ബഹ്റൈനിലെ അറിയപ്പെടുന്ന സംസ്കാരിക സംഘടനയായ “അയിരൂരാൻസ് ബഹ്റൈൻ” ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ജോൺസൺ തച്ചിലിന്റെ വസതിയിൽ നടത്തി. പ്രസ്തുതയോഗത്തിൽ സെക്രട്ടറി ജോൺസൺ തച്ചിൽ കുടുബാംഗങ്ങൾക്ക് സ്വാഗതം ആശംസിക്കുകയും തുടർന്ന് അയിരൂരാൻസ് പ്രസിഡന്റ് പീറ്റർ തോമസ് സംഘടനയെപ്പറ്റിയുള്ള വിശകലനവും നടത്തി അദ്ധ്യഷ പ്രസംഗം നടത്തുകയുണ്ടായി.

പ്രസ്തുതയോഗത്തിൽ അയിരൂരിന്റെ അഭിമാനമായ മനാസ്സേ സണ്ണിയെ ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നത വിജയം നേടിയതിന് മെമന്റോ നൽകി ആദരിച്ചു .

തുടർന്നു നടന്ന കലാപരിപ്പാടികൾക്ക് ശേഷം വൈസ് പ്രസിഡന്റ് സണ്ണി അയിരൂർ വന്നു ചേർന്ന എല്ലാവർക്കും നന്ദിയും രേഖപ്പെടുത്തി.

