. ഹരിയാനയിൽ […]
Read More

അർജന്റീന ടീം കൊച്ചിയിലെത്തുമെന്ന പ്രചാരണത്തിലൂടെ ദുരൂഹമായ ഇടപാടുകൾ ആരോപണവുമായി ഹൈബി ഈഡൻ

കൊച്ചി: അർജന്റീനൻ ഫുട്ബോൾ ടീമിനെ കൊച്ചിയിലെത്തിക്കും എന്ന പ്രചാരണത്തിലൂടെ ദുരൂഹത നിറഞ്ഞ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന ആരോപണവുമായി ഹൈബി ഈഡൻ എംപി. കൊച്ചി സ്റ്റേഡിയത്തിന്റെ നവീകരണമെന്ന പേരിലുള്ള ഇടപാടുകളും ദുരൂഹത നിറഞ്ഞതാണെന്ന ആരോപണവുമായാണ് ഹൈബി എത്തിയത്. സ്റ്റേഡിയം പൊളിച്ച് പണിയുന്നതിനായി ജിഡിസിഎയും സ്പോൺസറും തമ്മിലുണ്ടാക്കിയ കരാർ പുറത്ത് വിടണമെന്ന് ഹൈബി വെല്ലുവിളിച്ചു. ”കൊച്ചി സ്റ്റേഡിയത്തിന്റെ ഭാവി പോലും വലിയ ചോദ്യ ചിഹ്നമായിരിക്കുകയാണ്. ക്രിക്കറ്റ് ഇവിടെ നിന്ന് അപ്രത്യക്ഷമായി. കേരള ബ്ലാസ്റ്റേഴ്സ് പോലും കൊച്ചിവിട്ടു പോകുന്നുവെന്ന വാർത്തകൾ ആശങ്കയുണ്ടാക്കുന്നു. […]
Read More

എം.സി റോഡിൽ വളവ് തിരിയുന്നതിനിടെ ടൂറിസ്റ്റ് ബസ് മറിഞ്ഞു, ഒരു മരണം

കോട്ടയം: എം.സി റോഡിൽ വാഹനാപകടത്തിൽ ഒരു യുവതി മരിച്ചു. കോട്ടയം കുറവിലങ്ങാട് ചീങ്കല്ലയിൽ പള്ളിക്ക് സമീപമാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം. കണ്ണൂർ ഇരിട്ടി സ്വദേശി സിന്ധു (45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. ഇരിട്ടി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ചീങ്കല്ലയിൽ പള്ളിക്ക് സമീപത്തെ വളവ് തിരിയവെ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. 49 യാത്രക്കാരാണ് ആകെ ഉണ്ടായിരുന്നത്. ഇവരിൽ 18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം […]
Read More