Imac Kochi

ഉണ്ണികൃഷ്ണൻ പോറ്റി ഒക്ടോബർ 30 വരെ കസ്റ്റഡിയിൽ; കോടതി നടപടികൾ അടച്ചിട്ട മുറിയിൽ

റാന്നി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 30 വരെ 14 ദിവസത്തേക്കാണ് കസ്റ്റഡി. അതീവ രഹസ്യമായാണ് കോടതി നടപടികൾ സ്വീകരിച്ചത്. പ്രതിഭാഗം അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയും മാത്രമാണ് കോടതി മുറിക്കുള്ളിൽ ഉണ്ടായിരുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഉടൻതന്നെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിക്കും. തുടർന്ന് അന്വേഷണ സംഘം തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുക. ഇതിനിടെ കോടതിയിൽ വച്ച് അഭിഭാഷകനുമായി പത്ത് മിനിട്ട് സംസാരിക്കാൻ അനുമതി […]
Read More

പാലിയേക്കരയിൽ ടോൾ പിരിക്കാം, പുതിയ നിരക്ക് ഈടാക്കരുത്’ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്

കൊച്ചി: പാലിയേക്കരയിൽ ഉപാധികളോടെ ടോൾ പിരിക്കാമെന്ന ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് അംഗമായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അതേ സമയം പുതുക്കിയ നിരക്ക് പിരിക്കാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. ജനങ്ങൾക്കുവേണ്ട സേവനങ്ങൾ നൽകാതെ ടോൾ പിരിക്കരുതെന്നായിരുന്നു ഹൈക്കോടതി മുമ്പ് വ്യക്തമാക്കിയത്. തൃശൂർ ജില്ലാ കളക്ടർ ഈ വിഷയത്തിൽ നൽകിയ റിപ്പോർട്ടും കൂടി പരിഗണിച്ചാണ് നിർണായക തീരുമാനം. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് രണ്ട് […]
Read More

കൊലക്കുറ്റത്തിന് സതീഷിനെതിരെ തെളിവുകളില്ല; അതുല്യയുടെ മരണത്തിൽ ക്രൈംബ്രാഞ്ച്

കൊല്ലം: ഷാർജയിലെ ഫ്‌ളാറ്റിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെതിരെ കൊലപാതകക്കുറ്റം ചുമത്തില്ലെന്ന് ക്രൈംബ്രാഞ്ച്. ആത്മഹത്യാപ്രേരണാക്കുറ്റം നിലനിൽക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്ന് നേരത്തെ തന്നെ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയും അറിയിച്ചിരുന്നു. സതീഷിനെതിരെ കൊലക്കുറ്റം ചുമത്തിയതിന് മതിയായ തെളിവുകൾ കണ്ടെത്താൻ പ്രോസിക്യൂഷന് സാധിക്കാതെ വന്നതോടെയാണ് കോടതി ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്. അതുല്യയുടെ മരണത്തിനുകാരണം സതീഷാണെന്നായിരുന്നു കുടുംബം പറഞ്ഞത്. കേസ് ആദ്യം അന്വേഷിച്ച തെക്കുംഭാഗം പൊലീസ് സതീഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് […]
Read More

അഹമ്മദാബാദ് വിമാനാപകടം; അന്വേഷണം ജുഡീഷ്യൽ മേൽനോട്ടത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ അന്വേഷണം ജുഡീഷ്യൽ മേൽനോട്ടത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അപകടത്തിൽപ്പെട്ട എ ഐ-171 വിമാനത്തിന്റെ പൈലറ്റായിരുന്ന ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് പുഷ്‌കരാജ് സബർവാളും(88) ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സും ചേർന്നാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. മാനുഷിക പിഴവാണ് ദുരന്തത്തിനിടയാക്കിയത് എന്ന ഇൻവെസ്റ്റിഗേഷൻ ബോർഡിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് ഹർജിക്കാർ സുപ്രീ കോടതിയെ സമീപിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ധാരാളം പിഴവുകളുണ്ടെന്നും സ്വയം പ്രതിരോധിക്കാൻ മരിച്ച രണ്ട് പൈലറ്റുമാരെയും അന്വേഷണ സംഘം ലക്ഷ്യംവയ്ക്കുകയാണെന്നുമാണ് ഹർജിയിലെ ആരോപണം.
Read More

അമൽ ബാബുവിന്റെ ഹൃദയം അജ്മലിൽ സ്പന്ദിച്ചു, വീണ്ടുമൊരു ജീവൻരക്ഷാ ദൗത്യം

കൊച്ചി: ജീവൻരക്ഷാദൗത്യവുമായി കൊച്ചിയിലേക്ക് ഹെലികോപ്റ്ററിൽ എത്തിച്ച ഹൃദയം മലപ്പുറം സ്വദേശി അജ്മലിൽ സ്പന്ദിച്ചു തുടങ്ങി. വൈകിട്ട് ആറുമണിയോടെയാണ് ഹൃദയമാറ്റ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എറണാകുളം ലിസി ആശുപത്രിയിൽ പൂർത്തിയായത്. വാഹനാപകടത്തിൽ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ ഹൃദയവുമായുള്ള ഹെലികോപ്റ്റർ തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് 1.25 നാണ് പുറപ്പെട്ടത്.നാലുദിവസം മുൻപ് വാഹനാപകടത്തിൽ പരിക്കേറ്റ 25കാരൻ അമൽ ബാബുവിന് ഇന്ന് രാവിലെയാണ് മസ്തിഷ്‌കമരണം സംഭവിച്ചത്. […]
Read More

കെപിസിസി ജംബോ പട്ടിക പ്രഖ്യാപിച്ചു; 13 വൈസ് പ്രസിഡന്റുമാർ, 58 ജനറൽ സെക്രട്ടറിമാർ; സന്ദീപ് വാരിയർ പട്ടികയിൽ

ന്യൂഡൽഹി: കെപിസിസി പുനഃസംഘടന കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. 13 വൈസ് പ്രസിഡന്റുമാർ, 58 ജനറൽ സെക്രട്ടറിമാർ എന്നിവരടങ്ങുന്നതാണ് പട്ടിക. വി.എ. നാരായണൻ ആണ് ട്രഷറർ. എംപിമാരായ രാജ്‌മോഹൻ ഉണ്ണിത്താൻ, വി.കെ.ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ് എന്നിവരെ രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തി. പന്തളം സുധാകരൻ, സി.പി.മുഹമ്മദ്, എ.കെ. മണി എന്നിവരും പുതിയ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളാണ്. ടി.ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി.ബൽറാം, വി.പി. സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി. സുഗതൻ, രമ്യ ഹരിദാസ്, എം.ലിജു, എ.എ.ഷുക്കൂർ, […]
Read More

താമരശേരിയിലെ ഒൻപതുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന് റിപ്പോർട്ട്

കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഒൻപത് വയസുകാരി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചല്ലെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇൻഫ്‌ളുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയെ തുടർന്നാണ് മരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ. ശരിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് അച്ഛൻ സനൂപ് താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിരുന്നു. മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം അല്ലെന്നും ചികിത്സയിലെ പിഴവാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടുത്തിയതെന്നും കുറ്റപ്പെടുത്തിയാണ് സനൂപ് ഡോക്ടറായ വിപിനെ ആക്രമിച്ചത്. നേരത്തെ ഒൻപതുകാരി അമീബിക് മസ്തിഷ്‌ക […]
Read More

ചില പതിവുകളുണ്ടെന്ന് പറഞ്ഞ്, 5000, 2000 രൂപ കൈക്കൂലി വാങ്ങിയ 2 ഉദ്യോഗസ്ഥർ അറസ്റ്റിൽ

കൊച്ചി: കൃത്യമായ തുക ആവശ്യപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ 2 ഉദ്യോഗസ്ഥർ പിടിയിൽ. കോർപറേഷന്റെ ഇടപ്പള്ളി സോണൽ ഓഫിസിലെ സൂപ്രണ്ട് ലാലിച്ചൻ, റവന്യൂ ഇൻസ്‌പെക്ടർ മണികണ്ഠൻ എന്നിവരെയാണ് കൈക്കൂലിയുമായി ഇന്ന് വിജിലൻസ് പിടികൂടിയത്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷ തീർപ്പാക്കുന്നതിനു എളമക്കര സ്വദേശിയിൽ നിന്ന് ഇരുവർക്കുമായി 7,000 രൂപയാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. എളമക്കര സ്വദേശി ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. ക്കുകയായിരുന്നു. തുടർന്ന് ഇന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഇരുവരേയും കസ്റ്റഡിയിലെടുത്തു. ഇവരുടെ സാമ്പത്തിക […]
Read More

അമ്പൂരിയിൽ വിഷക്കൂൺ കഴിച്ചു, ആറുപേർ ആശുപത്രിയിൽ, മൂന്നുപേർ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: അമ്പൂരിയിൽ കൂൺ കഴിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. അമ്പൂരി സെറ്റിൽമെന്റിലെ മോഹൻ കാണി, ഭാര്യ സാവിത്രി, മകൻ അരുൺ, അരുണിന്റെ ഭാര്യ സുമ, മക്കളായ അഭിജിത്, അനശ്വര എന്നിവർക്കാണ് കൂൺ കഴിച്ചതിന് പിന്നാലെ അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. മോഹൻ, സാവിത്രി, അരുൺ എന്നിവരുടെ നില ഗുരുതരമാണെന്നറിയുന്നു. എല്ലാവരും കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടുപറമ്പിലുണ്ടായിരുന്ന കൂണാണ് ഇവർ പാകം ചെയ്ത് കഴിച്ചത്.
Read More

ഗുജറാത്ത് മന്ത്രിസഭയിൽ കൂട്ടരാജി; 16 പേർ പുറത്തേക്ക്, പുതിയ മന്ത്രിസഭ രൂപീകരിക്കാൻ ശ്രമം

അഹമ്മദാബാദ്: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെയുള്ള എല്ലാ മന്ത്രിമാരും രാജിവച്ചു. ഈ മന്ത്രിമാരുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനായി ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി ഗവർണർ ആചാര്യ ദേവവ്രതിനെ കാണും. മന്ത്രിമാരിൽ ഹർഷ് സംഘവിയും ഋഷികേഷ് പട്ടേലും മാത്രമേ പുതിയ മന്ത്രിസഭയിൽ നിലനിർത്താൻ സാദ്ധ്യതയുള്ളൂ. പുതിയ മന്ത്രിസഭയിൽ പത്ത് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നും പുനഃസംഘടനയുടെ ഭാഗമായി നിലവിലുള്ള മന്ത്രിമാരിൽ പകുതിയോളം പേരെ മാറ്റുമെന്നും […]
Read More