ബഹ്‌റൈൻ പ്രതിരോധ സേനയുടെ (ബിഡിഎഫ്) കമാൻഡർ-ഇൻ-ചീഫ്, ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, ബഹ്‌റൈൻ രാജ്യത്തിലെ ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ അംബാസഡർ ആൻഡ്രിയ കറ്റാലാനോയുമായി കൂടിക്കാഴ്ച്ച നടത്തി.പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറൽ അബ്ദുള്ള ബിൻ ഹസ്സൻ അൽ നുഐമി കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.യോഗത്തിൽ, സായുധ സേനയുടെ സുപ്രീം കമാൻഡറായ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ദർശനങ്ങളുടെയും കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ രാജകുമാരൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയ്ക്കും നന്ദി അറിയിച്ചു. ബഹ്‌റൈൻ-ഇറ്റാലിയൻ ബന്ധം പുരോഗമിക്കുന്നുവെന്ന് കമാൻഡർ-ഇൻ-ചീഫ് സ്ഥിരീകരിച്ചു. വിവിധ മേഖലകളിലെ സുസ്ഥിര സഹകരണവും പുരോഗതിയും ഇതിന് തെളിവാണെന്ന് പറഞ്ഞു .പ്രാദേശികമായും ആഗോളമായും സുരക്ഷയുടെയും സമാധാനത്തിന്റെയും അടിത്തറ ശക്തിപ്പെടുത്തുന്നതിൽ ഇറ്റാലിയൻ റിപ്പബ്ലിക് വഹിച്ച പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.മുതിർന്ന ബിഡിഎഫ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

