കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബഹ്‌റൈൻ പ്രതിരോധ സേനയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 4 മിസൈലുകളും 19 ഡ്രോണുകളും നശിപ്പിച്ചതായി നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ സ്ഥിരീകരിച്ചതായി ബിഡിഎഫ് ജനറൽ കമാൻഡിന്റ്.ബഹ്‌റൈൻ രാജ്യത്തിനെതിരായ ഇറാന്റെ ആക്രമണം ആരംഭിച്ചതിനുശേഷം ആകെ 186 മിസൈലുകളും 419 ഡ്രോണുകളും നശിപ്പിച്ചു.എല്ലാ പൊതുജനങ്ങളും അവരുടെ സ്വകാര്യ സുരക്ഷയ്ക്കായി പരമാവധി ജാഗ്രത പാലിക്കണമെന്ന് ജനറൽ കമാൻഡ് അഭ്യർത്ഥിച്ചു.

